Thursday, December 31, 2009

ഹരി ശ്രീ ഗണപതയെ നമ:

ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം

2010 ലെ എന്റെ ബ്ലോഗിങ്ങ് ആരംഭിക്കുകയായി. സകല വിഘ്നങ്ങളും ഇല്ലാതാക്കി ഗണപതി ഭഗവാന്‍ എന്റെ ബ്ലോഗിങ്ങ് കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് കൊണ്ടുപോകാന്‍ അനുഗ്രഹിക്കുമെന്ന പ്രാര്‍ഥനയോടെ ഒരു തേങ്ങ ഉടയ്ക്കുന്നു.

ലോകത്ത് എമ്പാടുമുള്ള മലയാളി ബ്ലോഗ്ഗര്‍മാര്‍ പുതു വര്‍ഷത്തെ വരവേറ്റത് വിവിധ തരത്തിലായിരുന്നു. ബ്ലോഗ്‌ അവാര്‍ഡുകള്‍, കഥകള്‍, കവിതകള്‍, നര്‍മ്മം തുടങ്ങി നിരവധി സൃഷ്ടികള്‍. ഇതെല്ലം ലോകത്തിന്റെ മുക്കിലും മൂലയിലും ഇരിക്കുന്ന മലയാളികളുടെ മുന്‍പിലെത്തി.

2009 നിരവധി ബ്ലോഗ്‌ മീറ്റുകളും കൂടിച്ചേരലുകള്‍ക്കും സാക്ഷിയായി. കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബ്ലോഗ്ഗര്‍ ഒത്തു കൂടി.

മലയാളിയുടെ മാധവിക്കുട്ടിയും, മുരളിയും, ലോഹിതദാസും, രാജന്‍ പി ദേവും മലയാളത്തെ വിട്ടുപിരിഞ്ഞ 2009 വേര്‍പാടുകളുടെ വര്‍ഷമായിരുന്നു. നമുക്ക് നമ്മുടെ അമ്മമ്മയെയും മുത്തശ്ശിയെയും മുത്തശ്ശനെയും നഷ്ടപ്പെട്ട വര്‍ഷം.

അതെ പോലെ 2009 നമുക്ക് കുഞ്ഞു അനുജന്മാരെയും അനിയത്തിമാരെയും കൊച്ചുമോനെയും മോളെയും ലഭിച്ച വര്‍ഷം. അനേകം പ്രതിഭശാലികളെ കണ്ടെത്തിയ വര്‍ഷം. ചുരുക്കത്തില്‍ 2009 സുഖ ദുഖങ്ങളുടെ വര്‍ഷമായിരുന്നു.

നഷ്ടലാഭങ്ങളുടെ 2009 കഴിഞ്ഞു പ്രതീക്ഷയുടെ 2010 പിറന്നു. എല്ലാവര്‍ക്കും എല്ലാ മംഗളങ്ങളും സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കുമാറാകട്ടെ..

Wednesday, December 30, 2009

പുതുവത്സരം സമാഗതമായി

പുതുവത്സരം സമാഗതമായി. ഒരുപാട് പ്രതീക്ഷകളായി 2010 പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകമെങ്ങും ഒരുങ്ങുകയായി. നഷ്ടപ്പെടലുകളുടെയും കൂടിച്ചേരലുകളുടെയും പോയ വര്‍ഷം. നാം ഓരോരുത്തര്‍ക്കും നന്മകളും സന്തോഷവും നല്‍കിയ വര്‍ഷം. പലര്‍ക്കും കുടുംബത്തില്‍ പുതു അംഗങ്ങള്‍ പിറന്ന വര്‍ഷം അതുപോലെ നമ്മുടെ ഉറ്റവര്‍ വിട്ടുപിരിഞ്ഞ നിമിഷം.

കറുത്തേടം ബ്ലോഗിന്റെ എല്ലാ വായനക്കാര്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതുവത്സരം ആശംസിക്കുന്നു.

Tuesday, December 22, 2009

2009 കടന്നു പോകുമ്പോള്‍....

ഓര്‍ക്കാന്‍ ഒരുപാട് ദുഖങ്ങളും സന്തോഷങ്ങളുമായി 2009 കടന്നു പോവുകയാണ്. ഓരോ ഡിസംബര്‍ മാസം വരുമ്പോഴും കുറെ നഷ്ടബോധങ്ങളും എന്നാല്‍ വരും വര്‍ഷത്തെ പ്രതീക്ഷകളും ഇടകലര്‍ന്നു നാം പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു.

ലോകം മുഴുവന്‍ ഒരു ഗ്രാമമാകുന്ന ഈ കാലത്ത് കേരളത്തെ കുറിച്ച് മാത്രമുള്ള ഒരു ചിന്ത അപ്രസക്തമാണ്. കേരളത്തിനും ലോകത്തിനും ഒട്ടേറെ ഓര്‍ക്കാന്‍ വക നല്‍കിയാണ്‌ 2009 യാത്രയാകുന്നത്. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു പദവിയാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ എന്നത് അതിനാല്‍ 2009 ലെ പ്രധാന സംഭവങ്ങളില്‍ മുഖ്യവും ബാരക്ക് ഒബാമ അമേരിക്കയുടെ 44 മത് പ്രസിഡന്റായി ജനുവരി 20 നു അധികാരമേറ്റെടുത്തു എന്നതും. ചരിത്രത്തില്‍ ആദ്യമായി ആ പദവി ഏറ്റെടുക്കുന്ന ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ കൂടിയാണ് ഒബാമ. മഹാത്മാ ഗാന്ധിയും മാര്‍ട്ടിന്‍ ലുതെര്‍ കിങ്ങിനെയും ആദരിക്കുന്ന അദ്ദേഹം ലോകം മുഴുവന്‍ ആരാധ്യനാകുന്നു.

2009 ന്റെ തുടക്കത്തില്‍ ഇന്ത്യക്ക് നഷ്ടമായത് നമ്മുടെ എട്ടാമത് രാഷ്ട്രപതി R. വെങ്കട്ടരാമനെയാണ്. 1987 മുതല്‍ 1992 വരെ ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം ഒരു വക്കീലും സ്വാതന്ത്രസമര സേനാനിയും കൂടിയാണ്. 2009 ജനുവരി 27 നു അദ്ദേഹം അന്തരിച്ചു. ഒരു കാലത്ത് സിനിമ പ്രേക്ഷകരെ ചിരിപ്പിച്ച നാഗേഷ് എന്ന തമിഴ് ഹാസ്യ താരം 2009 ജനുവരി 31 വിട പറഞ്ഞു. തിരു വിളയാടല്‍, കാതലിക്ക നേരമില്ലായ്, അന്പേ വാ ശാന്തി നിലയം, പട്ടണത്തില്‍ ഭൂതം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പതിനഞ്ചാം ലോകസഭ തിരഞ്ഞെടുപ്പ് 2009 ഏപ്രില്‍ 16 മുതല്‍ 2009 മെയ്‌ 13 വരെ വിവിധ ഘട്ടങ്ങളിലായി നടന്നു. മന്‍മോഹന്‍ സിംഗ് ഭാരത്തിലെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 22 മെയ്‌ 2009 നു അദ്ദേഹം പ്രതിഞ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ശശി തരൂര്‍ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രിയായി സ്ഥാനമേറ്റെടുത്തു. 2002 മുതല്‍ 2007 വരെ UN സെക്രട്ടറി ജെനെരല്‍ ആയിരുന്ന അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്‌ കേരളത്തിന്‌ ഒരു പ്രത്യോക സംഭവമാണ്.

മലയാളത്തിന്റെ എഴുത്തുകാരി മാധവികുട്ടി കേരളത്തോട് യാത്രയായതും 2009 ഇല്‍ ആയിരുന്നു. മലയാളത്തില്‍ ഒരുപാട് കൃതികള്‍ രചിച്ച അവരുടെ അവസാനം (2009 May 31) പൂനെയില്‍ ആയിരുന്നു. അവസാന കാലം കേരളത്തില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ഒരു വ്യക്തികൂടിയായിരുന്നു കമലാദാസ് എന്ന നമ്മുടെ സ്വന്തം മാധവികുട്ടി. മെയ്‌ മാസത്തില്‍ എഴുത്തുകാരിയെ നഷ്ടമായെങ്കില്‍ 2009 ജൂണില്‍ നമുക്ക് നഷ്ടപ്പെട്ടത് ഒരുപാട് നല്ല മലയാള സിനിമകള്‍ക്ക്‌ തിരക്കഥ ഒരുക്കിയ AK ലോഹിതദാസിനെയാണ്. സൂപ്പര്‍ താരങ്ങള്‍ക്ക് സൂപ്പര്‍ താരപദവി ലഭിക്കാന്‍ സാഹചര്യമൊരുക്കിയ ഒരു തിരക്കഥകൃത്ത് കൂടിയായിരുന്നു ലോഹിതദാസ്. തിരക്കഥ രചനയില്‍ നിന്ന് സംവിധാന രംഗത്തേക്കും അദ്ദേഹം ചുവടുറപ്പിച്ചിരുന്നു. കിരീടം, ഭരതം, തനിയാവര്‍ത്തനം, അമരം തുടങ്ങിയ അദ്ധേഹത്തിന്റെ രചനകള്‍ മലയാളം ഉള്ള കാലത്തോളം ജീവിക്കും. 2009 ജൂണ്‍ 28 നു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

രണ്ടാം ഭാഗം അടുത്ത പോസ്റ്റില്‍.....

Movie Rating

Velipadinte Pustam Movie rating