Monday, December 8, 2008

ഇപ്പോള്‍ കിട്ടിയത്.. ചൂടുള്ള വാര്‍ത്ത..

അങ്ങാടിപുറത്ത് അഞ്ചരക്കുള്ള അങ്കലാപ്പ് എക്സ്പ്രസ്സില്‍ അഞ്ചു അടി അഞ്ചു ഇഞ്ചു നീളത്തില്‍ ആരും കാണാതെ അടഞ്ഞുകിടന്ന അഞ്ചല്‍പെട്ടി അരമണിനേരം അങ്കലാപ്പുണ്ടാക്കി.

പാലക്കാട്ടു നിന്നും പാലായ്ക്ക് പോയ പാസഞ്ചര്‍ പാതിവഴിയില്‍ പാളംതെറ്റി പണ്ടാരാണ്ട് പറഞ്ഞപോലെ പന്തം പേടിച്ചു പന്തളത്ത് പോയ പട പോലെ പണ്ടാരടങ്ങി പഞ്ചറായി.

കോട്ടയത്തെ കോട്ടൂരച്ചനും കോഫി സിസ്റ്റര്‍ ഉം കോഫി കുടിച്ചു കൊട്ടതളത്തില്‍ കെട്ടിമറഞ്ഞു കണ്ട കന്യാസ്ത്രീയെ കോടാലികൊണ്ട്‌ കൊട്ട് കൊടുത്തു കിണറ്റിലെരിഞ്ഞ കാപാലികരെ കോടതികമ്പി യെണ്ണിച്ച് കുമ്പസാരംനടത്തി.

പട്ടാളക്കാരനെ പട്ടിയെന്ന് വിളിച്ച പാലിക്കകത്ത് പച്ചുതന്‍ പട്ടാപ്പകല്‍ പട്ടിക്കഴുത്തില്‍ പട്ടണം പരക്കെ പിച്ചയെടുത്തു.

Friday, December 5, 2008

റോഡ് അപകടങ്ങള്‍ - ഒരു തിരിഞ്ഞു നോട്ടം

ഒരു ഡ്രൈവറുടെ അശ്രദ്ധയില്‍ പൊലിഞ്ഞത് ഒമ്പത് ജീവന്‍.

മറ്റു രാജ്യങ്ങളിലെ സുരക്ഷാ മാര്‍ഗങ്ങള്‍ നമുക്കും സ്വീകരിച്ചു കൂടെ?

ദുരന്ത കേരളം പോസ്റ്റ് കൂടെ വായിക്കുക

Thursday, December 4, 2008

ദുരന്ത കേരളം - റോഡ് അപകടം തുടരുന്നു

ലോകത്താകമാനം ദുരന്തങ്ങള്‍ തുടരുകയാണ്. സാമ്പത്തിക അസ്ഥിരത, തീവ്രവാദി ആക്രമണങ്ങള്‍, ആത്മഹത്യകള്‍ അങ്ങിനെ തുടരുന്നു ദുരന്തങ്ങള്‍.
ഏറ്റവും ഒടുവിലിതാ അബ്ദുല്‍കബിറിന്റെ അശ്രദ്ധ ഒമ്പത് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ അപഹരിച്ചിരിക്കുന്നു.
കഴിഞ്ഞ ആഴ്ചയിലെ ഭീകര ആക്രമണത്തിന്റെ ചൂട് ആറുന്നതിനു മുമ്പ് കേരളത്തിന്‌ വേറൊരു ദുഃഖം.
ആരെന്തു പറഞ്ഞു ആശ്വസിപ്പിച്ചാലും തീരാത്ത ദുഖമാണ് ആ പിഞ്ചു കുഞ്ഞുങ്ങളുടെ മാതപിതാക്കള്‍ക്കുള്ളത്.
ആദരാഞ്ജലികള്‍.

1. എന്തുകൊണ്ട് ഇതുമാതിരി അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു?

കേരളത്തിലും നിയമങ്ങളുണ്ട്, അവ പര്യാപ്തവുമാണ്. പക്ഷെ എവിടെയാണ് പിഴച്ചത്?
സംഭവിച്ചു കഴിഞ്ഞു പരിതപിക്കുന്നതിനേക്കാള്‍ നല്ലത് അത് തടയുകയാണ്. ഇതിനു മുമ്പും ഇങ്ങനെ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. കാരണങ്ങള്‍ പലതായിരുന്നു. ബസ്സുകളുടെ മത്സര ഓട്ടം, ഉറങ്ങിപ്പോയി, ബ്രേക്ക് പോയി തുടങ്ങി നിരവധി കാരണങ്ങള്‍.
ഡ്രൈവര്‍ മാരുടെ ലൈസെന്‍സ് റദ്ദാക്കി.ചൂടാറിയപ്പോള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചോ അല്ലാതെയോ പുനസ്ഥാപിച്ചു.ഈ നടപടി മറ്റു ഡ്രൈവര്‍മാര്‍ക്ക് നിയമത്തിലും മറ്റും വിശ്വാസമില്ലാതായി.
അപകടം വരുത്തിയ ഡ്രൈവര്‍ ഉള്‍പെടെ എല്ലാവര്ക്കും ഇന്‍ഷുറന്‍സ് പണം ലഭിച്ചു. ഇതും അപകടം വരുത്തിയ ഡ്രൈവര്‍ക്കും മറ്റുള്ളവര്‍ക്കും വീണ്ടും അപകടങ്ങള്‍ വരുത്താന്‍ പേടിയില്ലാതായി.

2. നമ്മുടെ നിയമങ്ങളും പോരായ്മയും?

നമുക്കും നിയമങ്ങളുണ്ട്. പക്ഷെ അത് സാധാരണ ജനത്തിന്റെ പുറത്തു കയറാന്‍ മാത്രം.
ലൈസെന്‍സ് കൊടുക്കുന്നത് മുതല്‍ അഴിമതിയാണ്.( നല്ല ഉദ്യോഗസ്ഥന്മാരെ ബഹുമാനിക്കുന്നു. ക്ഷമിക്കുക.) കേരളത്തില്‍ പണം കൊണ്ടും സ്വാധീനം കൊണ്ടും എന്തുമാവാം എന്ന സ്ഥിതിയാണ്.
കാറ് വാങ്ങാന്‍ കാശില്ലാത്ത സാധാരണക്കാരും ഉദ്യോഗസ്ഥരും ഇരു ചക്ര വാഹനത്തില്‍ പോയാല്‍ പോലീസ് തടഞ്ഞു നിര്‍ത്തി ഹെല്‍മെറ്റ്‌ മുതലായവക്കായി ശല്യപെടുത്തും, മറു ഭാഗത്ത് വാഹനം കൊണ്ട് നടത്തുന്ന കുഴല്‍പണ വിതരണം, വ്യഭിചാരം, തീവ്രവാദം തുടങ്ങിയവയ്ക്ക് എതിരെ കണ്ണടക്കും. ( മാതൃരാജ്യത്തെ ബഹുമാനിച്ചു കൃത്യ നിര്‍വഹണം നടത്തുന്ന പോലീസുകാര്‍ക്ക് സല്യൂട്ട്.)

3. അമേരിക്ക പോലെയുള്ള മറ്റു രാജ്യങ്ങളിലെ നിയമങ്ങളും ജനങ്ങളും?

നാക്ക് എടുത്താല്‍ അമേരിക്കയെ കുറ്റം പറയുന്ന രാഷ്ട്രീയക്കാര്‍ മന്ത്രിമാര്‍ പൊതു ഖജനാവിലെ പണം കൊണ്ട് എത്ര തവണ പര്യടനം നടത്തി. എന്നെന്കിലും ഈ വക രാജ്യങ്ങളിലെ നിയമങ്ങളും അവ പരിപാലിക്ക പെടുന്നതും ശ്രദ്ധിച്ചിട്ടുണ്ടോ?
അമേരിക്കയെ കുറ്റം പറഞ്ഞാലും അവരുടെ പണം അല്ലെങ്കില്‍ വിദേശ പണമാണ് അവരുടെ ലക്‌ഷ്യം? ( അമേരിക്കയില്‍ ജീവിക്കുന്നത് കൊണ്ട് ഈ കാര്യങ്ങള്‍ വിവരിക്കുന്നു. യൂറോപ്പും മറ്റു ഏഷ്യന്‍ രാജ്യങ്ങളും മാതൃകാ പരമാണ്.)

അമേരിക്കയില്‍ എല്ലാം നല്ലതാണെന്ന് പറയുന്നില്ല, എന്നാല്‍ നല്ല കുറെ കാര്യങ്ങളുണ്ട്.

1. ലൈസെന്‍സ് എടുക്കാന്‍ പരിക്ഷ എഴുതണം( ഇപ്പോള്‍ കേരളത്തിലും എഴുതണം എന്ന് വിചാരിക്കുന്നു.) അതിനു ഒരു ബുക്ക് ഉണ്ട്. ഓരോ സംസ്ഥാനത്തിനും നിയമങ്ങളില്‍ ചിലമാറ്റങ്ങള്‍ ഉണ്ടാകും. ആ ബുക്കില്‍ വളരെ കൃത്യമായി എങ്ങനെ ഓടിക്കണം, റോഡിലെ അടയാളങ്ങള്‍ ,വേഗത പരിധി, കള്ള് കുടിച്ചു ഓടിച്ചാലുള്ള ശിക്ഷ, മഞ്ഞു വീണു കിടക്കുമ്പോള്‍ എങ്ങനെ ഓടിക്കണം തുടങ്ങി നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇത് വളരെ ശ്രദ്ധിച്ചു പഠിച്ചാലെ പരിക്ഷ പാസാകുകയുള്ളൂ. ( ഇത് കൈക്കൂലി കൊണ്ട് അമേരിക്കയില്‍ പാസാകില്ല.)

2. റോഡ് ടെസ്റ്റ് ആണ് അടുത്ത കടമ്പ. നമ്മുടെ കൂടെ ഇരുന്നു ടെസ്റ്റ് നടത്തും. എവിടെയെന്കിലും ചെറിയ തെറ്റ് ( അടയാളങ്ങള്‍ ശ്രദ്ധിക്കാതിരുന്നാല്‍, രേഖപെടുത്തിയ വേഗതയില്‍ കൂടിയാല്‍ തുടങ്ങി) വരുത്തിയാല്‍ പാസാകില്ല.( കൈക്കൂലി കൊണ്ട് പാസാകില്ല)

3. ടിക്കറ്റ് സമ്പ്രദായം. ഓടിച്ചു തുടങ്ങിയാല്‍ (വേഗത കൂടിയാല്‍, അടയാളങ്ങള്‍ ശ്രദ്ധിക്കാഞ്ഞാല്‍ തുടങ്ങി ) തെറ്റുകള്‍ക്ക് ടിക്കറ്റ് തരും. 12 ടിക്കറ്റ് ആയാല്‍ ലൈസെന്‍സ് റദ്ദ് ചെയ്യും. കള്ള് കുടിച്ചു ഓടിച്ചാല്‍ ലൈസെന്‍സ് റദ്ദ് ചെയ്യും.

4. കാല്‍ നട യാത്രക്കാര്‍ക്ക് റോഡു മുറിച്ചു കടക്കാന്‍ ബട്ടണ്‍ പ്രസ് ചെയ്‌താല്‍ സിഗ്നല്‍ കിട്ടും. ( ക്ഷമിക്കണം ഇതെല്ലം കേരളത്തിലോ ഇന്ത്യയിലോ നടപ്പിലാക്കുക വിഷമം ആണെന്ന് അറിയാം. എന്നാലും നമ്മലാവുന്നതു ചെയ്തു കൂടെ?)

5. ഇന്‍ഷുറന്‍സ് കമ്പനി മാത്രമല്ല ഉപയോക്താവും കൂടെ നഷ്ടം വഹിക്കണം. ( ഇത് വഴി ഓടിക്കുനവന്റെ ഉത്തരവാദിത്തം കൂടും. മുതലാളിയുടെ ഉത്തരവാദിത്തം കൂടും. കേരളത്തില്‍ അപകടം വരുത്തിയാല്‍ ഇന്‍ഷുറന്‍സ് കമ്പനി വഹിച്ചോളും എന്ന വിചാരവും അപകടം കൂടുന്നതിനുള്ള ഒരു കാരണം ആകുന്നുണ്ടോ എന്ന സംശയം?)

6. ഇതിനെല്ലാം ഉപരിയായി ജനങ്ങള്‍ പൂര്‍ണമായും നിയമങ്ങള്‍ അനുസരിക്കുന്നു. കൂടാതെ അവരുടെ മനോഭാവം തികച്ചും അഭിനന്ദനീയമാണ്. ഒരാള്‍ റോഡ് മുറിച്ചു കടക്കുകയാനെന്കില്‍ വാഹനം കൊണ്ട് കാത്തു നില്‍ക്കും. മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ അവസരം നല്‍കും. ഇങ്ങനെ നിയമങ്ങള്‍ തെറ്റിക്കുന്നവരെ കണ്ടാല്‍ മറ്റുള്ളവര്‍ പോലീസില്‍ വിവരം അറിയിക്കു. നിമിഷങ്ങള്‍ക്കകം അവര്‍ പിടിച്ചോളും. (911 ആണ് പോലീസിന്റെ നമ്പര്‍) . ഇത് മാതിരി ജനങ്ങള്‍ ജാഗരൂകരാണ്. കേരളത്തിലെ മാതിരി പോലീസിനെ വിളിച്ചു പറ്റിക്കാന്‍ നോക്കിയാല്‍ പുറം കാണില്ല. ഇവടത്തെ പ്രത്യോകത പോലീസുകാര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ പറ്റില്ല. അഥവാ കൊടുക്കാന്‍ ശ്രമിച്ചാല്‍ അനുഭവിക്കും.

നമ്മുടെ അധികാരികളെ കൈക്കൂലിക്കാര്‍ നാമുള്‍പ്പെടുന്ന പൊതുജനമാണ്. അവര്‍ക്ക് അര്‍ഹിച്ച ശമ്പളം കൊടുക്കുക.അനര്‍ഹമായി വന്നവര്‍ ആണ് കൈക്കൂലി മേടിക്കുന്നത്

പത്ര മാധ്യമങ്ങള്‍ ഈ അപകടവും ആഘോഷമാക്കും. രാഷ്ട്രീയക്കാര്‍ മുതലക്കണ്ണീര്‍ ഒഴുക്കും. നഷ്ടം പൊതു ജനത്തിനാണ് കുഞ്ഞുങ്ങള്‍ നഷ്ടപെട്ട മാതാപിതാക്കള്‍ക്കാന്. കുറച്ചു നാളുകള്‍ക്കു ശേഷം മന്ത്രിയോ MLA യോ വിചാരിച്ചാല്‍ മറ്റു കുട്ടി നേതാക്കളോ വിചാരിച്ചാല്‍ അബ്ദുല്‍കബിറിനു ലൈസെന്‍സ് തിരിച്ചു കിട്ടും. വീണ്ടും ഓടിക്കും ഉറങ്ങും. ഇത് കണ്ടു മറ്റുള്ളവരും വണ്ടി ഓടിക്കും ഉറങ്ങും ......

ഇത്രയും പറഞ്ഞത് ഒരു ദേശസ്നേഹി അല്ലെങ്കില്‍ മനുഷ്യ സ്നേഹിയുടെ വികാരങ്ങള്‍ ആണ്.
ജന്മ സ്ഥലത്തിനോടും മനുഷ്യരോടും ഉള്ള സ്നേഹം.

ദയവായി ദുര്‍വ്യാഖാനങ്ങള്‍ ഒഴിവാക്കുക.

ചോറിനു വേണ്ടി അന്യ നാട്ടില്‍ ജോലി ചെയ്യേണ്ടി വന്ന ഒരുവന്‍ അവിടെ കണ്ട ചില നല്ല കാര്യങ്ങള്‍ പങ്കു വച്ച് അത്ര തന്നെ.

ആരോഗ്യ പരമായ ഒരു ചര്‍ച്ച തുടങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നു.


ഒരിക്കല്‍ കൂടി അനുശോചനം രേഖപെടുത്തുന്നു.

Movie Rating

Velipadinte Pustam Movie rating