Wednesday, January 27, 2010

ഇല്ലം ഭക്തര്‍ക്ക്‌ വേണ്ടി...

പൂന്താനം ഇല്ലത്ത്‌ മതപരവും ധര്‍മപരവുമായ കാര്യങ്ങള്‍ നടത്താന്‍ മാത്രമെ ഉടമസ്ഥരായ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡിന്‌ അധികാരമുള്ളുവെന്ന്‌ പെരിന്തല്‍മണ്ണ മുന്‍സിഫ്‌ കോടതി വിധിച്ചു.

മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!

ഭക്തജനങ്ങള്‍ക്ക്‌ മനോവിഷമമുണ്ടാക്കുന്ന തരത്തില്‍ ആചാരാനുഷ്ഠാനങ്ങളെ ബോധപൂര്‍വ്വം ലംഘിക്കുന്ന അവിശ്വാസികള്‍ ഹൈന്ദവരാണെങ്കില്‍ പോലും ഇല്ലത്തിനക്കത്ത്‌ പ്രവേശിക്കുന്നത്‌ നിയന്ത്രിക്കണമെന്നും പൂന്താനത്തിന്റെ ജന്മഗൃഹത്തില്‍ പുരാതന കാലംതൊട്ട്‌ നിലനിന്നുവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ തടസ്സപ്പെടാന്‍ ഇടവരുത്തരുതെന്നും ഹര്‍ജിയിലെ ആവശ്യങ്ങളായിരുന്നു. അന്യായക്കാരന്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും അംഗീകരിച്ചുകൊണ്ടായിരുന്നു പെരിന്തല്‍മണ്ണ മുന്‍സിഫ്‌ മജിസ്ട്രേറ്റ്‌ കെ.കെ. പ്രിയ ഇന്നലെ വിധി പറഞ്ഞത്‌.

മതപരവും ധര്‍മപരവുമായ കാര്യങ്ങള്‍ മാത്രമേ ഇല്ലത്ത്‌ നടത്താവുയെന്ന നിബന്ധനയിലാണ്‌ ഇല്ലവും സ്ഥലവും ദേവസ്വം ബോര്‍ഡിന്‌ കൈമാറുന്നത്‌. വ്യവസ്ഥയിലെ കാര്യങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡിന്‌ ബാധ്യതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

3 comments:

  1. പത്ത് പതിമൂന്ന് വർഷം നല്ല രീതിയിൽ നടന്നു വന്ന പൂന്താനം സാഹിതോത്സവം ചിലരുടെ താൽ‌പ്പര്യങ്ങൾ സംരക്ഷിക്കാതെ വന്നപ്പോൾ ഭക്തരുടെ പേരും പറഞ്ഞ് കേസ് ഫയൽ ചെയ്ത് ............ഇതു വരെ കൊണ്ടെത്തിച്ചപ്പോൾ അവർക്ക് സമാധാനമായിക്കാണണം.

    മർത്ത്യയിങ്ങിനെ കാണുന്ന നേരത്ത്
    മത്സരൈക്കുന്നതെന്തിന്നു നാം വൃഥ.

    ReplyDelete
  2. ഇതിലെ രാഷ്ട്രീയമോ അരാഷ്ട്രീയമോ എന്തെന്ന് വ്യക്തമല്ല. എന്നാലും ഭക്ത കവിയുടെ ഇല്ലത്തെ തന്നെ വിവാദമാക്കിയ ഭരണകര്‍ത്താക്കള്‍ ആരായാലും മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തത്. അവസാനം സാക്ഷാല്‍ ഭഗവാന്‍ കോടതിയുടെ രൂപത്തില്‍ തെറ്റ് തിരുത്തേണ്ടി വന്നു. എല്ലാം അങ്ങയുടെ ലീലാ വിലാസങ്ങള്‍.

    കൃഷ്ണ കൃഷ്ണ മുകുന്ദ! ജനാര്‍ദ്ദന!
    കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ

    റഫീക്കിന്റെ സന്ദര്‍ശനത്തിനു വളരെ നന്ദി.

    ReplyDelete
  3. അതൊടുവില്‍ തീര്‍പ്പായല്ലേ?

    ReplyDelete

Movie Rating

Velipadinte Pustam Movie rating