കുറിപ്പ്: ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്. ഏതെങ്കിലും തരത്തില്‍ സാമ്യം തോന്നിയാല്‍ ഞാന്‍ ഉത്തരവാദിയല്ല.
പിന്നെ ഇതേ കഥ ഞാന്‍ തന്നെ മനോരമ ബ്ലോഗ്ഗിലും - അവിടത്തെ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു..
ഒരു റിയാലിറ്റി ജീവിതം - ഫ്ലാഷ് ബാക്ക്
അലങ്ങനള്ളൂരില്‍ ബാലന്‍റെ ഷാപ്പിന്‍റെ പിറക് വശത്തുള്ള മോയ്തീന്‍റെ നാലാമത്തെ സന്താനമാണ് അലവി. അല്‍പ സ്വല്പം പാട്ട് പാടുന്ന അലവി ചെറിയ ഗാനമേളക്കൊക്കെ പാടാറുണ്ട്. "പള്ളിക്കെട്ട് ശബരിമലയ്ക്ക് " എന്ന പാട്ടാണ് മാസ്റ്റര്‍ പീസ്.
അരക്കുപറമ്പിലെ അയ്യപ്പന്‍ കാവില്‍ പാടി മടങ്ങുമ്പോഴാണ് നാരായണന്‍റെ ചായകടയില്‍ വച്ച് ടീവിയില്‍ സ്റ്റാര്‍ സിങ്ങറിന്റെ തെരഞ്ഞെടുപ്പിനെ പറ്റി കേട്ടത്. അടുത്ത ദിവസം പെരിന്തല്‍മണ്ണയില്‍ വച്ച് ആണ് ഓടിഷന്‍.
സംഗീതത്തെ ആരാധിക്കുന്ന അലവി ഒന്ന് രണ്ടു പ്രാവശ്യം മൂകാംബികയില്‍ പോയിട്ടുണ്ട്. വാക്ക് ദേവിയുടെ അനുഗ്രഹത്താല്‍ സംഗീതം ഒരനുഗ്രഹമാണ് അലവിക്ക്.
ഓടിഷനില്‍ ഗണേശ സ്തുതിപാടി വിധികര്‍ത്താക്കളെ കയ്യിലെടുത്ത അലവി ' ഞാനോ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ നാലിലെ' നാല്‍പ്പത്തിയെട്ടു പേരില്‍ ഒരാളായി.
പട്ടിണി കുടുംബത്തിലെ അലവി ലോകമെങ്ങും അറിയപ്പെടുന്ന ഒരു പാടുകാരനാവാന്‍ പോകുന്നതിന്റെ തുടക്കമാണ്.
അങ്ങാടിപുറം പൂരത്തിനോട് അനുബന്ധിച്ചുള്ള ഗാനമേളയ്ക്ക് പാടിയതാണ് പറയാനായി ഒരു പബ്ലിക് സ്റ്റേജ്.
സുഹൃത്തുക്കളായ മണികണ്ടനോടും മനോജിനോടും മുസ്തഫയോടും താന്‍ സ്റ്റാര്‍ സിങ്ങരില്‍ പാടാന്‍ പോകുന്ന വിവരം പറഞ്ഞു.
അലങ്ങനള്ളൂര്‍ മുഴുവന്‍ സന്തോഷത്തിലാണ്. മൊബൈല്‍ ഇല്ലാത്തവന്‍ പുതിയതായി വാങ്ങി. അലവിക്ക് വേണ്ടി എസ് എം എസ് അയക്കാന്‍.
യുപി സ്കൂളിലെ പാട്ട് ടീച്ചര്‍ തല്ക്കാലം അലവിയുടെ പാട്ട് ടീച്ചര്‍ ആയി. തിരുവനന്തപുരത്ത് പോകാനുള്ള ചെലവ് 'അമ്മു ഡ്രസ്സ്' എന്ന കട സ്പോണ്‍സര്‍ ചെയ്തു.
ഇടയ്ക്ക് വച്ച് മാപ്പിളപ്പാട്ട് പാടാതെ നിര്‍ത്തി കരഞ്ഞ പാട്ടുകാരന്‍ കഴിഞ്ഞ സീസണില്‍ ഒരു കോടി രൂപയുടെ ഫ്ലാറ്റ് കൊണ്ടുപോയതല്ലേ നമ്മുടെ അലവിയും ഫ്ലാറ്റ് മായി വരാതിരിക്കില്ല. നാട്ടുകാര്‍ക്ക് ശുഭ പ്രതീക്ഷയാണ്.
എല്ലാ പാട്ട് കഴിയുമ്പോഴും കരയാന്‍ മറക്കരുതെന്നായിരുന്നു മനോജിന്റെ ഉപദേശം ഫ്ലാറ്റ് കിട്ടിയില്ലെങ്കിലും രഞ്ജിനിയുടെ കെട്ടിപിടുത്തം നഷ്ടപ്പെടുത്തണ്ടല്ലോ?
മലയാള സംഗീത ലോകത്തെ പ്രഗല്ഭന്‍മാര്‍ വിധികര്‍ത്താക്കളായി വരുന്ന സംഗീത പോരാട്ടത്തില്‍ പങ്കെടുക്കാന്‍ ഒരു പാട് സംഗതികളുമായി അലവിയും വണ്ടി കയറി...
ഹ ഹ രസകരമായിട്ടുണ്ടുട്ടോ... നര്‍മ്മത്ല്‍ ചാലിച്ച എഴുത്ത്
ReplyDeletekollaam!
ReplyDeleteനര്‍മ്മം? എവിടെ ? ഇവിടെ എങ്ങും പേരിനു പോലും ഒന്നും ഇല്ലാലോ ?
ReplyDeleteഅതെന്നെ...ആ കെട്ടിയുള്ള പിടുത്തം നഷ്ടമാക്കണ്ട... :)
ReplyDeleteഹഹഹ.. അപ്പൊ കഥ തുടരാം.. :)
ReplyDelete