മതേതരം എന്നത് കൊണ്ട് ഉദേശിക്കുന്നത് ഒരു മതത്തിലെ അംഗ ബലം കുറയുമ്പോള്‍ ഇതര മതത്തെ പ്രീണിപ്പിച്ചു വോട്ട് നേടുക എന്നതാണോ?
പത്ര മാധ്യമങ്ങള്‍ ജനസംഖ്യ നോക്കി തലവാചകം എഴുതുന്ന പോലെ നമ്മുടെ മതേതര പാര്‍ട്ടികളും ഈ പാത പിന്തുടരുകയാണോ?
മലപ്പുറത്ത് ഹിന്ദു മതത്തില്‍ പെട്ടവരെ സ്ഥാനാര്‍ഥിയാക്കാന്‍ മതേതര പാര്‍ട്ടികളായ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും സീ പീ എമ്മും തയ്യാറാകുമോ?
ബീ ജെ പീ മാവേലിക്കരയില്‍ ഒരു അച്ചായനെ നിര്‍ത്തിയതില്‍ തെറ്റ് പറയാന്‍ പറ്റില്ല കാരണം ബീ ജെ പീ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയല്ലേ?
അയോധ്യയിലും മറ്റും ഹിന്ദു വോട്ടിനായി പാര്‍ട്ടികള്‍ മത്സരിക്കുന്നു. കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയായ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി.)
കോടികള്‍ ചെലവഴിച്ചുള്ള നവീകരണപദ്ധതികള്‍ മിക്കവാറും അടുത്തമാസം ആരംഭിക്കും. അന്താരാഷ്ട്ര രാംലീല സെന്റര്‍, ബുദ്ധവിഹാര്‍, ശില്‌പഗ്രാം,
രാമകഥാ മ്യൂസിയം എന്നിവ പദ്ധതിയില്‍പ്പെടുന്നു. അപ്പോള്‍ മലപ്പുറത്ത് മുസ്ലീം വോട്ടിനായും അയോധ്യയില്‍ ഹിന്ദു വോട്ടിനും ആയുള്ള പോരാട്ടം.
ഇതൊന്നും മനസ്സിലാക്കാനുള്ള സാമാന്യ ബോധം പൊതു ജനത്തിന് നഷ്ടപെട്ടു എന്ന് വേണം മനസ്സിലാക്കാന്‍.
കേരളത്തില്‍ പ്രത്യോകിച്ച് വടക്കന്‍ മേഖലയില്‍ മറ്റു മുസ്ലീം പാര്‍ട്ടി കളുമായി സഖ്യമുണ്ടാക്കുന്ന ഇടതരും തമിഴ്‌നാട്ടില്‍ ഹിന്ദു വോട്ടുകള്‍ ജയലളിത
വഴി ഉറപ്പിക്കുകയാണോ? കേരളത്തിലെ ഹിന്ദുക്കള്‍ യഥാര്‍ത്ഥ 'മതേതര' വിശാസിയായതിനാല്‍ അവരുടെ വോട്ടിനായി പ്രത്യോകിച്ച് ഒന്നും ഈ വക
പാര്‍ട്ടികള്‍ക്ക് ചെയ്യേണ്ടതില്ല. പക്ഷെ മറ്റു സംസ്ഥാനങ്ങളില്‍ അവരുടെ വോട്ട് കൂടിയേ തീരൂ.
ഈ അവസരത്തില്‍ ഒന്ന് ചിന്തിച്ചു നോക്കിയാല്‍ ബീ ജെ പീ യെ മാത്രം എന്തിനു വര്‍ഗ്ഗീയ പാര്‍ട്ടി എന്ന് പറയുന്നു? കോണ്‍ഗ്രസ്സും
സീ പീ എമ്മും ലീഗും എല്ലാം വര്‍ഗ്ഗീയ പാര്‍ട്ടികള്‍ എന്ന ഗണത്തില്‍ പെടില്ലേ? ഇതെഴുതിയതിനാല്‍ എന്നെയും മതേതര വാദികള്‍ ബീ ജെ പീ
ക്കാരനോ വര്‍ഗ്ഗീയ വാദിയോ ആക്കാതിരുന്നാല്‍ നന്നായിരുന്നു. യഥാര്‍ത്ഥ സോഷ്യല്‍ ഇസത്തിലും കമ്മ്യൂണിസംത്തിലും വിശ്വസിക്കുന്ന ഞാന്‍ ഒന്ന്
മാറി ചിന്തിച്ചു പോയി. ബഹു നില മാര്‍ബിള്‍ കെട്ടിടത്തിലെ സോഷ്യല്‍ ഇസമല്ല എന്റെ. മറിച്ച് വിയര്‍ത്തു പണിയെടുക്കുന്ന തൊഴിലാളികളുടെ സോഷ്യല്‍ ഇസം.
എന്ന് ഈ 'മതേതര'ത്തില്‍ നിന്ന് മാറി ജനങ്ങളെ സമമായി കാണാന്‍ പാര്‍ട്ടികള്‍ തയ്യാരാകുന്നുവോ അന്ന് കേരളം പുരോഗമിക്കും.
Suuuuuper.... CPM baan cheyyuna pole.. kaaangreuum baan cheyyanam... evide Vargiya party onneyulloo athu BJP annu so let them rule Bharath now.. hahahaha
ReplyDeleteനന്നായി. ആരെങ്കിലുമൊക്കെ ഇങ്ങിനെയൊക്കെ ഒന്നുറക്കെ പറയട്ടെ.
ReplyDeleteതീര്‍ച്ചയായും... ഉത്തരേന്ത്യയില്‍ നടക്കുന്നതിന്റെ വിപരീത ദിശയിലുള്ള പ്രവര്‍ത്തനമാണു കേരളത്തില്‍ നടക്കുന്നത്..വോട്ട് ബാങ്ക് അല്ലാത്ത 'മതേതര ഹിന്ദു' രണ്ടാം തരക്കാരനാണ ആദിവാസികളും ദലിതരും മൂന്നാംതരക്കാരും...തെരഞ്ഞെടുപ്പു മാമാങ്കത്തിന്റെ പിന്നാമ്പുറത്ത് ഇവര്‍ രണ്ടും വെറും നിലത്ത് കുഴികുത്തി ചേമ്പില കുമ്പിളുമായി ഇരിക്കുന്നു..തമ്പ്രാക്കള്‍ ഉമ്മറത്തു മ്ര്ഷ്ടാന്നം സദ്യ ഉണ്ണുകയും......
ReplyDeleteകോരന്റെ കുമ്പിളില്‍ കഞ്ഞിയെങ്കിലും
വീഴുമോ കറുത്തേടം...?
വോട്ട് ബാങ്ക് രാഷ്ട്രീയത്താല്‍ സമൂഹം കൂടുതല്‍ ചേരി തിരുവുകള്‍ക്ക് സാക്ഷിയാകുന്നു. ഇതിനു ഇടതും വലതും ലീഗും പരിവാരവും എല്ലാം ഉത്തര വാദികളാണ്. ഭൂരി പക്ഷത്തെ അടിച്ചമര്‍ത്തി ഭരിക്കുന്നത് ഇന്ത്യയില്മാത്ര മായിരിക്കും.
ReplyDeletesree നീരജ് rahul Anony കമന്റുകള്‍ക്കു നന്ദി.
ReplyDelete