കേരളത്തില്‍ മൂന്നാം മുന്നണി - അച്ചു മാമന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന മുന്‍പത്തെ പോസ്റ്റില്‍ വന്ന ഒരു അനോണി കമന്റ് ആണ് ഇതെഴുതാന്‍ പ്രേരകമായത്.
അച്ചു മാമന്‍ നല്ലവനാണ്. ചിട്ടയായ ജീവിതം. ഈ വയസ്സിലും യോഗ ചെയ്യുന്നു. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുന്നു.
ഇതെല്ലം ശരിയാണ് എന്നാല്‍ എന്ത് കൊണ്ട് പാര്‍ട്ടിക്ക് അനഭിമതനാകുന്നു.
ഒരു സവര്‍ണ്ണ ജാതിയില്‍ പിറക്കാത്തത് കൊണ്ടാണോ? അതോ പണക്കാരന്‍ അല്ലാത്തത് കൊണ്ടോ?
അച്ചു മാമനെ പുകഴ്ത്താന്‍ ഇടതു പാര്‍ട്ടിക്കാരന് തലയില്‍ മുണ്ട് ഇടേണ്ട സ്ഥിതി വിശേഷമാണോ നില നില്‍ക്കുന്നത്?
അല്ലെങ്കില്‍ എന്ത് കൊണ്ട് അനോണി ആയി വന്നു അഭിപ്രായം രേഖപ്പെടുത്തി.
അനോണി ആയി വന്നു അഭിപ്രായം പറഞ്ഞ ആ സഖാവ് പറഞ്ഞത് ശരിയാണ്. അച്ചു മാമന്‍ ഉത്തമനാണ്.
അപ്പൊ പാര്‍ട്ടി ചീത്തയാണോ എന്നാണോ ആ അനോണി മഹാന്‍ ഉദ്ദേശിച്ചത്.
പിണങ്ങാരായിയുടെ ആള്‍ ബലത്തിന് മുന്നില്‍ അച്ചു മാമന്‍ പേടിക്കുമെന്നു തോന്നുന്നില്ല. തീയില്‍ മുളച്ചത് വെയിലത്ത് വാടില്ലല്ലോ?
വയസ്സായാല്‍ പാര്‍ട്ടി ക്കും വേണ്ടാതാകുമോ?
നമ്പൂതിരിപ്പാട് പാര്‍ട്ടിക്ക് വേണ്ടി എല്ലാം ത്യജിച്ചു. അദ്ധേഹത്തിന്റെ മഹാമനസ്കത. വേദം പഠിച്ചതിന്റെ ഗുണം അവിടെയെന്കിലും കിട്ടി.
വയസ്സാന്‍ കാലത്ത് അദ്ദേഹം പാര്‍ട്ടിക്ക് അഭിമതനായിരുന്നോ?
നാക്ക് ശരിയല്ലെന്കിലും അച്ചു മാമന്‍ നമ്മുടെ മുഖ്യനല്ലേ?
വാക്കില്‍ പിഴവ് ജനങ്ങള്‍ സഹിക്കും. പക്ഷെ അഴിമതി സഹിക്കാന്‍ ആവില്ല.
അഴിമതിക്കാരന്‍ അല്ലാത്ത നമ്മുടെ അച്ചു മാമന്‍ നവഅഴിമതി യാത്രയില്‍ എങ്ങിനെ പങ്കെടുക്കും?
അച്ചു മാമന്‍ നീണാള്‍ വാഴട്ടെ !!
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അച്ചുമ്മാന്റെ പ്രവര്‍ത്തനങ്ങളാണ് വന്‍ വിജയത്തിന് കാരണമായത്. അതിന് ശേഷം സംഭവിച്ചതൊന്നും ജനം മറന്നുകാണില്ല. അച്ചുമ്മാന്റെ തീരുമാനങ്ങള്‍ ജനസമ്മതി കൂട്ടുവാന്‍ കാരണമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. സത്യസന്ധവും നീതിപൂര്‍വ്വവുമായ തീരുമാനങ്ങളാണ് എ.കെ ആന്റണിയുടെയും ശോഭ കൂട്ടുന്നത്. തെറ്റിനെ സംരക്ഷിക്കാന്‍ അച്ചടക്കത്തിന്റെ കടിഞ്ഞാണ്‍ അണികളെ കൂടെ നിറുത്താന്‍ മാത്രമേ സാധിക്കൂ. ഇലക്ഷനില്‍ വിധി നിര്‍ണയിക്കുന്നത് നിഷ്‌പക്ഷ വോട്ടുകളാണ്. അതാണ് കേരളത്തിലെ ഭരണം മാറി മറിയുന്നത്.
ReplyDelete