Another good family entertainer from Mohanlal and Sathyan Anthikkadu Team.
മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടായ്മയുടെ മറ്റൊരു കുടുംബ ചിത്രം. വേറെ പുതുമകള്‍ ഒന്നുമില്ലാതെ തീയറ്ററുകളില്‍ സാമാന്യം കുടുംബ സദസ്സുകളെ ആകര്‍ഷിച്ച ഒരു പടം. ഒട്ടേറെ തമാശകളുമായി ഒന്നാം പകുതി കടന്നുപോയപ്പോള്‍ കുറച്ചു കഥപറയുന്ന രണ്ടാംപകുതി.
പ്രായത്തിനു അനുസരിച്ച് മോഹന്‍ലാലിനു പറ്റിയ വേഷം നല്‍കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പത്മപ്രിയയുടെ കഥാപാത്രം സ്നേഹം കൊതിച്ചു ചെന്നപ്പോള്‍ അഭിനയിക്കാന്‍ ക്ഷണിക്കുന്നത് നല്ല സീനായിരുന്നു. അരുന്ധതിയുടെയും പുതുമുഖം രാഹുലിന്റെയും കൊച്ചു പ്രേമം ആകര്‍ഷണീയമായി.
ഇളയരാജയുടെ സംഗീതം സിനിമയ്ക്ക് യോചിച്ചു പോയി. ഷീലയുടെ കഥാപാത്രം "മനസ്സിനക്കരെ" എന്ന സിനിമയെ ഓര്‍മപ്പെടുത്തി. തായംബകയെ കടത്തി വെട്ടി ശിങ്കാരി മേളം പോടീ പൊടിച്ചു.. കൂടാതെ പാലക്കാടന്‍ ഗ്രാമ ഭംഗി അപ്പടി പകര്‍ത്തി സിനിമ ഒരു വന്‍ വിജയം...
Saturday, October 15, 2011
Monday, September 5, 2011
പത്തുവാക്കില്‍ ഓണം
തുമ്പയും തുളസിയും മുക്കുറ്റിയും കൂടിയ 'അത്ത'പ്പൂക്കളും ഓണത്തിന് ആരംഭം കുറിച്ചു.
ചിലമ്പിന്റെ താളവും ചിന്തകളുടെ ഓളങ്ങളും 'ചിത്തിര' ചിത്രമാക്കുന്നു.
ചോദ്യങ്ങളും ഉത്തരങ്ങളുമായി 'ചോതി' ചേലായി..
വിശപ്പും ദാഹവുമറിയാതെ 'വിശാഖം' കടന്നുപോയി.
അനിയനും ചേട്ടനുമൊക്കെ ചേര്‍ന്ന് 'അനിഴം' അനിര്‍വചനീയമായി.
കേട്ടതും കേള്‍ക്കാത്തതുമായ വിശേഷങ്ങള്‍ പങ്കു വച്ച് 'കേട്ട' കടന്നു പോയി.
മൂട്ടില്‍ അണിഞ്ഞു 'മൂലം' വര്‍ണ ശബളമായി.
പുതിയ ഉടുപ്പും പുത്തന്‍ പടങ്ങളും കണ്ടു 'പൂരാടം' കെങ്കേമമായി.
ഉണ്ടും ഉറങ്ങിയും 'ഉത്രാടം' തിരുവോണത്തെ വരവേല്‍ക്കാനായി ഒരുങ്ങി.
മഹാവിഷ്ണുവിനെ വാമനാവതാരത്തില്‍ തൊഴുതു മഹാബലിയെ വരവേറ്റു 'തിരുവോണം' ഉത്സവമായി

Sunday, August 21, 2011
ഉമ്മയുടെ ശ്രീകൃഷ്ണ വേഷം കെട്ടിയ കുട്ടി
ഇന്ന് ശ്രീകൃഷ്ണ ജയന്തി.. എന്നാല്‍ മറുനാട്ടിലുള്ള വാസം നമ്മുടെ ഉത്സവങ്ങള്‍ കമ്പ്യൂട്ടര്‍ എന്ന യന്ത്രത്തിന്റെ മുന്നില്‍ മാത്രമാവുന്നു. പതിവ് ഞായര്‍ പോലെ രാവിലെ എഴുന്നേറ്റു വീടെല്ലാം ഒന്ന് വൃത്തിയാക്കി ചായ കുടിച്ചു ഫേസ് ബുക്ക് എന്ന കൂട്ടുകാരുടെ കൂട്ടുകാരന്റെ മുന്നില്‍ കുത്തിയിരുന്നപ്പോഴാണ് ഒരപൂര്‍വമായ ചിത്രം ഒരു ഫ്രണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്..
പര്‍ദയും തൊപ്പിയുമായി സ്കൂട്ടറില്‍ പോകുന്ന മാതാപിതാക്കളുടെ കൂടെ ഉമ്മയുടെ മടിയില്‍ ഇരിക്കുന്ന ശ്രീകൃഷ്ണ വേഷം കെട്ടിയ കുട്ടി. (മറ്റൊരാളുടെ പ്രൊഫൈലില്‍ ആയതിനാല്‍ ആ ഫോട്ടോ അറ്റാച്ച് ചെയ്യുന്നില്ല).
ഇത് കണ്ടപ്പോള്‍ ശരിയാണല്ലോ ഈ മാസമല്ലേ ശ്രീ കൃഷ്ണ ജയന്തി.. എന്ന് തോന്നി അമ്മയെ ഫോണില്‍ വിളിച്ചു ഉറപ്പു വരുത്തി.. ഇന്ന് തന്നെയാണ് ജന്മഷടമി.
ഭഗവാന്‍ ശ്രീ കൃഷ്ണന്റെ ജന്മദിനം. കുഞ്ഞുനാളിലെ ശോഭ യാത്രകളിലെക്കാണ് മനസ്സ് ആദ്യം സഞ്ചരിച്ചത്. കുട്ടികള്‍ ശ്രീകൃഷ്ണന്റെ വേഷമണിഞ്ഞു ഓടക്കുഴലും പീലിതിരുമുടിയുമായി നഗര പാതയിലൂടെയുള്ള യാത്ര.
വൈകുന്നേരം അടുത്തുള്ള മത്സ്യ, കൂര്‍മ ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു വീണ്ടും കമ്പ്യൂട്ടറില്‍ മെയില്‍ ചെക്ക് ചെയ്തപ്പോള്‍ ഒരു ഫോര്‍വേഡ് മെയിലില്‍ ശ്രീ കൃഷ്ണ അവതാരത്തെ കുറിച്ചുള്ള അമ്മയുടെ പ്രഭാഷണം ഒരു ഫ്രണ്ട് അയച്ചിരിക്കുന്നു.. അത് ഇവിടെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...
അയ്യാരയിരത്തിലേറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നത്. ഇപ്പോഴും ശ്രീകൃഷ്ണനെ ജനങ്ങള്‍ ഓര്‍മ്മിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് അവിടുത്തെ മഹത്വത്തിന്റെ തെളിവാണ്. ശ്രീകൃഷ്ണനെ ആരാധിക്കുക എന്നാല്‍ ശ്രീകൃഷ്ണനായിത്തീരുക എന്നാണ്. ശ്രീകൃഷ്ണന്റെ ജീവിതദര്‍ശനം നമ്മുടെ ജീവിതമാകുകയാണ് വേണ്ടത്.
ശ്രീകൃഷ്ണരൂപം സുന്ദരമാണ് എന്നാല്‍ ഈ സൗന്ദര്യം കേവലം ശാരീരികസൗന്ദര്യം മാത്രമല്ല, ഹൃദയത്തിന്റെ മങ്ങാത്ത സൗന്ദര്യമാണ്. മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും അവയുടെ പൂര്‍ണ്ണതയില്‍ , സൗന്ദര്യത്തികവില്‍ എത്തിച്ചേരുമ്പോള്‍ ശ്രീകൃഷ്ണരൂപമായി.
ലോകജീവിതം എന്താകണം, എങ്ങനെയാകണം എന്നാണ് ശ്രീകൃഷ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. പരാജയങ്ങള്‍പോലും ആഘോഷപൂര്‍വ്വം കൊണ്ടാടിയ മഹാഗുരുവാണദ്ദേഹം. മറ്റുള്ളവരെ കരയിക്കാതെ, ചിരിച്ചുജീവിക്കുക – ശ്രീകൃഷ്ണന്‍ സ്വജീവിതത്തിലൂടെ കാണിച്ചുതന്ന പാഠം അതായിരുന്നു.നമ്മുടെ ജീവിതരഥങ്ങളെ ആനന്ദത്തിലേക്ക് നയിക്കുന്ന സാരഥിയാണ് അവിടുന്ന്.
സാധാരണയായി മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടുചിരിക്കുന്നവരാണ് നമ്മള്‍ . എന്നാല്‍ ഉള്ളംനിറഞ്ഞ് ലോകത്തിലേക്ക് പരന്നൊഴുകിയ ആത്മാനന്ദത്തിന്റെ ചിരിയായിരുന്നു ഭഗവാന്റേത്. അതുകൊണ്ട് യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോഴും അവിടുത്തെ പുഞ്ചിരി മാഞ്ഞില്ല. നമ്മുടെ കുറ്റങ്ങളും കുറവുകളും ഓര്‍ത്ത് ചിരിക്കാന്‍ ഭഗവാന്‍ നമ്മെ പഠിപ്പിക്കുന്നു.
സമസ്തമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാണ് ഭഗവാന്‍. രാജാക്കന്മാരുടെ ഇടയിലും സാധാരണക്കാരുടെ ഇടയിലും അവരില്‍ ഒരാളെപ്പോലെ അദ്ദേഹം ജീവിച്ചു. രാജകുമാരനായിട്ട് ജനിച്ചിട്ടും കാലികളെ മേയ്ക്കുവാനും തേരുതെളിക്കുവാനും അദ്ദേഹം തയ്യാറായി. അധാര്‍മ്മികരുടെ അടുത്ത് ശാന്തിദൂതനാകാനും ഭഗവാന്‍ തയ്യാറായി.
അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സാമൂഹികവിപ്ലവകാരിയായിരുന്നു അദ്ദേഹം. മഴയ്ക്കുവേണ്ടി ഇന്ദ്രനെ പൂജചെയ്തിരുന്ന ജനങ്ങളെ അതില്‍നിന്ന് ഭഗവാന്‍ പിന്തിരിപ്പിച്ചു. ഗോവര്‍ദ്ധനപര്‍വ്വതത്തെയാണു പൂജിക്കേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. മഴമേഘങ്ങളെ തടുത്ത് മഴപെയ്യിക്കുന്നത് പര്‍വ്വതങ്ങളാണ് എന്ന് ഭഗവാന്‍ പഠിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെ ആദ്യപാഠങ്ങള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നമുക്കു പറഞ്ഞുതന്നു. ഇക്കാലത്തും പ്രകൃതിയെ സംരക്ഷിക്കുവാനും പ്രകൃതിയുടെ സംതുലിതാവസ്ഥ തകര്‍ക്കാതിരിക്കാനും നമ്മള്‍ ശ്രമിക്കണം. പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെട്ടാല്‍ മനുഷ്യന്റെ സംതുലിതാവസ്ഥയും നഷ്ടപ്പെടും.
ആഗ്രഹിക്കുന്ന ജോലിതന്നെ കിട്ടിയില്ലെങ്കില്‍ അലസത പൂണ്ടിരിക്കുന്നവരാണ് ഏറെയും. ഏതുജോലിയിലും ആനന്ദവും സംതൃപ്തിയും കണ്ടെത്തുവാന്‍ ശ്രീകൃഷ്ണന്റെ ഉത്സാഹവും ക്ഷമയും ഇക്കൂട്ടര്‍ക്ക് മാതൃകയാക്കണം.
ജീവിത സാഹചര്യങ്ങള്‍ ചിലപ്പോള്‍ അനുകൂലമാവാം, പ്രതികൂലമാവാം. രണ്ടിലും ഊര്‍ജസ്വലരായി സ്വന്തം കര്‍ത്തവ്യം അനുഷ്ഠിക്കുക. ലോകത്തില്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകൊള്ളൂ. പക്ഷേ, ഉള്ളാലെ എല്ലാത്തിനും സാക്ഷിയായി നിലകൊള്ളൂ. ഭഗവാന്റെ ചിരിയുടെ അര്‍ത്ഥമിതാണ്. ഈ തത്വമാണ് ലോകത്തിനുള്ള ശ്രീകൃഷ്ണഭഗവാന്റെ സന്ദേശം എന്ന് അമ്മയ്ക്ക് തോന്നുന്നു..

Sunday, August 7, 2011
മന്ത്രിക്കസേരയില്‍ ഒരു മന്തന്‍
വീണ്ടുമൊരോണക്കാലം വന്നു കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യദിനത്തിന്റെ ആരവങ്ങള്‍ ഒടുങ്ങിയാല്‍ പരസ്യകമ്പനിക്കാര്‍ ഓണത്തിനെ നെഞ്ചിലേറ്റാന്‍ തുടങ്ങും. നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം എന്നല്ലേ പുതു ചൊല്ല്.
കാവുപ്പട്ടി ഗ്രാമത്തിലെ ഓണാഘോഷകമ്മിറ്റി ഇത്തവണ പുതു പരിപാടികളുമായി കലക്കാന്‍ പോകുകയാണ്. അന്തിക്കള്ളന്‍ രാജുവിന്റെ അന്തംവിട്ട സ്റ്റാര്‍ ഷോയും, നാട്യക്കാരി ജാനകിയുടെ നിറുത്തനിത്യങ്ങളും കൂടാതെ വേലക്കാരി ഗീതയുടെ സിനിമാറ്റിക് ഡാന്‍സ് കൂത്താട്ടവും ആഘോഷത്തിനു മാറ്റ് കൂട്ടും.
കേളു നായരുടെ ചായക്കടയില്‍ ചെല്ലപ്പനും ദാമോദരനും ശങ്കരനും ചേര്‍ന്ന് നാടകത്തെ പറ്റി ചര്‍ച്ചയിലാണ്. വിരലിട്ട ചായക്ക് പ്രസിദ്ധമായ കേളുവേട്ടന്റെ കട ഇന്ന് നാടകത്തിന്റെ കഥ തന്തുവിന്റെ അന്വേഷണത്തിലാണ്. എന്തായിരിക്കാം കഥ. കേരളത്തിലെ
പ്രധാന വിഷയമായ വാണിഭത്തെ കുറിച്ചായാല്‍ കുട്ടി മന്ത്രി തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത കഥാപാത്രങ്ങള്‍ വേണ്ടിവരും. എന്തായാലും അത് വേണ്ട. ചര്‍ച്ച പല വഴിയില്‍ നീങ്ങികൊണ്ടിരുന്നു. ഒടുവില്‍ എല്ലാവരും എത്തിയത് മന്ത്രിക്കസേരയില്‍ ഇരുന്ന മന്തനിലാണ്. താനിരിക്കണ്ട ഇടതു താനിരുന്നില്ലെങ്കില്‍ അവിടെ നായ കേറി ഇരിക്കും എന്ന പഴമൊഴിയുടെ പാതയില്‍ കഥ തുടരുന്നു.

Sunday, April 3, 2011
ക്രിക്കറ്റ് രാജാക്കന്മാരുടെ പട്ടാഭിഷേകം

ഇന്ത്യന്‍ ക്രിക്കറ്റ് രാജാക്കന്മാരുടെ പട്ടാഭിഷേകം കഴിഞ്ഞു. ലോകത്തിലെ എല്ലാ രാജാക്കന്മാരെയും തോല്‍പ്പിച്ചാണ് ധോണി ചക്രവര്‍ത്തിയുടെ കീഴില്‍ മറ്റു രാജാക്കന്മാര്‍ പോരിനിറങ്ങിയത്.
ഏകദേശം ഒരു മാസത്തോളം നീണ്ട 2011 ലെ ഭാരതയുദ്ധത്തില്‍ ആദ്യം ചെറുകിട രാജ്യങ്ങളെ വെട്ടിപിടിച്ചു ധോണിയും കൂട്ടരും സൌത്ത് ആഫ്രിക്കന്‍ കാട്ടുരാജക്കന്മാരുടെ മുന്നില്‍ പതറിയെങ്കിലും പിന്നെയങ്ങോട്ട് വിജയ യാത്രയായിരുന്നു.
ബംഗ്ലാദേശു രാജ്യത്തിന് മുന്നില്‍ പതറിയ കേരള രാജകുമാരനെ പുറകോട്ടു നിര്‍ത്തി നെഹ്ര രാജകുമാരനെയാണ് ധോണി ചക്രവര്‍ത്തി അങ്കതട്ടിലേക്ക് പറഞ്ഞു വിട്ടത്. എന്നാല്‍ കാട്ടുരാജാക്കന്മാരുടെ മുന്നില്‍ വീണു പോയ നെഹ്ര രാജകുമാരനെ പുറകോട്ടു മാറ്റിയെങ്കിലും പാകിസ്താന്‍ രാജ്യത്തെ വെട്ടിപിടിക്കാന്‍ മുന്നോട്ടു ഇറക്കി.
ബോംബെ രാജ്യത്തെ മഹാനായ സച്ചി രാജാവ് ചെങ്കോലും കിരീടവുമില്ലാതെ ചക്രവര്‍ത്തിയായി വാഴുകയാണ്. ധോണി ചക്രവര്‍ത്തിപോലും ബഹുമാനിക്കുന്ന ധര്‍മരാജാവാണ് സച്ചിന്‍. സാഹീര്‍ രാജാവും ബോംബെ രാജ്യത്തിലെ മറ്റൊരു രാജാവാണ്. ധോണിയുടെ ആക്രമണത്തിന് മുന്നില്‍ നില്‍ക്കുന്ന രാജാവാണ് സഹീര്‍. പിന്നെ യുവരാജാക്കന്മാരില്‍ ഏറ്റവും മുതിര്‍ന്ന യുവരാജാ ഇന്ന് വലിയ രാജാവായിരിക്കുന്നു. എതിര്‍ രാജാക്കന്മാര്‍ക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നു യുവ രാജാ.
ധോനിയുടെ ജൈത്രയാത്രയില്‍ ഒരു പന്ത് കൈകൊണ്ടു ഭാഗ്യമായ കേരള രാജ്യത്തെ ശ്രീ രാജാവ് പട്ടാഭിഷേകത്തിന് മുന്നോടിയായുള്ള ലങ്ക ദാഹനത്തില്‍ ഒരു പങ്കായി. രാമ രാവണ യുദ്ധത്തെ സ്മരിപ്പിക്കുന്ന ലങ്ക ദാഹത്തില്‍ ആഞ്ജനേയ രൂപമെടുത്ത ധോണി കുട്ടി കുരങ്ങന്മാരായ മറ്റുള്ളവരെ വളരെ തന്ത്രപൂര്‍വ്വം തിരിച്ചു വിട്ടു. കൊണ്ടും കൊടുത്തും അണ്ണാര കണ്ണനും തന്നാലായത് എന്ന് പറഞ്ഞ പോലെ എല്ലാ വരും തങ്ങളുടെ പങ്കു വളരെ ഭംഗിയായി നിര്‍വഹിച്ചു. ഒടുവില്‍ ലങ്ക ദഹനം കഴിഞ്ഞു ലോക കപ്പുമായി രാമ ലക്ഷ്മണന്‍മാരുമായി ആഞ്ജനേയ ധോണി ഭൂലോക പ്രയാണം നടത്തി.
Thursday, February 10, 2011
ഹാപ്പി ദുഷ്യന്തന്‍ ഡേ ( ന്യൂ വാലന്‍ന്റൈന്‍ ഡേ)
നഗര നാമങ്ങളും പേരുകളും ഭാരത വല്ക്കരിക്കുമ്പോള്‍ കമിതാക്കളുടെ ദിനവും ഭാരത വല്ക്കരിക്കുന്നതില്‍ തെറ്റില്ല. ഒരു വിദേശി അച്ഛന്റെ പേരിലുള്ള കാതലര്‍ ദിനം എന്തിനു നാം ആഘോഷിക്കുന്നു. പ്രണയത്തിന്റെ പ്രതീകങ്ങളായ ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രണയകഥ ശാകുന്തളത്തിലൂടെ കാളിദാസന്‍ നമുക്ക് പറഞ്ഞു തന്നിട്ടുള്ളതും കൂടിയാണ്.
എന്നാല്‍ ഒരു പ്രശനം ഏതാണ് ആ ദിവസം? എന്ത്നും ഏതിനും നമുക്ക് ഒരു ദിവസവും ആശംസ കാര്‍ഡും ആവശ്യമാണല്ലോ? ദുഷ്യന്തന്റെ ജന്മ ദിനമോ ശകുന്തളുടെ ജന്മ ദിനമോ അതുമല്ല അവര്‍ തമ്മില്‍ കണ്ട ആ പവിത്രമായ ദിനമോ കണ്ടു പിടിക്കാന്‍ ജോലി തിരക്ക് കാരണം ഈയുള്ളവന് കഴിഞ്ഞതുമില്ല. സാരമില്ല ഈ വര്ഷം ഫെബ്രുവരി 14 തന്നെ ദുഷ്യന്തന്‍ ഡേ ആയി ആഘോഷിച്ചു അടുത്ത വര്ഷം നമുക്ക് പുതിയ കാതലര്‍ ദിനം ( ദുഷ്യന്തന്‍ പ്രണയ ദിനം ) തിയതി കണ്ടെത്തി ആഘോഷിക്കാം.
ദുഷ്യന്ത ശകുന്തള ലവ് സ്റ്റോറി വായിക്കാന്‍ ഇവിടം വരെ പോകുക ശകുന്തള

ശകുന്തള
ഏറ്റവും ഉയര്‍ന്ന സംസ്ക്കാരവും ഏറ്റവും മികച്ച കുടുംബബന്ധങ്ങളും ഒരുപക്ഷേ ഇവിടെയുള്ളതുപോലെ മറ്റൊരിടത്തും ദര്‍ശിക്കാനാവില്ല.
വേറിട്ട മതസംസ്ക്കാരങ്ങള്‍ നിലവിലുണ്ടായിട്ടും കല്യാണം കഴിച്ച പുരുഷനെ കാണപ്പെട്ട ദൈവമായി കണക്കാക്കുന്ന സ്ത്രീത്വം ഇവിടെയാണ് മികച്ചുനില്‍ക്കുന്നത്. കുഞ്ഞുങ്ങളെ വളര്‍ത്തി വിവാഹപ്രായമെത്തുമ്പോള്‍ മാതാപിതാക്കള്‍ തന്നെ വധുവിനെ, അല്ലെങ്കില്‍ വരനെ കണ്ടെത്തി അവര്‍ക്കൊരു കുടുംബസംവിധാനം ഉണ്ടാക്കി നല്കുന്നതും ഇവിടെമാത്രമുള്ള പാരമ്പര്യമാണ്.
ശകുന്തളയിലേക്കു വന്നാല്‍, കുടുംബജീവിതത്തില്‍ വന്ന ഒരു പാളിച്ചയിലേക്കു വിരല്‍ചൂണ്ടാനിടയാകും വിശ്വാമിത്ര മഹര്‍ഷി ഹിമാലയത്തിലെ മാലനി നദിക്കരയില്‍ കൊടുംതപസനുഷ്ടിക്കുകയായിരുന്നു. പരലോകത്തിലെ ദേവന്മാരെ തോല്പിക്കാനുള്ള ഒരു വരത്തിനുവേണ്ടിയുള്ളതാണ് തപസ്സ്.
ഈ തപസ്സ് മുന്നോട്ടുപോയാല്‍ എപ്പോഴെങ്കിലും ബുദ്ധിമുട്ടു വന്നുചേരുമെന്നു മനസ്സിലാക്കിയ ദേവേന്ദ്രന്‍ തപസ്സ് മുടക്കാന്‍ ദേവലോകത്തിലെ സുന്ദരിയായ മേനകയെ ഭൂമിയിലേക്കയച്ചു.
വെളുത്ത സാരിയുടുത്ത് ചുവന്ന ബ്ലൗസും കിലുങ്ങുന്ന പാദസരവും കൈത്തണ്ടയില്‍ വളകളുമായി മേനക എത്തി തപസനുഷ്ഠിക്കുന്ന വിശ്വാമിത്രനുചുറ്റും കുറെനേരം നൃത്തമാടി. വളകിലുക്കം കേട്ട് ഒന്നു കണ്ണുതുറന്ന വിശ്വാമിത്രന്‍ പിന്നെയും ധ്യാനത്തല്‍ മുഴുകിയെങ്കിലും അതു തുടരാനായില്ല. മുല്ലപ്പൂവിന്റെ പരിമളം പടര്‍ത്തി സമീപത്തുതന്നെ നൃത്തം ചെയ്യുന്ന മേനകയെ പിന്നീട് മഹര്‍ഷി എഴുന്നേറ്റു ചെന്ന് ആലിംഗനം ചെയ്തു.
തപസ്സ് മുടങ്ങിയപ്പോള്‍ ശരീരബോധം മഹര്‍ഷിയെ കീഴടക്കി. രാത്രിയും പകലും ഒന്നിച്ചു കഴിയേണ്ടിവന്ന മേനക മഹര്‍ഷിയില്‍ നിന്നും ഗര്‍ഭവതിയായി, പിന്നെ പ്രസവിച്ചു. പെണ്‍കുഞ്ഞ് തപസ് മുടക്കിയ ശേഷം വന്നതുപോലെ മടങ്ങിപ്പോകേണ്ടിയിരുന്ന മേനകയ്ക്ക് കുഞ്ഞ് ഒരു വിലങ്ങുതടിയായി. അവര്‍ ഒന്നും ചിന്തിക്കാതെ കുഞ്ഞിനെ എടുത്ത് കുറ്റിക്കാട്ടില്‍ കിടത്തിയശേഷം ദേവലോകത്തിലേക്കുപോയി.
കാട്ടിലൂടെ നടക്കുകയായിരുന്ന കണ്വമഹര്‍ഷി കുഞ്ഞിനെ കണ്ട് എടുത്തുകൊണ്ടു പോയി ആശ്രമത്തില്‍ വളര്‍ത്തി. യുവതിയായപ്പോള്‍ അവള്‍ അമ്മയെക്കാള്‍ സുന്ദരിയായ. ആ കുട്ടിയാണു ശകുന്തള.
ഒരു ദിവസം ചന്ദ്രവംശരാജാവായ ദുഷ്യന്തന്‍ വേട്ടയ്ക്കിറങ്ങിയപ്പോള്‍ ഒരു മാനിന്റെ പിന്നാലെ ഓടി. കണ്വാശ്രമവളപ്പില്‍ എത്തിച്ചേര്‍ന്നു. ശകുന്തളയെ കണ്ടപ്പോള്‍ മാനിന്റെ കാര്യം മറന്നു. ദുഷ്യന്തനും സുന്ദരനായിരുന്നു. കണ്വമഹര്‍ഷി ആശ്രമത്തില്‍ ഉണ്ടായിരുന്നില്ല. അതിഥിയെ സല്‍ക്കരിക്കേണ്ട ബാദ്ധ്യത ശകുന്തളയില്‍ വന്നുചേര്‍ന്നു.
അതിഥി പിന്നീട് കണ്വമഹര്‍ഷി വരുംമുന്‍പുതന്നെ ഗാന്ധര്‍വ്വവിധിപ്രകാരം ശകുന്തളയെ വിവാഹം കഴിച്ചു. മഹര്‍ഷി ഉള്ളപ്പോള്‍ മടങ്ങിയെത്താമെന്ന് വാക്കു നല്‍കി ദുഷ്യന്തന്‍ യാത്രപറഞ്ഞു. ഇതിനിടയില്‍ ശകുന്തള ഗര്‍ഭിണിയായിക്കഴിഞ്ഞിരുന്നു.
കണ്വമഹര്‍ഷി വന്നപ്പോള്‍ ശകുന്തളയുടെ തോഴിമാരായ അനസൂയയും പ്രിയംവദയും ഉണ്ടായ സംഭവങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. സമാധാനചിത്തനായ കണ്വമഹര്‍ഷി ശകുന്തളയെ കുറ്റപ്പെടുത്തിയില്ല.
ദുഷ്യന്തനെ മാത്രം ധ്യാനിച്ച് ശകുന്തള ആശ്രമവാതിലില്‍ ഇരിക്കുമ്പോള്‍ ക്ഷിപ്രകോപിയായ ദുര്‍വാസാവു മഹര്‍ഷി അവിടെ കയറിവന്നു. ചിന്തയിലായിരുന്നതുകൊണ്ട് ശകുന്തള അതിഥിയെ തിരിച്ചറിയുകയോ ഉപചരിക്കുകയോ ചെയ്തില്ല.
“”ഇവള്‍ ആരേ ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നുവോ അയാള്‍ ഇവളെ മറന്നുപോകട്ടെ” എന്ന് ദുര്‍വാസാവു ശപിച്ചു. സംഭവം കണ്ടുനിന്നിരുന്ന അനസൂയയും പ്രിയംവദയും മുന്നോട്ടു നടന്ന അദ്ദേഹത്തിന്റെ പുറകെ ഓടി ശാപമോക്ഷത്തിനായി ഇരന്നു.
എന്തെങ്കിലും അടയാളം കാണിച്ചാല്‍ ഓര്‍മ്മ വരുമെന്ന് ദുര്‍വാസാവു ശാപമോക്ഷം നല്‍കി. തോഴിമാര്‍ ഓടിവന്ന് ദുഷ്യന്തന്‍ സമ്മാനിച്ച മുദ്രമോതിരം വിരലില്‍ ഉണ്ടോ എന്നു പരിശോധിച്ചപ്പോള്‍ അത് യഥാസ്ഥാനത്ത് ഉണ്ടായിരുന്നു.
മോതിരം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് തോഴിമാര്‍ പറഞ്ഞെങ്കിലും ശാപം സംബന്ധിച്ച കാര്യങ്ങളൊന്നും ശകുന്തളയോടു പറഞ്ഞില്ല. അതറിഞ്ഞ് വിഷമിക്കേണ്ട എന്നു ധരിച്ചിട്ടായിരിക്കാം. മറവി സംഭവിച്ച ദുഷ്യന്തന്‍ പിന്നെ ശകുന്തളയെ കാണാന്‍ വന്നില്ല.
കണ്വമഹര്‍ഷി ഗര്‍ഭിണിയായ ശകുന്തളയെ ദുഷ്യന്തരാജാവിന്റെ കൊട്ടാരത്തിലേക്കയയ്ക്കാന്‍ നിര്‍ബന്ധിതനായി. കാരണം അവള്‍ പൂര്‍ണ ഗര്‍ഭിണി ആയിക്കഴിഞ്ഞിരുന്നു. ആശ്രമവാസികളായ ഗൗതമിയെയും ശാര്‍ങധരനെയും കൂട്ടി ശകുന്തളയെ അദ്ദേഹം കൊട്ടാരത്തലേക്കയച്ചു. വഴിക്ക് സോമാവതാര തീര്‍ത്ഥത്തില്‍ കൈകാലുകള്‍ കഴുകിയപ്പോള്‍ ശകുന്തളയുടെ വിരലില്‍ കിടന്ന മോതിരം വെള്ളത്തില്‍ പോയി. അവര്‍ അത് അറിഞ്ഞതുമില്ല.
കൊട്ടാരത്തിലെത്തിയ ശകുന്തളയെ ദുഷ്യന്തന്‍ തിരിച്ചറിഞ്ഞില്ല. ശാപം നേരത്തെതന്നെ അദ്ദേഹത്തെ പിടികൂടിയിരുന്നു. പത്തു മാസമായിട്ടും ശകുന്തളയെ ഓര്‍മ്മ വരാതിരുന്നതും ഇതുകൊണ്ടുതന്നെയാണ്. അടയാളം കാണിക്കാന്‍ മുദ്രമോതിരം വിരലില്‍ ഉണ്ടായിരുന്നില്ല. വെറും അപരിചിതനായി പെരുമാറിയ ദുഷ്യന്തനു മുന്നില്‍ മോഹാലസ്യപ്പെട്ടു വീണ ശകുന്തളയെ മേനക കൂട്ടിക്കൊണ്ടുപോയി കശ്യപ മഹര്‍ഷിയുടെ ആശ്രമത്തിലാക്കി.
അവിടെ ശകുന്തളയ്ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു. മഹര്‍ഷി കുട്ടിക്ക് “സര്‍വ്വദമനന്‍’ എന്നു പേരിട്ടു. രാജതേജസ്സുള്ള കുട്ടി ആശ്രമവാസികള്‍ക്കെല്ലാം പ്രിയങ്കരനായി.
ദുഷ്യന്തരാജാവിനെ കാണാന്‍ പോകുന്നതിനിടയില്‍ കൈകാല്‍ കഴുകാനിറങ്ങിയ സോമാവതാരതീര്‍ത്ഥത്തില്‍ നഷ്ടപ്പെട്ട ശകുന്തളയുടെ മോതിരം ഒരു മത്സ്യം വിഴുങ്ങുകയായിരുന്നു. ഈ മത്സ്യത്തെ പിടിച്ച മുക്കുവന്‍ മത്സ്യത്തിന്റെ വയറ്റില്‍ സ്വര്‍ണ്ണമോതിരം കണ്ട് അതു വില്‍ക്കാന്‍ പോയപ്പോള്‍ പടയാളികള്‍ പിടിച്ചു. രാജാവിന്റെ മുദ്രമോതിരമാണെന്നറിഞ്ഞതുകൊണ്ടാണു പിടിച്ചത്. മോതിരവുമായി പടയാളികള്‍ അയാളെ രാജാവിനു മുന്നില്‍ ഹാജരാക്കി. തന്റെ നിരപരാധിത്വം മുക്കുവന്‍ വെളിപ്പെടുത്ത. മുദ്രമോതിരം കണ്ടപ്പോള്‍ ദുഷ്യന്തരാജാവിന് സംഭവങ്ങള്‍ ഓരോന്നും അടുക്കടുക്കായി ഓര്‍മ്മയിലെത്തി. ശകുന്തളയെ ഓര്‍മ്മിച്ച് അദ്ദേഹം വിഷണ്ണനായി കഴിഞ്ഞുകൂടി.
അവള്‍ക്ക് എന്തു സംഭവച്ചു എന്നറിയാന്‍ പലവഴികളിലൂടെ അന്വേഷിച്ചു. ദേവാസുരയുദ്ധം ആയിടെയാണ് ഉണ്ടായത്. പറക്കുന്ന തേരിലേറി ദേവലോകത്തില്‍ പോയി മടങ്ങുമ്പോള്‍ ഹിമാലയത്തിലെ വനത്തില്‍ ഒരു ബാലന്‍ സിംഹക്കുട്ടിയുമായി ഉല്ലസിക്കുന്നത് ദുഷ്യന്തന്‍ കാണാനിടയായി. തേര് അവിടെ നിറുത്തി കുട്ടിയെ കണ്ട രാജാവ് മാതാപിതാക്കളെപ്പറ്റി അന്വേഷിച്ചു. ബാലന്‍ മാതാവിന്നടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി. ദുഷ്യന്തന്‍ ശകുന്തളയെ തിരിച്ചറിയുകയും ആശ്ലേഷിക്കുകയും ചെയ്തു.
മഹര്‍ഷിയുടെ അനുവാദത്തോടെ ശകുന്തളയെയും മകനെയും കൊട്ടാരത്തില്‍ കൊണ്ടുവന്നു. സര്‍വ്വദമനന്‍ എന്ന ഈ കുട്ടിക്ക് ദുഷ്യന്ത മഹാരാജാവു നല്കിയ പേരാണ് ഭരതന്‍. ഭരതചക്രവര്‍ത്തി പിന്നീട് ദീര്‍ഘകാലം രാജ്യം ഭരിച്ചു. ഭരതന്‍ ഭരിച്ച നാടിന് “ഭാരതം’ എന്ന പേരുണ്ടായി.
Courtesy: http://www.keralabhooshanam.com/?p=9760

Friday, October 8, 2010
നവരാത്രി 2010

2010 ലെ നവരാത്രി സമാഗതമായി. വാഗ്ദേവിയുടെ അനുഗ്രഹം ഏവര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ.
ഒന്‍പതു രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന നവരാത്രി ഉത്സവം ശക്തിയുടെ ഒന്‍പതു രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ചു പൂജ നടത്തുന്നു.
കുട്ടിക്കാലത്ത് പുസ്തകം പൂജയ്ക്ക് വയ്ക്കലും അമ്പലത്തിലെ വിദ്യാരംഭം തുടങ്ങി നവരാത്രിയെ കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍. എഴുത്തിന്റെ ആദ്യാക്ഷരം സ്വര്‍ണത്താല്‍ നാക്കിന്മേല്‍ പകര്‍ന്നു തന്ന ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് ഈ വര്‍ഷവും ദേവിയുടെ അനുഗ്രഹത്തിനായി നമുക്ക് പ്രാര്‍ഥിക്കാം.
കലയുടെയും വിദ്യയുടെയും ദേവിയാണ് ദുര്‍ഗാ ദേവി. ജാതി മത ഭേദമന്യേ ദേവിയുടെ അനുഗ്രഹത്തിനായി ആളുകള്‍ കൊല്ലൂരിലേക്ക് മൂകംബികയിലേക്ക് പോകാറുണ്ട്. സിനിമ സംഗീത ലോകത്തെ മഹാരഥന്മാരായ ഇളയരാജയും, യേശുദാസും തുടങ്ങി സംഗീത ലോകത്തെ ഒട്ടനവധി പേര്‍ മൂകാംബിക ദേവിയുടെ ഭക്തന്‍മാരാണ്. നല്ല വാക്കിനും ബുദ്ധിക്കും ഐശ്വര്യത്തിനും സമ്പത്തിനും ദേവിയുടെ അനുഗ്രഹം അനിവാര്യമാണ്.
ഇനിയുള്ള ഒമ്പത് ദിവസം ദേവിയെ ആരാധിക്കാനുള്ള ദിവസങ്ങളാണ്. അടുത്ത് അമ്പലം ഉണ്ടെങ്കില്‍ ദര്‍ശനവും ദാന ധര്‍മ്മങ്ങളും നമ്മുടെ ഐശ്വര്യ വര്‍ധനയ്ക്ക് ആക്കം കൂട്ടുന്നു. വീട്ടില്‍ നെയ് വിളക്ക് തെളിയിച്ചു ദേവി മാഹാത്മ്യവും ലളിത സഹസ്ര നാമവും ജപിച്ചു ദേവിയെ പ്രാര്‍ഥിക്കുന്നവര്‍ക്ക് സകലവിധ ഐശ്വര്യങ്ങളും ദേവി പ്രദാനം ചെയ്യും.
Sunday, October 3, 2010
എന്തിരന്‍ ചിന്തിപ്പിക്കുന്നത്
രജിനി സാറിന്റെ മുന്‍പടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ശങ്കര്‍ പടം കണ്ട അനുഭൂതിയാണ് തീയറ്ററില്‍ നിന്നും ഇറങ്ങിയപ്പോള്‍ എനിക്കുണ്ടായത്. ഇത് വരെ അസാധാരണമായി നൂറു പേരെ ഒരേ സമയം കീഴടക്കുന്ന രജിനികാന്തിന്റെ മനുഷ്യനില്‍ നിന്നും നൂറായിരം പേരെ കീഴടക്കുന്ന ഒരു യന്ത്ര മനുഷ്യനെയാണ് ശങ്കറും രജിനി സാറും ചേര്‍ന്ന് ഒരുക്കിയത്.
രാജിനി സാറിന്റെ വാക്കുകള്‍ക്കു കൈ അടിക്കുന്ന ജനത്തിന് പകരം യന്ത്രമനുഷ്യനായി മാറിയ രജിനിയെ അത്ഭുതമായി നോക്കുന്ന പ്രേക്ഷകരെകൊണ്ടാണ് അമേരിക്കന്‍ തീയറ്ററുകളില്‍ യെന്തിരന്‍ ഓടിയത്. തന്റെ സ്വത സിദ്ധമായ സ്റ്റൈല്‍ ഒരു റോബോട്ടിലേക്ക് ആവേശം ചെയ്യുന്ന ഒരു തരാം താന്ത്രിക വിദ്യയാണ് വസീകരന്‍ എന്ന ശാസ്ത്രഞ്ജന്‍ ചെയ്യുന്നത്. നമ്മുടെ പുരാണ ഇതിഹാസങ്ങള്‍ ജെയിംസ് കാമരോനിന് 'അവതാര്' സിനിമയ്ക്ക് പ്രചോദനം ആയതു പോലെ ശങ്കറും ഋഗ്വേദ പുരാണങ്ങള്‍ റെഫര്‍ ചെയ്തതിന്റെ ഒരു ഔട്ട്‌പുട്ട് ആണ് എന്തിരന്‍.
മുഖ്യമായ ഒരു തത്വം വളരെ ഗൌരവമായി അവതരിപ്പിക്കുന്ന ശങ്കറിന്റെ കഴിവിനെ പ്രശംസിക്കാതെ വയ്യ. യെന്തിരന്‍ കാണാന്‍ പോകുന്ന പ്രേക്ഷകര്‍ക്കായി കഥ ഇവിടെ പറയുന്നില്ല. എന്നാലും കലാഭവന്‍ മണിയുടെ കഥപാത്രവും കൊച്ചിന്‍ ഹനീഫയുടെ പോലീസും മലയാളി ടച്ച് എന്തിരന് നല്‍കി.
എന്ത് കൊണ്ടും മുടക്കിയ ഡോളറോ അതില്‍കൂടുതലോ ഈ അണ്ണന്‍ പടം അര്‍ഹിക്കുന്നു.

Saturday, October 2, 2010
'യന്ത്ര മനുഷ്യന്‍' (എന്തിരന്‍) റോബോട്ട്

സൂപ്പര്‍സ്റ്റാര്‍ രജിനി സാറിന്റെ 'യന്ത്ര മനുഷ്യന്‍' (എന്തിരന്‍) റോബോട്ട് എന്ന ഒരു വലിയ സംഭവം ആഗോള തലത്തില്‍ റിലീസായി. തമിഴനും തെലുന്ഗനും മലയാളിയും ഹിന്ദിക്കാരനും ജപ്പാന്കാരനും മാത്രമല്ല സായിപ്പ് വരെ പടം കാണാന്‍ തീയറ്ററില്‍ കുത്തിയിരുപ്പാണ്.
ജെയിംസ് കാമരോണിന്റെ 'അവതാരത്തിന്' കിട്ടിയതിനെക്കാളും ഒരു വലിയ വരവേല്‍പ്പാണ് രജിനി സാറിന്റെ 'എന്തിരന്' കിട്ടി കൊണ്ടിരിക്കുന്നത്. സൌന്ദര്യ റാണി ഐശ്വര്യാ റായി കൂടിചേര്‍ന്നപ്പോള്‍ ശങ്കറിന്റെ ബ്രഹ്മാണ്ട പടത്തിനു എതിരില്ലാതായി.
കൂടുതല്‍ വിവരങ്ങളുമായി നാളെ പടം കണ്ട്...
Saturday, September 25, 2010
നമ്പൂതിരി ഫലിതങ്ങളുടെ സാമൂഹിക പ്രസക്തി
വിഷമ വൃത്താന്തങ്ങളുടെ തിരക്കിനിടയില്‍ അല്‍പനേരം ആശ്വാസത്തിനായി ഫലിതമെന്ന ഒരൊറ്റമൂലിയെ ഉള്ളൂ. കാലദേശഭാഷാ വ്യത്യാസത്തിനനുസരിച്ച് ഫലിതങ്ങളില്‍ മാറ്റം വരുമെങ്കിലും അതിന്റെ സ്ഥായിയായ ഉദ്ദേശം ഒന്ന് തന്നെയാണ്. ചാനല്‍ റിയാലിറ്റി കോമഡി ഷോകള്‍ അരങ്ങു തകര്‍ക്കുമ്പോഴും നമ്പൂതിരി ഫലിതം മുതല്‍ സര്‍ദാര്‍ ജോക്സ് വരെ നിരവധി ഫലിതങ്ങള്‍ ജനങ്ങള്‍ ഇപ്പോഴും ഓര്‍ക്കുകയും ഇന്‍റര്‍നെറ്റില്‍ തിരയുകയും ചെയ്യുന്നു.
ഫലിതങ്ങള്‍ നമ്മളെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്യും. അതിനു ഉദാഹരണമാണ് നമ്പൂതിരി ഫലിതങ്ങള്‍. സ്വയം വിഡ്ഢിയായി അഭിനയിച്ചു മറ്റുള്ളവരെ ചിന്തിപ്പിക്കുക എന്ന ഒരു രീതിയായാണ് നമ്പൂതിരി ഫലിതങ്ങളില്‍ അവലംബിച്ച് കാണുന്നത്.
സമൂഹത്തിലെ ഓരോ തലത്തിലെയും അപാകതകളെ ഫലിതത്തിലൂടെ ആക്ഷേപിക്കുന്ന ഒരു നയമാണ് നമ്പൂതിരി ഫലിതങ്ങളില്‍ സ്വീകരിക്കുന്നത്.

Wednesday, August 18, 2010
മഞ്ഞെലിയുടെ തെളിവെടുപ്പ്
ഈ കഥ നടക്കുന്നത് ബ്ലോഗശ്ശേരിയിലാണ്. ബ്ലോഗങ്ങാടി വഴി ബ്ലോഗര് കുന്നു കയറിയാല്‍ ബ്ലോഗാശ്ശേരിയില്‍ എത്താം. എല്ലാ ബ്ലോഗ് റിപ്പോര്‍ട്ടര്‍മാരും ബ്ലോഗാശ്ശേരിയുടെ മതില്‍ കെട്ടിനുള്ളിലേക്ക് ലാപ്ടോപ്പ്മായി നോക്കി നില്‍ക്കാന്‍ തുടങ്ങി ആഴ്ച ഒന്നായി.
എല്ലാ ദിവസവും ബ്ലോഗന്മാരെ പറ്റിച്ചു മഞ്ഞെലി മാളത്തില്‍ ഒളിക്കും. ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയുമായി കാത്തു നില്‍ക്കുന്ന ബ്ലോഗലൂര് വീട്ടിലെ പൂച്ചയും. എന്നാല്‍ ബ്ലോഗളം വീട്ടിലെ പൂച്ചയുടെ സഹായമില്ലാതെ മഞ്ഞെലിയെ പിടിക്കാന്‍ ബ്ലോഗലൂര് പൂച്ചക്ക് ആവില്ല താനും. പൂച്ചയുടെ വര്‍ഗ്ഗം ഒന്നാണെങ്കിലും പൂച്ചക്ക് ഏതു വീട്ടിലാണോ അവര്‍ തങ്ങുന്നത് എങ്കില്‍ ആ വീട്ടുകാരന്റെ ആഞ്ഞ കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ? ബ്ലോഗളം വീട്ടിലെ പൂച്ചക്ക് മഞ്ഞെലിയെ പിടിക്കാന്‍ ബ്ലോഗദേരിയുടെ അഞ്ഞ വേണം അല്ലെങ്കില്‍ തൊപ്പി തെറിക്കും.
ബ്ലോഗലൂര് വീട്ടിലെ പൂച്ചക്ക് ബ്ലോഗാചാര്യയുടെ നിര്‍ദ്ദേശം അനുസരിക്കാതിരിക്കാനും പറ്റില്ല. ബ്ലോഗലൂര് കോടതിയുടെ ഉത്തരവാണ്. അത് തെറ്റിച്ചാല്‍ ബ്ലോഗാചാര്യ അല്ല ബ്ലോഗദേരി ആണെങ്കിലും അകത്താവും. വെറുതെ ഒരെലിക്കായി എന്തിനു ജീവിതം നശിപ്പിക്കണം.
ബ്ലോഗലൂര് പൂച്ചയും ബോഗളം പൂച്ചും തമ്മില്‍ വഴക്കായി അത് ബ്ലോഗലൂര് വീടും ബ്ലോഗളം വീടും തമ്മിലുള്ള ഒരു വഴക്കായി മാറാന്‍ തുടങ്ങി. ഇങ്ങനെ വേറൊരു എലിക്കായി ബ്ലോഗളം പൂച്ച ബ്ലോഗലൂര് പോകേണ്ടി വന്നാല്‍ എലിയെ നടത്തുന്നതിനേക്കാള്‍ നടത്തും. എന്ന ബോധം ബ്ലോഗദേരിയെ ചിന്തിപ്പിച്ചു. എന്നാലും ബ്ലോഗദേരി മഞ്ഞെലിയെ രക്ഷിക്കാന്‍ നോക്കി. കാര്യം എലിയും പൂച്ചയും ആയാലും ചിലപ്പോള്‍ ബ്ലോഗദേരിക്ക് മഞ്ഞെലിയുടെ സഹായം കിട്ടിയിട്ട്ണ്ട്. അത് മറക്കാന്‍ പറ്റില്ലല്ലോ? ബ്ലോഗദേരിയും ബ്ലോഗാചാര്യയും ശണ്ട പിടിക്കുമ്പോഴും ബ്ലോഗത്തലയും ബ്ലോഗന്‍ മാണ്ടിയും കലക്ക വെള്ളത്തില്‍ എലിയെ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് എന്നത് ബ്ലോഗന്മാര്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്നു.
ബ്ലോഗാനെറ്റ്, ബ്ലോഗ് വിഷനും ചാകര കിട്ടിയ സന്തോഷത്തിലാണ്. ഒന്നും കിട്ടാതെ നടന്നപ്പോള്‍ കിട്ടിയ ചാകര. ബൂലോകത്തെ എല്ലാ ബ്ലോഗറും സശ്രദ്ധം കാഴ്ചകള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. എലിയുടെയും പൂച്ചയുടെയും സപ്പോര്‍ട്ട് ചെയ്തു പോസ്റ്റുകളും പോസ്റ്റി.
ഒരാഴ്ചത്തെ നീണ്ട ചാകരക്ക് ഒടുവില്‍ ബ്ലോഗലൂര് പൂച്ച മഞ്ഞെലിയെ പിടിച്ചു. പിടിച്ചതും ബ്ലോഗളം പൂച്ച പ്രസ്താവനയുമായി എത്തി മഞ്ഞെലിയെ പിടിക്കാന്‍ ബ്ലോഗളം പൂച്ച സഹായിച്ചു.
ഇനി മഞ്ഞെലിയുടെ തെളിവെടുപ്പ് മറ്റൊരു ലക്കത്തില്‍...

Monday, August 9, 2010
അമേരിക്കയിലെ വേദ പട്ടണം

ഡോക്ടര്‍ ഗില്ലിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ അമേരിക്ക ഇന്ത്യക്ക് കയറ്റുമതി ചെയ്തത് McDonalds ആണെങ്കില്‍ ഇന്ത്യ അമേരിക്കക്ക് കയറ്റുമതി ചെയ്തത് വേദമാണ് (അറിവാണ്).
അയോവയിലെ എയിംസ് പട്ടണത്തില്‍ നിന്ന് st. Louis ലേക്കുള്ള മടക്ക യാത്രയില്‍ ഏകദേശം 160 മയില്‍ അകലെയുള്ള ഒരു പട്ടണം ആണ് മഹര്‍ഷി വേദിക് സിറ്റി. 2001- ലാണ് മഹര്‍ഷി വേദിക് സിറ്റി Iowa സംസ്ഥാനത്ത് ഔദ്യോഗികമായി ഉള്‍പ്പെടുത്തിയത്. തികച്ചും വേദ സംസ്കാരം പുലര്‍ത്തുന്ന ഒരു സിറ്റി ആണ് മഹര്‍ഷി വേദിക് സിറ്റി, അയോവ.
യാത്രമദ്ധ്യേ വേദിക് സിറ്റി കാണാനുള്ള ഭാഗ്യം ഒരു ദൈവാനുഗ്രഹമാണ്. ഗൂഗിള്‍ മാപ്പിനെ പിന്തുടര്‍ന്ന് വേദിക് സിറ്റിയുടെ മധ്യത്തില്‍ എത്തിയപ്പോള്‍ കണ്ട capitol എന്ന സ്ഥപത്യ വേദ മാതൃകയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ അകത്തേക്ക് കടക്കാനായി നില്‍ക്കുമ്പോള്‍ ഒരു സായിപ്പ് അകത്തേയ്ക്ക് വരാന്‍ സ്വാഗതം ചെയ്തു. ശ്രീ ശങ്കരന്റെ നാട്ടില്‍ നിന്നും വന്ന ഞാന്‍ സ്വല്പം അഭിമാനത്തോടെ പറഞ്ഞു കേരളത്തില്‍ നിന്നാണ്.
തികച്ചും സസ്യാഹാരം മാത്രം കഴിക്കുന്ന ഒരു പട്ടണവാസികളാണ് വേദിക് പട്ടണത്തിന്റെ പ്രത്യോകത. എല്ലാ കെട്ടിടങ്ങളും സ്ഥപത്യ വേദ മാതൃകയിലും. തികച്ചും പോസിറ്റീവ് എനര്‍ജി തങ്ങി നില്‍ക്കുന്ന ഒരു പട്ടണം.
കഴിക്കാന്‍ സസ്യാഹാരവും പാനീയവും നല്‍കി ഡോക്ടര്‍ ഗില്‍ നഗരം കാണാന്‍ ആയി ക്ഷണിച്ചു. അദ്ദേഹത്തിന്റെ കൂടെ മഹര്‍ഷി പട്ടണം കാണാന്‍ പോയി. ആദ്യമായി കണ്ടത് 1000 ബ്രാഹ്മണര്‍ താമസിച്ചു അഭിഷേകവും ഹോമവും പൂജയും നിര്‍വഹിക്കുന്ന മണ്ഡപങ്ങള്‍ ആണ്. ഇന്ത്യയില്‍ നിന്നും വന്ന ബ്രാഹ്മണര്‍ ലോക നന്മക്കായി ദിവസവും വേദ മന്ത്രങ്ങള്‍ ഉരുവിടുന്ന ആ മണ്ഡപങ്ങള്‍ ആ പട്ടണത്തെ തന്നെ പോസിറ്റീവ് എനര്‍ജിയുള്ളതാക്കുന്നു.
വേദ പട്ടണത്തിലെ എല്ലാ കെട്ടിടങ്ങളും വാസ്തു പരമായി പണിതിട്ടുള്ളവയാണ്. വിദ്യാലയങ്ങളും കലാലയങ്ങളും കായിക പരിശീലനവും എല്ലാം വേദിക് പട്ടണത്തില്‍ ഉണ്ട്. സസ്യാഹാരം മാത്രം ലഭിക്കുന ഹോട്ടലുകള്‍, വിമാനത്താവളം, ആയുര്‍വേദ ആശുപത്രി ഇവയെല്ലാം ഈ പട്ടണത്തില്‍ ഉണ്ട്.
നാം നമ്മുടെ സംസ്കാരത്തെ തള്ളിപ്പറയുമ്പോള്‍ അത് സംരക്ഷിക്കാന്‍ പാടുപെടുന്ന വെള്ളക്കാരെയാണ് അവിടെ കാണാന്‍ കഴിഞ്ഞത്.
Sunday, August 1, 2010
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയവും പരാജയവും
മത്സരം കഴിഞ്ഞു വിജയിയെ പ്രഖ്യാപിക്കുകയും ചെയ്തു. ജോബി ജോണ്‍ എന്ന പാവപ്പെട്ട പാട്ടുകാരന്‍ കോടിപതിയായി ജനഹൃദയങ്ങളില്‍ വാഴുമ്പോഴും ജനം വിജയിയാവാന്‍ കൊതിച്ച അഞ്ജുവും, ശ്രീനാഥും, പ്രീതിയും, വിദ്യയും എല്ലാം വിജയിയാവാന്‍ അര്‍ഹിക്കപ്പെട്ടവര്‍ തന്നെ സത്യം പിന്നെയും ബാക്കിയാവുന്നു.
അര്‍ഹതപ്പെട്ട ഒരുപാട് പേരെ പിന്തള്ളിയാണ് റിയാലിറ്റി ഷോവില്‍ ഈ അഞ്ചുപേര്‍ ഗ്രാന്‍ഡ് ഫിനാലെ വരെയെത്തിയത്. ശുദ്ധ സംഗീതത്തെ മറന്നു ഒരു കൂത്ത് പാട്ടുകാരെ സൃഷ്ടിക്കുക ആണോ ഈ സ്റ്റാര്‍ സിങ്ങര്‍ എന്ന സംശയവും ബാക്കിയാവുന്നു.
വിജയിയാവാന്‍ എന്താണ് മാനദണ്ഡം എന്നത് പ്രേക്ഷകരില്‍ സംശയത്തിന്റെ വിത്ത് പാകിയിരിക്കുകയാണ്. ദയ ആണോ, സൌന്ദര്യമാണോ, തമിഴ് ടപ്പാം കൂത്താണോ, ശുദ്ധ സംഗീതമാണോ, ആട്ടമാണോ, പട്ടിണിയാണോ, അതോ ജാതിയോ മതമോ?
ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രേക്ഷകരെ സന്തോഷിപ്പിച്ച ഒരു പ്രോഗ്രാം അവസാനം പ്രേക്ഷകര്‍ വെറുക്കുന്നത് ആയാണ് കഴിഞ്ഞ രണ്ടു മൂന്നു സീസണ്‍ സ്റ്റാര്‍ സിങ്ങര്‍ ഫൈനലില്‍ കാണാന്‍ കഴിഞ്ഞത്. ഈ വര്‍ഷം എങ്ങനെയായിരുന്നു എന്ന് വിലയിരുത്തേണ്ടതും ജനങ്ങള്‍ തന്നെയാണ്.

Wednesday, July 28, 2010
കണ്ണന്റെ പാട്ട് കേട്ട് രാധിക ജീവിതത്തിലേക്ക്
ആധുനികശാസ്ത്രം പരാജയപ്പെട്ടിടത്ത് സംഗീത ശുശ്രൂഷയിലൂടെ പുതുജീവന്‍ ലഭിച്ച രാധികയുടെ ചലനങ്ങള്‍ ഡോ. ഗിരിജാമോഹന് ആത്മ സംതൃപ്തിയായി. ആശുപത്രി കിടക്കയില്‍ രണ്ടര മാസത്തോളം അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന തന്റെ രോഗി സംഗീത ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിവന്നപ്പോള്‍ മറ്റാരേക്കാളും സന്തോഷിച്ചത് ഡോ.ഗിരിജയാണ്. തൃക്കുന്നപ്പുഴ കളരിക്കല്‍ മഠത്തില്‍ മത്സ്യ തൊഴിലാളിയായ രാജുവിന്റെ മകള്‍ രാധിക (8)യാണ് പാട്ടിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തിന് പോലും ചോദ്യചിഹ്നമായി ജീവച്ഛവമായി കഴിഞ്ഞ കുട്ടിയുടെ നില മ്യൂസിക് തെറാപ്പിയിലൂടെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം പീഡിയാട്രിക് വിഭാഗം മേധാവി ഡോ.ഗിരിജാ മോഹന്‍ മറച്ചുവെക്കുന്നില്ല.രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയായ രാധികയെ കഴിഞ്ഞ മെയ് 10നാണ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി ശ്വാസതടസമുണ്ടായി അബോധാവസ്ഥയിലാകുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി മരുന്നുകളോട് പ്രതികരിക്കാതെ തളര്‍ന്ന അവസ്ഥയിലായിരുന്നു. അച്ഛനേയും അമ്മയേയും സഹോദരിമാരെ പോലും കുട്ടിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടിടത്ത് സംഗീതത്തെ ആശ്രയിക്കാന്‍ ഡോക്ടര്‍ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ഇന്റര്‍നെറ്റിലൂടെ ലഭിക്കാവുന്ന പരമാവധി വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് ശാസ്ത്രീയ സംഗീതം നിശ്ചിത സമയം കുട്ടിയെ കേള്‍പ്പിച്ചു.
അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍ എന്ന പാട്ട് കുട്ടിക്ക് വളരെ ഇഷ്ടമായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഈ പാട്ടും കുട്ടിയെ നിരന്തരം കേള്‍പ്പിച്ചു. ക്രമേണ കുട്ടിയുടെ നില മെച്ചപ്പെട്ടു. ഇപ്പോള്‍ ഈ പാട്ട് രാധികയും പാടിത്തുടങ്ങി. പാട്ട് എപ്പോഴും കേള്‍ക്കണമെന്നും ആവശ്യപ്പെടുന്നു. ബോധം തിരിച്ചുലഭിച്ച കുട്ടി അച്ഛനേയും അമ്മ മഞ്ജുവിനേയും സഹോദരിമാരായ രാജിമോള്‍ (10), രഞ്ജിത (2) എന്നിവരെയും തിരിച്ചറിഞ്ഞു. ഇപ്പോള്‍ മരുന്നുകളോടും പ്രതികരിച്ച് തുടങ്ങി. സംഗീതം അമൂല്യ സിദ്ധൗഷധം തന്നെയെന്ന് തെളിയിക്കുന്നതാണ് രാധികയുടെ അനുഭവം.
Courtesy : News Link here

കിനാവിലെ കിനാവ്....
ഇന്ന് നാം കാണുന്ന കേരളം നിജമാണോ? അല്ലെന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കും. കാരണം നാം എല്ലാം ഒരു സ്വപ്ന ലോകത്തിനുള്ളിലെ സ്വപ്ന ലോകത്താണ്. അതാണ് വാസ്തവം. കള്ളവും ചതിയും ഇല്ലാതിരുന്ന കേരളത്തില്‍ നാം കാണുന്നതെല്ലാം മായയെന്ന ഒരു യാഥാര്‍ത്ഥ്യം നാം അറിഞ്ഞു തുടങ്ങിയപ്പോള്‍ ഒരു സ്വപ്നം ആരംഭിച്ചു. അതിങ്ങനെ നീണ്ടു പോകുന്നൂ.. കിനാവിനുള്ളിലെ കിനാവില്‍ മറ്റൊരു കിനാവായി വന്നു പാന്റും സൂട്ടും അണിഞ്ഞ മറ്റൊരു സ്വപ്നം. എന്തിനോ തേടിയുള്ള ഒരന്തമില്ലാത്ത യാത്രയില്‍ മലയാളിയും ഒരു ഭാഗമായി.
മലയാളിക്ക് അന്യമായ പലതും മലയാളിയുടെതായി... ബോളിവുഡിലും മറ്റും പരിചിതമായ പലതും മലയാളിയുടെ സ്വപ്നത്തിലും വന്നു.. മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊന്നു രസിക്കുന്ന കാടത്ത സ്വഭാവവും മനുഷ്യന്റെ സ്വപ്നത്തില്‍ അലിഞ്ഞു ചേര്‍ന്നു.
ഈ സ്വപ്നതിനുള്ളിലെ സ്വപ്നത്തില്‍ നിന്ന് മലയാളിക്ക് മോചനം ഉണ്ടോ?...

Tuesday, March 23, 2010
തിരുമാന്ധാംകുന്ന് പൂരംപുറപ്പാടിന് തുടക്കമായി

ആറാട്ടെഴുന്നള്ളിപ്പിന്റെ ചാരുതയില്‍ ഭക്തിയുടെ നിറവില്‍ സമ്മേളിച്ച തിരുമാന്ധാംകുന്ന് പൂരം പുറപ്പാടിന് പതിനായിരങ്ങള്‍ സാക്ഷിയായി. കൊടുംചൂടിനെ വകവെയ്ക്കാതെ പുറപ്പാട് ദിവസത്തെ ദര്‍ശനത്തിനെത്തിയ ജനങ്ങള്‍ അങ്ങാടിപ്പുറത്ത് ഭക്തിയുടെ സാഗരം തീര്‍ത്തു.
തിടമ്പ് ആറാട്ടിനായി ആനപ്പുറത്തേറ്റിയപ്പോള്‍ കോമരങ്ങളുടെ 'ഹിയ്യോ' വിളികളാലും ഭക്തരില്‍ നിന്നുതിര്‍ന്ന 'അമ്മേ മഹേശ്വരി' വിളികളാലും ക്ഷേത്രവും പരിസരവും മുഖരിതമായി. ഗുരുവായൂര്‍ നന്ദന്‍ എന്ന ഗജവീരന്റെ പുറത്താണ് പുറപ്പാട് ദിവസം ആറാട്ടിനായുള്ള തിടമ്പ് എഴുന്നള്ളിച്ചത്.
Friday, March 19, 2010
മലയാളം വിക്കി പഠനശിബിരം 21-ന് ബാംഗ്ലൂരില്‍
നൂറാമത്തെ ബ്ലോഗ് പോസ്റ്റ് എന്താകണം എങ്ങനെയാകണം എന്ന ചിന്ത അവസാനിച്ചത് മലയാളം വിക്കിപീഡിയ ബാംഗ്ലൂര്‍ പഠനശിബിരത്തിലാണ്. മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരില്‍ ഒരാളായ അനൂപ്മായി ചാറ്റ് ചെയ്തപ്പോഴാണ് ഇങ്ങനെയൊരു സംരംഭത്തെ പറ്റി അറിഞ്ഞത്. മലയാള ഭാഷക്കായി കമ്പ്യൂട്ടര്‍ ജോലിയുമായി കഴിയുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു വലിയ സഹായം.
മാതൃഭുമിയില്‍ വന്ന വാര്‍ത്ത അതേപടി ഇവിടെ പകര്‍ത്തുന്നു.
കോഴിക്കോട്: മലയാളം വിക്കി സംരംഭങ്ങളെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും, വിക്കി പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കാളിയാകാം എന്നു ചര്‍ച്ച ചെയ്യാനുമായി ഒരു പഠനശിബരം ബാംഗ്ലൂരില്‍ മാര്‍ച്ച് 21-ന് നടക്കുന്നു. ഞായറാഴ്ച വൈകുന്നേരം നാലു മുതല്‍ 5.30 വരെ പഠനശിബരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതെങ്ങനെ, വിക്കിയില്‍ ലേഖനങ്ങള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നിങ്ങനെയുള്ള സംഗതികള്‍ പരിശീലിപ്പിക്കാനാണ് പഠനശിബിരം സംഘടിപ്പിച്ചിരിക്കുന്നതെന്ന്, മലയാളം വിക്കി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മലയാളത്തിലെ വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്ഷണറി തുടങ്ങിയ വിക്കി സംരംഭങ്ങളില്‍ താല്പര്യമുണ്ടെങ്കിലും വിക്കി സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യാനുള്ള അറിവില്ലായ്മ കൊണ്ടോ മലയാളം ടൈപ്പ് ചെയ്യാന്‍ വശമില്ലാത്തതിന്റെ പേരിലോ ഒക്കെ ഒഴിഞ്ഞു നില്‍ക്കുന്ന ഒട്ടേറെപ്പേരുണ്ട്. അങ്ങനെയുള്ളവര്‍ക്കായാണ് പഠനശിബരം ഒരുക്കിയിരിക്കുന്നത്. മലയാളം വിക്കി പ്രവര്‍ത്തകരായ അനൂപ്, രമേശ്, ഷിജു അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കു.
Cetnre for Internet and Socitey, No. D2, 3rd Floor, Sheriff Chambers, 14, Cunningham Road, Bangalore – 560052 എന്നതാണ് പഠനശിബിരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ +91 9986028410 (അനൂപ്), +91 9986509050 (രമേശ്) എന്നീ മൊബെല്‍ നമ്പറുകളിലോ, anoop.ind@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Related Links
http://ml.wikipedia.org/wiki/Bangalore_Wikipedia_Academy1
http://shijualex.blogspot.com/2010/03/blog-post_17.html
http://www.mathrubhumi.com/tech/article/90078
http://mediawatch.youngmediaworld.info/2010/03/malayalam-wikipedia-academy-bangalore.html

Saturday, February 6, 2010
ഗുരുവായൂരപ്പന്‍ തന്നെ ഉണ്ണിക്കൊരു വഴി കാട്ടിത്തരും

"ഒന്നും അങ്ങട് നേരെയാവണില്ല , അല്ലേ കുട്ടാ?"
കുഞ്ഞുണ്ണിയുടെ കണ്ണ് നിറഞ്ഞു.
"ഞാന്‍ എന്താ വേണ്ടത്? ദെണ്ണക്കാരനായി കഴിയാനാവും വിധി!"
അമ്മ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.
ഊണ് വിളമ്പിയ ശേഷം അമ്മ ഗദ്ഗദത്തോടെ മെല്ലെ പറഞ്ഞു.
"എനിക്കങ്ങനെ മനസ്സിലൊരു തോന്നല്‍! ഗുരുവായൂര് ചെന്ന് കുറച്ചീസം ഭജനമിരിക്കുക. ഗുരുവായൂരപ്പന്‍ തന്നെ ഉണ്ണിക്കൊരു വഴി കാട്ടിത്തരും."
ഒരു നിമിഷം ഉണ്ണി കണ്ണടച്ചു. ഗുരുവായൂരപ്പന്‍ മനസ്സില്‍ തെളിഞ്ഞു.
"നമേ ഭക്ത പ്രണശ്യതി എന്നരുളിയ തമ്പുരാനാണ്. ഭക്തന്റെ വിഷമം മാറ്റിതരാതിരിക്കില്ല."
മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെപ്പറ്റി ഈയടുത്താണ് കൂടുതല്‍ വായിച്ചു തുടങ്ങിയത്. ഇതിനു മുന്‍പും ബ്ലോഗില്‍ ഈ മഹാത്മാവിനെ പറ്റി പോസ്റ്റുകള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ ചരിത്രം എഴുതുന്നില്ല. ഗുരുവായൂരില്‍ ഭജനം ഇരിക്കാന്‍ പോയതിനു മുന്‍പ് അദ്ധേഹത്തിന്റെ ഇല്ലത്തു വച്ച് ഉണ്ടായ സംഭാഷണം ആണ് മുകളില്‍ വായിച്ചത്. ഭക്തരെ അത്ര കണ്ടു ഇഷ്ടപ്പെടുന്ന ഭഗവാനാണ് ഗുരുവായൂരപ്പന്‍.
ദുഃഖം വരുമ്പോഴാണ് ഭഗവാനെ കൂടുതല്‍ അറിയാന്‍ നാം ശ്രമിക്കുന്നത്. സകല സുഖ സൌകര്യങ്ങളോടും കൂടി ജീവിക്കുമ്പോള്‍, ഒരു പക്ഷെ ഇത്രയും നല്ലൊരു ജന്മം നല്‍കിയ ഭഗവാനെ ഒന്ന് തൊഴാന്‍ പോലും നാമം സമയം കണ്ടെത്താറില്ല.
മള്ളിയൂരിനെ പോലെ ഒരു മഹാത്മാവ് ഗുരുവായൂരില്‍ ഉണ്ടായിരുന്നു ആഞ്ഞം മാധവന്‍ നമ്പൂതിരി. കുട്ടിക്കാലത്ത് ഗുരുവായൂരില്‍ തൊഴാന്‍ പോകുമ്പോള്‍ അദ്ധേഹത്തിന്റെ നാമജപം കേള്‍ക്കാറുണ്ടായിരുന്നു. മുന്‍പില്‍ ചെന്നിരിക്കുന്ന ഈ ഉണ്ണിക്കു അദ്ദേഹം നല്‍കിയ ഗുരുവായൂരപ്പന് നേദിച്ച കദളിപ്പഴം ഇന്നും ഭക്തിയോടെ ഓര്‍ക്കുന്നു.
"സജ്ജനങ്ങളെ കാണുന്നനേരത്ത്
ലജ്ജകൂടാതെ വീണു നമിക്കണം"
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുന്നു..

Wednesday, January 27, 2010
ഇല്ലം ഭക്തര്‍ക്ക് വേണ്ടി...
പൂന്താനം ഇല്ലത്ത് മതപരവും ധര്‍മപരവുമായ കാര്യങ്ങള്‍ നടത്താന്‍ മാത്രമെ ഉടമസ്ഥരായ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡിന് അധികാരമുള്ളുവെന്ന് പെരിന്തല്‍മണ്ണ മുന്‍സിഫ് കോടതി വിധിച്ചു.

മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!
ഭക്തജനങ്ങള്‍ക്ക് മനോവിഷമമുണ്ടാക്കുന്ന തരത്തില്‍ ആചാരാനുഷ്ഠാനങ്ങളെ ബോധപൂര്‍വ്വം ലംഘിക്കുന്ന അവിശ്വാസികള്‍ ഹൈന്ദവരാണെങ്കില്‍ പോലും ഇല്ലത്തിനക്കത്ത് പ്രവേശിക്കുന്നത് നിയന്ത്രിക്കണമെന്നും പൂന്താനത്തിന്റെ ജന്മഗൃഹത്തില്‍ പുരാതന കാലംതൊട്ട് നിലനിന്നുവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ തടസ്സപ്പെടാന്‍ ഇടവരുത്തരുതെന്നും ഹര്‍ജിയിലെ ആവശ്യങ്ങളായിരുന്നു. അന്യായക്കാരന്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും അംഗീകരിച്ചുകൊണ്ടായിരുന്നു പെരിന്തല്‍മണ്ണ മുന്‍സിഫ് മജിസ്ട്രേറ്റ് കെ.കെ. പ്രിയ ഇന്നലെ വിധി പറഞ്ഞത്.
മതപരവും ധര്‍മപരവുമായ കാര്യങ്ങള്‍ മാത്രമേ ഇല്ലത്ത് നടത്താവുയെന്ന നിബന്ധനയിലാണ് ഇല്ലവും സ്ഥലവും ദേവസ്വം ബോര്‍ഡിന് കൈമാറുന്നത്. വ്യവസ്ഥയിലെ കാര്യങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

Monday, January 25, 2010
തൊഴില്‍ അന്വേഷകര്‍ക്ക് പുതിയ വെബ്സൈറ്റ്
ഡി-ഡിറ്റ് തൊഴില്‍ അന്വേഷകര്‍ക്കായി ആരംഭിച്ച പുതിയ ഇന്റര്‍നെറ്റ് പോര്‍ട്ടല്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ ഉദ്ഘാടനം ചെയ്തു. www.careerskerala.gov.in എന്ന വിലാസം ടൈപ്പ് ചെയ്ത് സൈറ്റില്‍ പ്രവേശിക്കാം. തൊഴിലന്വേഷകര്‍ക്ക് അവരുടെ ബയോഡാറ്റ പ്രസിദ്ധീകരിക്കാനും തൊഴില്‍ ഉടമകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനുമുള്ള സൌകര്യം പോര്‍ട്ടലില്‍ ലഭ്യമാണ്‍. ഐ.ടി മിഷന്‍ ഡയറക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, ടെക്നോപാര്‍ട്ട് സി.ഇ.ഒ മെര്‍വിന്‍ അലക്സാണ്ടര്‍, ശിവന്‍ കുട്ടി എം.എല്‍.എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Courtesy:
Janmabhumi
Read More @ Young Media
Courtesy:
Janmabhumi
Read More @ Young Media
Friday, January 22, 2010
മതമോ ദേശീയതയോ മുഖ്യം?
ഇന്ന് ലോകം മുഴുവനും ചര്‍ച്ച ചെയ്യുന്നപ്പെടുന്ന രണ്ടു മുഖ്യ ഘടകങ്ങള്‍ ആണ് മതവും ദേശീയതയും.
എന്താണ് മതം?
A religion is a set of beliefs concerning the cause, nature, and purpose of the universe, especially when considered as the creation of a supernatural agency or agencies, usually involving devotional and ritual observances, and often containing a moral code governing the conduct of human affairs.
മുകളില്‍ കൊടുത്ത ഇംഗ്ലീഷ് വാചകങ്ങളില്‍ ഒതുക്കാവുന്നതാണോ എന്നറിയില്ല. "പ്രകൃതിയെയും പ്രപഞ്ചത്തെയും അദൃശ്യ ശക്തിയും കേന്ദ്രീകരിച്ചു ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു കൂട്ടം വിശ്വാസങ്ങളും അതോകൂടിയുള്ള ഭക്തി നിര്‍ഭരമായ ആചാരങ്ങളും അനുഷ്ടാനങ്ങളും സാമൂഹികമായ ചില സദാചാര നിബന്ധനകളും ചേര്‍ന്നതാണ് മതം".
എന്താണ് ദേശീയത?
Membership that can be acquired by being born within the jurisdiction of a state, by inheriting it from parents, or by a process of naturalization. Nationality affords the state jurisdiction over the person and affords the person the protection of the state.
ഒരു പ്രത്യോകം ഭൂപ്രദേശത്ത് ജനിച്ചവര്‍ ആ പ്രദേശം ഉള്‍പ്പെടുന്ന രാജ്യത്തെ പൌരന്മാരാണ്. അവരുടെ ദേശവും അത് തന്നെ. എന്നാല്‍ ഓരോ രാജ്യങ്ങളില്‍ നിയമത്തിനനുസരിച്ച് ജനിച്ചത് കൊണ്ട് മാത്രം ആ രാജ്യത്തെ പൌരന്മാര്‍ ആയിക്കൊള്ളണം എന്നില്ല. പകരം അവിടെയുള്ള യഥാര്‍ത്ഥ പൌരന്മാര്‍ക്ക് ജനിച്ചവരാകണം.
ഇവിടെ നമ്മുടെ ഇന്നത്തെ വിഷയം മതമോ ദേശീയതയോ മുഖ്യം എന്നതാണ്. ഒരു തരത്തില്‍ രണ്ടിനെക്കാളും പ്രധാനം മാനുഷിക പരിഗണനയാണ്. ഒരു മതത്തില്‍ ജനിച്ചു എന്നത് കൊണ്ട് ഗുണമോ ദോഷമോ ഇല്ല. അത് പോലെ ഒരു രാജ്യത്ത് ജനിച്ചത് കൊണ്ട് നല്ലത് ചീത്ത എന്ന് കാണാന്‍ ആകില്ല.
നമ്മുടെ ഭക്തിയുടെ ലക്‌ഷ്യം എന്താണ്? പുനര്‍ജന്മമില്ലാത്ത ഒരു മുക്തി. അതിനായിട്ടാണ് നാമെല്ലാം ഭഗവാനില്‍ അഭയം കൊള്ളുന്നത്. എന്നാല്‍ ഈ പറഞ്ഞതിലും ഓരോ മതവിഭാഗത്തിന് അനുസരിച്ച് വ്യത്യാസം ഉണ്ടാകാം. മറ്റൊരു മതത്തിലെ മനുഷ്യരെ സ്വന്തം മതത്തിലേക്ക് ചേര്‍ത്തത് കൊണ്ടോ അല്ലെങ്കില്‍ ആ മതസ്ഥരെ കൊന്നത് കൊണ്ടോ ഭഗവാന്‍ പ്രസാദിക്കണം എന്നില്ല. അതെല്ലാം സ്വന്തം കക്ഷിയില്‍ ആളെ ചേര്‍ക്കുന്ന രാഷ്ട്രീയക്കാരന്റെ വിശേഷ വ്യക്തിത്വമാണ്.
ദേശീയത എന്നാല്‍ നാം വസിക്കുന്ന അല്ലെങ്കില്‍ ജനിച്ച രാഷ്ട്രത്തോടുള്ള കൂറ് എന്നതാണ്. എന്നാല്‍ നാം ജനിച്ച രാജ്യത്ത് മാത്രം നിന്നാല്‍ നമുക്ക് ചോറ് കിട്ടില്ല. ആ അവസ്ഥയില്‍ നാം വസിക്കുന്ന രാജ്യത്തെ നീതിയും നിയമവും നാം അന്ഗീകരിച്ചേ മതിയാവൂ.
അപ്പോള്‍ ദേശീയതയാണോ മുഖ്യം അതോ മതമോ? നമ്മുടെ കണ്ണില്‍ കാണുന്ന നമ്മുടെ രക്ഷ ദേശീയത തന്നെയാണ്. അതുകൊണ്ട് മതത്തെക്കാളും ഉപരി പ്രാധാന്യം കൊടുക്കേണ്ടത് ദേശീയതയ്ക്ക് ആണ്. അതെ സമയം നാം ഏതു രാജ്യത്ത് ജീവിക്കുന്നുവോ അവിടത്തെ നീതിയും നിയമവും നാം അന്ഗീകരിക്കയും നമ്മുടെ നിലനില്‍പ്പിനു ആവശ്യമാണ്.
ചില രാജ്യങ്ങളില്‍ അവരുടെ ഔദ്യോഗിക മതമല്ലാതെ മറ്റു മതങ്ങളുടെ ആചാരങ്ങള്‍ പിന്തുടരാന്‍ പാടില്ല എന്നാ നിയമം ഉണ്ട്. അപ്പോള്‍ ഇതര മതക്കാര്‍ അത് അന്ഗീകരിക്കണം. ഇത് നോക്കുമ്പോഴും മതത്തെക്കാളും ദേശീയതക്കാണു പ്രാധാന്യം എന്ന് മറ്റു രാജ്യങ്ങളിലും കാണാം.
നമ്മുടെ ഭാരതം ലോകത്തിനു ആകമാനം ഒരുദാഹരണം ആണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഭരണം നിലനില്‍ക്കുന്നതും ഇവിടെയാണ്. അത് ഭാരതത്തില്‍ ഉള്ളവര്‍ ഏതു മതവിഭാഗക്കാരായാലും ദേശീയ ബോധം ഉണ്ടാകണം. ലോക സമസ്ത സുഖിനോ ഭവന്തു എന്ന സന്ദേശം നല്‍കാന്‍ ഭാരതത്തിനെ ആകൂ അതാണ് നമ്മുടെ സ്വത്വം നമ്മുടെ സംസ്കാരം.
വന്ദേമാതരം

Friday, January 15, 2010
സാമ്പത്തിക സംവരണം - ചൂടുള്ള വിഷയം
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ജനസമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവരാനുള്ള ഒരുപാധിയാണ് സംവരണം.
Reservation in Indian law provides for a quota system whereby a percentage of posts are reserved in employment in Government and in the public sector units, and in all public and private educational institutions, except in the religious/ linguistic minority educational institutions,in order to mitigate backwardness of the socially and educationally backward communities and the Scheduled Castes and Tribes who do not have adequate representation in these services and institutions.
എന്നാല്‍ ഇതൊരു വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഇടം നല്‍കുന്ന ഒന്നായി മാറിക്കഴിഞ്ഞു എന്ന് വേണം കരുതാന്‍. കഴിഞ്ഞ അറുപതില്‍ പരം വര്‍ഷത്തെ നമ്മുടെ അനുഭവം അതാണ് വെളിവാക്കുന്നതും.
ജാതിയില്‍ താഴ്ന്നവര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും നല്‍കിവരുന്ന ഈ സംവരണം അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. മത്സര പരീക്ഷകളിലും വിദ്യാഭ്യാസ തലത്തിലും First Rank നേടുന്നത് ന്യൂനപക്ഷ, താഴ്ന്ന ജാതിയില്‍ പെട്ടവരും കൂടിയാണ്. ഇന്നത്തെ കേരളത്തിലെ ജീവിത നിലവാരം നോക്കുമ്പോഴും ഒരുപക്ഷെ സമൂഹത്തില്‍ ഉന്നതര്‍ എന്ന് പറയുന്നവരെക്കാളും കൂടുതല്‍ സുഖ സൌകര്യത്തോടെയാണ് കേരളത്തില്‍ മതന്യൂനപക്ഷങ്ങളിലെ (Kerala Minority Religion) ആളുകള്‍ ജീവിക്കുന്നത്. അതിനര്‍ത്ഥം കേരളത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ജാതിമത വ്യത്യാസമില്ലാതെ ഒരേ നിലവരാത്തിലാണ്.
ഈ Reservation System ഉണ്ടാക്കിയപ്പോള്‍ തന്നെ സമൂഹത്തില്‍ സമത്വം വന്നാല്‍ ഇതിന്റെ പ്രസക്തി ഇല്ലാതാവും എന്ന് വിവക്ഷിച്ചിട്ടുണ്ട്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ Vote Bank ലക്‌ഷ്യം വെച്ച് നീട്ടികൊണ്ട് പോകുകയായിരുന്നു.
ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായ മാറ്റം എന്താണ്. കോടതി ചൂണ്ടിക്കാട്ടിയത് കൊണ്ട് മാത്രം ഉണ്ടായ ഒന്നാണെന്ന് തോന്നുന്നില്ല. സമൂഹത്തില്‍ ഉയര്‍ന്നവര്‍ എന്ന് label നല്‍കി മാറ്റി നിര്‍ത്തപ്പെട്ട സമൂഹം സാമ്പത്തികമായും സാമൂഹികമായും അധപതിച്ചു കൊണ്ടിരിക്കുകയാണ്. ആ ദുരവസ്ഥയില്‍ നിന്ന് ഉയര്‍ത്തേണ്ട കടമ നമ്മുടെ സര്‍ക്കാരുകള്‍ക്ക് ഉണ്ട്. മേല്‍ജാതിയില്‍പ്പെട്ട ഇന്നത്തെ തലമുറ അസമത്വത്തിന്റെയും കുത്ത് വാക്കുകളുടെയും ഇടയിലൂടെ ജീവിക്കാന്‍ പ്രയാസപ്പെടുകയാണ്. പണ്ട് ചെയ്തു എന്ന് പറയുന്ന പാതകങ്ങള്‍ വെറും കെട്ടുകഥകള്‍ ആണോ എന്നും പലപ്പോഴും തോന്നാറുണ്ട്. മേല്‍ ജാതിയില്‍പെട്ടവര്‍ കൂടി പരിശ്രമിച്ചതിന്റെ ഫലം കൊണ്ട് തന്നെയാണ് കീഴ്ജാതിക്കാര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ഇന്നത്തെ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ആവശ്യമായ പദ്ധതികള്‍ നമ്മുടെ നാട്ടില്‍ നടപ്പാക്കിയത്.
മേല്ജാതിക്കാര്‍ എന്ന് പറയുന്ന വിഭാഗത്തില്‍ മറ്റു സമുദായത്തില്‍ ഉള്ളപോലെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉണ്ടെങ്കിലും അവര്‍ക്കിടയിലും ഒരു നല്ല വിഭാഗം ആളുകള്‍ അന്നന്നത്തെ ഭക്ഷണത്തിനുള്ള വക ഇല്ലാതെ കഷ്ടപ്പെടുകയാണ്. കൂലിപണി പോലും പലകാരണത്താലും കിട്ടാത്ത അവസ്ഥയിലാണ് ഇന്നത്തെ മേല്ജാതിക്കാര്‍. സര്‍ക്കാര്‍ ജോലിയാണെങ്കില്‍ സംവരണം കഴിഞ്ഞു കിട്ടാന്‍ പ്രയാസം. ഉന്നത വിദ്യാഭ്യാസത്തിനു പോകാന്‍ കൈക്കൂലി അല്ലെങ്കില്‍ Donation കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ അതും കിട്ടില്ല. പിന്നെ പാസ് മാര്‍ക്ക് വാങ്ങിയവന്‍ College Admission കരസ്തമാക്കുമ്പോള്‍ അറുപതു ശതമാനത്തില്‍ കൂടുതല്‍ കിട്ടിയ മേല്ജാതിക്കാരന്‍ പിന്തള്ളപ്പെടുന്നു. ഇതെല്ലാം മേലെയിരുന്നു ഒരാള്‍ കാണുന്നു അതിനുദാഹരണമാണ് കോടതിയുടെ ചൂണ്ടിക്കാട്ടല്‍.
തുടക്കത്തില്‍ സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്തു പ്രസ്താവന ഇറക്കാനുള്ള ധൈര്യം കാണിച്ചത് ഇടതു പക്ഷമാണ്. അവരുടെ മന്ത്രിമാര്‍ വരെ തുറന്നു പറയാന്‍ തുടങ്ങിയപ്പോള്‍ എന്ത് ചെയ്യണം എന്ന് അന്ധാളിച്ച വലതു നേതാക്കള്‍ ഉടന്‍ പറഞ്ഞു സാമ്പത്തിക സംവരണം വേണം. ഈ മലക്കം മറിച്ചില്‍ എന്ത് കൊണ്ട്? മുന്‍പ് പറഞ്ഞ അതെ വോട്ട് ബാങ്ക് രാഷ്ട്രീയം ഇവിടെയും ഉണ്ടാവുന്നു. മേല്‍ജാതിക്കാരുടെ വോട്ടും കൂടി കിട്ടിയാലേ ജയിക്കാനാകൂ എന്ന യാഥാര്‍ത്ഥ്യം മതന്യൂനപക്ഷ നേതാക്കള്‍ക്കും കൂടി ഉണ്ടായി എന്ന് വേണം പറയാന്‍. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ജാതിയും ഇല്ല മതവും ഇല്ല.

Monday, January 4, 2010
പിറന്നാള്‍ സദ്യ
ഇന്നെന്റെ പിറന്നാളാണ്. വൈദേശിക രീതിയിലുള്ള ഡേറ്റ് ഓഫ് ബര്‍ത്ത് പിറന്നാളല്ല. മലയാളം നാള്‍ വച്ച് നോക്കുന്ന പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പതിവുള്ള ക്ഷേത്ര ദര്‍ശനമോ നാക്കിലയില്‍ സദ്യയോ ഒന്നും ഉണ്ടായില്ല.
എന്നാലും ഒരു കുട്ടിക്കാല പിറന്നാള്‍ സദ്യയിലേക്ക് നിങ്ങളെ ഞാന്‍ കൊണ്ട് പോകാം.
ജനിച്ച നാളിനെ കേന്ദ്രീകരിച്ചാണ് കേരള രീതിയിലുള്ള പിറന്നാള്‍. ജനന മാസത്തിലെ മലയാളം നക്ഷത്രം നോക്കി വേണം പിറന്നാള്‍ കണ്ടു പിടിക്കാന്‍. മലയാള മാസത്തില്‍ രണ്ടു പ്രാവശ്യം നാള്‍ വരികയാണെങ്കില്‍ രണ്ടാമത് വരുന്നത് വേണം പിറന്നാളിന് എടുക്കാന്‍.
പിറന്നാള്‍ ദിവസം രാവിലെ എണീറ്റ് കുളിച്ചു ക്ഷേത്ര ദര്‍ശനം കഴിഞ്ഞിട്ടാണ് കുട്ടിക്കാലത്ത് പിറന്നാള്‍ ആഘോഷിച്ചിരുന്നത്. എല്ലാ വിശേഷ ദിവസങ്ങളില്‍ എന്ന പോലെ പിറന്നാളിന്റെ അന്നും പ്രഭാത ഭക്ഷണം പഴം നുറുക്കും പപ്പടവും തന്നെ ആവും. കേരളത്തില്‍ സുലഭമായി കിട്ടുന്ന ഒന്നാണല്ലോ നേന്ത്രപ്പഴം. ഈ നേന്ത്ര പഴത്തെ കഷണങ്ങായി മുറിച്ചു ശര്‍ക്കര ഇട്ടു ആവിയില്‍ വേവിച്ചെടുക്കുന്ന പഴം നുറുക്കും പപ്പടവും നല്ല സ്വാദാണ്.
പിന്നെ കൂട്ടുകാരോടൊത്ത് കളിച്ചു നടക്കും. പത്തു പതിനൊന്നു മണിയാകുമ്പോഴേക്കും പിറന്നാള്‍ സദ്യയായി . മുന്നില്‍ നില വിലക്ക് കൊളുത്തി അതിനു മുന്‍പില്‍ ഭക്ഷണ പ്രിയനായ ഗണപതിക്ക് എല്ലാം വിളമ്പി നേതിച്ചതിനു ശേഷം പിറന്നാള്‍ കാരന്റെ ഇടതും വലത്തും രണ്ടു പേര്‍ ഇരിക്കും.. ഇലയുടെ ഇടതു ഭാഗത്തായി ഉപ്പേരി, ഉപ്പിലിട്ടത്, പപ്പടം തുടങ്ങിയ ഉപ്പു രസ പ്രധാനമായതും മധ്യ ഭാഗത്ത് ഓലന്‍ തോരന്‍ എലിശ്ശേരി തുടങ്ങിയവയും വലതു ഭാഗത്ത് ശര്‍ക്കര ഉപ്പേരി തുടങ്ങി മധുര പലഹാരങ്ങളും വിളമ്പും. പിന്നെ ചോറ് വിളമ്പി വലതു ഭാഗത്ത് നെയ്യ് ഉപസ്തരിക്കും. ആദ്യം സാംബാര്‍ കൂട്ടി കഴിച്ചു രസം വിളമ്പും. രസത്തിനു പപ്പടം കൂടാതെ വയ്യ. പിന്നെ പായസത്തിന്റെ വരവാണ്. ഒന്നോ രണ്ടോ തരത്തിലുള്ള പായസം കഴിച്ചു അവസാനം തൈര് കൂട്ടി കഴിച്ചു സദ്യ അവസാനിപ്പിക്കും.
ഇതെല്ലാം കുട്ടിക്കാലത്ത്. വലുതായി ജോലി തുടങ്ങിയാല്‍ അതും വിദേശത്ത് ആണെങ്കില്‍ ഇലയുമുണ്ടാവില്ല ഒരു സദ്യയും ഉണ്ടാവില്ല. നില വിളക്കിനു പകരം വര്‍ണ്ണ നിറത്തിലുള്ള വൈദ്യുത വിളക്കുകളെ സാക്ഷിയാക്കി ബര്‍ഗര്‍ പിസ്സ അങ്ങനെയെന്തെങ്കിലും...
Thursday, December 31, 2009
ഹരി ശ്രീ ഗണപതയെ നമ:
ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം
2010 ലെ എന്റെ ബ്ലോഗിങ്ങ് ആരംഭിക്കുകയായി. സകല വിഘ്നങ്ങളും ഇല്ലാതാക്കി ഗണപതി ഭഗവാന്‍ എന്റെ ബ്ലോഗിങ്ങ് കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് കൊണ്ടുപോകാന്‍ അനുഗ്രഹിക്കുമെന്ന പ്രാര്‍ഥനയോടെ ഒരു തേങ്ങ ഉടയ്ക്കുന്നു.
ലോകത്ത് എമ്പാടുമുള്ള മലയാളി ബ്ലോഗ്ഗര്‍മാര്‍ പുതു വര്‍ഷത്തെ വരവേറ്റത് വിവിധ തരത്തിലായിരുന്നു. ബ്ലോഗ് അവാര്‍ഡുകള്‍, കഥകള്‍, കവിതകള്‍, നര്‍മ്മം തുടങ്ങി നിരവധി സൃഷ്ടികള്‍. ഇതെല്ലം ലോകത്തിന്റെ മുക്കിലും മൂലയിലും ഇരിക്കുന്ന മലയാളികളുടെ മുന്‍പിലെത്തി.
2009 നിരവധി ബ്ലോഗ് മീറ്റുകളും കൂടിച്ചേരലുകള്‍ക്കും സാക്ഷിയായി. കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബ്ലോഗ്ഗര്‍ ഒത്തു കൂടി.
മലയാളിയുടെ മാധവിക്കുട്ടിയും, മുരളിയും, ലോഹിതദാസും, രാജന്‍ പി ദേവും മലയാളത്തെ വിട്ടുപിരിഞ്ഞ 2009 വേര്‍പാടുകളുടെ വര്‍ഷമായിരുന്നു. നമുക്ക് നമ്മുടെ അമ്മമ്മയെയും മുത്തശ്ശിയെയും മുത്തശ്ശനെയും നഷ്ടപ്പെട്ട വര്‍ഷം.
അതെ പോലെ 2009 നമുക്ക് കുഞ്ഞു അനുജന്മാരെയും അനിയത്തിമാരെയും കൊച്ചുമോനെയും മോളെയും ലഭിച്ച വര്‍ഷം. അനേകം പ്രതിഭശാലികളെ കണ്ടെത്തിയ വര്‍ഷം. ചുരുക്കത്തില്‍ 2009 സുഖ ദുഖങ്ങളുടെ വര്‍ഷമായിരുന്നു.
നഷ്ടലാഭങ്ങളുടെ 2009 കഴിഞ്ഞു പ്രതീക്ഷയുടെ 2010 പിറന്നു. എല്ലാവര്‍ക്കും എല്ലാ മംഗളങ്ങളും സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കുമാറാകട്ടെ..

Wednesday, December 30, 2009
പുതുവത്സരം സമാഗതമായി
പുതുവത്സരം സമാഗതമായി. ഒരുപാട് പ്രതീക്ഷകളായി 2010 പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകമെങ്ങും ഒരുങ്ങുകയായി. നഷ്ടപ്പെടലുകളുടെയും കൂടിച്ചേരലുകളുടെയും പോയ വര്‍ഷം. നാം ഓരോരുത്തര്‍ക്കും നന്മകളും സന്തോഷവും നല്‍കിയ വര്‍ഷം. പലര്‍ക്കും കുടുംബത്തില്‍ പുതു അംഗങ്ങള്‍ പിറന്ന വര്‍ഷം അതുപോലെ നമ്മുടെ ഉറ്റവര്‍ വിട്ടുപിരിഞ്ഞ നിമിഷം.
കറുത്തേടം ബ്ലോഗിന്റെ എല്ലാ വായനക്കാര്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതുവത്സരം ആശംസിക്കുന്നു.

Tuesday, December 22, 2009
2009 കടന്നു പോകുമ്പോള്‍....
ഓര്‍ക്കാന്‍ ഒരുപാട് ദുഖങ്ങളും സന്തോഷങ്ങളുമായി 2009 കടന്നു പോവുകയാണ്. ഓരോ ഡിസംബര്‍ മാസം വരുമ്പോഴും കുറെ നഷ്ടബോധങ്ങളും എന്നാല്‍ വരും വര്‍ഷത്തെ പ്രതീക്ഷകളും ഇടകലര്‍ന്നു നാം പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു.
ലോകം മുഴുവന്‍ ഒരു ഗ്രാമമാകുന്ന ഈ കാലത്ത് കേരളത്തെ കുറിച്ച് മാത്രമുള്ള ഒരു ചിന്ത അപ്രസക്തമാണ്. കേരളത്തിനും ലോകത്തിനും ഒട്ടേറെ ഓര്‍ക്കാന്‍ വക നല്‍കിയാണ് 2009 യാത്രയാകുന്നത്. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു പദവിയാണ് അമേരിക്കന്‍ പ്രസിഡന്റ് എന്നത് അതിനാല്‍ 2009 ലെ പ്രധാന സംഭവങ്ങളില്‍ മുഖ്യവും ബാരക്ക് ഒബാമ അമേരിക്കയുടെ 44 മത് പ്രസിഡന്റായി ജനുവരി 20 നു അധികാരമേറ്റെടുത്തു എന്നതും. ചരിത്രത്തില്‍ ആദ്യമായി ആ പദവി ഏറ്റെടുക്കുന്ന ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ കൂടിയാണ് ഒബാമ. മഹാത്മാ ഗാന്ധിയും മാര്‍ട്ടിന്‍ ലുതെര്‍ കിങ്ങിനെയും ആദരിക്കുന്ന അദ്ദേഹം ലോകം മുഴുവന്‍ ആരാധ്യനാകുന്നു.
2009 ന്റെ തുടക്കത്തില്‍ ഇന്ത്യക്ക് നഷ്ടമായത് നമ്മുടെ എട്ടാമത് രാഷ്ട്രപതി R. വെങ്കട്ടരാമനെയാണ്. 1987 മുതല്‍ 1992 വരെ ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം ഒരു വക്കീലും സ്വാതന്ത്രസമര സേനാനിയും കൂടിയാണ്. 2009 ജനുവരി 27 നു അദ്ദേഹം അന്തരിച്ചു. ഒരു കാലത്ത് സിനിമ പ്രേക്ഷകരെ ചിരിപ്പിച്ച നാഗേഷ് എന്ന തമിഴ് ഹാസ്യ താരം 2009 ജനുവരി 31 വിട പറഞ്ഞു. തിരു വിളയാടല്‍, കാതലിക്ക നേരമില്ലായ്, അന്പേ വാ ശാന്തി നിലയം, പട്ടണത്തില്‍ ഭൂതം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പതിനഞ്ചാം ലോകസഭ തിരഞ്ഞെടുപ്പ് 2009 ഏപ്രില്‍ 16 മുതല്‍ 2009 മെയ് 13 വരെ വിവിധ ഘട്ടങ്ങളിലായി നടന്നു. മന്‍മോഹന്‍ സിംഗ് ഭാരത്തിലെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 22 മെയ് 2009 നു അദ്ദേഹം പ്രതിഞ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ശശി തരൂര്‍ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രിയായി സ്ഥാനമേറ്റെടുത്തു. 2002 മുതല്‍ 2007 വരെ UN സെക്രട്ടറി ജെനെരല്‍ ആയിരുന്ന അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് കേരളത്തിന് ഒരു പ്രത്യോക സംഭവമാണ്.
മലയാളത്തിന്റെ എഴുത്തുകാരി മാധവികുട്ടി കേരളത്തോട് യാത്രയായതും 2009 ഇല്‍ ആയിരുന്നു. മലയാളത്തില്‍ ഒരുപാട് കൃതികള്‍ രചിച്ച അവരുടെ അവസാനം (2009 May 31) പൂനെയില്‍ ആയിരുന്നു. അവസാന കാലം കേരളത്തില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ഒരു വ്യക്തികൂടിയായിരുന്നു കമലാദാസ് എന്ന നമ്മുടെ സ്വന്തം മാധവികുട്ടി. മെയ് മാസത്തില്‍ എഴുത്തുകാരിയെ നഷ്ടമായെങ്കില്‍ 2009 ജൂണില്‍ നമുക്ക് നഷ്ടപ്പെട്ടത് ഒരുപാട് നല്ല മലയാള സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ AK ലോഹിതദാസിനെയാണ്. സൂപ്പര്‍ താരങ്ങള്‍ക്ക് സൂപ്പര്‍ താരപദവി ലഭിക്കാന്‍ സാഹചര്യമൊരുക്കിയ ഒരു തിരക്കഥകൃത്ത് കൂടിയായിരുന്നു ലോഹിതദാസ്. തിരക്കഥ രചനയില്‍ നിന്ന് സംവിധാന രംഗത്തേക്കും അദ്ദേഹം ചുവടുറപ്പിച്ചിരുന്നു. കിരീടം, ഭരതം, തനിയാവര്‍ത്തനം, അമരം തുടങ്ങിയ അദ്ധേഹത്തിന്റെ രചനകള്‍ മലയാളം ഉള്ള കാലത്തോളം ജീവിക്കും. 2009 ജൂണ്‍ 28 നു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
രണ്ടാം ഭാഗം അടുത്ത പോസ്റ്റില്‍.....

Tuesday, October 13, 2009
ഇത് ഭുവനേശ്വരിയല്ല ഏതോ വടയക്ഷിയാ...(Namboothiri Jokes with a new Dimension)
അമേരിക്കയിലും ലണ്ടനിലും പര്യടനം(മക്കളുടെ അടുത്ത് പോയതാണ്) കഴിഞ്ഞു നമ്പൂരിയും കാര്യസ്ഥന്‍ രാമനും ഇല്ലത്ത് തിരിച്ചെത്തി. ശ്ശി വിശേഷം ആത്തേമാരോടും കുട്ട്യോളോടും പറയാന്‍ണ്ട്. പണ്ടൊക്കെ ഇല്ലത്തും ഇങ്ങനേക്കെ ആര്‍ന്നു. ത്തിരി വ്യത്യാസം എന്താ ച്ച ഇവിടെ കുറെ വാല്യക്കാരും പണിക്കാരും ണ്ട് അവിടെ ഒക്കെ യന്ത്രം കൊണ്ടാ.
ഇപ്പൊ പണിക്കാരോക്കെ കേമന്മാരായി എന്താ ച്ച വെറുതേ പണി ഇല്ലാതെ ഇരുന്നാലും ഇല്ലത്ത് വരില്ല്യ അത്ര തന്നെ.
അതൊക്കെ പോട്ടെ രാമാ ആ കുന്ത്രാണ്ടം അങ്ങട് തുറക്ക്വാ.
"ദാ ഇപ്പൊ തുറക്കാം തിരുമേനി" രാമന്റെ മറുപടി
"ന്നിട്ട് താന്‍ ആ പ്ല്ഗ് അങ്ങട് കുത്ത്വാ ആ കുന്തത്തിന്റെ"
"ശരി" രാമന്‍ മറുപടിയോടൊപ്പം ഇന്റര്‍നെറ്റ്‌ന്റെ പ്ലഗ്ഗ് കുത്തി മോഡം ഓണ്‍ ചെയ്തു.
"എന്ത് സംശയം ഉണ്ടെങ്കിലും കൂക്ഗിളില്‍ നോക്കാം ന്ന ല്ലേ കുഞ്ഞനിയന്‍ പറഞ്ഞത്?"
"കൂഗ്ളല്ല" തിരുമേനി "ഗൂഗിള്‍" രാമന്‍ തിരുത്തി
"എന്താ ച്ച അത്വന്നെ.. " നമ്പൂരിക്ക് ലേശം ശുണ്ടി വന്ന്വോ ന്നൊരു സംശയം
"നോം ആ ഭുവനേശ്വരി മന്ത്രം മറന്ന്വോ ന്നൊരു സംശയം. താന്‍ അതൊന്നു അതില് തെരയ്യ്വോ?"
"ഉവ്വ്" രാമന്‍ ഗൂഗിളില്‍ ഭുവനേശ്വരി എന്ന് ടൈപ്പ് ചെയ്തു.
ആദ്യം വന്ന ഫലങ്ങളില്‍ പ്രസ്സ് ചെയ്തു.
നവ രസ ഭാവങ്ങളോടെ അന്താളിച്ചു നിന്ന രാമനെ കണ്ടു നമ്പൂരി
"എന്താ രാമ താന്‍ വിശ്വ രൂപം കണ്ട്വോ? എന്താ ഇങ്ങനെ മിഴിച്ചു നിക്കണേ?"
"കണ്ടു തിരുമേനി അടിയന്‍ കണ്ടു" രാമന്റെ മറുപടി
"അപ്പൊ ഭുവനേശ്വരി പ്രത്യക്ഷപ്പെട്ട്വോ?" ഭക്തി ഭാവത്തോടെ നമ്പൂരി ലാപ് ടോപ്പിന്റെ അടുത്തേക്ക്
"ശുംഭ താനെന്താ ഈ നോക്കണേ? അസത്ത്...( ഈയിടെ വിവാദമായ ഭുവനേശ്വരി എന്ന തമിഴ് നടിയേ സ്ക്രീനില്‍ കണ്ട തിരുമേനി) ഇത് ഭുവനേശ്വരിയല്ല ഏതോ വടയക്ഷിയാ..."

Labels:
English,
India,
Kerala,
Malayalam,
namboothiri phalitham,
നമ്പൂരി ഫലിതം,
നര്‍മ്മം
Saturday, September 26, 2009
വിജയദശമി - വിദ്യാരംഭം

ഇത് നവ രാത്രിക്കാലം. ശക്തിരൂപിണിയായ ദുര്‍ഗ്ഗാദേവിയേയും ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയേയും വിദ്യാദേവതയായ സരസ്വതീ ദേവിയെയും പൂജിക്കുന്ന ഒമ്പത് ദിവസങ്ങള്‍. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന ഒന്‍പത് ദിവസം (പ്രതിപദം, ദ്വിതീയ, ത്രിതീയ, ചതുര്‍ഥി, പഞ്ചമി, ഷഷ്ടി, സപ്തമി, അഷ്ടമി,നവമി,ദശമി) ആണ് നവ രാത്രിയായി ആഘോഷിക്കുന്നത്. മഹിഷാസുരനെ ആദിപരാശക്തി വധിച്ച് വിജയം കൈവരിച്ച സ്മരണയാണു നവരാത്രി ആഘോഷമായി നാം കൊണ്ടാടുന്നത്. ദശമി ദിവസം വിജയദിവസമായും നാം ആഘോഷിക്കുന്നു. ദുര്‍ഗ്ഗമന്‍ എന്ന അസുരന്‍ സകല ലോകങ്ങള്‍ക്കും ഉപദ്രവകാരിയായി തീര്‍ന്നപ്പോള്‍ ദേവന്മാരുടെ പ്രാര്‍ത്ഥനയാല്‍ ദേവി ദുര്ഗ്ഗഷ്ടമി ദിവസം പ്രത്യക്ഷയായി. മഹാനവമി ദിവസം ദേവി അസുരനെ വധിച്ചു ലോകത്തിനു സമാധാനം നല്‍കി. ദശമി ദിവസം വിജയദിനമായി കൊണ്ടാടി ദേവന്മാര്‍ ദുര്‍ഗ്ഗ ദേവിയെ ആരാധിച്ചു.
നവരാത്രിക്കാലത്ത് അതിരാവിലെ കുളിച്ചു ദേവിയെ ആരാധിക്കുന്നവര്‍ക്ക് ദുഃഖമോചനം, സന്താനലബ്ധി, തൊഴില്‍ലബ്ധി ഇവ സാധ്യമാകുന്നതാണ്.
അഷ്ടമി ദിവസം പൂജ വച്ച് നവമി ദിവസം ദേവിയെ ഭജിച്ചു ദശമി ദിവസം പൂജയെടുക്കാവുന്നതും ആണ്. പൂജ വക്കുക എന്നാല്‍ പഠിക്കുന്നവര്‍ തങ്ങളുടെ പുസ്തകങ്ങളും, ജോലിക്കാര്‍ പണിയായുധങ്ങളും ദേവിക്ക് മുന്‍പില്‍ വച്ച് പൂജിക്കുന്നതാണ്. അടുത്ത ഒരു വര്‍ഷം തങ്ങള്‍ക്കു ഉണ്ടാകേണ്ട നന്മയ്ക്കായി ദേവിയെ ആരാധിക്കുന്നതാണ് ഇതിന്റെ ഉദ്ദേശം.
കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നതിന്റെ ഒരു വീഡിയോ.
Tuesday, September 15, 2009
മതം യുക്തിവാദം നിരീശ്വരവാദം - ഒരു വിശകലനം
മലയാളം ബ്ലോഗ്ഗുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വിഷയമാണ് മത പ്രചാരണവും നിരീശ്വരവാദവും യുക്തിവാദവും. ആദ്യമേ പറയട്ടെ ഈയുള്ളവന്‍ ഒരു മത പ്രചാരകനല്ല എന്നാല്‍ നിരീശ്വരവാദിയും അല്ല.
ബ്ലോഗിങ്ങ് എന്നത് കൊണ്ട് നമുക്ക് ഇഷ്ടമുള്ള വിഷയത്തെ കുറിച്ച് എഴുതുക എന്നതാണ്. അത് ശരിയും ആണ്. എന്നാല്‍ വായിക്കുന്ന എല്ലാവരെയും സന്തോഷിപ്പിക്കുക അതും സാധ്യമല്ല. എന്നാല്‍ മറ്റൊരാളെ വിഷമിപ്പിക്കാതിരുന്നു കൂടെ?
എന്താണ് നമ്മുടെ യുക്തിക്ക് ശരി എന്ന് തോന്നുന്നതിനെയാണോ യുക്തി വാദം എന്ന് പറയുന്നത് എന്നറിയില്ല. ഏതായാലും മറ്റൊരാളുടെ വിശ്വാസം അപ്പാടെ തെറ്റ് എന്ന് പറയുന്നതിനെ യുക്തിവാദം എന്ന് വിളിക്കാന്‍ പറ്റില്ല.
ഒരു മതത്തില്‍ പിറന്നു അതില്‍ കാണുന്ന തെറ്റുകളെ ചൂണ്ടിക്കാട്ടിയാല്‍ അയാളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന മതം ( അല്ലെങ്കില്‍ മതപ്രചാരകര്‍) ഏതായാലും അതൊരു മതമല്ല സംസ്കാരമല്ല. ഭാരതം വിഭാവനം ചെയ്യുന്ന സംസ്കാരത്തില്‍ ആണ് നാമിന്നു ജീവിക്കുന്നത്. ഇവിടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നാം ജനിച്ചു വീണ മതത്തെ വിമര്‍ശിക്കാന്‍ പോലും. വര്‍ഷങ്ങളായുള്ള വൈദേശിക ആക്രമണങ്ങളിലും നശിക്കാത്ത സംസ്കാരത്തിന് ഉടമയാണ് ഭാരത്തിലെ ഓരോരുത്തരും. അഹിംസക്ക് പ്രാധാന്യം നല്‍കുന്ന സംസ്കാരമാണ് നമ്മുടേത്.
ഒരു തരത്തില്‍ പറഞ്ഞാല്‍ നാമെല്ലാം യുക്തിവാദികള്‍ ആണ്. നിത്യ ജീവിതത്തില്‍ നമ്മുടെ യുക്തിക്കു തോന്നുന്നതാണ് നാം പ്രവര്‍ത്തിക്കുന്നത്. ഒരു പ്രത്യോക മതത്തില്‍ ജനിച്ചത് കൊണ്ട് ആ മത ഗ്രന്ഥത്തില്‍ പറയുന്നത് മുഴുവന്‍ പ്രാവര്‍ത്തികമാകാന്‍ ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട്. അത് കൊണ്ടാണ് പറയുന്നത് നാം യുക്തിവാദികള്‍ ആണെന്ന്.
ഇതൊക്കെ പറഞ്ഞാലും യുക്തി വാദത്തിന്റെ പേരില്‍ മതങ്ങളെ തള്ളിപറയുന്നതിലും അര്‍ത്ഥമില്ല. ഓരോ മതത്തിനും സംസ്കാരത്തിനും അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്. അതെ അവസരത്തില്‍ വര്‍ഷത്തില്‍ 365 ദിവസവും മഞ്ഞു മൂടിക്കിടക്കുന്ന ഒരു പ്രദേശത്ത് ഉണ്ടായ മത ഗ്രന്ഥത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും മരുഭൂമിയില്‍ പോയി പ്രാവര്‍ത്തികം ആകിയാല്‍ എങ്ങനെയിരിക്കും ? അതുപോലെ മരുഭൂമിയില്‍ ഉണ്ടായ മത ഗ്രന്ഥത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും വസ്ത്രധാരണം ഉള്‍പ്പെടെ മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശത്ത് എങ്ങനെ പ്രാവര്‍ത്തികമാക്കും? ഓരോ പ്രദേശത്തും ഉടലെടുത്ത മതം അതാതു പ്രദേശത്തെ പരിതസ്ഥിതിക്ക് അനുസരിച്ച് ഉണ്ടായതാണ്. അങ്ങിനെയിരിക്കെ അങ്ങനെയൊരു മതത്തില്‍ പിറന്ന ഒരു യുക്തി ചിന്തയുള്ള യുവാവ് അല്ലെങ്കില്‍ വൃദ്ധന്‍ അതിനെ എതിര്‍ത്താല്‍ അതില്‍ ഒരു തെറ്റും ഇല്ല.
എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യനന്മക്കു ആയി ഉണ്ടായിട്ടുള്ളതാണ്. അതില്‍ ഒരു സംശയവും ഇല്ല. വെറും മത പ്രചാരണം ലക്‌ഷ്യം വെക്കുന്നവര്‍ക്ക് അത് കാണാന്‍ ആകില്ല. തന്റെ മതം ശരി മറ്റുള്ള മതങ്ങള്‍ എല്ലാം തെറ്റ് എന്ന് പറയുന്നതില്‍ ഒരു യുക്തിയും ഇല്ല. ആദ്യം നാം നമ്മുടെ മതത്തെപ്പറ്റി കൂടുതല്‍ അറിയുക അതില്‍ നാം ജീവിക്കുന്ന കാലത്തിനും കാലാവസ്ഥക്കും ഇണങ്ങാത്ത പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം തിരുത്താന്‍ തയ്യാറാകണം. അവിടെയേ നന്മ വിളയൂ. ഇല്ലെങ്കില്‍ ഫലം അധോഗതിയാകും.
നാം നമ്മുടെ മതത്തെ കുറിച്ച് അറിഞ്ഞിട്ടു മറ്റുമതങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുക. തന്റെ മതം മാത്രം പ്രചരിപ്പിക്കുക എന്ന വികലമായ ഉദ്ദേശം മാത്രം അല്ലെങ്കില്‍ മറ്റു മതങ്ങളില്‍ നന്മ കാണാനാകും തീര്‍ച്ച. മറ്റുമതക്കാരുടെ വസ്ത്രധാരണ രീതി സംസ്കാരം എന്നിവ നല്ലതെന്ന് തോന്നുണ്ടെങ്കില്‍ സ്വീകരിക്കുക. മറ്റു മതങ്ങളില്‍ നന്മ കണ്ടെത്തിയാല്‍ ഭഗവാന്‍ നമ്മളെ ശിക്ഷിക്കില്ല മാത്രവും അല്ല നമുക്ക് നന്മയെ വരൂ. ഭാരത സംസ്കാരത്തില്‍ പറയുന്ന പോലെ ലോകാ: സമസ്താ: സുഖിനോ ഭവന്തു. സകല ലോകങ്ങളിലും ഉള്ളവര്‍ക്ക് നന്മ വരട്ടെ.
ഒരാള്‍ തീരുമാനിക്കുന്നു എനിക്ക് ഒരു മതവും ഈശ്വരനും ഇല്ല. അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. മത സ്വാതന്ത്ര്യം പോലെ മതമില്ല എന്ന് പറയുന്നതിനും സ്വാതന്ത്ര്യം ഉണ്ട്. ഒരാള്‍ മറ്റൊരാള്‍ക്ക് ഉപദ്രവം ആകുന്നില്ലെന്കില്‍ അയാളുടെ മതം ഏതായാലും മതമില്ലെന്കിലും കുഴപ്പമില്ല. ഈ മതങ്ങള്‍ ഉണ്ടാക്കിയതും നിയമങ്ങള്‍ ഉണ്ടാക്കിയതും മനുഷ്യരാണ്. 5000 വര്‍ഷം പഴക്കമുള്ള നമ്മുടെ സംസ്കാരത്തില്‍ വൈദേശിക ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും നമ്മുടെ നന്മ നശിച്ചിട്ടില്ല. ശൈവരും വൈഷ്ണവരും നാസ്തികരും ആസ്തികരും നിരീശ്വരവാദികളും യുക്തിവാദികളും വൈദേശിക മതസ്ഥരും ഇവിടെ ജീവിക്കുന്നു.
ഭൂരിപക്ഷ മതത്തെ മാത്രം എതിര്‍ക്കുന്നത് മതേതരത്വമാണ് എന്ന മറ്റൊരു കൂട്ടരും ഓരോ രാജ്യത്തും ഉണ്ട്. യഥാര്‍ത്ഥത്തില്‍ ആ വര്‍ഗ്ഗം ഇതില്‍ ഒന്നും പെടാത്തതാണ്. ഓരോ രാജ്യത്തും അവിടത്തെ മതത്തിനെതിരായും ഭരണത്തിനെതിരായും ചലനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ആ സ്വാതന്ത്ര്യത്തെ മുതലെടുക്കുകയും അരുത്. യഥാര്‍ത്ഥത്തില്‍ ഒരു മതത്തെയും എതിര്‍ക്കുന്നതല്ല മതേതരത്വം. എല്ലാ മതങ്ങളിലും ഉള്ള നന്മയെ കണ്ടെത്തുകയും അതിനെ സ്വാംശീകരിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ മതേതരത്വം.
ഒരേ മതത്തില്‍ തന്നെ അല്ലെങ്കില്‍ മത ഗ്രന്ഥങ്ങളില്‍ പ്രദേശത്തിന് അനുസരിച്ച് ചടങ്ങുകളില്‍ വസ്ത്രധാരണ രീതികളില്‍ സംസ്കാരത്തില്‍ വ്യത്യസ്തത കാണാം. ഉദാഹരണത്തിന് കേരളത്തില്‍ ജനിച്ച നാം ഹിമാലയത്തില്‍ പോയി മുണ്ട് മാത്രം ഉടുത്തെ പ്രാര്‍ത്ഥന നടത്തുക ഉള്ളൂ എന്ന് പറയുന്നതില്‍ എന്താണര്‍ത്ഥം. ഇതൊരു ഉദാഹരണം ഇത് മാതിരി എല്ലാ മതസ്ഥരും ചിന്തിക്കുക.
കേരളത്തിന്റെ കാലാവസ്ഥക്ക് നമ്മുടെ വസ്ത്രധാരണ രീതി അനുയോജ്യമാണ്. ഇവിടെ വന്നാല്‍ ഷര്‍ട്ട് ഇട്ടു ആരാധന സ്ഥലത്ത് പ്രവേശിക്കരുത് എന്ന് പറയുന്നു. അത് ഈ കാലാവസ്ഥക്ക് അനുസരിച്ച നിയമം. അത് അംഗീകരിക്കുക. അതെ മതത്തില്‍പെട്ടവര്‍ തന്നെ ഹിമാലയത്തില്‍ കമ്പിളി വസ്ത്രം ധരിച്ചു പ്രവേശിക്കുന്നു. അവിടെ ചെന്ന് അതെ മതത്തില്‍പ്പെട്ടവര്‍ കമ്പിളി വസ്ത്രം ധരിക്കില്ല എന്ന് പറഞ്ഞാല്‍ തണുത്തു രോഗ ബാധിതന്‍ ആകും.
പാശ്ചാത്യ രാജ്യത്ത് തണുപ്പില്‍ നിന്ന് രക്ഷ നേടുന്നത് കൊണ്ട് ടൈയും കോട്ടും ധരിച്ചു ആരാധന നടത്തുന്നു. ആ കാലാവസ്ഥക്ക് അനുസരിച്ച് അത് ശരിയാണ്. ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ അവിടെ ചെന്ന് ഇതൊന്നും പാടില്ല എന്ന് പറയുന്നതില്‍ ഒരു യുക്തിയും ഇല്ല.
ഒരു മതം നല്ലതല്ല എന്ന് പറഞ്ഞു മതം മാറ്റം നടത്തുന്നതില്‍ എന്തര്‍ത്ഥം. ഓരോ മതവും സംസ്കാരവും മനുഷ്യ നന്മയ്ക്കാണ്. ഓരോ പേര് വിളിക്കുന്നു അത്ര തന്നെ. പണമോ മറ്റു പ്രലോഭനങ്ങള്‍ നല്‍കി മതം മാറ്റിയാല്‍ അത് കിട്ടാതാകുമ്പോള്‍ അവന്‍ തിരിച്ചു ചിന്തിക്കും. സ്വാതന്ത്ര്യമില്ലാത്ത പ്രദേശത്ത് അവര്‍ക്ക് തിരിച്ചു മാറാന്‍ പറ്റില്ല. പിന്നെ ജീവിതം കണ്‍ഫ്യൂഷന്‍ ആകും. ജനിച്ച മതം ശരിക്ക് പഠിക്കാതെ ഇരിക്കുമ്പോഴാണ് പ്രലോഭനങ്ങള്‍ക്ക് വശംവദര്‍ ആകേണ്ടിവരുന്നത്.
മതമേധാവികള്‍ തെറ്റ് ചെയ്‌താല്‍ അതിനെ ചോദ്യം ചെയ്യുന്നതില്‍ ഒരു തെറ്റും ഇല്ല. എന്നാല്‍ അത് എല്ലാ മതങ്ങളിലും അനുവാദമില്ല എന്നത് ഒരു നഗ്ന സത്യമാണ്. കല്യാണം കഴിക്കാന്‍ അനുവദനീയമാല്ലാത്ത മത പ്രവര്‍ത്തികളില്‍ ഉള്ളവര്‍ ആണും പെണ്ണും കാമ നിവൃത്തിക്ക് ശ്രമിച്ചു അബദ്ധം പിണഞ്ഞാല്‍ അതിനെ അംഗീകരിക്കുക അല്ല യഥാര്‍ത്ഥ മത വിശ്വാസികള്‍ ചെയ്യേണ്ടത്. ഈ അവസരങ്ങളില്‍ എതിര്‍ക്കുക തന്നെ വേണം. ആ വിശ്വാസികളുടെ കൂടെയേ ഈശ്വരന്‍ ഉണ്ടാകൂ. തീര്‍ച്ച.
ചുരുക്കത്തില്‍ എല്ലാ മതങ്ങളും നന്മയുടെ സന്ദേശങ്ങളാണ് നല്‍കുന്നത്. നമ്മുടെ യുക്തിക്കനുസരിച്ച് പ്രവര്‍ത്തിക്കുക. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും.
ലോകാ: സമസ്താ: സുഖിനോ ഭവന്തു:

Friday, September 11, 2009
Tuesday, September 1, 2009
Thursday, August 13, 2009
സ്വാതന്ത്ര്യം 2009
ഭാരതത്തിനു ബ്രിട്ടിഷ് കിരാതരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച സുദിനമാണ് ഓഗസ്റ്റ് 15. സാധാരണ തീവ്രവാദികളില്‍ നിന്നാണ് ഭീഷണി എങ്കില്‍ ഈ വര്‍ഷം പന്നിപനിയും തീവ്രവാദികളോട് ഒപ്പം നില്‍ക്കുന്നു. തീവ്രവാദം പാകിസ്ഥാനില്‍ നിന്നെങ്കില്‍ പന്നിപനിയുടെ വരവ് പ്രധാനമായും അമേരിക്കയില്‍ നിന്നും. ഇതൊക്കെയാണെങ്കിലും സ്വതന്ത്ര ഇന്ത്യക്ക് ഇതൊന്നും വലിയ ഭീഷണി അല്ല. നമ്മുടെ പട്ടാളം ഏത് അവസ്ഥയെയും കൈകാര്യം ചെയ്യാന്‍ പ്രാപ്തരാണ്. എന്നാല്‍ നാം നമ്മുടെ നാട്ടിലെ തീവ്രവാദികളെ തിരിച്ചറിയണം അവരെ കൈകാര്യം ചെയ്യാന്‍ പട്ടാളത്തിന് കഴിയില്ലല്ലോ.അത് പോലെ അമേരിക്കയില്‍ നിന്നും വിമാനം കയറി വരുന്ന പന്നിപനിയെ വിമാനത്താവളത്തില്‍ വച്ച് പിടിക്കാം എന്നാല്‍ നാട്ടില്‍ പെരുകുന്ന പന്നിപനിയെ നാം വായും മൂക്കും മൂടിക്കെട്ടി തന്നെ എതിര്‍ക്കണം.
പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയില്‍ തിളങ്ങുകയാണ്. ശാസ്ത്ര സാങ്കേതിക രംഗത്തും കല സംഗീത രംഗത്തും ഇന്ത്യ തങ്ങളുടെ മുന്നേറ്റം തുടരുകയാണ്.
ഇന്ത്യയുടെ പുരോഗതി അസൂയയോടെ നോക്കുന്ന രാജ്യക്കാരും വിരളമല്ല. തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്ന ഇവര്‍ ഇന്ത്യയുടെ നയങ്ങളെ ചോദ്യം ചെയ്യുകയാണ്. തീവ്രവാദികളെ അമര്‍ച്ച ചെയ്യുക എന്ന വാദത്തോടെ രാഷ്ട്രങ്ങളെ ആക്രമിക്കുന്ന ഈ പാശ്ചാത്യ രാഷ്ട്രങ്ങള്‍ പ്രധാനമായും അമേരിക്ക ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തെ പറ്റിയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ഇന്ത്യയുടെ അത്രയും സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങള്‍ക്ക് അമേരിക്കയില്‍ ലഭിക്കുന്നുണ്ടോ? ഒരു മുസ്ലീമായതിനാല്‍ നമ്മുടെ മുന്‍ രാഷ്ട്രപതിപോലും അമേരിക്കകാരാല്‍ അപമാനിക്കപ്പെട്ടു. നമ്മുടെ പ്രിയനടന്‍ മമ്മൂട്ടിയെയും മുസ്ലീമായതിനാല്‍ അവര്‍ അപമാനിച്ചത് നമുക്ക് മറക്കാന്‍ പറ്റില്ല. ഇത്രയും മത നിന്ദ ചെയ്യുന്ന അവര്‍ക്കെങ്ങനെ ഇന്ത്യയുടെ മത സ്വാതന്ത്ര്യത്തെ പറ്റി സംസാരിക്കാനാകും. ചൈനയില്‍ മുസ്ലീങ്ങളെ വെടിവച്ച് കൊന്നപ്പോഴും അവര്‍ തന്നെ അഫ്ഗാനിലും പാകിസ്ഥാനിലും ഇറാഖിലും മുസ്ലീം പള്ളികളും മറ്റും ബോംബിട്ടു അനേകം പേരെ കൊന്നപ്പോഴും ഈ മത സ്വാതന്ത്ര്യ ചിന്ത എവിടെയായിരുന്നു. പാകിസ്ഥാനില്‍ ഹിന്ദുക്കളും ക്രൈസ്തവരും ആക്രമിക്കപ്പെട്ടപോഴും ഈ മതസ്വാതന്ത്ര്യക്കാര്‍ എവിടെയായിരുന്നു. ഈ ചൈനയിലും പാകിസ്ഥാനിലും അമേരിക്കയിലും നടക്കുന്ന ന്യൂനപക്ഷ പീഡനം ഇന്ത്യയില്‍ നടക്കുന്നില്ല. നമ്മുടെ സര്‍ക്കാരുകള്‍ എന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്.
സര്‍ക്കാര്‍ തലത്തില്‍ നമ്മുടെ ഭരണാധികാരികള്‍ ന്യൂനപക്ഷ സംരക്ഷണം നല്‍കുന്നുണ്ട്. അതില്‍ ബാഹ്യ ഇടപെടലുകള്‍ ധൈര്യപൂര്‍വ്വം തള്ളിക്കളയാന്‍ ഇന്ത്യയുടെ ഭരണാധികാരികള്‍ ചങ്കൂറ്റം കാണിക്കണം.
എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

Sunday, August 9, 2009
പൊരുത്തം നോക്കാന്‍ ജ്യോത്സ്യന്‍ (വേണം) വേണ്ട !
"ധര്‍മ്മാര്‍ത്ഥകാമാ: സമ എവസേവ്യാ:
യ ഏക സേവീ സ:നരോ ജഘന്യ: "
ധര്‍മ്മം അര്‍ത്ഥം കാമം ഇവ സമമായി സേവിക്കപ്പെടണം. ഒന്നിനെ മാത്രം സേവിക്കുന്നവന്‍ നിന്ദ്യനെന്നു ഭഗവാന്‍ വേദവ്യാസന്‍ മഹാഭാരതത്തില്‍ പറഞ്ഞിട്ടുണ്ട്. വിവാഹ കര്‍മ്മം ചതുര്‍വര്‍ഗ്ഗ ഫല പ്രാപ്തിക്കുള്ള ഒന്നിന്റെ ശുഭാരംഭവും. വിവാഹം സന്തുഷ്ടമാകണമെങ്കില്‍ മനപ്പൊരുത്തം തന്നെയാണ് വേണ്ടതായിട്ടുള്ളത്. എന്നാല്‍ ഈ മനപ്പൊരുത്തം എങ്ങനെ മനസ്സിലാക്കണം. ഒരു തവണയോ പത്തു തവണയോ കണ്ടാല്‍ സംസാരിച്ചാല്‍ അതുണ്ടാവുകയില്ല. എന്നാല്‍ ഒരു പാടുകാലം ഇടപഴകി കല്യാണം കഴിക്കാന്‍ നമ്മുടെ സമൂഹം അംഗീകരിക്കുകയും ഇല്ല. (മേല്‍ പറഞ്ഞതില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ വായനക്കാര്‍ക്ക് ഉണ്ടാകാം). ഈ അവസരത്തിലാണ് പൊരുത്തം നോക്കുന്നതിന്റെ പ്രസക്തി. എന്നാല്‍ പൊരുത്തം നോക്കിയാല്‍ മാത്രവും പോര.
ഇന്ന് പൊരുത്തം നോക്കാന്‍ ജ്യോത്സ്യന്‍ വേണ്ട എന്ന പരസ്യവാചകം പല ഭാഷകളിലും ഇന്‍റര്‍നെറ്റില്‍ സുലഭമാണ്. ബഹു ഭൂരിപക്ഷം വരുന്ന വിശ്വാസികളെ ലക്‌ഷ്യം വെച്ചാണ് ഈ പരസ്യങ്ങളുടെ ഒഴുക്ക്. ഇത് നമ്മുടെ ജനങ്ങളുടെ ജ്യോതിഷത്തിലും പൊരുത്തം നോക്കലിലും ഉള്ള വിശ്വാസത്തെ അടിവരയിടുന്നതാണ്. ഹിന്ദുക്കള്‍ മാത്രമല്ല ക്രൈസ്തവരും മുഹമ്മദീയരും ഇന്ന് ജാതകം നോക്കുന്നുണ്ട്. സ്വന്തം കാര്യം വരുമ്പോള്‍ കുറച്ചു ജ്യോതിഷമോ വാസ്തുവോ തെറ്റില്ല എന്നാണു ഓരോരുത്തരുടെയും ചിന്ത. വലതു പക്ഷക്കാര്‍ക്ക് ജ്യോതിഷവും അമ്പലവും അയിത്തമല്ല എന്നാല്‍ ഇവയെ അയിത്തം കല്‍പ്പിച്ച ഇടതു നേതാക്കള്‍ വരെ തങ്ങളുടെ ഭാവി അറിയാന്‍ കണിയാനെ സമീപിച്ചതായാണ് കേട്ടറിവ്.
പൊരുത്തം എന്നാല്‍ റോക്കറ്റ് ശാസ്ത്രമല്ല. വളരെ ലളിതമായ ഒന്നാണ് പൊരുത്തം നോക്കല്‍. എന്നാല്‍ ജ്യോതിഷത്തില്‍ ആഴത്തിലുള്ള അറിവ് യഥാര്‍ത്ഥ വിശകലനവും തെറ്റില്ലാത്ത പ്രവചനവും സാധ്യമാക്കും.
നാം തിരഞ്ഞെടുക്കുന്ന ജ്യോത്സ്യന്‍ ഉത്തമ ജ്യോത്സ്യനല്ലെന്കില്‍ ആണ് പ്രവചനവും പൊരുത്തവും താളം തെറ്റുന്നത്. ഇവിടെയാണ് ജ്യോതിഷത്തെ കണ്ണടച്ച് എതിര്‍ക്കുന്നവര്‍ നിരത്തുന്ന തെളിവുകള്‍ ജനം നിവൃത്തിയില്ലാതെ അന്ഗീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജ്യോതിഷം അല്ല കുറ്റക്കാര്‍. തെറ്റായി പ്രാക്ടീസ് ചെയ്യുന്ന ആള്‍ക്കാരാണ്.
ഇന്ന് ഓണ്‍ലൈനില്‍ നിരവധി സൈറ്റുകള്‍ സൌജന്യമായും അല്ലാതെയും പൊരുത്തം നോക്കുന്നുണ്ട്. ഒരളവു വരെ അത് ശരിയുമാണ്. എന്നാല്‍ ജ്ഞാനമുള്ള ഒരു ജ്യോത്സ്യന്‍ ഗണിക്കുന്നത് മാതിരി ശരിയായി കൊള്ളണം എന്നില്ല.
എന്താണ് പൊരുത്തം ?
നക്ഷത്രങ്ങളെ ആധാരമാക്കി പത്തു വിധം പൊരുത്തങ്ങള്‍ ആണ് നോക്കാറുള്ളത്. അതില്‍ തന്നെ രജ്ജു വേധം തുടങ്ങിയ പൊരുത്തങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ്. ഇത് നമുക്ക് തന്നെ സ്വയം നോക്കാവുന്നതേ ഉള്ളൂ. രണ്ടു പേരുടേയും നക്ഷത്രം അറിഞ്ഞാല്‍ മാതൃഭൂമി പഞ്ചാംഗം നോക്കി മനസ്സിലാക്കാവുന്നതാണ്. ഇത് മാത്രം നോക്കിയാല്‍ മതിയാകില്ല യഥാര്‍ത്ഥ പൊരുത്തം അറിയാന്‍.
പാപസാമ്യം ദശാസന്ധി തുടങ്ങിയവ കൂടി നോക്കിയാലെ യഥാര്‍ത്ഥ പൊരുത്ത നിര്‍ണ്ണയം സാധ്യമാവുകയുള്ളൂ. രണ്ടുപേരുടെയും ജാതകത്തില്‍ ഉള്ള പാപഗ്രഹങ്ങള്‍ നില്‍ക്കുന്ന ഇടങ്ങളെ ആധാരമാക്കിയാണ് പാപസാമ്യം നിര്‍ണയിക്കുന്നത്. രണ്ടു പേരുടേയും ദശകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാറുന്നതിനാണ് ദശാസന്ധി എന്ന് പറയുന്നത്. ഇതെല്ലം ശരിയായി, തമ്മില്‍ കണ്ടു കുടുംബ പശ്ചാത്തലവും നോക്കിയാണ് വിവാഹം നിശ്ചയിക്കേണ്ടത്.
പൊരുത്തം നോക്കാതെയും കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നവരുണ്ട്. അതിനര്‍ത്ഥം ജ്യോതിഷം ശരിയല്ല എന്നല്ല മറിച്ച് മനസ്സിന്റെ പൊരുത്തവും ദൈവാധീനവും അവരുടെ ജാതകം പൊരുത്തമുള്ളതാക്കി എന്നാണു.

Tuesday, July 14, 2009
ജീവിതം ഒരു വിനോദ യാത്രയാണ്...
ജീവിതം ഒരു വിനോദ യാത്രയാണ്. യാത്രയുടെ ലക്‌ഷ്യം സുന്ദരമായ ദൃശ്യങ്ങള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുക എന്നതും. കൂടുതല്‍ ദുഷ്കരമായ യാത്രയാണെങ്കില്‍ കാഴ്ച അതിസുന്ദരം. യാത്രകഴിഞ്ഞു മടങ്ങുമ്പോള്‍ സന്തോഷമോ ദുഖമോ? ഒരു വശത്ത് ദുഖവും മറു വശത്ത് സന്തോഷവും.
യാത്രയുടെ ലക്ഷ്യവും പലതാകാം. അധ്യയനയാത്രയോ ആധ്യാത്മികയാത്രയോ ആനന്ദയാത്രയോ വിലാപയാത്രയോ എന്തുമാകാം. ലക്‌ഷ്യം നല്ലതാകാം എന്നാല്‍ അത് നിര്‍വ്വചിക്കപെടുന്ന രീതി മാറിപ്പോയാല്‍ അധ്യയനയാത്ര അധാര്‍മിക യാത്രയായും ആധ്യാത്മിക യാത്ര ആപല്‍യാത്രയായും പരിണമിക്കാം.
ഒരു നല്ല വഴികാട്ടി ഓരോ യാത്രയുടെയും വിജയത്തിന് അത്യാവശ്യമാണ്. എന്നാല്‍ ആ വഴികാട്ടി ഉത്തമനായിരിക്കണം. അതല്ലാഞ്ഞാല്‍ അധ്യാത്മിക യാത്രകൊണ്ട് അവന്‍ മനുഷ്യനെ കൊല്ലിക്കും. അധ്യയനയാത്ര ആഭാസയാത്രയും ആക്കും.
ചിന്തിക്കുക പ്രബുദ്ധരാകുക...

Monday, June 8, 2009
പൂക്കള്‍ - The Flowers..
ഇന്ന് എന്തെങ്കിലും എഴുതണം എന്ന് വിചാരിച്ചതല്ല. അപ്പോഴാണ് മാണിക്യത്തിന്റെ "ഇവിടെ വസന്തം വിരുന്നു വരുന്നു.." എന്ന പോസ്റ്റ് വായിച്ചത്. അതിലെ കമന്റുകളിലൂടെ യാത്ര ചെയ്തപ്പോള്‍ എഴുത്ത്കാരിയുടെ "എഴുത്തോല" കാണാന്‍ ഇടയായി. യഥാര്‍ത്ഥത്തില്‍ അത് തന്നെയാണ് എന്നെ എഴുതാന്‍ പ്രേരിപ്പിച്ച ഘടകം.

പൂക്കള്‍ നമുക്ക് നയന സുഖവും സന്തോഷവും സുഗന്ധവും നല്‍കുന്നതാണ്. അത് കൊണ്ട് തന്നെ അതിന്റെ പ്രാധാന്യവും വര്‍ണന അതീതമാണ്.

ഭാരത സംസ്കാരത്തില്‍ പുഷ്പങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്. ദേവന്മാര്‍ക്ക് ജല ഗന്ധ പുഷ്പ ധൂപ ദീപ ജലാന്തം പൂജിക്കുന്നത് വളരെ ഉത്തമമാണ്. അതില്‍ വളരെ പ്രധാനം താമരയാണ്. ഓരോ ദേവന്മാര്‍ക്കും പ്രധാനം ഓരോ പുഷ്പമാണ്. ദേവിക്ക് ചുവന്ന പൂവ്. ശിവന് കൂവളം.

പൂക്കള്‍ വിവാഹത്തിനും മറ്റു എല്ലാ മംഗള കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. ഓണത്തിന് പൂക്കളം ഉണ്ടാക്കാനും പൂക്കള്‍ കൂടിയേ തീരൂ.

Wednesday, June 3, 2009
ചായകട - മലയാളിയുടെ ട്രേഡ്മാര്‍ക്ക്
ചായയോ കാപ്പിയോ കുടിക്കാത്തവരായി കേരളത്തില്‍ വളരെ കുറച്ചു പേരെ ഉണ്ടാവുകയുള്ളൂ. ചായയും കാപ്പിയും അത്രകണ്ട് നമ്മുടെ സംസ്കാരത്തോട് കൂടിച്ചേര്‍ന്നതാണ്. ഏതെങ്കിലും വീട്ടില്‍ ചെന്നാല്‍ ആദ്യം ചോദിക്കുക കുടിക്കാന്‍ ചായയോ കാപ്പിയോ എന്നാണ്. പെണ്ണുകാണാന്‍ പോയാലും മരണ വീട്ടില്‍ ചെന്നാലും ചായ കൂടിയേ തീരൂ.
ചായയോളം തന്നെ പ്രസിദ്ധമാണ് ചായകടയും. കേരളത്തില്‍ മാത്രമല്ല മലയാളിയുടെ ചായകടയുടെ പ്രസക്തി. നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ അവിടെയും കണ്ടുവത്രെ ഒരു മലയാളി ചായകടയുമായി എന്ന നര്‍മ്മം മലയാളിയെ പറ്റി മറ്റു സംസ്ഥാനക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട് ( When Neil Armstrong first landed on the moon, his excitement was short lived. Someone else had beat him to it, to his surprise, there was already a mallu's chaya kada (tea shop) there! - This joke is used to explain about migratory trend of malayaalees).
ഇന്ത്യയിലെ ഏതു സംസ്ഥാനത്ത് ചെന്നാലും ചായകട മലയാളിക്കു സ്വന്തം. മലയാളി ചായ കട തുടങ്ങിയാല്‍ കിട്ടുന്ന വരുമാനം മറ്റുള്ളവര്‍ക്ക് കിട്ടുകയില്ലത്രേ?
ചായകടയില്‍ പോയി പത്രം വായിച്ചു കുടിക്കുന്ന ചായയുടെ രുചി വീട്ടില്‍ നിന്നോ എന്തിനു Taj ഹോട്ടലില്‍ നിന്ന് കുടിച്ചാലും കിട്ടില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഈയിടെ കുറച്ചു ആളുകളെ ഇന്റര്‍വ്യൂ ചെയ്തതില്‍ മനസ്സിലായ ഒരു പ്രസക്തമായ കാര്യമാണിത്. ബാന്ഗ്ലൂരിലെ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജയകൃഷ്ണന്‍ പറഞ്ഞത്
ബൊമ്മനഹള്ളിയിലെ രാമേട്ടന്റെ കടയില്‍ നിന്ന് ചായ കുടിച്ചു വന്നാല്‍ കിട്ടാത്ത logic- ക്കും കിട്ടുമെന്നാണ്. മദ്രാസിലെ ഫിലിം editer രാമലിംഗം പറഞ്ഞത് ശ്രദ്ധിക്കൂ. நம்ம நாயர் கடையிலிருந்து ஒரு டி குடிக்கலேன்ன அந்த நாளே கெட்டுபோச்சு ( നമ്മ നായര്‍ ടീ കടയില്‍ നിന്റ്രു ഒരു ടീ കുടിക്കലെ ന്ന അന്ത നാളെ കേട്ട് പോച്ച് ) എന്നാണ്. ബോംബെയിലെ കിഷോര്‍ ഭായിക്കും മലയാളി ചായകട ജീവനാണ്. ചായ കടയില്‍ പോകുന്നത് ചായ കൊടുക്കുന്ന ചേച്ചിയെ വായില്‍ നോക്കാനും കൂടിയെന്നാണ് ഒരു വിരുതന്‍ പറഞ്ഞത്. മുമ്പ് ഡല്‍ഹിയില്‍ ജോലി ചെയ്ത നവീന്‍ ചൌള ന്യൂയോര്‍ക്കില്‍ മലയാളി ചായകട തേടി നടക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഫിലടെല്ഫിയിലെ തോമസിന്റെ ചായകട വളരെ പ്രസിദ്ധമാണ്.
ചായ തന്നെ നിരവധി തരത്തിലുണ്ട്. ഓപ്പണ്‍ ചായ, വിത്തൌട്ട് ചായ എന്നൊക്കെ പറഞ്ഞാല്‍ മധുരത്തിന്റെ വ്യത്യാസമാണ്. പിന്നെ പൊടികട്ടന്‍ , പൊടി ചായ, അടിക്കാത്ത ചായ, മീഡിയം വെള്ളം കുറവ് ചായ. മീഡിയം ചായ, മീഡിയം വെള്ളം കുറവ് അടിക്കാത്ത ചായ, വെള്ളം കുറവ് ചായ അങ്ങനെ നിരവധി. അതിലും രസം വിരലിട്ട ചായയും വിരലിടാത്ത ചായയും ആണ്.

Sunday, May 31, 2009
മാധവികുട്ടി - കൃഷ്ണ സന്നിധിയിലേക്ക്..
മാധവികുട്ടിയുടെ പുസ്തകങ്ങള്‍ അധികം വായിച്ചില്ലെങ്കിലും പഠിച്ച ഒരു ഇംഗ്ലീഷ് കവിത മനസ്സില്‍ എങ്ങോ മിന്നിമറയുന്നു. എന്റെ മുത്തശ്ശിയാവാന്‍ പ്രായമുള്ള അവരുടെ കൃതികള്‍ അങ്ങിങ്ങു വായിച്ചുട്ടുണ്ട്. പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെ കുറച്ചധികം അറിയാന്‍ കഴിഞ്ഞു.
നമ്മുടെ സദാചാര ബോധം അനുവദിക്കുകയില്ലെന്കിലും ഒരു യഥാര്‍ത്ഥ കവയിത്രി ആകുക എന്നത് തന്റെ മനസ്സില്‍ കുരുത്ത ആശയം അതേപടി വായനക്കാരില്‍ എത്തിക്കുമ്പോള്‍ ആണ്. അത് തന്നെയല്ലേ മാധവികുട്ടിയും ചെയ്തത്. ഒരു മറയും ഇല്ലാതെ എഴുതാനുള്ള ധൈര്യം അവര്‍ക്ക് കിട്ടി.
ഒരുപാട് അനുഭവങ്ങള്‍ ഒരുപാട് കഥാപാത്രങ്ങള്‍ അതെല്ലാം സമ്മേളിച്ചു കവിതയും കഥയും ഉണ്ടാവുന്നു. ജീവിത യാത്രയില്‍ അവര്‍ കണ്ട കഥാപാത്രങ്ങള്‍ കവിതയിലൂടെയും കഥയിലൂടെയും അനേക വര്‍ഷം ജീവിക്കും.
ഒരു മെയ് മാസം മുപ്പത്തി ഒന്നിന് ഇഹലോകവാസം വെടിഞ്ഞ മാധവികുട്ടിയുടെ കഥകള്‍ കവിതകള്‍ ജൂണ്‍ ഒന്നാം തിയതി അധ്യയനം തുടങ്ങുന്ന കുരുന്നുകള്‍ പഠിക്കും.
ഒരുപാട് പേര്‍ക്ക് സ്നേഹം പ്രധാനം ചെയ്ത ആ അമ്മയുടെ അടുത്ത് പലരും പോയിരിക്കാം എന്നാല്‍ അഭിമുഖങ്ങളില്‍ മനോരോഗിയും ജയില്‍വാസം കഴിഞ്ഞവനും അശരണരും ആയവര്‍ വന്നതിനെ പറ്റിയാണ് അവര്‍ സംസാരിച്ചത്. ദുര്‍ബലരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നവനെ ഒരു യഥാര്‍ത്ഥ കവിയാകൂ. മറ്റൊരുവന്റെ ദുഃഖം സ്വന്തം ദുഖമായി മാറുമ്പോള്‍ ആണ് യഥാര്‍ത്ഥ സൃഷ്ട്ടികള്‍ ഉണ്ടാകുന്നത്.
അഭിമുഖങ്ങളില്‍ ഒരുപാട് പേര്‍ മാധവികുട്ടിയെ പുകഴ്ത്തി സംസാരിക്കുന്നത് കേട്ടു. ഒരാളുടെ വേര്‍പാടില്‍ അവരുടെ നന്മയെ പറ്റി പുകഴ്ത്തുക തന്നെ വേണം. ജീവിച്ചിരിക്കുമ്പോള്‍ ആണ് ഒരാള്‍ക്ക് സ്വസ്ഥവും സമാധാനവും നല്‍കേണ്ടത്.. സംസ്കാര കേരളം അത് നല്‍കിയോ..?
മറ്റു മതങ്ങളെ അപേക്ഷിച്ച് ഒരുപാട് സ്വാതന്ത്ര്യം നല്‍കിയ മതത്തില്‍ ജനിച്ചിട്ടും വേറൊരു മതം സ്വീകരിച്ചത് വഴി മതത്തിന്റെ ചട്ടക്കൂടില്‍ അല്ല ദൈവത്തെ കാണേണ്ടത് എന്ന വിശാല തത്വം ലോകത്തിനു നല്‍കി.
കുട്ടികാലം മുതലേ കേട്ട ദൈവ സങ്കല്‍പം അവര്‍ക്ക് സ്നേഹമായിരുന്നു.ഭഗവാന്‍ ഉണ്ണി കണ്ണന്റെ ലീലകള്‍ അവരെ കൂടുതല്‍ സ്വാധീനിച്ചിരിക്കാം. വൃന്ദാവനത്തിലെ ഗോപികമാര്‍ കൃഷ്ണനെ ഭര്‍ത്താവായി കിട്ടാന്‍ ആഗ്രഹിച്ചിരുന്ന പോലെ മലയാളത്തിന്റെ മാധവികുട്ടിയും ആശിച്ചിരുന്നു.ആ സ്നേഹസ്വരൂപന്റെ സന്നിധിയിലേക്ക് കൃഷ്ണസന്നിധിയിലേക്ക് മാധവികുട്ടി യാത്രയായി....

Thursday, May 21, 2009
ശ്വേതാലിംഗനം - നമ്പൂരി ഫലിതം
എടോ രാമ നീയ്യ് ടീവി കാണാറുണ്ടോ? ഉവ്വ് തിരുമേനി. ഇന്നലെ നീയ്യ് എന്തെങ്കിലും കണ്ട്വോ? എന്താ ഇവിടന്നു അങ്ങിനെ ചോദിച്ചത്?
അല്ല നോം ചിലതൊക്കെ കണ്ടു. വേലു പിള്ള പ്രഭാകരന്‍ മരിച്ചതാണോ തിരുമേനി കണ്ടത്? അല്ലെടോ ശുംഭ, ഞാന്‍ സ്റ്റാര്‍ സിങ്ങര്‍ കണ്ട കാര്യമാ പറയണത്.
തിരുമേനി ശ്രീ മഹാഭാഗവതവും ദേവി മാഹാത്മ്യവും ഒക്കെ വിട്ടു സ്റ്റാര്‍ സിങ്ങര്‍ കാണാനെപ്പോഴാ തുടങ്ങിയത്?
എടോ ശുംഭ ഇന്നലെ അങ്ങട് കാണുകയുണ്ടായി. അപ്പോഴല്ലേ ഒരൂട്ടം മനസ്സിലായെ. എന്താ ച്ച നൊമ്മടെ നാട്ടിലും ശ്ശി പാട്ടുകാരുണ്ട് ന്നു.
അലങ്ങനല്ലൂര്‍ അലവിയുടെ പാട്ട് നോക്ക് ശ്ശി ഇഷ്ടായി. കഴിഞ്ഞ മാസം കറുത്തേടം ഇല്ലത്തെ അമ്പലത്തില്‍ കളി കാണാന്‍ പോയപ്പോ ഈ വിദ്വാന്‍റെ പാട്ട് നോം കേട്ടട്ടുണ്ട്. ആള് നല്ല രസികന്‍ തന്നെ.
അലവിയുടെ 'വാതാപി ഗണപതി' ഉഗ്രനായി. സംഗതി പോര ന്ന പ്രശനം ഇനി ആ കുള്ളന്‍ പറയില്ല ന്നു തോന്നണു.
പാടുന്ന കുട്ടികളെ പറ്റി പറയണത് ആ കുഞ്ഞാലി മാഷല്ലേ ഉഗ്രന്‍. അയാളുടെ ശബ്ദം ദേവി മാഹാത്മ്യത്തില്‍ കേട്ടട്ടുണ്ട്.
പിന്നെ രഞ്ജിനിക്ക് ഇന്നലെ ഇത്തിരി സങ്കടം ആയി ന്നു തോന്നണു. ഏതോ ഒരു പയ്യന്‍ പാട്ട് പാതിക്കു വച്ച് നിര്‍ത്തിയതിനു എല്ലാരും ശുണ്ടി പിടിച്ചു. ന്നാലും ആ മേനോത്തി കുട്ടി ആ പയ്യനെ കെട്ടിപിടിച്ചു.അപ്പോഴാ ആ ശിടുങ്ങന്‍ ശരിക്കും കരഞ്ഞത്. അപ്പൊ ആ രണ്ജിനിയുടെ മൊഖം ആകെ മാറി. കെട്ടിപിടിക്കാന്‍ പറ്റാതോണ്ടാവ്വോ?
ന്നാലും പരസ്യായിട്ടു ആണ്‍കുട്ടികളെ കേട്ടിപിടിക്ക്യ ച്ച അതൊക്കെ മോശമല്ലേ. നോക്ക് പ്പോ അതല്ല തോന്നണേ. ഇങ്ങനെ നടിമാരും നടന്മാരേം കെട്ടിപിടിക്കാന്‍ തൊടങ്ങിയ കുട്ടികളൊക്കെ മൊയ്തീന്‍ പറയണ മാതിരി ബെടക്കാവൂല്ലോ?

Tuesday, May 19, 2009
ഒരു റിയാലിറ്റി ജീവിതം - ഫ്ലാഷ് ബാക്ക്
കുറിപ്പ്: ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്. ഏതെങ്കിലും തരത്തില്‍ സാമ്യം തോന്നിയാല്‍ ഞാന്‍ ഉത്തരവാദിയല്ല.
പിന്നെ ഇതേ കഥ ഞാന്‍ തന്നെ മനോരമ ബ്ലോഗ്ഗിലും - അവിടത്തെ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു..
ഒരു റിയാലിറ്റി ജീവിതം - ഫ്ലാഷ് ബാക്ക്
അലങ്ങനള്ളൂരില്‍ ബാലന്‍റെ ഷാപ്പിന്‍റെ പിറക് വശത്തുള്ള മോയ്തീന്‍റെ നാലാമത്തെ സന്താനമാണ് അലവി. അല്‍പ സ്വല്പം പാട്ട് പാടുന്ന അലവി ചെറിയ ഗാനമേളക്കൊക്കെ പാടാറുണ്ട്. "പള്ളിക്കെട്ട് ശബരിമലയ്ക്ക് " എന്ന പാട്ടാണ് മാസ്റ്റര്‍ പീസ്.
അരക്കുപറമ്പിലെ അയ്യപ്പന്‍ കാവില്‍ പാടി മടങ്ങുമ്പോഴാണ് നാരായണന്‍റെ ചായകടയില്‍ വച്ച് ടീവിയില്‍ സ്റ്റാര്‍ സിങ്ങറിന്റെ തെരഞ്ഞെടുപ്പിനെ പറ്റി കേട്ടത്. അടുത്ത ദിവസം പെരിന്തല്‍മണ്ണയില്‍ വച്ച് ആണ് ഓടിഷന്‍.
സംഗീതത്തെ ആരാധിക്കുന്ന അലവി ഒന്ന് രണ്ടു പ്രാവശ്യം മൂകാംബികയില്‍ പോയിട്ടുണ്ട്. വാക്ക് ദേവിയുടെ അനുഗ്രഹത്താല്‍ സംഗീതം ഒരനുഗ്രഹമാണ് അലവിക്ക്.
ഓടിഷനില്‍ ഗണേശ സ്തുതിപാടി വിധികര്‍ത്താക്കളെ കയ്യിലെടുത്ത അലവി ' ഞാനോ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ നാലിലെ' നാല്‍പ്പത്തിയെട്ടു പേരില്‍ ഒരാളായി.
പട്ടിണി കുടുംബത്തിലെ അലവി ലോകമെങ്ങും അറിയപ്പെടുന്ന ഒരു പാടുകാരനാവാന്‍ പോകുന്നതിന്റെ തുടക്കമാണ്.
അങ്ങാടിപുറം പൂരത്തിനോട് അനുബന്ധിച്ചുള്ള ഗാനമേളയ്ക്ക് പാടിയതാണ് പറയാനായി ഒരു പബ്ലിക് സ്റ്റേജ്.
സുഹൃത്തുക്കളായ മണികണ്ടനോടും മനോജിനോടും മുസ്തഫയോടും താന്‍ സ്റ്റാര്‍ സിങ്ങരില്‍ പാടാന്‍ പോകുന്ന വിവരം പറഞ്ഞു.
അലങ്ങനള്ളൂര്‍ മുഴുവന്‍ സന്തോഷത്തിലാണ്. മൊബൈല്‍ ഇല്ലാത്തവന്‍ പുതിയതായി വാങ്ങി. അലവിക്ക് വേണ്ടി എസ് എം എസ് അയക്കാന്‍.
യുപി സ്കൂളിലെ പാട്ട് ടീച്ചര്‍ തല്ക്കാലം അലവിയുടെ പാട്ട് ടീച്ചര്‍ ആയി. തിരുവനന്തപുരത്ത് പോകാനുള്ള ചെലവ് 'അമ്മു ഡ്രസ്സ്' എന്ന കട സ്പോണ്‍സര്‍ ചെയ്തു.
ഇടയ്ക്ക് വച്ച് മാപ്പിളപ്പാട്ട് പാടാതെ നിര്‍ത്തി കരഞ്ഞ പാട്ടുകാരന്‍ കഴിഞ്ഞ സീസണില്‍ ഒരു കോടി രൂപയുടെ ഫ്ലാറ്റ് കൊണ്ടുപോയതല്ലേ നമ്മുടെ അലവിയും ഫ്ലാറ്റ് മായി വരാതിരിക്കില്ല. നാട്ടുകാര്‍ക്ക് ശുഭ പ്രതീക്ഷയാണ്.
എല്ലാ പാട്ട് കഴിയുമ്പോഴും കരയാന്‍ മറക്കരുതെന്നായിരുന്നു മനോജിന്റെ ഉപദേശം ഫ്ലാറ്റ് കിട്ടിയില്ലെങ്കിലും രഞ്ജിനിയുടെ കെട്ടിപിടുത്തം നഷ്ടപ്പെടുത്തണ്ടല്ലോ?
മലയാള സംഗീത ലോകത്തെ പ്രഗല്ഭന്‍മാര്‍ വിധികര്‍ത്താക്കളായി വരുന്ന സംഗീത പോരാട്ടത്തില്‍ പങ്കെടുക്കാന്‍ ഒരു പാട് സംഗതികളുമായി അലവിയും വണ്ടി കയറി...

Subscribe to:
Posts (Atom)