ആറാട്ടെഴുന്നള്ളിപ്പിന്റെ ചാരുതയില്‍ ഭക്തിയുടെ നിറവില്‍ സമ്മേളിച്ച തിരുമാന്ധാംകുന്ന് പൂരം പുറപ്പാടിന് പതിനായിരങ്ങള്‍ സാക്ഷിയായി. കൊടുംചൂടിനെ വകവെയ്ക്കാതെ പുറപ്പാട് ദിവസത്തെ ദര്‍ശനത്തിനെത്തിയ ജനങ്ങള്‍ അങ്ങാടിപ്പുറത്ത് ഭക്തിയുടെ സാഗരം തീര്‍ത്തു.
തിടമ്പ് ആറാട്ടിനായി ആനപ്പുറത്തേറ്റിയപ്പോള്‍ കോമരങ്ങളുടെ 'ഹിയ്യോ' വിളികളാലും ഭക്തരില്‍ നിന്നുതിര്‍ന്ന 'അമ്മേ മഹേശ്വരി' വിളികളാലും ക്ഷേത്രവും പരിസരവും മുഖരിതമായി. ഗുരുവായൂര്‍ നന്ദന്‍ എന്ന ഗജവീരന്റെ പുറത്താണ് പുറപ്പാട് ദിവസം ആറാട്ടിനായുള്ള തിടമ്പ് എഴുന്നള്ളിച്ചത്.
No comments:
Post a Comment