ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോകുകയാണ്. ആദ്യമായി എല്ലാവര്ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ.
വെള്ളക്കാരിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടി എന്നത് ശരി തന്നെ. യഥാർത്ഥത്തിൽ നമുക്ക് സ്വാതന്ത്ര്യം കിട്ടിയോ?
മാലിന്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, വിലക്കയറ്റത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, അഴിമതിയിൽ നിന്നുള്ള സ്വാതന്ത്ര്യം, രൂപയുടെ മൂല്യച്ചുതിയിൽ നിന്നുള്ള സ്വാതന്ത്ര്യം, അടിച്ചേല്‍പ്പിക്കുന്ന മതവിശ്വാസങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം, നികുതി അടച്ചും റോഡുകൾ കുഴിയായി യാത്രയോഗ്യമാല്ലാതെ കിടക്കുന്നതിൽ നിന്നുള്ള സ്വാതന്ത്ര്യം. ഈങ്ങനെ നിരവധി സ്വാതന്ത്ര്യങ്ങൾ ഇല്ലാതെ നമുക്കെ എങ്ങനെ സന്തോഷമായി ജീവിക്കാം. ഇതിനു ഉത്തരവാദി കേരളത്തിലും കേന്ദ്രത്തിലും ഭരിക്കുന്ന പാർട്ടിക്കാർ മാത്രമോ? അവരെ തിരഞ്ഞെടുത്ത നമ്മളും ഉത്തരവാദികൾ ആണ്.
ഈ സ്വാതന്ത്ര്യ ദിനത്തിൽ നമുക്ക് ശപഥം ചെയ്യാം.
1. ഞാൻ മാലിന്യങ്ങൾ പുറത്തു വലിച്ചെറിയാതെ സംസ്കരിക്കുകയോ അല്ലെങ്കിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള പാത്രങ്ങളിൽ നിനിക്ഷേപിക്കുകയോ ചെയ്യുന്നതോടൊപ്പം അത് നഗരസഭ എടുത്തു വേണ്ടവിധം സംസ്കരിച്ചില്ലെങ്കിൽ ചൂണ്ടിക്കാണിക്കുകയും ചെയും.
2. ഇനി അങ്ങോട്ട് ജാതിയോ മതമോ പാര്‍ട്ടിയോ നോക്കാതെ നല്ല പൊതു പ്രവർത്തകർക്ക് വോട്ടു നല്കി വിജയിപ്പിക്കും.
3. കപട മതേതരം പറയുന്ന രാഷ്ട്രീയക്കാരെ തിരിച്ചറിയും. വോട്ടു ബാങ്ക് രാഷ്ട്രീയം തിരിച്ചറിഞ്ഞു സമ്മതിദാന അവകാശം വിനിയോഗിക്കും.
4. പൊതുമുതൽ നശിപ്പിക്കുന്ന ആരെയും അതില്‍നിന്നു പിന്തിരിപ്പുകയോ അല്ലെങ്കിൽ പോലീസിൽ വിവരം അറിയിക്കുകയോ ചെയ്യും.
Showing posts with label പ്രതികരണം. Show all posts

Wednesday, August 14, 2013
Sunday, January 6, 2013
ബ്രാഹ്മണ്യമുള്ള നായകന്മാര്
ദേവന്, പൂജ, പൂജാരി, ബ്രാഹ്മണര്‍
തുടങ്ങിയ പദങ്ങള്‍ ഇന്ന് വളരെയേറെ വിലയേറിയതാണ് മുന്‍കാലങ്ങളിലും. സകല
ചരാചരങ്ങളുടെയും സൃഷ്ടി സ്ഥിതി സംഹാരാദികള്‍ ദേവന്മാര്ക്ക്
അവകാശപ്പെട്ടതാണ്. ദേവന്മാരെ പൂജിച്ചു സന്തോഷിപ്പിക്കേണ്ടത് നമ്മുടെ
കടമയും. കാലാകാലങ്ങളായി ദേവ പൂജ നടത്തിക്കേണ്ട ഉത്തരവാദിത്വം ബ്രാഹ്മണരില്‍
നല്‍കികൊണ്ട് ക്ഷത്രിയ വൈശ്യ ശൂദ്രന്മാര് അവരവരുടെ ജോലികളില്‍
വ്യാപൃതരായി.
പുരാണേതിഹാസങ്ങളില്‍ തുടങ്ങി രാജവാഴ്ച വരെ ബ്രാഹ്മണരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ക്ഷത്രിയര്‍ക്കായിരുന്നു. ബ്രാഹ്മണര്‍ ലോക നന്മയ്ക്കായിക്കൊണ്ട് യാഗാദികള്‍ നടത്തിപ്പോന്നു. ഏതാണ്ട് ഒരു നൂറ്റാണ്ട് മുന്‍പ് വരെ ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ഇന്ന് കാലം മാറി അതുപോലെ കോലവും.
ക്ഷത്രിയര്‍ക്കു രാജഭരണവും ബ്രാഹ്മണര്‍ക്ക് ക്ഷേത്ത്രാധികാരവും ഇല്ലാതായി. അതിനു പകരം പുതിയ രാഷ്ട്രസംവിധാനങ്ങളും വിദേശീയരുടെ ഭാഷയും സംസ്കാരവും മതവും ഭാരതത്തില്‍ വേരൂന്നി. ഇതെല്ലാം ഭാരതത്തില്‍ നന്മയും തിന്മയും വരുത്തിവച്ചു എന്നതിന് തര്‍ക്കമുണ്ടാവാന്‍ ഇടയില്ല.
ആരാണ് ബ്രാഹ്മണര്‍. ബ്രാഹ്മണകുലത്തില്‍ ജനിച്ചു ഷോഡശകര്മ്മങ്ങള് നടത്തിയാലെ ഒരാള്‍ യഥാര്‍ത്ഥത്തില്‍ ദ്വിജന് ആകൂ. ബ്രാഹ്മണ കുലത്തില്‍ ജനിച്ചാല്‍ മാത്രമോ പൂണൂല് മാത്രം ധരിച്ചാലോ ഒരാള്‍ ബ്രാഹ്മണന് ആകില്ല താനും. എന്നാല്‍ ദേവനെ പൂജിക്കാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കും ഉണ്ട് താനും ( സഖാക്കള്‍ക്ക് പൂജിക്കാന്‍പാടുമോ എന്ന് അവരുടെ പോളിറ്റ് ബ്യൂറോ തീരുമാനിക്കണം ). നമ്പൂതിരിക്കും നായര്‍ക്കും ഈഴവനും എല്ലാവര്ക്കും ദേവനെ പൂജിക്കാന്‍ ആരുടേയും ഉത്തരവ് ആവശ്യമില്ല താനും.
ഇന്നല്ല പണ്ട് മുതല്‍ തന്നെ എല്ലാ ജാതിക്കാര്‍ക്കും അവരുടെ ദൈവങ്ങളും പൂജാസംവിധാനങ്ങളും ഉണ്ട്. ഇന്ന് എല്ലാ ജാതി മതക്കാര്‍ക്കും അവരുടെ പാര്‍ട്ടിയും സംഘടനകളും നേതാക്കന്മാരും ഉണ്ട്. അവരവരുടെ ദേവാലയങ്ങളില്‍ ആര് പൂജിക്കണം എന്ന് അവര്‍ തന്നെ നിശ്ചയിക്കണം. ബ്രാഹ്മണ്യമുള്ള ബ്രാഹ്മണരെ കണ്ടെത്തി അവരെ പൂജിക്കാന്‍ ഇരുത്തുക എന്ന കര്‍ത്തവ്യം അവര്‍ ചെയ്തുകൊള്ളും.
ലോകം മുഴുവനും അമ്പലങ്ങള്‍ പണിയുന്നതായാണ് ഇപ്പോള്‍ നാം കേട്ടു കൊണ്ടിരിക്കുന്നത്. അവിടെയെല്ലാം പൂജിക്കാന്‍ ബ്രാഹ്മണര്‍ തികയുമോ എന്ന സംശയവും ഇല്ലാതില്ല. ഒരു ജാതിക്കാര്‍ മാത്രം പണിയുന്ന അമ്പലത്തില്‍ അവരുടെ ജാതിയിലെ പൂജാരിയെ വയ്ക്കാം. എന്നാല്‍ ഇപ്പോള്‍ പ്രശ്നം അതല്ല. എല്ലാ ജാതിക്കാരും ചേര്‍ന്ന് പണിയുന്ന അമ്പലത്തില്‍ ആര് പൂജാരിയാവും?
ലോക നന്മയ്ക്കായി എല്ലാ ജാതിക്കാരും ചേര്‍ന്ന് പൂജിക്കുന്നതാവും ഉത്തമം. ആദ്യമായി നാം മനസ്സിലാക്കേണ്ടത് പൂജ ഒരു ജോലിയല്ല. ദേവനിലേക്കുള്ള ഒരര്‍പ്പണം ആണ്. ചെയ്യുന്നതും ചെയ്യിക്കുന്നതും ഒരു പോലെ പുണ്യവും. ദക്ഷിണ നല്‍കുക എന്ന പവിത്രമായ സംഗതിയെ കൈക്കൂലി എന്ന നിലവാരത്തിലേക്ക് താഴ്ത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ഒരു ഭക്തര്‍ക്കും ആകില്ല. കാശിന്റെ അഹങ്കാരത്തില്‍ അമ്പലങ്ങളില്‍ പ്രസിഡണ്ട് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ കയറിയിരിക്കുക എന്ന ലക്ഷ്യമാണ് ഇന്ന് എല്ലാവര്ക്കും. യഥാര്‍ത്ഥ ഭക്തന്മാരെയും പൂജാരിമാരേയും മാറ്റി നിര്‍ത്തി ഒരു കച്ചവട സ്ഥാപനം ആക്കുക എന്നാ ലക്ഷ്യവും.
ഈ സ്ഥിതി മാറി ആത്മാര്‍ഥതയുള്ള ഭക്തന്മാരും പൂജാരിമാരും ചേര്‍ന്ന് ലോകനന്മയ്ക്കായിക്കൊണ്ട് അമ്പലങ്ങള്‍ സംരക്ഷിക്കണം. യോഗക്ഷേമസഭ പോലുള്ള സംഘടനകള്‍ ജില്ലാതലങ്ങളില്‍ ബ്രാഹ്മണ്യമുള്ള ബ്രാഹ്മണര്‍ക്ക് പൂജാരിയാവാനുള്ള പഠനസൌകര്യവും ഒരുക്കേണ്ടാതാണ്. ഇത് ലോക നന്മയ്ക്കു ഉപകരിയ്ക്കും. അമ്പലവും പൂജയും ബിസിനസ് ആക്കുന്നത് ആരായാലും അത് അവര്‍ക്ക് തന്നെ ദോഷം ചെയ്യും തീര്‍ച്ച... പൂജാരിയായാലും അമ്പലം പ്രസിഡന്റ് ആയാലും ഭക്തര്‍ ആയാലും...

Saturday, December 22, 2012
കര്‍മ്മയോദ്ധാ - മാതാപിതാക്കളും പെണ്‍കുട്ടികളും കണ്ടിരിക്കേണ്ട ഒരു മോഹന്‍ലാല്‍ മേജര്‍ രവി ചിത്രം
കൂട്ടബലാല്‍ക്കാരങ്ങളും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കൂടുന്ന ഈ കാലത്തില്‍ ഇങ്ങനെഒരു സിനിമ പ്രാധാന്യം അര്‍ഹിക്കുന്നു. ഒരു വയസ്സിനും ഇരുപത്തഞ്ചു വയസ്സിനും ഇടയില്‍ പെണ്‍കുട്ടികള്‍ ഉള്ളവര്‍ക്ക് മനസ്സില്‍ എന്നും തീയാണ്. അതിനു കാരണം നമ്മുടെ സമൂഹവും ഭരണകൂടങ്ങളും. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേര് പറഞ്ഞു എന്തുമാകാം എന്ന അഹങ്കാരം ഇവര്‍ക്ക് വേണ്ടതില്‍ കൂടുതലുണ്ട്.
ഇന്ത്യയുടെ തലസ്ഥാനത്തും കേരളത്തിലും സ്ത്രീകള്‍ പ്രത്യോകിച്ചു രാത്രിയില്‍ സുരക്ഷിതരാണോ? സ്വയം ചിന്തിക്കുക.
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വാഴുന്ന ഡല്‍ഹിയിലെ സ്ഥിതി വളരെ ദയനീയവും. സ്ത്രീകളെ പിടിച്ചു കൊണ്ടുപോയി മാനഭംഗം ചെയ്തു അവരെ ദയനീയമായി പിച്ചി ചീന്തുന്ന രീതി രാക്ഷസന്മാര് പോലും ചെയ്തു കാണില്ല. ഇവരെയൊക്കെ തടയാന്‍ ഭരണകൂടമോ ഇല്ലാത്ത അവസ്ഥയില്‍ 'മാഡി' പോലെയുള്ള പോലീസുകാര്‍ ഉണ്ടാകണം. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള്‍ ഒരുകൂട്ടം കാമ ഭ്രാന്തന്മാരുടെയും തീവ്രവാദികളുടേയും കയ്യില്‍ ആണെന്നു പറഞ്ഞാല്‍ തെറ്റില്ല.
ഡല്‍ഹിയില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സ്ഥിതി വഷളായി കൊണ്ടിരിക്കുകയാണ്. ഇന്ത്യ ഗെയിറ്റിലും മുഖ്യമന്ത്രിയുടെ വസതിക്കു മുന്‍പിലും ആളുകള്‍ നീതിക്കായി സമരം ചെയ്യുകയാണ്. ഈ അവസ്ഥയില്‍ ഈ സിനിമയുടെ സാമൂഹ്യ പ്രാധാന്യം തള്ളിക്കളയാന്‍ ആവില്ല.
മോഹന്‍ലാലിന്റെ അഭിനയം ഒരു ശക്തനായ പോലീസ് ഓഫീസര്‍ പിന്നെ തട്ടിക്കൊണ്ടുപോകപ്പെട്ട പെങ്കുട്ടിയുടെ അച്ഛന് എന്നീ വ്യത്യസ്ത തലങ്ങളില്‍ വളരെ ഗംഭീരം.

Friday, September 14, 2012
പെട്രോള്‍ ഡീസല്‍ ഗ്യാസ് അഴിമതി - ചില അരാഷ്ട്രീയ ചിന്തകള്‍
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇടതടവില്ലാതെ നാം കേട്ടുകൊണ്ടിരിക്കുന്ന പദങ്ങളാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധനവും അഴിമതിയും. ഇടതോ വലതോ കാങ്കിരസ്സോ അല്ല ഇവിടെ പ്രശ്നം. ഇതെങ്ങോട്ട് ആണ് നമ്മെ നയിക്കുന്നത് എന്നാണു.
ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ ജീവിത ചെലവു ഇന്ത്യയിലാണെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഉപ്പും മുളകും തുടങ്ങി പച്ചക്കറി പലവ്യഞ്ജനം തുടങ്ങിയെല്ലാറ്റിനും വില കൂടി. ഇതിനെല്ലാം പിന്നില്‍ ഇന്ധന വിലയും അഴിമതിയും ആണ്. ഇതിനു ഉത്തരവാദി പൊതു ജനം തന്നെയാണ്. ജാതിയോ മതമോ നോക്കാതെ ആര് നല്ല ജീവിത നിലവാരം തരുന്നുവോ അവര്‍ക്ക് വേണം വോട്ട് കൊടുക്കാന്‍. എന്നാല്‍ അതുണ്ടാകുന്നില്ല ഇന്ത്യയില്‍. അണ്ണാ ഹസാരെയും കൂട്ടരും നടത്തിയ സമരങ്ങള്‍ ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അഴിമതിക്കഥകള്‍ കൊണ്ട് വന്നു. എന്നാല്‍ അവരെ കൊണ്ട് അത് മാറ്റുവാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. ഓരോ നിയോജകമണ്ടലത്തിലും അഴിമതിക്കറ തീണ്ടിയവനെ ജയിപ്പിക്കാന്‍ പാടില്ല. എന്നാല്‍ വോട്ട് ആകുമ്പോഴേക്കും ജാതിയും മതവും ആണ് പ്രധാന വിഷയം. വിലക്കയറ്റവും അഴിമതിയും ഇതിനിടയില്‍ മുങ്ങിപ്പോകും.
ഇന്ത്യയില്‍ ഇനി വരേണ്ടത് ഒരു നല്ല ധൈര്യമുള്ള സംസാരിക്കുന്ന പ്രധാനമന്ത്രിയാണ്. നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് വെളിനാട്ടില് നല്ല മതിപ്പ് ഉണ്ടാകണം അല്ലെങ്കില്‍ പേടി ഉണ്ടാകണം. വെളിനാട് പോലെ നമ്മുടെ നാട്ടിലെ അഴിമതി വീരന്മാര്ക്കും ആ പേടി വേണം. ഏതൊരു ടീമിന്റെയും വിജയത്തിന് പിന്നില്‍ നല്ലൊരു നേതാവ് ഉണ്ടാകും. അതാണ് ഇപ്പൊ നമുക്ക് നഷ്ടമായിരിക്കുന്നത്.
ഇനി വിഷയത്തിലേക്ക് വരാം. കിട്ടുന്ന ശമ്പളം കൊണ്ട് ബസ്സില്‍ പോകാന്‍ പോലും കാശ് തികയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അപ്പോഴാണ് ഈ ഗവര്‍മെന്റ് എല്ലാ മാസവും അഞ്ചു രൂപ വിലകൂട്ടി പത്തു പൈസ കുറയ്ക്കുന്നത്. അത് പോലെ ഇപ്പോഴുണ്ടായ ഡീസല്‍ വില വര്‍ധന വിലക്കയറ്റം ഉണ്ടാകാന്‍ വഴി തെളിയിക്കും.
അഞ്ചു പേരുള്ള ഒരു ചെറിയ കുടുംബത്തിനു ഒരു സിലിണ്ടെര്‍ ഗ്യാസ് ഒരു മാസത്തേക്ക് തികയാതെ വരുമ്പോഴാണ് ആറു എന്ന് ചുരുക്കിയിരിക്കുന്നത്. ബാക്കി ആറു മാസം സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങിപ്പിക്കാനയിരിക്കും മാഡത്തിന്റെ ഐഡിയ. എന്നാല്‍ ആ കമ്മിഷനും ഇറ്റലിയിലേക്ക് കെട്ടിയെടുക്കാമല്ലോ?
ആരു പ്രധാനമന്ത്രിയാവണം എന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്. നിങ്ങളുടെ അഭിപ്രായത്തില്‍ ആരു പ്രധാനമന്ത്രിയാവണം എന്നത് കമ്മന്റു രൂപത്തില്‍ പോസ്റ്റ് ചെയ്യുക..

Sunday, September 9, 2012
ഇന്റര്‍നെറ്റ് സിനിമ തീയറ്റര്‍
സിനിമ കാണുക എന്നത് ഏതൊരു പൌരന്റെയും അവകാശമാണ്, അതുപോലെ അത് കാണിക്കുക എന്നത് സിനിമ പ്രവര്‍ത്തകരുടെയും. ഇവിടെയാണ് ഇപ്പോള്‍ പ്രശ്നം അതെവിടെ കാണിക്കണം, എങ്ങനെ കാണിക്കണം എന്നൊക്കെ. കേരളത്തില്‍ സ്ഥിര താമസമില്ലാത്ത പ്രവാസിക്കും സിനിമ കാണണം. തീയറ്ററില്‍ കാണുക തന്നെയെന്നത് ഉചിതം. എന്നാല്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള മലയാളികള്‍ക്ക് അതിനുള്ള സൗകര്യം കുറവ് തന്നെ.
മറ്റു ഇന്റര്‍നെറ്റ് വിശ്വാസികള്‍ പറയുന്ന പോലെ, "പണം കൊടുത്തു ഇന്റര്‍നെറ്റ് കണക്ഷന് വാങ്ങി അതില്‍ എന്ത് കാണണം കാണണ്ട എന്ന് തീരുമാനിക്കുന്നത് ജനങ്ങള്‍ ആണ്. അത് പറ്റില്ലെങ്കില്‍ അത് അപ്ലോഡ് ചെയ്തവനെ പിടിക്കണം. അല്ലെങ്കില്‍ അത് നീക്കം ചെയ്യാന്‍ സര്‍ക്കാരിനു കഴിയണം. അതല്ലാതെ കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുന്ന രീതി നല്ലതല്ല. സിനിമാക്കാര്‍ക്ക് ആയിരം സംഘടന എന്ന പോലെ മലയാളി സിനിമ പ്രേക്ഷകര്‍ ഒരു സംഘടന ഉണ്ടാക്കിയാല്‍ മലയാള സിനിമാക്കാരുടെ അഹങ്കാരം തീരും. ആരും ഒരു പുതിയ പടവും കാണുകയില്ല."
തമിഴ് തെലുങ്ക് ഹിന്ദി ഇംഗ്ലീഷ് സിനിമകള്‍ ഓടുന്നത് അവയുടെ മികച്ച നിലവാരമാണ്, അത് പോലെ മലയാള സിനിമ നിലവാരവും ഉയരണം. ഈ സിനിമകള്‍ മറ്റു ഭാഷകളില്‍ മൊഴിമാറ്റം നടത്തി പണം സമ്പാദിക്കണം(കാലാപാനി, പഴശ്ശിരാജാ, ഉറുമി തുടങ്ങിയ ഉദാഹരണങ്ങള്‍ ).
പ്രവാസി മലയാളികള്‍ക്കും ഇന്റര്‍നെറ്റ് പ്രേക്ഷകര്‍ക്കും വേണ്ടി ഒരു ഓണ്‍ലൈന്‍ സിനിമ തീയറ്റര്‍ ഉണ്ടാക്കുന്ന കാര്യം സര്‍ക്കാരോ, സിനിമ സംഘടനകളോ ചിന്തിക്കണം. കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈന്‍ സ്ട്രീം സൗകര്യം പടം റിലീസ് ചെയ്തു രണ്ടു ആഴ്ച കഴിഞ്ഞു ലോക മലയാളികള്‍ക്കായി ചെയ്തുകൊടുക്കണം. അങ്ങിനെയായാല്‍ ഒരു പരിധി വരെ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം.കുറഞ്ഞത് ഇരുപതു രൂപയെങ്കിലും ഒരു പടത്തിനു ചാര്‍ജ് ചെയ്യാം. സൂപ്പര്‍ഹിറ്റ് പടമായാല്‍ തുക കുറച്ചു കൂട്ടാം. ഇതിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുക...
നല്ലൊരു മലയാള സിനിമ ഭാവിക്കായി നമുക്ക് കൂട്ടത്തോടെ പടം കാണാം !!!
Saturday, April 21, 2012
ഇഴഞ്ഞു നീങ്ങുന്ന 'കോബ്ര'
സിനിമയ്ക്ക് പേരിടുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഒരു പേരിട്ടാലോ അതിനെ ന്യായീകരിച്ചു കഥ എഴുതുകയും എളുപ്പമല്ല. ഇതാണ് 'കോബ്ര' എന്നാ മലയാള സിനിമയുടെ വിജയവും. പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ കഥയെഴുതി സംവിധാനം ചെയ്തു ജനങ്ങളുടെ കയ്യടി നേടിയിരിക്കുകയാണ് നമ്മുടെ ലാല്‍.
മലയാളത്തില്‍ ബ്രദര്‍ എന്നാല്‍ ഇംഗ്ലീഷില്‍ സഹോദരന്. അപ്പൊ കോ-ബ്രദര്‍ എന്നാല്‍ സഹോദരിമാരെ കല്യാണം കഴിക്കുന്നവര്‍. കല്യാണം കഴിക്കുന്നതിനു മുന്‍പേ കോ-ബ്രദര്‍ ആയവരാണ് 'രാജ' യും 'കരി' യും. അവരുടെ ബോഡി ഗാര്‍ഡ്സ് ആണ് 'ഗോബ്രാ' ഗോപാലനും ബ്രാലനും.
ഒന്നാം പകുതിയില്‍ പൊട്ടിച്ചിരിയുടെ പൂമാലയുമായി വേഗത്തില്‍ ഇഴഞ്ഞു നീങ്ങിയ 'കോബ്ര' രണ്ടാം പകുതിയില്‍ സ്വല്പം ഇഴഞ്ഞു നീങ്ങിയോ എന്നൊരു തോന്നല്‍. സലിംകുമാറിന്റെ ഗോപാലന് പറയുന്ന ജന്മപുരാണം കേട്ട് ചിരിച്ചു മണ്ണ് കപ്പിയാല്‍ അത്ഭുതമില്ല. ഇതൊരു മമ്മൂട്ടി ചിത്രം എന്ന് പറയുന്നതിനേക്കാള്‍ ഒരു ലാല്‍ ചിത്രം എന്ന് പറയുന്നതാവും ശരി.
ജഗതിയുടെ വീല്‍ ചെയറില്‍ ഇരുന്ന കഥാപാത്രം നമ്മെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഓര്‍മ്മിപ്പിച്ചു. മമ്മൂട്ടിയും ലാലും തകര്‍ത്തു അഭിനയിച്ചിരിക്കുന്നു. കൂടെ ലാലു അലക്സിന്റെ അമ്മായി അച്ഛന് റോളും. എന്തിനോ കേറി വന്ന നായികമാരായി കനിഹയും പദ്മപ്രിയയും. ചുരുക്കത്തില്‍ കോബ്ര ഒരു കോമഡി ഹിറ്റ്.
Friday, March 23, 2012
ജാതിമത ശക്തികള്‍ കേരളം കീഴടക്കുമ്പോള്‍
മതേതരത്വം എന്ന വാക്കിനെ മാറ്റി മതരത്വം എന്നാക്കി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തില്‍ ഭരിക്കുന്ന എല്ലാ മുന്നണികളും അവകാശപ്പെടുന്ന ഒരു കാര്യമാണ് തങ്ങളുടെ മുന്നണി മതേതരത്വ മുന്നണി ആണെന്ന്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ മതജാതി മുന്നണികള്‍ ആണ് ഭരിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജാതിയും മതവും തിരിച്ചുള്ള കണക്കുകള്‍ നിരത്തിയാണ് സ്ഥാനാര്‍ഥി നിര്‍ണയം മുന്നണികള്‍ നടത്തുന്നത്. ഉദാഹരണത്തിന് ഈ കഴിഞ്ഞ പിറവം ഉപതെരഞ്ഞെടുപ്പ് തന്നെ നോക്കാം. ഒരു മത വിഭാഗം കൂടുതലോ അല്ലെങ്കില്‍ കൂടുതല്‍ സംഘടിതമോ ആയ ആ മണ്ഡലത്തില്‍ അതെ മത വിഭാഗത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്ന ഒരു രീതിയാണ് ഇരു മുന്നണികളും സ്വീകരിച്ചത്. ഇങ്ങനെ നോക്കുമ്പോള്‍ കേരളവും ഉത്തര്‍പ്രദേശും ഹരിയാനയും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. ഇങ്ങനെ നോക്കുമ്പോള്‍ കേരളം സെകുലര്‍ സ്റ്റേറ്റ് എന്ന് പറയാനാകുമോ എന്നാണ് സംശയം. ?
ജാതീയമായി തിരിച്ചു ഭൂരിപക്ഷ മത വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ ഇരു മുന്നണികളുടെ ശ്രമവും അതെ പോലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഓരോ പ്രത്യോക പാര്‍ട്ടികളുടെ കൂടെ നിന്നതും ഈ ധ്രുവീകരണത്തിന് കാരണമായി. ഇത് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഒരു വേര്‍തിരിവ് ഉണ്ടാക്കിയിരിക്കുകയാണ്. ഈ വേര്‍തിരിവ് കൊണ്ട് ദുരിതം അനുഭവിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷ മതത്തിലെ ജാതീയ ശക്തിയല്ലാതെ സവര്‍ണ അവര്‍ണ ജാതിക്കാര്‍ ആണ്. ഇതിങ്ങനെ നീണ്ടു പോയാല്‍ ഈ പറഞ്ഞ സവര്‍ണ അവര്‍ണര്‍ ചേര്‍ന്ന് ഒരു ശക്തിയായാല്‍ കൂടെ അത്ഭുതപ്പെടെണ്ടതില്ല.
ഈ മതജാതി ഇടപെടലുകള്‍ രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല. ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളും ഈ ജാതി മത സമവാക്യങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ പരിപാടികള്‍ ചിട്ടപ്പെടുത്തുന്നു. തങ്ങളുടെ ഭൂരിഭാഗം വരുന്ന പ്രേക്ഷകര്‍ ഇതു വിഭാഗത്തില്‍പ്പെടുന്നു എന്ന് തുടങ്ങിയ കണ്ടെത്തലുകള്‍ നടത്തി ആ മത ജാതി വിഭാഗത്തില്‍പ്പെടുന്ന ആള്‍ക്കാര്‍ക്ക് സ്റ്റാര്‍ സിങ്ങര്‍ അവാര്‍ഡുകള്‍ പോലെയുള്ളവ നല്കപ്പെടുന്നു. പ്രേക്ഷകരെ തങ്ങളുടെ കൂടെ നിര്‍ത്താന്‍ സ്പെഷ്യല്‍ ഉത്സവവും കുര്‍ബാനയും വരെ നടത്തുന്നതായി കേള്‍ക്കുന്നു.

Thursday, November 24, 2011
ചെകിടത്തടി ആര്‍ക്കു?
മുല്ലപെരിയാരും വെള്ളവും നമ്മുടെ മുഖ്യന് പറഞ്ഞപോലെ വെള്ളം തമിഴ്നാടിനും അപകടം മലയാളിക്കും. എന്നാല്‍ വിലപ്പെരുപ്പം കള്ളപ്പണം തുടങ്ങിയ ചെകിടത്തടി ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍ ഇക്കാരണം പറഞ്ഞു മന്ത്രിയുടെ ചെകിടത്തടിക്കുന്നത് ശരിയല്ലതാനും. അമ്പതു വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യ വളര്‍ന്നു അത് രാഷ്ട്രീയക്കാരുടെ വിജയമാണ് എന്ന് ഘോഷിക്കുന്നതു വിഡ്ഢിത്തരം. ഇന്ത്യയിലെ ജനങ്ങളുടെ പ്രവര്‍ത്തിയുടെ ഫലമാണ്. മന്ത്രിമാരും രാഷ്ട്രീയക്കാരും കട്ട് മുടിക്കാന്‍ സാമര്‍ത്ഥ്യം കാണിച്ചിട്ടുണ്ട്താനും . എല്ലായിടത്തും നെല്ലും പതിരും ഉണ്ടെന്നു പറയുന്ന പോലെ രാഷ്ട്രീയക്കാരിലും നല്ലവരുണ്ടാകാം.
വോട്ടു ബാങ്ക് ബലത്തിലും ജാതിതിരിച്ചു വോട്ടു വാങ്ങുന്നതിലും വിജയം കണ്ട നമ്മുടെ രാഷ്ട്രീയക്കാര്‍ സാധാരണ ജനങ്ങളെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വഴി തിരിച്ചു അവരുടെ ലക്ഷ്യം നടപ്പാക്കുന്നു. കഴിവുള്ള മുഖ്യമന്ത്രിമാര്‍ അവരുടെ സംസ്ഥാനം കൂടുതല്‍ കൂടുതല്‍ മുന്നോട്ടു നയിക്കുന്നു. എന്ത് പറഞ്ഞാലും മതം എന്ന ആയുധവുമായി വോട്ടു സമ്പാതിക്കുന്നവരുടെ സംസ്ഥാനങ്ങള്‍ തകര്‍ച്ചയിലേക്കും. ഇതില്‍ ഏതില്‍ കേരളം പെടും എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
Tuesday, November 22, 2011
ഡാം സിനിമയും ബോക്സ് ഓഫീസ് പ്രശ്നങ്ങളും
ചൈനയിലെ ബാന്‍കിയോ അണക്കെട്ട് തകര്‍ച്ചയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഉണ്ടായ ഒരു ഹോളിവൂഡ് ചിത്രമാണ് "ഡാം".
സംവിധായകന് മലയാളിയായതിനാല്‍ ഇത് കേരളത്തില്‍ ചര്‍ച്ചാ വിഷയമാവുകയാണ്. എന്നാല്‍ സിനിമയില്‍ തകര്‍ന്നുപോകുന്ന ഡാം മുല്ലപെരിയാരിനോട് സാമ്യം ഉള്ളതിനാല്‍ തമിഴ്നാട്ടിലും ഇത് വന്‍ വിഷയമാകുകയാണ്.

ഭൂകമ്പങ്ങളും തുടര്‍ ചലനങ്ങളും ഡാമിനെ ചുറ്റി തിരിയുമ്പോഴും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാനാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ മേലാളന്മാര് ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നാം ചിന്തിക്കുന്ന തരത്തില്‍ ഉള്ള ഭയപ്പാടു ആവശ്യമുണ്ടോ? ഇതൊരു രാഷ്ട്രീയ പ്രശ്നമോ അതോ മനുഷ്യ ജീവിതത്തിന്റെ പ്രശ്നമോ?
വെള്ളം കിട്ടില്ലെന്ന പേടിയില്‍ നിന്നും തമിഴ്മക്കള്‍ ഇതിനെ എതിര്‍ക്കുമ്പോള്‍ വെള്ളത്തില്‍ ഇല്ലാതാകും എന്ന പേടിയില്‍ മലയാള മക്കളും. ഏകദേശം അറുപതു വര്‍ഷം മാത്രം ഉദ്ദേശിച്ച ഡാം ഇന്ന് സെഞ്ച്വറിയും കഴിഞ്ഞു പോയിരിക്കുന്നു. അതായത് ഈ ഡാമിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു എന്ന് സാരം.
തമിഴ്നാടിനെക്കാളും കേന്ദ്രത്തില്‍ പിടിപാടുള്ള കേരളത്തിന് എന്തുകൊണ്ട് ഈ വസ്തുത കേന്ദ്രത്തെ ധരിപ്പിച്ചു കൂടാ. ജനങ്ങളുടെ ജീവിതം അത് തമിഴനായാലും മലയാളിയായാലും വിലപ്പെട്ടതാണ്. അത് കാത്തു കൊള്ളേണ്ട ഉത്തരവാദിത്വം നമ്മുടെ ഭരണാധികാരികള്‍ക്ക് ഉണ്ടുതാനും.
പട്ടാളി മക്കള്‍ കച്ചിയും, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകങ്ങളും ഈ പടം തമിഴ്നാട്ടില്‍ ഇറക്കാന്‍ അനുവദിക്കില്ലെന്ന പ്രചരണം ശക്തമാവുകയാണ്. എന്നാല്‍ ഇതെല്ലം ടീ വീ യില്‍ നോക്കികണ്ടു അപകട സ്ഥിതിയില്‍ ഉള്ള ഡാമിനടിയില്‍ സുഖമായി വാഴുകയാണ് കേരള ജനത. തമിഴന്റെ എല്ലാ പടങ്ങളും ഒന്ന് വിടാതെ എല്ലാം കണ്ടു ഹിറ്റാക്കുന്ന മലയാളിക്ക് മുല്ലപെരിയാര്‍ എന്ത് ഡാം എന്ത്?
News at IBNLive
Chennai, Nov 22 (PTI) Two political parties in Tamil Nadu MDMK and PMK today demanded a ban on the release of Hollywood film 'Dam 999' in the country, saying it depicts the scenario of the collapse of century-old Mullaiperiyar Dam over which the state is locked in a row with Kerala. MDMK leader Vaiko, in a statement, said the film, financed by Keralites, starring Indian and Hollywood actors and directed by Sohan Roy has been named 'Dam 999' referring to the legal rights held by Tamil Nadu over the Mullaiperiyar dam for 999 years.

Saturday, October 2, 2010
'യന്ത്ര മനുഷ്യന്' (എന്തിരന്) റോബോട്ട്

സൂപ്പര്‍സ്റ്റാര്‍ രജിനി സാറിന്റെ 'യന്ത്ര മനുഷ്യന്' (എന്തിരന്) റോബോട്ട് എന്ന ഒരു വലിയ സംഭവം ആഗോള തലത്തില്‍ റിലീസായി. തമിഴനും തെലുന്ഗനും മലയാളിയും ഹിന്ദിക്കാരനും ജപ്പാന്കാരനും മാത്രമല്ല സായിപ്പ് വരെ പടം കാണാന്‍ തീയറ്ററില്‍ കുത്തിയിരുപ്പാണ്.
ജെയിംസ് കാമരോണിന്റെ 'അവതാരത്തിന്' കിട്ടിയതിനെക്കാളും ഒരു വലിയ വരവേല്‍പ്പാണ് രജിനി സാറിന്റെ 'എന്തിരന്' കിട്ടി കൊണ്ടിരിക്കുന്നത്. സൌന്ദര്യ റാണി ഐശ്വര്യാ റായി കൂടിചേര്‍ന്നപ്പോള്‍ ശങ്കറിന്റെ ബ്രഹ്മാണ്ട പടത്തിനു എതിരില്ലാതായി.
കൂടുതല്‍ വിവരങ്ങളുമായി നാളെ പടം കണ്ട്...
Sunday, August 1, 2010
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയവും പരാജയവും
മത്സരം കഴിഞ്ഞു വിജയിയെ പ്രഖ്യാപിക്കുകയും ചെയ്തു. ജോബി ജോണ്‍ എന്ന പാവപ്പെട്ട പാട്ടുകാരന് കോടിപതിയായി ജനഹൃദയങ്ങളില്‍ വാഴുമ്പോഴും ജനം വിജയിയാവാന്‍ കൊതിച്ച അഞ്ജുവും, ശ്രീനാഥും, പ്രീതിയും, വിദ്യയും എല്ലാം വിജയിയാവാന്‍ അര്‍ഹിക്കപ്പെട്ടവര്‍ തന്നെ സത്യം പിന്നെയും ബാക്കിയാവുന്നു.
അര്‍ഹതപ്പെട്ട ഒരുപാട് പേരെ പിന്തള്ളിയാണ് റിയാലിറ്റി ഷോവില്‍ ഈ അഞ്ചുപേര്‍ ഗ്രാന്‍ഡ് ഫിനാലെ വരെയെത്തിയത്. ശുദ്ധ സംഗീതത്തെ മറന്നു ഒരു കൂത്ത് പാട്ടുകാരെ സൃഷ്ടിക്കുക ആണോ ഈ സ്റ്റാര്‍ സിങ്ങര്‍ എന്ന സംശയവും ബാക്കിയാവുന്നു.
വിജയിയാവാന്‍ എന്താണ് മാനദണ്ഡം എന്നത് പ്രേക്ഷകരില്‍ സംശയത്തിന്റെ വിത്ത് പാകിയിരിക്കുകയാണ്. ദയ ആണോ, സൌന്ദര്യമാണോ, തമിഴ് ടപ്പാം കൂത്താണോ, ശുദ്ധ സംഗീതമാണോ, ആട്ടമാണോ, പട്ടിണിയാണോ, അതോ ജാതിയോ മതമോ?
ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രേക്ഷകരെ സന്തോഷിപ്പിച്ച ഒരു പ്രോഗ്രാം അവസാനം പ്രേക്ഷകര്‍ വെറുക്കുന്നത് ആയാണ് കഴിഞ്ഞ രണ്ടു മൂന്നു സീസണ് സ്റ്റാര്‍ സിങ്ങര്‍ ഫൈനലില്‍ കാണാന്‍ കഴിഞ്ഞത്. ഈ വര്‍ഷം എങ്ങനെയായിരുന്നു എന്ന് വിലയിരുത്തേണ്ടതും ജനങ്ങള്‍ തന്നെയാണ്.

Tuesday, September 15, 2009
മതം യുക്തിവാദം നിരീശ്വരവാദം - ഒരു വിശകലനം
മലയാളം ബ്ലോഗ്ഗുകളില്‍ നിറഞ്ഞു നില്ക്കുന്ന ഒരു വിഷയമാണ് മത പ്രചാരണവും നിരീശ്വരവാദവും യുക്തിവാദവും. ആദ്യമേ പറയട്ടെ ഈയുള്ളവന് ഒരു മത പ്രചാരകനല്ല എന്നാല്‍ നിരീശ്വരവാദിയും അല്ല.
ബ്ലോഗിങ്ങ് എന്നത് കൊണ്ട് നമുക്ക് ഇഷ്ടമുള്ള വിഷയത്തെ കുറിച്ച് എഴുതുക എന്നതാണ്. അത് ശരിയും ആണ്. എന്നാല്‍ വായിക്കുന്ന എല്ലാവരെയും സന്തോഷിപ്പിക്കുക അതും സാധ്യമല്ല. എന്നാല്‍ മറ്റൊരാളെ വിഷമിപ്പിക്കാതിരുന്നു കൂടെ?
എന്താണ് നമ്മുടെ യുക്തിക്ക് ശരി എന്ന് തോന്നുന്നതിനെയാണോ യുക്തി വാദം എന്ന് പറയുന്നത് എന്നറിയില്ല. ഏതായാലും മറ്റൊരാളുടെ വിശ്വാസം അപ്പാടെ തെറ്റ് എന്ന് പറയുന്നതിനെ യുക്തിവാദം എന്ന് വിളിക്കാന്‍ പറ്റില്ല.
ഒരു മതത്തില്‍ പിറന്നു അതില്‍ കാണുന്ന തെറ്റുകളെ ചൂണ്ടിക്കാട്ടിയാല്‍ അയാളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന മതം ( അല്ലെങ്കില്‍ മതപ്രചാരകര്‍) ഏതായാലും അതൊരു മതമല്ല സംസ്കാരമല്ല. ഭാരതം വിഭാവനം ചെയ്യുന്ന സംസ്കാരത്തില്‍ ആണ് നാമിന്നു ജീവിക്കുന്നത്. ഇവിടെ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. നാം ജനിച്ചു വീണ മതത്തെ വിമര്‍ശിക്കാന്‍ പോലും. വര്‍ഷങ്ങളായുള്ള വൈദേശിക ആക്രമണങ്ങളിലും നശിക്കാത്ത സംസ്കാരത്തിന് ഉടമയാണ് ഭാരത്തിലെ ഓരോരുത്തരും. അഹിംസക്ക് പ്രാധാന്യം നല്കുന്ന സംസ്കാരമാണ് നമ്മുടേത്.
ഒരു തരത്തില്‍ പറഞ്ഞാല്‍ നാമെല്ലാം യുക്തിവാദികള്‍ ആണ്. നിത്യ ജീവിതത്തില്‍ നമ്മുടെ യുക്തിക്കു തോന്നുന്നതാണ് നാം പ്രവര്‍ത്തിക്കുന്നത്. ഒരു പ്രത്യോക മതത്തില്‍ ജനിച്ചത് കൊണ്ട് ആ മത ഗ്രന്ഥത്തില്‍ പറയുന്നത് മുഴുവന്‍ പ്രാവര്‍ത്തികമാകാന്‍ ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട്. അത് കൊണ്ടാണ് പറയുന്നത് നാം യുക്തിവാദികള്‍ ആണെന്ന്.
ഇതൊക്കെ പറഞ്ഞാലും യുക്തി വാദത്തിന്റെ പേരില്‍ മതങ്ങളെ തള്ളിപറയുന്നതിലും അര്‍ത്ഥമില്ല. ഓരോ മതത്തിനും സംസ്കാരത്തിനും അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്. അതെ അവസരത്തില്‍ വര്‍ഷത്തില്‍ 365 ദിവസവും മഞ്ഞു മൂടിക്കിടക്കുന്ന ഒരു പ്രദേശത്ത് ഉണ്ടായ മത ഗ്രന്ഥത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും മരുഭൂമിയില്‍ പോയി പ്രാവര്‍ത്തികം ആകിയാല്‍ എങ്ങനെയിരിക്കും ? അതുപോലെ മരുഭൂമിയില്‍ ഉണ്ടായ മത ഗ്രന്ഥത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും വസ്ത്രധാരണം ഉള്‍പ്പെടെ മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശത്ത് എങ്ങനെ പ്രാവര്‍ത്തികമാക്കും? ഓരോ പ്രദേശത്തും ഉടലെടുത്ത മതം അതാതു പ്രദേശത്തെ പരിതസ്ഥിതിക്ക് അനുസരിച്ച് ഉണ്ടായതാണ്. അങ്ങിനെയിരിക്കെ അങ്ങനെയൊരു മതത്തില്‍ പിറന്ന ഒരു യുക്തി ചിന്തയുള്ള യുവാവ് അല്ലെങ്കില്‍ വൃദ്ധന് അതിനെ എതിര്‍ത്താല്‍ അതില്‍ ഒരു തെറ്റും ഇല്ല.
എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യനന്മക്കു ആയി ഉണ്ടായിട്ടുള്ളതാണ്. അതില്‍ ഒരു സംശയവും ഇല്ല. വെറും മത പ്രചാരണം ലക്ഷ്യം വെക്കുന്നവര്‍ക്ക് അത് കാണാന്‍ ആകില്ല. തന്റെ മതം ശരി മറ്റുള്ള മതങ്ങള്‍ എല്ലാം തെറ്റ് എന്ന് പറയുന്നതില്‍ ഒരു യുക്തിയും ഇല്ല. ആദ്യം നാം നമ്മുടെ മതത്തെപ്പറ്റി കൂടുതല്‍ അറിയുക അതില്‍ നാം ജീവിക്കുന്ന കാലത്തിനും കാലാവസ്ഥക്കും ഇണങ്ങാത്ത പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം തിരുത്താന്‍ തയ്യാറാകണം. അവിടെയേ നന്മ വിളയൂ. ഇല്ലെങ്കില്‍ ഫലം അധോഗതിയാകും.
നാം നമ്മുടെ മതത്തെ കുറിച്ച് അറിഞ്ഞിട്ടു മറ്റുമതങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുക. തന്റെ മതം മാത്രം പ്രചരിപ്പിക്കുക എന്ന വികലമായ ഉദ്ദേശം മാത്രം അല്ലെങ്കില്‍ മറ്റു മതങ്ങളില്‍ നന്മ കാണാനാകും തീര്‍ച്ച. മറ്റുമതക്കാരുടെ വസ്ത്രധാരണ രീതി സംസ്കാരം എന്നിവ നല്ലതെന്ന് തോന്നുണ്ടെങ്കില്‍ സ്വീകരിക്കുക. മറ്റു മതങ്ങളില്‍ നന്മ കണ്ടെത്തിയാല്‍ ഭഗവാന് നമ്മളെ ശിക്ഷിക്കില്ല മാത്രവും അല്ല നമുക്ക് നന്മയെ വരൂ. ഭാരത സംസ്കാരത്തില്‍ പറയുന്ന പോലെ ലോകാ: സമസ്താ: സുഖിനോ ഭവന്തു. സകല ലോകങ്ങളിലും ഉള്ളവര്‍ക്ക് നന്മ വരട്ടെ.
ഒരാള്‍ തീരുമാനിക്കുന്നു എനിക്ക് ഒരു മതവും ഈശ്വരനും ഇല്ല. അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. മത സ്വാതന്ത്ര്യം പോലെ മതമില്ല എന്ന് പറയുന്നതിനും സ്വാതന്ത്ര്യം ഉണ്ട്. ഒരാള്‍ മറ്റൊരാള്‍ക്ക് ഉപദ്രവം ആകുന്നില്ലെന്കില്‍ അയാളുടെ മതം ഏതായാലും മതമില്ലെന്കിലും കുഴപ്പമില്ല. ഈ മതങ്ങള്‍ ഉണ്ടാക്കിയതും നിയമങ്ങള്‍ ഉണ്ടാക്കിയതും മനുഷ്യരാണ്. 5000 വര്‍ഷം പഴക്കമുള്ള നമ്മുടെ സംസ്കാരത്തില്‍ വൈദേശിക ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും നമ്മുടെ നന്മ നശിച്ചിട്ടില്ല. ശൈവരും വൈഷ്ണവരും നാസ്തികരും ആസ്തികരും നിരീശ്വരവാദികളും യുക്തിവാദികളും വൈദേശിക മതസ്ഥരും ഇവിടെ ജീവിക്കുന്നു.
ഭൂരിപക്ഷ മതത്തെ മാത്രം എതിര്‍ക്കുന്നത് മതേതരത്വമാണ് എന്ന മറ്റൊരു കൂട്ടരും ഓരോ രാജ്യത്തും ഉണ്ട്. യഥാര്‍ത്ഥത്തില്‍ ആ വര്‍ഗ്ഗം ഇതില്‍ ഒന്നും പെടാത്തതാണ്. ഓരോ രാജ്യത്തും അവിടത്തെ മതത്തിനെതിരായും ഭരണത്തിനെതിരായും ചലനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ആ സ്വാതന്ത്ര്യത്തെ മുതലെടുക്കുകയും അരുത്. യഥാര്‍ത്ഥത്തില്‍ ഒരു മതത്തെയും എതിര്‍ക്കുന്നതല്ല മതേതരത്വം. എല്ലാ മതങ്ങളിലും ഉള്ള നന്മയെ കണ്ടെത്തുകയും അതിനെ സ്വാംശീകരിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ മതേതരത്വം.
ഒരേ മതത്തില്‍ തന്നെ അല്ലെങ്കില്‍ മത ഗ്രന്ഥങ്ങളില്‍ പ്രദേശത്തിന് അനുസരിച്ച് ചടങ്ങുകളില്‍ വസ്ത്രധാരണ രീതികളില്‍ സംസ്കാരത്തില്‍ വ്യത്യസ്തത കാണാം. ഉദാഹരണത്തിന് കേരളത്തില്‍ ജനിച്ച നാം ഹിമാലയത്തില്‍ പോയി മുണ്ട് മാത്രം ഉടുത്തെ പ്രാര്‍ത്ഥന നടത്തുക ഉള്ളൂ എന്ന് പറയുന്നതില്‍ എന്താണര്‍ത്ഥം. ഇതൊരു ഉദാഹരണം ഇത് മാതിരി എല്ലാ മതസ്ഥരും ചിന്തിക്കുക.
കേരളത്തിന്റെ കാലാവസ്ഥക്ക് നമ്മുടെ വസ്ത്രധാരണ രീതി അനുയോജ്യമാണ്. ഇവിടെ വന്നാല്‍ ഷര്‍ട്ട് ഇട്ടു ആരാധന സ്ഥലത്ത് പ്രവേശിക്കരുത് എന്ന് പറയുന്നു. അത് ഈ കാലാവസ്ഥക്ക് അനുസരിച്ച നിയമം. അത് അംഗീകരിക്കുക. അതെ മതത്തില്‍പെട്ടവര്‍ തന്നെ ഹിമാലയത്തില്‍ കമ്പിളി വസ്ത്രം ധരിച്ചു പ്രവേശിക്കുന്നു. അവിടെ ചെന്ന് അതെ മതത്തില്‍പ്പെട്ടവര്‍ കമ്പിളി വസ്ത്രം ധരിക്കില്ല എന്ന് പറഞ്ഞാല്‍ തണുത്തു രോഗ ബാധിതന് ആകും.
പാശ്ചാത്യ രാജ്യത്ത് തണുപ്പില്‍ നിന്ന് രക്ഷ നേടുന്നത് കൊണ്ട് ടൈയും കോട്ടും ധരിച്ചു ആരാധന നടത്തുന്നു. ആ കാലാവസ്ഥക്ക് അനുസരിച്ച് അത് ശരിയാണ്. ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ അവിടെ ചെന്ന് ഇതൊന്നും പാടില്ല എന്ന് പറയുന്നതില്‍ ഒരു യുക്തിയും ഇല്ല.
ഒരു മതം നല്ലതല്ല എന്ന് പറഞ്ഞു മതം മാറ്റം നടത്തുന്നതില്‍ എന്തര്‍ത്ഥം. ഓരോ മതവും സംസ്കാരവും മനുഷ്യ നന്മയ്ക്കാണ്. ഓരോ പേര് വിളിക്കുന്നു അത്ര തന്നെ. പണമോ മറ്റു പ്രലോഭനങ്ങള്‍ നല്കി മതം മാറ്റിയാല്‍ അത് കിട്ടാതാകുമ്പോള്‍ അവന് തിരിച്ചു ചിന്തിക്കും. സ്വാതന്ത്ര്യമില്ലാത്ത പ്രദേശത്ത് അവര്‍ക്ക് തിരിച്ചു മാറാന്‍ പറ്റില്ല. പിന്നെ ജീവിതം കണ്ഫ്യൂഷന് ആകും. ജനിച്ച മതം ശരിക്ക് പഠിക്കാതെ ഇരിക്കുമ്പോഴാണ് പ്രലോഭനങ്ങള്‍ക്ക് വശംവദര് ആകേണ്ടിവരുന്നത്.
മതമേധാവികള്‍ തെറ്റ് ചെയ്താല്‍ അതിനെ ചോദ്യം ചെയ്യുന്നതില്‍ ഒരു തെറ്റും ഇല്ല. എന്നാല്‍ അത് എല്ലാ മതങ്ങളിലും അനുവാദമില്ല എന്നത് ഒരു നഗ്ന സത്യമാണ്. കല്യാണം കഴിക്കാന്‍ അനുവദനീയമാല്ലാത്ത മത പ്രവര്‍ത്തികളില്‍ ഉള്ളവര്‍ ആണും പെണ്ണും കാമ നിവൃത്തിക്ക് ശ്രമിച്ചു അബദ്ധം പിണഞ്ഞാല്‍ അതിനെ അംഗീകരിക്കുക അല്ല യഥാര്‍ത്ഥ മത വിശ്വാസികള്‍ ചെയ്യേണ്ടത്. ഈ അവസരങ്ങളില്‍ എതിര്‍ക്കുക തന്നെ വേണം. ആ വിശ്വാസികളുടെ കൂടെയേ ഈശ്വരന് ഉണ്ടാകൂ. തീര്‍ച്ച.
ചുരുക്കത്തില്‍ എല്ലാ മതങ്ങളും നന്മയുടെ സന്ദേശങ്ങളാണ് നല്‍കുന്നത്. നമ്മുടെ യുക്തിക്കനുസരിച്ച് പ്രവര്‍ത്തിക്കുക. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും.
ലോകാ: സമസ്താ: സുഖിനോ ഭവന്തു:

Subscribe to:
Posts (Atom)