വറ്റി വരണ്ടൊരാ അധരത്തിന്‍
മേലൊരു കുളിര്‍ സ്പര്‍ശം
വിറച്ചു പോയ് മേലാസകലം
ഏതോ ഒരു ദീര്‍ഘ നിശ്വാസം
ആഴത്തിലിറങ്ങീ അധരത്തിനിടയിലൂടെ
തിരഞ്ഞൂ സ്ഥാനം നാക്കിന്നടിയില്‍
താപ മാപിനിയില്‍ തെളിഞ്ഞൂ
അതി താപം
ഒരു കൈയ്യാല്‍ പിടിച്ചു കൈത്തണ്ട
നോക്കി ഹൃദയ സ്പന്ദനം
യാതൊന്നുമേയില്ല ഭയപ്പാടിനായ്
പനി സ്വല്പം കൂടുതല്‍
ആര്‍ക്കും തിരിയാത്ത ഭാഷയില്‍
കുറിച്ചു പലതുകള്‍
പെട്ടി തൂക്കി പടിയിറങ്ങി
ആധുനിക വൈദ്യര്‍
ദൂരെ ആകാശത്തില്‍ നോക്കി
ഒരു ലക്ഷ്യവുമില്ലാതെ
പനി പിടിച്ചു കിടക്കുമ്പോ ഉള്ള ഓരോരോ തോന്നലാ അല്ലെ ? :)
ReplyDeleteകവിത ഇഷ്ടമായി .
അതവളല്ല അവനായിരുന്നു..
ReplyDeleteഓ,ലങ്ങനെ:)
ReplyDeleteവെറുതേ ഇരുന്നപ്പോള്‍ തോന്നിയ ഒരു കവിത. പക്ഷെ ഇത് കേരളത്തിലെ സാധാരണ ജനതയുടെ അനുഭവം കൂടിയാണ്.
ReplyDeleteനന്ദി മുസാഫിര്‍.
രോഗിയായി കിടക്കുന്ന അച്ഛന്റെ ചികിത്സയെ കുറിച്ച് ഓര്‍ത്തു വിഷമിക്കുന്ന ഒരു മകള്‍. പനിയുണ്ടോ എന്ന് നോക്കുന്ന ഉപകരണം നാക്കിനടിയില്‍ വയ്ക്കുന്നത് ഒരു കവിതാ രൂപത്തില്‍.
നന്ദി കുമാരന്‍, വികട ശിരോമണി.