അമേരിക്കയിലും ലണ്ടനിലും പര്യടനം(മക്കളുടെ അടുത്ത് പോയതാണ്) കഴിഞ്ഞു നമ്പൂരിയും കാര്യസ്ഥന്‍ രാമനും ഇല്ലത്ത് തിരിച്ചെത്തി. ശ്ശി വിശേഷം ആത്തേമാരോടും കുട്ട്യോളോടും പറയാന്‍ണ്ട്. പണ്ടൊക്കെ ഇല്ലത്തും ഇങ്ങനേക്കെ ആര്‍ന്നു. ത്തിരി വ്യത്യാസം എന്താ ച്ച ഇവിടെ കുറെ വാല്യക്കാരും പണിക്കാരും ണ്ട് അവിടെ ഒക്കെ യന്ത്രം കൊണ്ടാ.
ഇപ്പൊ പണിക്കാരോക്കെ കേമന്മാരായി എന്താ ച്ച വെറുതേ പണി ഇല്ലാതെ ഇരുന്നാലും ഇല്ലത്ത് വരില്ല്യ അത്ര തന്നെ.
അതൊക്കെ പോട്ടെ രാമാ ആ കുന്ത്രാണ്ടം അങ്ങട് തുറക്ക്വാ.
"ദാ ഇപ്പൊ തുറക്കാം തിരുമേനി" രാമന്റെ മറുപടി
"ന്നിട്ട് താന്‍ ആ പ്ല്ഗ് അങ്ങട് കുത്ത്വാ ആ കുന്തത്തിന്റെ"
"ശരി" രാമന്‍ മറുപടിയോടൊപ്പം ഇന്റര്‍നെറ്റ്‌ന്റെ പ്ലഗ്ഗ് കുത്തി മോഡം ഓണ്‍ ചെയ്തു.
"എന്ത് സംശയം ഉണ്ടെങ്കിലും കൂക്ഗിളില്‍ നോക്കാം ന്ന ല്ലേ കുഞ്ഞനിയന്‍ പറഞ്ഞത്?"
"കൂഗ്ളല്ല" തിരുമേനി "ഗൂഗിള്‍" രാമന്‍ തിരുത്തി
"എന്താ ച്ച അത്വന്നെ.. " നമ്പൂരിക്ക് ലേശം ശുണ്ടി വന്ന്വോ ന്നൊരു സംശയം
"നോം ആ ഭുവനേശ്വരി മന്ത്രം മറന്ന്വോ ന്നൊരു സംശയം. താന്‍ അതൊന്നു അതില് തെരയ്യ്വോ?"
"ഉവ്വ്" രാമന്‍ ഗൂഗിളില്‍ ഭുവനേശ്വരി എന്ന് ടൈപ്പ് ചെയ്തു.
ആദ്യം വന്ന ഫലങ്ങളില്‍ പ്രസ്സ് ചെയ്തു.
നവ രസ ഭാവങ്ങളോടെ അന്താളിച്ചു നിന്ന രാമനെ കണ്ടു നമ്പൂരി
"എന്താ രാമ താന്‍ വിശ്വ രൂപം കണ്ട്വോ? എന്താ ഇങ്ങനെ മിഴിച്ചു നിക്കണേ?"
"കണ്ടു തിരുമേനി അടിയന്‍ കണ്ടു" രാമന്റെ മറുപടി
"അപ്പൊ ഭുവനേശ്വരി പ്രത്യക്ഷപ്പെട്ട്വോ?" ഭക്തി ഭാവത്തോടെ നമ്പൂരി ലാപ് ടോപ്പിന്റെ അടുത്തേക്ക്
"ശുംഭ താനെന്താ ഈ നോക്കണേ? അസത്ത്...( ഈയിടെ വിവാദമായ ഭുവനേശ്വരി എന്ന തമിഴ് നടിയേ സ്ക്രീനില്‍ കണ്ട തിരുമേനി) ഇത് ഭുവനേശ്വരിയല്ല ഏതോ വടയക്ഷിയാ..."
ha ha ha
ReplyDeleteഎന്‍റെ ഭൂതക്കുളത്തപ്പാ....നീ തന്നെ രക്ഷ ...ഇനി "കൂകിളില്‍ " ഗായത്രി എന്ന് ടൈപ്പ്യാല്‍ ...ഏതു പൂതന ആണാവോ കേറി വരണത് ...... നന്നായിട്ടുണ്ട് കേട്ടോ ...
ReplyDeleteഅതു നന്നായീ...ഹ ഹ !
ReplyDeleteതള്ളെ....പൊളപ്പൻ തന്നെ കേട്ടോ....
ReplyDeleteകേമായിരിക്കണൂ, ശ്ശി ബോധിച്ചു :)
ReplyDeleteഅസ്സലായിരിക്കുന്നു നമ്പൂരിയെ ..
ReplyDeleteദേവി കാത്തോളണേ..
bhaavukangal
ഹഹഹ.. കൊള്ളാം.
ReplyDeleteവളരെ നന്നായിരിക്കുന്നു! :-)
ReplyDeleteവിനയന്‍, ഭൂതത്താന്‍, നളിനി, നായരച്ചന്‍, എഴാക്കാടന്‍, stranger, കുമാരന്‍ ശ്രീ സന്ദര്‍ശനങ്ങള്‍ക്ക് നന്ദി..
ReplyDeletefantastic post!!
ReplyDeleteCoursework Writing | Custom Essay | Custom Thesis