മലയാളം ബ്ലോഗ്ഗുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വിഷയമാണ് മത പ്രചാരണവും നിരീശ്വരവാദവും യുക്തിവാദവും. ആദ്യമേ പറയട്ടെ ഈയുള്ളവന്‍ ഒരു മത പ്രചാരകനല്ല എന്നാല്‍ നിരീശ്വരവാദിയും അല്ല.
ബ്ലോഗിങ്ങ് എന്നത് കൊണ്ട് നമുക്ക് ഇഷ്ടമുള്ള വിഷയത്തെ കുറിച്ച് എഴുതുക എന്നതാണ്. അത് ശരിയും ആണ്. എന്നാല്‍ വായിക്കുന്ന എല്ലാവരെയും സന്തോഷിപ്പിക്കുക അതും സാധ്യമല്ല. എന്നാല്‍ മറ്റൊരാളെ വിഷമിപ്പിക്കാതിരുന്നു കൂടെ?
എന്താണ് നമ്മുടെ യുക്തിക്ക് ശരി എന്ന് തോന്നുന്നതിനെയാണോ യുക്തി വാദം എന്ന് പറയുന്നത് എന്നറിയില്ല. ഏതായാലും മറ്റൊരാളുടെ വിശ്വാസം അപ്പാടെ തെറ്റ് എന്ന് പറയുന്നതിനെ യുക്തിവാദം എന്ന് വിളിക്കാന്‍ പറ്റില്ല.
ഒരു മതത്തില്‍ പിറന്നു അതില്‍ കാണുന്ന തെറ്റുകളെ ചൂണ്ടിക്കാട്ടിയാല്‍ അയാളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന മതം ( അല്ലെങ്കില്‍ മതപ്രചാരകര്‍) ഏതായാലും അതൊരു മതമല്ല സംസ്കാരമല്ല. ഭാരതം വിഭാവനം ചെയ്യുന്ന സംസ്കാരത്തില്‍ ആണ് നാമിന്നു ജീവിക്കുന്നത്. ഇവിടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നാം ജനിച്ചു വീണ മതത്തെ വിമര്‍ശിക്കാന്‍ പോലും. വര്‍ഷങ്ങളായുള്ള വൈദേശിക ആക്രമണങ്ങളിലും നശിക്കാത്ത സംസ്കാരത്തിന് ഉടമയാണ് ഭാരത്തിലെ ഓരോരുത്തരും. അഹിംസക്ക് പ്രാധാന്യം നല്‍കുന്ന സംസ്കാരമാണ് നമ്മുടേത്.
ഒരു തരത്തില്‍ പറഞ്ഞാല്‍ നാമെല്ലാം യുക്തിവാദികള്‍ ആണ്. നിത്യ ജീവിതത്തില്‍ നമ്മുടെ യുക്തിക്കു തോന്നുന്നതാണ് നാം പ്രവര്‍ത്തിക്കുന്നത്. ഒരു പ്രത്യോക മതത്തില്‍ ജനിച്ചത് കൊണ്ട് ആ മത ഗ്രന്ഥത്തില്‍ പറയുന്നത് മുഴുവന്‍ പ്രാവര്‍ത്തികമാകാന്‍ ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട്. അത് കൊണ്ടാണ് പറയുന്നത് നാം യുക്തിവാദികള്‍ ആണെന്ന്.
ഇതൊക്കെ പറഞ്ഞാലും യുക്തി വാദത്തിന്റെ പേരില്‍ മതങ്ങളെ തള്ളിപറയുന്നതിലും അര്‍ത്ഥമില്ല. ഓരോ മതത്തിനും സംസ്കാരത്തിനും അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്. അതെ അവസരത്തില്‍ വര്‍ഷത്തില്‍ 365 ദിവസവും മഞ്ഞു മൂടിക്കിടക്കുന്ന ഒരു പ്രദേശത്ത് ഉണ്ടായ മത ഗ്രന്ഥത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും മരുഭൂമിയില്‍ പോയി പ്രാവര്‍ത്തികം ആകിയാല്‍ എങ്ങനെയിരിക്കും ? അതുപോലെ മരുഭൂമിയില്‍ ഉണ്ടായ മത ഗ്രന്ഥത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും വസ്ത്രധാരണം ഉള്‍പ്പെടെ മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശത്ത് എങ്ങനെ പ്രാവര്‍ത്തികമാക്കും? ഓരോ പ്രദേശത്തും ഉടലെടുത്ത മതം അതാതു പ്രദേശത്തെ പരിതസ്ഥിതിക്ക് അനുസരിച്ച് ഉണ്ടായതാണ്. അങ്ങിനെയിരിക്കെ അങ്ങനെയൊരു മതത്തില്‍ പിറന്ന ഒരു യുക്തി ചിന്തയുള്ള യുവാവ് അല്ലെങ്കില്‍ വൃദ്ധന്‍ അതിനെ എതിര്‍ത്താല്‍ അതില്‍ ഒരു തെറ്റും ഇല്ല.
എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യനന്മക്കു ആയി ഉണ്ടായിട്ടുള്ളതാണ്. അതില്‍ ഒരു സംശയവും ഇല്ല. വെറും മത പ്രചാരണം ലക്‌ഷ്യം വെക്കുന്നവര്‍ക്ക് അത് കാണാന്‍ ആകില്ല. തന്റെ മതം ശരി മറ്റുള്ള മതങ്ങള്‍ എല്ലാം തെറ്റ് എന്ന് പറയുന്നതില്‍ ഒരു യുക്തിയും ഇല്ല. ആദ്യം നാം നമ്മുടെ മതത്തെപ്പറ്റി കൂടുതല്‍ അറിയുക അതില്‍ നാം ജീവിക്കുന്ന കാലത്തിനും കാലാവസ്ഥക്കും ഇണങ്ങാത്ത പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം തിരുത്താന്‍ തയ്യാറാകണം. അവിടെയേ നന്മ വിളയൂ. ഇല്ലെങ്കില്‍ ഫലം അധോഗതിയാകും.
നാം നമ്മുടെ മതത്തെ കുറിച്ച് അറിഞ്ഞിട്ടു മറ്റുമതങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുക. തന്റെ മതം മാത്രം പ്രചരിപ്പിക്കുക എന്ന വികലമായ ഉദ്ദേശം മാത്രം അല്ലെങ്കില്‍ മറ്റു മതങ്ങളില്‍ നന്മ കാണാനാകും തീര്‍ച്ച. മറ്റുമതക്കാരുടെ വസ്ത്രധാരണ രീതി സംസ്കാരം എന്നിവ നല്ലതെന്ന് തോന്നുണ്ടെങ്കില്‍ സ്വീകരിക്കുക. മറ്റു മതങ്ങളില്‍ നന്മ കണ്ടെത്തിയാല്‍ ഭഗവാന്‍ നമ്മളെ ശിക്ഷിക്കില്ല മാത്രവും അല്ല നമുക്ക് നന്മയെ വരൂ. ഭാരത സംസ്കാരത്തില്‍ പറയുന്ന പോലെ ലോകാ: സമസ്താ: സുഖിനോ ഭവന്തു. സകല ലോകങ്ങളിലും ഉള്ളവര്‍ക്ക് നന്മ വരട്ടെ.
ഒരാള്‍ തീരുമാനിക്കുന്നു എനിക്ക് ഒരു മതവും ഈശ്വരനും ഇല്ല. അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. മത സ്വാതന്ത്ര്യം പോലെ മതമില്ല എന്ന് പറയുന്നതിനും സ്വാതന്ത്ര്യം ഉണ്ട്. ഒരാള്‍ മറ്റൊരാള്‍ക്ക് ഉപദ്രവം ആകുന്നില്ലെന്കില്‍ അയാളുടെ മതം ഏതായാലും മതമില്ലെന്കിലും കുഴപ്പമില്ല. ഈ മതങ്ങള്‍ ഉണ്ടാക്കിയതും നിയമങ്ങള്‍ ഉണ്ടാക്കിയതും മനുഷ്യരാണ്. 5000 വര്‍ഷം പഴക്കമുള്ള നമ്മുടെ സംസ്കാരത്തില്‍ വൈദേശിക ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും നമ്മുടെ നന്മ നശിച്ചിട്ടില്ല. ശൈവരും വൈഷ്ണവരും നാസ്തികരും ആസ്തികരും നിരീശ്വരവാദികളും യുക്തിവാദികളും വൈദേശിക മതസ്ഥരും ഇവിടെ ജീവിക്കുന്നു.
ഭൂരിപക്ഷ മതത്തെ മാത്രം എതിര്‍ക്കുന്നത് മതേതരത്വമാണ് എന്ന മറ്റൊരു കൂട്ടരും ഓരോ രാജ്യത്തും ഉണ്ട്. യഥാര്‍ത്ഥത്തില്‍ ആ വര്‍ഗ്ഗം ഇതില്‍ ഒന്നും പെടാത്തതാണ്. ഓരോ രാജ്യത്തും അവിടത്തെ മതത്തിനെതിരായും ഭരണത്തിനെതിരായും ചലനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ആ സ്വാതന്ത്ര്യത്തെ മുതലെടുക്കുകയും അരുത്. യഥാര്‍ത്ഥത്തില്‍ ഒരു മതത്തെയും എതിര്‍ക്കുന്നതല്ല മതേതരത്വം. എല്ലാ മതങ്ങളിലും ഉള്ള നന്മയെ കണ്ടെത്തുകയും അതിനെ സ്വാംശീകരിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ മതേതരത്വം.
ഒരേ മതത്തില്‍ തന്നെ അല്ലെങ്കില്‍ മത ഗ്രന്ഥങ്ങളില്‍ പ്രദേശത്തിന് അനുസരിച്ച് ചടങ്ങുകളില്‍ വസ്ത്രധാരണ രീതികളില്‍ സംസ്കാരത്തില്‍ വ്യത്യസ്തത കാണാം. ഉദാഹരണത്തിന് കേരളത്തില്‍ ജനിച്ച നാം ഹിമാലയത്തില്‍ പോയി മുണ്ട് മാത്രം ഉടുത്തെ പ്രാര്‍ത്ഥന നടത്തുക ഉള്ളൂ എന്ന് പറയുന്നതില്‍ എന്താണര്‍ത്ഥം. ഇതൊരു ഉദാഹരണം ഇത് മാതിരി എല്ലാ മതസ്ഥരും ചിന്തിക്കുക.
കേരളത്തിന്റെ കാലാവസ്ഥക്ക് നമ്മുടെ വസ്ത്രധാരണ രീതി അനുയോജ്യമാണ്. ഇവിടെ വന്നാല്‍ ഷര്‍ട്ട് ഇട്ടു ആരാധന സ്ഥലത്ത് പ്രവേശിക്കരുത് എന്ന് പറയുന്നു. അത് ഈ കാലാവസ്ഥക്ക് അനുസരിച്ച നിയമം. അത് അംഗീകരിക്കുക. അതെ മതത്തില്‍പെട്ടവര്‍ തന്നെ ഹിമാലയത്തില്‍ കമ്പിളി വസ്ത്രം ധരിച്ചു പ്രവേശിക്കുന്നു. അവിടെ ചെന്ന് അതെ മതത്തില്‍പ്പെട്ടവര്‍ കമ്പിളി വസ്ത്രം ധരിക്കില്ല എന്ന് പറഞ്ഞാല്‍ തണുത്തു രോഗ ബാധിതന്‍ ആകും.
പാശ്ചാത്യ രാജ്യത്ത് തണുപ്പില്‍ നിന്ന് രക്ഷ നേടുന്നത് കൊണ്ട് ടൈയും കോട്ടും ധരിച്ചു ആരാധന നടത്തുന്നു. ആ കാലാവസ്ഥക്ക് അനുസരിച്ച് അത് ശരിയാണ്. ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ അവിടെ ചെന്ന് ഇതൊന്നും പാടില്ല എന്ന് പറയുന്നതില്‍ ഒരു യുക്തിയും ഇല്ല.
ഒരു മതം നല്ലതല്ല എന്ന് പറഞ്ഞു മതം മാറ്റം നടത്തുന്നതില്‍ എന്തര്‍ത്ഥം. ഓരോ മതവും സംസ്കാരവും മനുഷ്യ നന്മയ്ക്കാണ്. ഓരോ പേര് വിളിക്കുന്നു അത്ര തന്നെ. പണമോ മറ്റു പ്രലോഭനങ്ങള്‍ നല്‍കി മതം മാറ്റിയാല്‍ അത് കിട്ടാതാകുമ്പോള്‍ അവന്‍ തിരിച്ചു ചിന്തിക്കും. സ്വാതന്ത്ര്യമില്ലാത്ത പ്രദേശത്ത് അവര്‍ക്ക് തിരിച്ചു മാറാന്‍ പറ്റില്ല. പിന്നെ ജീവിതം കണ്‍ഫ്യൂഷന്‍ ആകും. ജനിച്ച മതം ശരിക്ക് പഠിക്കാതെ ഇരിക്കുമ്പോഴാണ് പ്രലോഭനങ്ങള്‍ക്ക് വശംവദര്‍ ആകേണ്ടിവരുന്നത്.
മതമേധാവികള്‍ തെറ്റ് ചെയ്‌താല്‍ അതിനെ ചോദ്യം ചെയ്യുന്നതില്‍ ഒരു തെറ്റും ഇല്ല. എന്നാല്‍ അത് എല്ലാ മതങ്ങളിലും അനുവാദമില്ല എന്നത് ഒരു നഗ്ന സത്യമാണ്. കല്യാണം കഴിക്കാന്‍ അനുവദനീയമാല്ലാത്ത മത പ്രവര്‍ത്തികളില്‍ ഉള്ളവര്‍ ആണും പെണ്ണും കാമ നിവൃത്തിക്ക് ശ്രമിച്ചു അബദ്ധം പിണഞ്ഞാല്‍ അതിനെ അംഗീകരിക്കുക അല്ല യഥാര്‍ത്ഥ മത വിശ്വാസികള്‍ ചെയ്യേണ്ടത്. ഈ അവസരങ്ങളില്‍ എതിര്‍ക്കുക തന്നെ വേണം. ആ വിശ്വാസികളുടെ കൂടെയേ ഈശ്വരന്‍ ഉണ്ടാകൂ. തീര്‍ച്ച.
ചുരുക്കത്തില്‍ എല്ലാ മതങ്ങളും നന്മയുടെ സന്ദേശങ്ങളാണ് നല്‍കുന്നത്. നമ്മുടെ യുക്തിക്കനുസരിച്ച് പ്രവര്‍ത്തിക്കുക. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും.
ലോകാ: സമസ്താ: സുഖിനോ ഭവന്തു:
"കേരളത്തിന്റെ കാലാവസ്ഥക്ക് നമ്മുടെ വസ്ത്രധാരണ രീതി അനുയോജ്യമാണ്. ഇവിടെ വന്നാല്‍ ഷര്‍ട്ട് ഇട്ടു ആരാധന സ്ഥലത്ത് പ്രവേശിക്കരുത് എന്ന് പറയുന്നു. അത് ഈ കാലാവസ്ഥക്ക് അനുസരിച്ച നിയമം"
ReplyDeleteമനസിലായില്ല. ഡിസംബറിൽ ഞങ്ങടെ നാട്ടിൽ ഒക്കെ നല്ല തണുപ്പാണ് പ്രത്യേകിച്ചും അമ്പലത്തിൽ പോകുന്ന പ്രഭാതസമയത്ത്. അപ്പോൾ ഷർട്ട് ഇടാമോ?
കാലാവസ്ഥയ്ക് അനുസരിച്ച് ഏത് വസ്ത്രം ധരിക്കണം എന്ന് അല്ലെങ്കിലും മനസിലാക്കാനുള്ള സാമാന്യബുദ്ധി മനുഷ്യനുണ്ട്. ഷർട്ട് ഇട്ട് ചൂടെടുക്കുമ്പോ അത് ഊരാൻ ഉള്ള ബോധം താനെ വന്ന് കൊള്ളും. അല്ലാണ്ട് ഇവിടത്തെ കാലാവസ്ഥയ്ക്ക് ഷർട് പറ്റില്ല അതങ്ങ് അനുസരിച്ച് കൊള്ളുക എന്നൊക്കെ പറഞ്ഞാൽ ടിങ്കുമോൻ പോലും സമ്മതിച്ച് തരാൻ പോണില്ല.
ഈശ്വര ചിന്തയിതൊന്നെ
ReplyDeleteമനുജനു ശാശ്വതമീ ഉലകില്‍
ഇഹപരസുകൃതം ഏകിടുമാര്‍ക്കും
ഇതു സംസാര വിമോചന മാര്‍ഗം.."
കറുത്തേടത്തിന്റെ ഈ ലേഖനം വളരെ ഉചിതമായി, ഭാരതം പോലെ ഒരു രാജ്യവും അതിന്റെ മഹത്തായ പാരമ്പര്യവും എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യം ഒന്നു കൊണ്ടാണ് എതു വിഭിന്ന സംസ്കാരത്തേയും നമുക്ക് ഉള്‍കൊള്ളാനാവുന്നത്.
ഈശ്വര ചിന്ത നല്ലതാണ്, മനുഷ്യന് നമ്മെ സമാശ്വസിപ്പിക്കന്‍ സാധിക്കത്ത നലയില്‍
അദൃശ്യമായ ഒരു ശക്തി രക്ഷക്കെത്തും എന്ന വിശ്വാസം പലപ്പോഴും ജീവിക്കാനുള്ള
കച്ചി തുരുമ്പാണ്.എന്റെ മതാപിതാക്കളും മറ്റു കുടുംബാഗംങ്ങളും വിശ്വസിച്ച മതം ഞാനും പിന്തുടരുന്നു, എന്നു കരുതി മറ്റു സ്നേഹിതരുടെ വിശ്വാസം കാമ്പില്ലാ അല്ലങ്കില്‍ അവ സത്യവിശ്വാസമല്ല എന്നു പറയുവാന്‍ എനിക്ക് അര്‍ഹതയില്ല.
ഓരോ ഭൂഖണ്ഡത്തിലും കാലാവസ്ഥയിലും രൂപം കൊണ്ട മതങ്ങള്‍ അവിടത്തെ പ്രകൃതിയുമായി ഇണങ്ങിയവ തന്നെ. അവരുടെ പ്രാര്‍ത്ഥനാചാരങ്ങളും ദിനചര്യകളും ആ പ്രകൃതിയുമായി ബന്ധട്ടിരിക്കും. അന്യ നാട്ടിലിരുന്ന് അവ തെറ്റ് ശരി എന്ന് പുലമ്പാന്‍ അര്‍ഹതയില്ല.
ഭക്ഷണരീതി പോലെ തന്നെയാണ് മതവും വിശ്വാസവും, ധാരാളം പച്ചക്കറികളും കായ്കനികളും വെള്ളവും ഉള്ള നാട്ടില്‍ ആ രീതിയില്‍ ഭക്ഷണം കഴിക്കാം .. എന്നാല്‍ ഒരിലപോലുമില്ലാത്ത വെള്ളമില്ലാത്ത മരുഭൂമിവാസികള്‍ ചുട്ട മാംസം, ചുട്ട റോട്ടികള്‍, ഉണങ്ങിയ ഫലങ്ങള്‍ ഭക്ഷിച്ചു ... എന്നു വച്ചു താരതമ്യം ചെയ്ത് ഒരു കൂട്ടരുടേത് മറ്റവരുടെതില്‍ നിന്ന് കേമം എന്ന് പറയാനാവുംമോ?
അപ്പോള്‍ പൊതുവില്‍ പറഞ്ഞാല്‍ ഓരോ നാട്ടിലും രൂപം കൊണ്ട ഭക്ഷണക്രമം വസ്ത്രധാരണം മതവിശ്വാസം ഈശ്വരചിന്ത ഒക്കെ അവിടത്തെ പ്രകൃതിക്ക് ഇണങ്ങിയതായിരുന്നു..
നാടും വീടും കരയും കടലും മലയും താണ്ടി എല്ലാവരും എല്ലായിടവും ഇന്നെത്തി ..
ആര്‍ക്കും എന്റേതാണ് ശരി എന്നു പറയാനോ
മറ്റുള്ളവരെ തന്റെ വഴിയിലേക്ക് പ്രലോഭിപ്പിക്കാനോ ഒരവകവുമില്ല.
കാരണം പ്രകൃതി തന്നെ ഈശ്വരന്റെ പ്രതിഫലനം .....
അതു മനുഷ്യ ബുദ്ധിക്ക് നിര്‍വചിക്കാനാവില്ലാ.
"ലോകാ: സമസ്താ: സുഖിനോ ഭവന്തു: "
cALviN::കാല്‍വിന്‍ സന്ദര്‍ശനത്തിന് നന്ദി . ലേഖനത്തിന്റെ ആദ്യമേ പറഞ്ഞത് ഞാന്‍ ആവര്‍ത്തിക്കട്ടെ "ഈയുള്ളവന്‍ ഒരു മത പ്രചാരകനല്ല എന്നാല്‍ നിരീശ്വരവാദിയും അല്ല."
ReplyDeleteഞാനൊരു ഉദാഹരണം പറഞ്ഞതാണ്. കേരളത്തില്‍ തണുപ്പ് ഉണ്ട് എന്നാല്‍ ഷര്‍ട്ട് ഊരിയാല്‍ മരിച്ചു പോകുന്ന തണുപ്പില്ല.
ആരാധാന സ്ഥലത്ത് പോകുമ്പോള്‍ അവിടെ അനുവദിച്ച രീതിയില്‍ പോകാന്‍ നോക്കുക.
ഞാന്‍ ഇവിടെ പറഞ്ഞത് നമ്മുടെ യുക്തിക്കനുസരിച്ച് പ്രവര്‍ത്തിക്കുക മറ്റുള്ളവരെ വിഷമിപ്പിക്കാതെയും ഇരിക്കുക.
മാണിക്യം സന്ദര്‍ശനത്തിനും അഭിപ്രായം പങ്കുവച്ചതിനും വളരെ നന്ദി.
ബ്ലോഗിങ്ങ് ന്റെ സത്ത കളയുന്ന മതപ്രചാരണവും മതനിന്ദയും ഒഴിവാക്കേണ്ടതാണ്. അതാണ് ഞാനിവിടെ ഉദ്ദേശിച്ചത്.
ഒരിക്കല്‍ക്കൂടി വളരെ നന്ദി.
Why are non-hindus not allowed in temples of Kerala? It is even more ironic to hear Yesudas's records played in temples where as he is not allowed to set foot inside the temple. A century ago lower castes were not allowed in temples, nor were they allowed to wear decent clothing. Climactic conditions cannot explain away the difference in dresses of the times - upper caste women were all covered up while the lower caste went bare breasted.
ReplyDeleteFact is that organized religion (hindu/ christian/ islam/ communism/ capitalism) is always used to mobilize people. It has got less to do with God but more to do with the association of like minded individuals. And that can be and will be used for evil.
I do agree with the fact that everyone lives by their own rules. But then I cannot agree that there was a monolithic 5000 years old social order in India and somebody has to defend it. Social mores are always transient.
പ്രിയ കറുത്തേടമേ,
ReplyDeleteഷർട്ട് ഇട്ട് കയറ്റിയാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല.
എന്റെ വിശ്വാസിയായ ഒരു സുഹൃത്ത് വല്ലാത് മെലിഞ്ഞിട്ടായിരുന്നൂ. ഷർട്ട് ഇട്ട് തളി അമ്പലത്തിൽ കയറാൻ കഴിയാത്തത് കാരണം അമ്പലത്തിൽ പോവുന്നത് അവന് നിർത്തേണ്ടി വന്നു. അവന്റെ കോമ്പ്ലക്സോ എന്തോ ആവട്ടെ. പൊതുജനമദ്ധ്യേ ഷർട്ട് ഇടാൻ താല്പര്യമില്ലാതിരുന്ന അവന് ദിവസേന അമ്പലത്തിൽ പോകുന്നത് നിർത്തേണ്ടി വന്നു. അവനാണെങ്കിൽ അമ്പലത്തിൽ ദിവസവും പോകുന്നത് ഒഴിച്ച് കൂടാനാവാത്ത കാര്യവും
അപ്പോ ആര് ആരെയാണ് വേദനിപ്പിക്കുന്നത്? യുക്തിവാദിയോ അതോ?
ഒന്നും അങ്ങനെ ഒഴിവാക്കല്ലേ...
ReplyDeleteഒഴിവാക്കേണ്ടവര്‍ക്ക് ഒഴിവാക്കാം,ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ !
തനിക്കു മനസ്സിലാകാത്ത കാര്യം മറ്റാരും മനസ്സിലാക്കുകയോ,
അനുഭവിക്കുകയോ ചെയ്യരുതെന്ന ന്യായം അന്യായം തന്നെ :)
cALviN::കാല്‍വിന്‍ സന്ദര്‍ശനത്തിന് വീണ്ടും നന്ദി. ഈ ചര്‍ച്ചയുടെ ലക്‌ഷ്യം മത പ്രചാരകരും മതനിന്ദകരും ബ്ലോഗ് മലീമസപ്പെടുത്തുന്നതിനെയാണ്. അതെ പോലെ ഒരു മതക്കാര്‍ മറ്റൊരു മതക്കാരെ അധിക്ഷേപിക്കുന്നതിനെയാണ്. ചുരുക്കത്തില്‍ എല്ലാ മതങ്ങളും നന്മയുടെ സന്ദേശവാഹകരാണ്. ഒന്നില്‍ നിന്നും മാറി മറ്റൊന്നില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നതില്‍ എന്താണര്‍ത്ഥം. നന്മയുടെ സന്ദേശം നല്‍കുന്നതിനെ എന്തിനെതിര്‍ക്കുന്നു.
ReplyDeleteഈ ചര്‍ച്ച ഒരു ഷര്‍ട്ട് വിഷയത്തില്‍ മാത്രം ഒതുക്കി കാണേണ്ട ആവശ്യം ഇല്ല. അതൊരു ഉദാഹരണം മാത്രം. അങ്ങിനെ നിരവധി ഉദാഹരണത്തിനു ഹുമിടിറ്റി കൂടിയ കേരളത്തില്‍ അന്ധമായി മേലാസകലം മൂടി നടക്കുന്നതില്‍ എന്താണ് യുക്തി?
ചിത്രകാരന്‍:ചിത്രകാരന്‍ സന്ദര്‍ശനത്തിന് നന്ദി. യുക്തി പൂര്‍വകമായ നിരീശ്വര വാദവും നല്ലത് തന്നെ. ആരെയും ഉപദ്രവിക്കുന്നില്ലെന്കില്‍.
മതം ശക്തമാണ്. ആർക്കും ഉന്മൂലനം ചെയ്യാൻ കഴിയില്ല അതിനെ. മതനിഷേധവും ഇതുപോലെ. മതത്തോടൊപ്പം തന്നെ മതനിഷേധവും ആരംഭിച്ചിട്ടുണ്ട്. മതവിശ്വാസത്തിലോ, മതനിഷേധത്തിലോ അല്ല, മതത്തിെൻറ പ്രയോഗത്തിലാണ് യഥാർത്ഥ പ്രശ്നം കുടികൊള്ളുന്നത്.
ReplyDeleteമതം, മതേതരത്വം, പുതിയ സാഹചര്യങ്ങളും
Dear Blogger
ReplyDeleteHappy onam to you. we are a group of students from cochin who are currently building a web
portal on kerala. in which we wish to include a kerala blog roll with links to blogs
maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://karuthedam.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the
listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our
site in your blog in the prescribed format and send us a reply to
enchantingkerala.org@gmail.com and we'll add your blog immediatly.
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
പ്രിയകറുത്തേടം ..
ReplyDeleteതാങ്ങളുടെ പോസ്റ്റിന്റെ അന്തസത്ത താങ്കള്‍ തന്നെ പറഞ്ഞ് തന്നിട്ടുണ്ട്. അതിനോട് യോജിച്ചുക്കുന്നു. എന്നാലും എനിക്കൊരു സംശയം. സ്വന്തം മതം ശരി എന്ന് കരുതി ഒരു വാട്ടര്‍ ടൈറ്റ് കമ്പാര്‍ട്ട് മെന്റിന്‍ കയറി വാതിലടച്ച് ഇരിക്കുന്നതോ അതല്ല താനറിഞ്ഞ സത്യം മറ്റുള്ളവര്‍ക്ക് കൂടി പങ്ക് വെക്കുന്നവനോ യഥാര്‍ഥ മനുഷ്യസ്‌നേഹി. സ്വന്തം മതം ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന നമ്മുക്ക് സ്വതന്ത്ര്യം നല്‍കുന്നു. തീര്‍ത്തും അതൊരു തിന്‍മയായിരുന്നെങ്കില്‍ ഭരണഘടന അനുവദിക്കുമായിരുന്നോ. ബ്ലോഗ് എന്നത് ചര്‍ചക്ക് സാധ്യതയുള്ള ഒരിടമല്ലേ. മതവിശ്വാസികള്‍ അവര്‍ ഏത് മതത്തില്‍ പെട്ടവരാണെങ്കിലും തങ്ങളുടെ മതം പ്രചരിപ്പിച്ചുകൊള്ളട്ടേ എന്ന് വെക്കുന്നതല്ലേ അഭികാമ്യം. ചില മതവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകളും യുക്തിവാദികളുടെ ബ്ലോഗും അതിര് വിട്ടിരിക്കുന്നു എന്ന കാര്യം നിഷേധിക്കുന്നില്ല. പ്രലോഭനവും പ്രകോപനവും മറ്റുമതങ്ങളെ അടച്ചാക്ഷേപിക്കുന്നതും ആരോഗ്യകരമല്ല. മാന്യമായ വിമര്‍ശനത്തിന് നിന്ന്‌കൊടുക്കാന്‍ മടിക്കുന്ന മതവിശ്വാസവും ദുര്‍ബലമാണ്. മതവിഷയങ്ങളെ അകാരണമായി ഭയപ്പെടുന്നത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അകാരണം എന്നത് എന്റെ തോന്നലാകാം.
ഞാന്‍ അനില്‍ . എനിക്ക് പ്രിയ സുഹൃത്തുക്കള്‍ എഴുതുന്നത് പോലെ ഒന്നും എഴുതാന്‍ എനിക്ക് അറിയില്ല . കഴിവില്ല എന്ന് തന്നെ പറയാം , എന്തായാലും മതത്തിന്റെയും ദൈവത്തിന്റെയും പേര് പറഞ്ഞു ആള്‍ക്കാരെ പറ്റിക്കുന്ന ,ജ്യോല്‍ത്സ്യന്മാരെ എനിക്ക് വെറുപ്പാണ്. നിങ്ങള്‍ ആരും പറയുന്നത് അനുസരിക്കേണ്ട . സ്വയം ചിന്തിക്കു . എന്നിട്ട് അതി വിശ്വസിച്ചു ജീവിക്ക് .അതിന്റെ ഭലം എന്തായാലും സ്വയം സഹിക്കുക ;
ReplyDeleteഞാന്‍ അനില്‍ . എനിക്ക് പ്രിയ സുഹൃത്തുക്കള്‍ എഴുതുന്നത് പോലെ ഒന്നും എഴുതാന്‍ എനിക്ക് അറിയില്ല . കഴിവില്ല എന്ന് തന്നെ പറയാം , എന്തായാലും മതത്തിന്റെയും ദൈവത്തിന്റെയും പേര് പറഞ്ഞു ആള്‍ക്കാരെ പറ്റിക്കുന്ന ,ജ്യോല്‍ത്സ്യന്മാരെ എനിക്ക് വെറുപ്പാണ്. നിങ്ങള്‍ ആരും പറയുന്നത് അനുസരിക്കേണ്ട . സ്വയം ചിന്തിക്കു . എന്നിട്ട് അതി വിശ്വസിച്ചു ജീവിക്ക് .അതിന്റെ ഭലം എന്തായാലും സ്വയം സഹിക്കുക ;
ReplyDeleteഅറിവു......
ReplyDeleteഅറിവു......
ReplyDelete