ഇത് നവ രാത്രിക്കാലം. ശക്തിരൂപിണിയായ ദുര്‍ഗ്ഗാദേവിയേയും ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയേയും വിദ്യാദേവതയായ സരസ്വതീ ദേവിയെയും പൂജിക്കുന്ന ഒമ്പത് ദിവസങ്ങള്‍. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന ഒന്‍പത് ദിവസം (പ്രതിപദം, ദ്വിതീയ, ത്രിതീയ, ചതുര്‍ഥി, പഞ്ചമി, ഷഷ്ടി, സപ്തമി, അഷ്ടമി,നവമി,ദശമി) ആണ് നവ രാത്രിയായി ആഘോഷിക്കുന്നത്. മഹിഷാസുരനെ ആദിപരാശക്തി വധിച്ച് വിജയം കൈവരിച്ച സ്മരണയാണു നവരാത്രി ആഘോഷമായി നാം കൊണ്ടാടുന്നത്. ദശമി ദിവസം വിജയദിവസമായും നാം ആഘോഷിക്കുന്നു. ദുര്‍ഗ്ഗമന്‍ എന്ന അസുരന്‍ സകല ലോകങ്ങള്‍ക്കും ഉപദ്രവകാരിയായി തീര്‍ന്നപ്പോള്‍ ദേവന്മാരുടെ പ്രാര്‍ത്ഥനയാല്‍ ദേവി ദുര്ഗ്ഗഷ്ടമി ദിവസം പ്രത്യക്ഷയായി. മഹാനവമി ദിവസം ദേവി അസുരനെ വധിച്ചു ലോകത്തിനു സമാധാനം നല്‍കി. ദശമി ദിവസം വിജയദിനമായി കൊണ്ടാടി ദേവന്മാര്‍ ദുര്‍ഗ്ഗ ദേവിയെ ആരാധിച്ചു.
നവരാത്രിക്കാലത്ത് അതിരാവിലെ കുളിച്ചു ദേവിയെ ആരാധിക്കുന്നവര്‍ക്ക് ദുഃഖമോചനം, സന്താനലബ്ധി, തൊഴില്‍ലബ്ധി ഇവ സാധ്യമാകുന്നതാണ്.
അഷ്ടമി ദിവസം പൂജ വച്ച് നവമി ദിവസം ദേവിയെ ഭജിച്ചു ദശമി ദിവസം പൂജയെടുക്കാവുന്നതും ആണ്. പൂജ വക്കുക എന്നാല്‍ പഠിക്കുന്നവര്‍ തങ്ങളുടെ പുസ്തകങ്ങളും, ജോലിക്കാര്‍ പണിയായുധങ്ങളും ദേവിക്ക് മുന്‍പില്‍ വച്ച് പൂജിക്കുന്നതാണ്. അടുത്ത ഒരു വര്‍ഷം തങ്ങള്‍ക്കു ഉണ്ടാകേണ്ട നന്മയ്ക്കായി ദേവിയെ ആരാധിക്കുന്നതാണ് ഇതിന്റെ ഉദ്ദേശം.
കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നതിന്റെ ഒരു വീഡിയോ.
No comments:
Post a Comment