പ്രണയം സ്നേഹം ഇഷ്ടം ഇവ അതി മധുരമാണ്. എന്നാല്‍ ഇതിനെപറ്റി ഒരുപാട് വാര്‍ത്തകള്‍ ഇന്ന് മാദ്ധ്യമങ്ങളില്‍ നിറയുകയാണ്. സത്യത്തില്‍ മാധ്യമങ്ങള്‍ ആണോ സ്നേഹത്തിനെ കയ്പ്പാക്കുന്നത്?
സഖാക്കന്മാരെ പോലെ മാധ്യമങ്ങളെ കുറ്റം പറയുകയല്ല.മറിച്ച് മാധ്യമങ്ങള്‍ പ്രചാരം കൂട്ടാന്‍ എന്തും ചെയ്യുന്ന കാലമല്ലേ!
പ്രണയം മധുരമാണ്. സ്നേഹം അതിമധുരമാണ്.
മനുഷ്യന് തോന്നുന്ന ഒരു വികാരമാണ് സ്നേഹം.
സ്നേഹമാണഖില സാരമൂഴിയില്‍ എന്ന് കവി പാടിയിട്ടുണ്ട്.
എന്തിനേയും നേരിടാന്‍ കഴിയുന്ന ഒരു ആയുധം കൂടിയാണ് സ്നേഹം. സ്നേഹം കൊണ്ട് എന്തിനേയും കീഴ്പ്പെടുത്താം.
ആധുനിക ലോകത്ത് വാക്കിലെ പിഴവ് പോലും ആണവ യുദ്ധത്തെ
ഉരുവാക്കാവുന്നതാണ്.
വീട്ടില്‍ തന്നെ നോക്കുക. ചെറിയ കാര്യത്തിനു വഴക്ക് കൂടുക പതിവല്ലെ. അപ്പൊ വീടിനു പുറത്തെ സ്ഥിതി പറയേണ്ടതില്ല.
'ലോക സമസ്ത സുഖിനോ ഭവന്തു' എന്ന ഭാരത സങ്കല്പം ലോകത്ത് സമാധാനവും ഐശ്വര്യവും നിലനിര്‍ത്തും.മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുക. സ്നേഹം എന്നത് ആണ്‍ പെണ്ണിനെ സ്നേഹിക്കുക എന്നത് മാത്രമല്ല. സ്നേഹത്തിനു അനേകം അര്‍ഥങ്ങള്‍ ഉണ്ട്.
ഒരു ഫെബ്രുവരി 14 നു മാത്രം ആചരിക്കേണ്ട ഒന്നല്ല പ്രണയ ദിനം.
എല്ലാ ദിവസവും പ്രണയ ദിനങ്ങള്‍ ആകണം.
മാധ്യമ പ്രചാരത്തിനോ, കച്ചവട ലക്ഷ്യമോ മാത്രമാകരുത് ഈ ദിനങ്ങള്‍. ഇന്ന് ഈ ദിനങ്ങള്‍ ആഘോഷിക്കേണ്ടത് മാധ്യമങ്ങള്‍ക്കും
കച്ചവട സ്ഥാപനങ്ങള്‍ക്കും ബിസിനെസ്സ് വര്‍ധിപ്പിക്കാനുള്ള ഒരു മാര്‍ഗമായി മാറുകയാണ്. ഇതിനെയാണ് എതിര്‍ക്കേണ്ടത്.
ഈ ദിനങ്ങളുടെ മറവില്‍ ചില സ്വാര്‍ത്ഥ താല്പര്യങ്ങള്‍ നടത്തുക എന്ന ദുരുദ്ദേശം ഉണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്.
ഒരു ആണ്‍ പെണ്ണിനെ സ്നേഹിക്കുന്നത് തെറ്റല്ല. എന്നാല്‍ അതിനെ
അന്ഗീകരിക്കാന്‍ എത്ര പേര്‍ തയ്യാറാവും. സ്വന്തം മക്കളുടെ കാര്യം
വരുമ്പോള്‍ ഈ വിശാല മനസ്കത എത്ര പേര്‍ അന്ഗീകരിക്കും?
അടുത്ത വീട്ടിലെ പെണ്‍കുട്ടി ഒരു പയ്യന്റെ കൂടെ സ്നേഹിച്ചു നടന്നാല്‍ ഒരു തെറ്റും കാണില്ല. എന്നാല്‍ സ്വന്തം മകളോ മകനോ പ്രണയ ദിനത്തില്‍ പരസ്യമായി ചുറ്റി കറങ്ങിയാല്‍ അന്ഗീകരിക്കാന്‍ എത്ര പേര്‍ തയ്യാറാവും?
പട്ടണങ്ങളില്‍ പ്രണയദിനം ആഘോഷമാക്കുവാന്‍ കച്ചവടക്കാര്‍ മത്സരിക്കുകയാണ്. ബാറും പബ്ബുകളും എല്ലാം. അവിടെ എന്താണ് നടക്കുന്നത് എന്ന് അറിയാന്‍ വീട്ടിലുള്ളവര്‍ക്ക് ആകുമോ?
പ്രണയത്തിനെ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട ഒരു വസ്തുതയാണ്. പ്രണയം മൂത്ത് വേറെ തലങ്ങളില്‍ എത്താതെ നോക്കേണ്ടത് അതില്‍ ഏര്‍പ്പെടുന്നവര്‍ തന്നെയാണ്. ഇവിടെ മറ്റു സമാന്തര പോലീസിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
വിവാഹം കഴിഞ്ഞവര്‍ക്ക് പരസ്യ ചുംബനത്തിനു നമ്മുടെ കോടതികള്‍ അനുമതി നല്‍കിയതായി ഈ അടുത്ത് വായിച്ചു.
എന്നാല്‍ പ്രണയിക്കുന്നവരെ കുറിച്ച് ഏതു വരെയാകാം?
ഈ അടുത്ത് അമ്പലപ്പുഴയില്‍ രണ്ടും ഒന്നും മൂന്ന് പെണ്‍കുട്ടികള്‍ പ്രണയത്തിന്റെ പേരില്‍ വഞ്ചിക്കപെടെണ്ടി വന്നത് ആരും മറന്നു കാണാന്‍ ഇടയില്ല. ഇതിന്റെ പേരില്‍ നഷ്ടമായത് മൂന്ന് ജീവന്‍.
അവരുടെ മതം ഹിന്ദുവോ? ക്രിസ്ത്യാനിയോ എന്തുമാകട്ടെ.
കപട പ്രണയം എന്തിനായിരുന്നു. ഇത്തരം പ്രവണത സമൂഹത്തില്‍ വളര്‍ത്തരുത്.
ഭാരതത്തില്‍ പ്രണയവും ലൈംഗികതയും മഹത്തരമാണ്. നമ്മുടെ ഇതിഹാസങ്ങള്‍ ആയ രാമായണവും മഹാഭാരതവും യഥാര്‍ത്ഥ സ്നേഹത്തെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു. കാളിദാസന്റെ
മേഘദൂതും അഭിജ്ഞാനശാകുന്തളവും സൂര്‍ദാസിന്റെ രാധയെ പറ്റിയും കൃഷ്ണനെ പറ്റിയും ഉള്ള വരികളും പ്രണയത്തെ കുറിച്ചുള്ള വര്‍ണ്ണനകള്‍ ആണ്.
കാമദേവന്‍ സ്നേഹത്തിന്റെ ദേവനാണ്. കാമദേവനും രതീ ദേവിയും നമ്മുടെ സ്നേഹത്തിനെ ദൈവീക സങ്കല്പങ്ങള്‍ ആണ്.
പ്രേമം പ്രണയം സ്നേഹം ഇവ പവിത്രമാണ്. പരസ്പരം കലഹിക്കാതെ സ്നേഹിക്കാന്‍ പഠിക്കുക.
സമയം കിട്ടിയാല്‍ മുന്‍പത്തെ പോസ്റ്റുകള്‍ വായിക്കാന്‍ മറക്കണ്ട.
മലയാളി നാരിമാരുടെ നഗ്നത - ഒരവലോകനം, പബ്ബ് സംസ്കാരം - തുണിയുരിയല്‍ (മലയാള നാരിമാരുടെ നഗ്നത - രണ്ടാം ഭാഗം)
Friday, February 13, 2009
Sunday, February 8, 2009
പബ്ബ് സംസ്കാരം - തുണിയുരിയല്‍ (മലയാള നാരിമാരുടെ നഗ്നത - രണ്ടാം ഭാഗം)
മദ്യപാനം ശരീരത്തിന് ഹാനികരം. സമൂഹത്തിനും.
ഇത് പരക്കെ അംഗീകരിച്ച ഒരു വസ്തുതയാണ്.
മദ്യം മനുഷ്യനെ മയക്കുന്ന ഒരു വസ്തു തന്നെയാണ്.
അതിനു തര്‍ക്കമില്ല.
പിന്നെ എന്തിനു മനുഷ്യന്‍ ഇത് കണ്ടു പിടിച്ചു.
മിലിട്ടരിയിലും മറ്റും എന്തിനു മദ്യം നല്‍കുന്നു.
ഉത്തരമില്ലാത്ത ചോദ്യമാണോ?
അല്ല. ഉത്തരമുണ്ട്.
കൊടും ശൈത്യത്തില്‍ നിന്നും രക്ഷനേടാന്‍ മനുഷ്യന്‍ കണ്ടെത്തിയ ഒരു വസ്തു.
എന്നാല്‍ പിന്നെ മനുഷ്യന്‍ അതിനടിമയായി. കേരളത്തില്‍ ഇത് വരെ ആണുങ്ങള്‍ മാത്രമായിരുന്നു പ്രധാനമായും മദ്യപിച്ചിരുന്നത്. എന്നാല്‍ സ്ത്രീ സമത്വ വാദികള്‍ കൂടിയതോടെ സ്ത്രീകളും ഈ രംഗത്തേക്ക് വന്നു തുടങ്ങി.മംഗലാപുരത്ത് പബ്ബില്‍ കേറി സ്ത്രീയെ ഉപദ്രവിച്ചതിനു സ്ത്രീത്വ വാദികള്‍ ഉണര്‍ന്നു. നല്ലത് തന്നെ.
സ്ത്രീ മന്ത്രിമാര്‍ വരെ പെണ്‍വാണിഭക്കാരെ സഹായിക്കുന്നതല്ലേ കേരളത്തില്‍ നാം കാണുന്നത്.
വിദേശ രാജ്യത്ത് മദ്യപാനത്തിന്റെ കൂടെ സ്ത്രീ സുഖവും പ്രദാനം ചെയ്യുന്നതിന് നിരവധി സ്ഥലങ്ങള്‍ ഉണ്ട്. സ്ത്രീ സമത്വ വാദികള്‍ അത് കൂടി ഇവിടേയ്ക്ക് കൊണ്ട് വന്നാല്‍ നന്നായിരുന്നു.
അതിന്റെ തുടക്കമാണ് പബ്ബ്. അടുത്ത പടിയായി വന്നേക്കാവുന്ന ഒരു മേഘലയാണ് സ്ട്രിപ് ബാര്‍. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ പെണ്ണ് സ്വയം തുണി ഉരിയുക. അത് ഒരു താളത്തില്‍ സംഗീതത്തിനൊപ്പം. കണ്ടാസ്വദിക്കാന്‍ പെണ്ണുങ്ങളും ആണുങ്ങളും മദ്യവും സേവിച്ചു ചുറ്റും ഇരിക്കുക.
ഇവിടങ്ങളിലേക്ക് നമ്മുടെ നാരിമാരെ ഒരു തടസ്സവും കൂടാതെ ആണ്‍ തുണയോടെ അയക്കാന്‍ ഭരണ കൂടങ്ങളും ശ്രദ്ധിക്കണം. അതല്ലേ ജനങ്ങളാല്‍ തിരഞ്ഞെടുക്കപെടുന്ന ഭരണകൂടത്തിന്റെ
ധര്‍മം.
ആഗോളവല്ക്കരണത്തില്‍ നമുക്കുണ്ടായ നേട്ടം ഇതൊക്കെയല്ലേ.ഇതും മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞ വൈദേശിക ആക്രമങ്ങളില്‍ പെടും. നമ്മുടെ നാരിമാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നാണയം.
തുടരും...

Saturday, February 7, 2009
മലയാളി നാരിമാരുടെ നഗ്നത - ഒരവലോകനം
മലയാളി ബ്ലോലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയങ്ങളാണ് സ്ത്രീ നഗ്നത, കേരള മന്ത്രിപുത്രന്മാരുടെ പെണ്‍വാണിഭം, എം എല്‍ എ പുത്രിയുടെ അഴിഞ്ഞാട്ടം, പബ്ബിലെ തുണിയുരിയല്‍ തുടങ്ങിയവ.
നഗ്നത ഒരു ആഭാസമാണ് എന്ന് പറയുക വയ്യ. അത് ദര്‍ശിക്കുന്നവന്റെ ചിന്താഗതി പോലെയിരിക്കും.നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മനുഷ്യന്‍ വസ്ത്രം ധരിച്ചിരുന്നില്ല. പിന്നീട് മരവുരിയായി. അങ്ങിനെ മനുഷ്യന്‍ പുരോഗമിച്ചപ്പോള്‍ വസ്ത്രധാരണം ജീവിതത്തിന്റെ ഒരു ഭാഗമായി. നമ്മുടെ നാട്ടിലും എല്ലാ ജാതിയിലും പെണ്ണുങ്ങള്‍ മാറ് മറച്ചിരുന്നില്ല.എന്നാല്‍ മലയാളി വളര്‍ന്നതോടെ അല്ലെങ്കില്‍ സമൂഹം പുരോഗമിച്ചതോടെ മാറ് മറക്കാനുള്ള ശീലം മലയാളിക്കുണ്ടായി. എന്നാലും പുരുഷന്മാര്‍ അര്‍ദ്ധ നഗ്നരായിരുന്നു (ഇപ്പോഴും). നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ചുള്ള വസ്ത്രധാരണ രീതിയായിരുന്നുഅത്.
വൈദേശിക ആക്രമണങ്ങള്‍ മലയാളിയുടെ സദാചാര ബോധത്തെയും ഇല്ലാതെ ആക്കി എന്ന് വേണം പറയാന്‍.മറക്കാത്ത മാറ് കണ്ടാല്‍ അവനു കണ്ട്രോള്‍ ഇല്ലാതെയായി. അതിനാല്‍ പെണ്ണുങ്ങള്‍ മാറ് മറച്ചു തുടങ്ങി. ഇപ്പോള്‍ പെണ്ണുങ്ങള്‍ക്ക് കണ്ട്രോള്‍ പോകുന്ന സ്ഥിതിയാണ്. അധികം താമസിയാതെ ആണുങ്ങളും മാറ് മറക്കേണ്ടി വരും.
ആറു മാസം മഴയിലും വിയര്‍ക്കുന്ന വേനലിലും മുണ്ട് ആണ് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യം. എന്നാല്‍ ഇന്ന് സായിപ്പിന്റെ വസ്ത്രധാരണ രീതിയും അറബിയുടെ വസ്ത്രധാരണ രീതിയും നാം പകര്‍ത്തുകയാണ് ( പ്രൊഫഷണല്‍ ഇസത്തിന്റെ പേരിലും മതത്തിന്റെ പേരിലും) . കൊടും ശൈത്യത്തില്‍ നിന്ന് രക്ഷനേടാനാണ് സായിപ്പ് ടൈയും കോട്ടും ധരിക്കുന്നത്. ചൂടുള്ള മണല്‍ക്കാറ്റില്‍ നിന്നും രക്ഷ നേടാനാണ് അറബി വെള്ള വസ്ത്രം കൊണ്ട് മൂടിക്കെട്ടുന്നത്. അവരുടെ നാട്ടിലത് ശരീര സംരക്ഷണത്തിന് ആണ്. നാം അത് പകര്‍ത്തിയാല്‍ എന്താകും സ്ഥിതി.
ഷര്‍ട്ടും പാന്റും ധരിക്കുന്നതിനോട് ഈയുള്ളവന്‍ എതിരല്ല. കോട്ടും ടൈയും മൂടികെട്ടലും വേണമോ എന്ന് ചിന്തിക്കുക. താന്‍ ധരിച്ച വസ്ത്രം ഏതായാലും ആത്മ വിശ്വാസത്തോടെ ധരിക്കണം. ഒരു കോണകം മാത്രമേ ഉടുത്തുള്ളൂ എങ്കിലും ആത്മവിശ്വാസം വിടരുത്. എന്നാല്‍ നമുക്ക് ഇല്ലാതെ പോയത് അതല്ലേ. എല്ലാം മൂടികെട്ടിയാലും ആരെന്കിലും തന്റെ ആന്തരിക ഭാഗങ്ങള്‍ കാണുന്നുവോ എന്ന തോന്നല്‍ ആത്മ വിശ്വാസക്കുറവാണു വ്യക്തമാക്കുന്നത്.
ഇവിടെയാണ് നമ്മുടെ നാരിമാരും മദാമ്മകളും തമ്മിലുള്ള വ്യത്യാസം.
നേരിയ ഒരു അടിവസ്ത്രം മാത്രമേ ധരിച്ചുള്ളൂ എങ്കിലും മദാമ്മ ആത്മവിശ്വാസമുള്ളവള്‍ ആണ്. സാരിയുടുത്താലും ചുരിദാര്‍ അണിഞ്ഞാലും നമ്മുടെ നാരിക്ക് സംശയം പുരുഷന്മാര്‍ തന്റെ അവയവങ്ങള്‍ ശ്രദ്ധിക്കുന്നുവോ? ( കാമാന്ധരായ പുരുഷന്മാര്‍ ഉള്ളത് കൊണ്ടാകുമോ?) ചിന്തിക്കുക.
പാന്റും ജീന്‍സും ഒരു കോമണ്‍ വസ്ത്രമാണ് മദാമ്മമാര്‍ക്ക് എന്നാല്‍ നമ്മുടെ നാരിമാര്‍ അവ ധരിച്ചാല്‍ കാണാന്‍ നല്ല ആള്‍ക്കൂട്ടം.എന്ത്കൊണ്ട്? ചിന്തിക്കുക
തുടരും.......

Friday, February 6, 2009
കേരളത്തില്‍ അച്ചു മാമന്റെ സ്വാധീനം കൂടുന്നു. ഇടതിന്റെ സ്വാധീനം കുറയുന്നുവോ?
കേരളത്തില്‍ മൂന്നാം മുന്നണി - അച്ചു മാമന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന മുന്‍പത്തെ പോസ്റ്റില്‍ വന്ന ഒരു അനോണി കമന്റ് ആണ് ഇതെഴുതാന്‍ പ്രേരകമായത്.
അച്ചു മാമന്‍ നല്ലവനാണ്. ചിട്ടയായ ജീവിതം. ഈ വയസ്സിലും യോഗ ചെയ്യുന്നു. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുന്നു.
ഇതെല്ലം ശരിയാണ് എന്നാല്‍ എന്ത് കൊണ്ട് പാര്‍ട്ടിക്ക് അനഭിമതനാകുന്നു.
ഒരു സവര്‍ണ്ണ ജാതിയില്‍ പിറക്കാത്തത് കൊണ്ടാണോ? അതോ പണക്കാരന്‍ അല്ലാത്തത് കൊണ്ടോ?
അച്ചു മാമനെ പുകഴ്ത്താന്‍ ഇടതു പാര്‍ട്ടിക്കാരന് തലയില്‍ മുണ്ട് ഇടേണ്ട സ്ഥിതി വിശേഷമാണോ നില നില്‍ക്കുന്നത്?
അല്ലെങ്കില്‍ എന്ത് കൊണ്ട് അനോണി ആയി വന്നു അഭിപ്രായം രേഖപ്പെടുത്തി.
അനോണി ആയി വന്നു അഭിപ്രായം പറഞ്ഞ ആ സഖാവ് പറഞ്ഞത് ശരിയാണ്. അച്ചു മാമന്‍ ഉത്തമനാണ്.
അപ്പൊ പാര്‍ട്ടി ചീത്തയാണോ എന്നാണോ ആ അനോണി മഹാന്‍ ഉദ്ദേശിച്ചത്.
പിണങ്ങാരായിയുടെ ആള്‍ ബലത്തിന് മുന്നില്‍ അച്ചു മാമന്‍ പേടിക്കുമെന്നു തോന്നുന്നില്ല. തീയില്‍ മുളച്ചത് വെയിലത്ത് വാടില്ലല്ലോ?
വയസ്സായാല്‍ പാര്‍ട്ടി ക്കും വേണ്ടാതാകുമോ?
നമ്പൂതിരിപ്പാട് പാര്‍ട്ടിക്ക് വേണ്ടി എല്ലാം ത്യജിച്ചു. അദ്ധേഹത്തിന്റെ മഹാമനസ്കത. വേദം പഠിച്ചതിന്റെ ഗുണം അവിടെയെന്കിലും കിട്ടി.
വയസ്സാന്‍ കാലത്ത് അദ്ദേഹം പാര്‍ട്ടിക്ക് അഭിമതനായിരുന്നോ?
നാക്ക് ശരിയല്ലെന്കിലും അച്ചു മാമന്‍ നമ്മുടെ മുഖ്യനല്ലേ?
വാക്കില്‍ പിഴവ് ജനങ്ങള്‍ സഹിക്കും. പക്ഷെ അഴിമതി സഹിക്കാന്‍ ആവില്ല.
അഴിമതിക്കാരന്‍ അല്ലാത്ത നമ്മുടെ അച്ചു മാമന്‍ നവഅഴിമതി യാത്രയില്‍ എങ്ങിനെ പങ്കെടുക്കും?
അച്ചു മാമന്‍ നീണാള്‍ വാഴട്ടെ !!

Tuesday, February 3, 2009
അധരത്തിന്‍ മേലൊരു കുളിര്‍ ചുംബനം
വറ്റി വരണ്ടൊരാ അധരത്തിന്‍
മേലൊരു കുളിര്‍ സ്പര്‍ശം
വിറച്ചു പോയ് മേലാസകലം
ഏതോ ഒരു ദീര്‍ഘ നിശ്വാസം
ആഴത്തിലിറങ്ങീ അധരത്തിനിടയിലൂടെ
തിരഞ്ഞൂ സ്ഥാനം നാക്കിന്നടിയില്‍
താപ മാപിനിയില്‍ തെളിഞ്ഞൂ
അതി താപം
ഒരു കൈയ്യാല്‍ പിടിച്ചു കൈത്തണ്ട
നോക്കി ഹൃദയ സ്പന്ദനം
യാതൊന്നുമേയില്ല ഭയപ്പാടിനായ്
പനി സ്വല്പം കൂടുതല്‍
ആര്‍ക്കും തിരിയാത്ത ഭാഷയില്‍
കുറിച്ചു പലതുകള്‍
പെട്ടി തൂക്കി പടിയിറങ്ങി
ആധുനിക വൈദ്യര്‍
ദൂരെ ആകാശത്തില്‍ നോക്കി
ഒരു ലക്ഷ്യവുമില്ലാതെ
മേലൊരു കുളിര്‍ സ്പര്‍ശം
വിറച്ചു പോയ് മേലാസകലം
ഏതോ ഒരു ദീര്‍ഘ നിശ്വാസം
ആഴത്തിലിറങ്ങീ അധരത്തിനിടയിലൂടെ
തിരഞ്ഞൂ സ്ഥാനം നാക്കിന്നടിയില്‍
താപ മാപിനിയില്‍ തെളിഞ്ഞൂ
അതി താപം
ഒരു കൈയ്യാല്‍ പിടിച്ചു കൈത്തണ്ട
നോക്കി ഹൃദയ സ്പന്ദനം
യാതൊന്നുമേയില്ല ഭയപ്പാടിനായ്
പനി സ്വല്പം കൂടുതല്‍
ആര്‍ക്കും തിരിയാത്ത ഭാഷയില്‍
കുറിച്ചു പലതുകള്‍
പെട്ടി തൂക്കി പടിയിറങ്ങി
ആധുനിക വൈദ്യര്‍
ദൂരെ ആകാശത്തില്‍ നോക്കി
ഒരു ലക്ഷ്യവുമില്ലാതെ
Friday, January 30, 2009
I am മാമുക്കോയ ഞമ്മളബ്ലോഗ്:i-am-മാമുക്കോയ.blogspot.com
I am മാമുക്കോയ. ഞമ്മളും ബോളഗ് എയ്ത്തു തൊടങ്ങിക്കുന്നു. പേര് i-am-മാമുക്കോയ.blogspot.com. ഞമ്മള മമ്മൂട്ടി തൊടങ്ങേനെകൊണ്ടല്ല. ഷക്കീല വരെ ബ്ലോഗ് എയ്തിനില്ലേ? അപ്പൊ ഞമ്മക്കും എയ്താം.
ഞമ്മള് കൊയിക്കൊട്ടുകാരന്‍ മാമുക്കോയ. വേറെ പല
കോയമാരുണ്ടാകും കോയിക്കോട്ട് പക്ഷെ ഞമ്മള് മീന്‍ കച്ചോടം നടത്തണ മാമുക്കോയ. വേറെ കൊയമാരായിട്ടു സാദൃശ്യം തോന്നിയാല്‍ അത് ഞമ്മള കുറ്റം അല്ല.
പിന്നെ കൂതറകള്‍ അവലോകനം നന്നായി ചീയ്താല്‍ ഒരു മീന്‍ ഫ്രീയായി തരാം.
ബൂലോകത്ത് ഞമ്മക്ക് കംബിട്ടീശന്‍ ഉണ്ടെന്നു അറിയാം. കാപ്പിലാനും ബെര്‍ളി പിടിച്ചോനും ഇഞ്ചി പെണ്ണും മനോജും അനിലും മാണിക്യവും പിന്നെ ചാണക്യനും. ഞമ്മക്ക് അതൊന്നും പെടില്ല. ഞമ്മള് എയ്തും.
നാലാം ക്ലാസ്സ് നാലു വട്ടം തോറ്റപ്പം ഇമ്മ പറഞ്ഞതാ ഇജ്ജ് നന്നാവൂല്ലാന്നു. മോയ്മ്മുട്ടിടെ മാതിരി വേറെ ആളെ വച്ചൊന്നും അല്ല ഞമ്മള് എയ്തനത്. ഞമ്മള് സ്വന്തം എയ്താ.
ഞമ്മക്ക് സാമ്പത്തികം ഒന്നും തിരിയില്ല. ഞമ്മള് എയ്താം.
"ഞമ്മടെ ആളുകള്‍ എങ്ങനെ 'മീന്‍'വാദികള്‍ ആകുന്നു" എന്ന്.
അത് എളുപ്പല്ലേ പണി ഇല്ലാതെ വീട്ടില് ഇരിക്കുമ്പോ ഇമ്മ ചോറ് തരൂല. അപ്പൊ ആദ്യം കടല വിക്കും. പിന്നെ പഴയ സാധനങ്ങള്‍ വിക്കും. പിന്നെ ഒരു 'മീന്‍ 80 ' വാങ്ങി ഞമ്മള പോലെ മീന്‍ കാരനാകും.
പിന്നെ ഇടയ്ക്കു ഞമ്മള സായ് വിനു ചായ കൊടുത്തോണ്ട് ഞമ്മള് പാര്‍ട്ടിടെ സെക്രട്ടറി ആയി. ഇന്നാലും ഞമ്മള് മീന്‍ കച്ചോടക്കാരന്‍ മാമുക്കോയ തന്നെ.

Thursday, January 29, 2009
മതേതരം എന്നത് കൊണ്ട് ഉദേശിക്കുന്നത് .....
മതേതരം എന്നത് കൊണ്ട് ഉദേശിക്കുന്നത് ഒരു മതത്തിലെ അംഗ ബലം കുറയുമ്പോള്‍ ഇതര മതത്തെ പ്രീണിപ്പിച്ചു വോട്ട് നേടുക എന്നതാണോ?
പത്ര മാധ്യമങ്ങള്‍ ജനസംഖ്യ നോക്കി തലവാചകം എഴുതുന്ന പോലെ നമ്മുടെ മതേതര പാര്‍ട്ടികളും ഈ പാത പിന്തുടരുകയാണോ?
മലപ്പുറത്ത് ഹിന്ദു മതത്തില്‍ പെട്ടവരെ സ്ഥാനാര്‍ഥിയാക്കാന്‍ മതേതര പാര്‍ട്ടികളായ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും സീ പീ എമ്മും തയ്യാറാകുമോ?
ബീ ജെ പീ മാവേലിക്കരയില്‍ ഒരു അച്ചായനെ നിര്‍ത്തിയതില്‍ തെറ്റ് പറയാന്‍ പറ്റില്ല കാരണം ബീ ജെ പീ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയല്ലേ?
അയോധ്യയിലും മറ്റും ഹിന്ദു വോട്ടിനായി പാര്‍ട്ടികള്‍ മത്സരിക്കുന്നു. കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയായ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി.)
കോടികള്‍ ചെലവഴിച്ചുള്ള നവീകരണപദ്ധതികള്‍ മിക്കവാറും അടുത്തമാസം ആരംഭിക്കും. അന്താരാഷ്ട്ര രാംലീല സെന്റര്‍, ബുദ്ധവിഹാര്‍, ശില്‌പഗ്രാം,
രാമകഥാ മ്യൂസിയം എന്നിവ പദ്ധതിയില്‍പ്പെടുന്നു. അപ്പോള്‍ മലപ്പുറത്ത് മുസ്ലീം വോട്ടിനായും അയോധ്യയില്‍ ഹിന്ദു വോട്ടിനും ആയുള്ള പോരാട്ടം.
ഇതൊന്നും മനസ്സിലാക്കാനുള്ള സാമാന്യ ബോധം പൊതു ജനത്തിന് നഷ്ടപെട്ടു എന്ന് വേണം മനസ്സിലാക്കാന്‍.
കേരളത്തില്‍ പ്രത്യോകിച്ച് വടക്കന്‍ മേഖലയില്‍ മറ്റു മുസ്ലീം പാര്‍ട്ടി കളുമായി സഖ്യമുണ്ടാക്കുന്ന ഇടതരും തമിഴ്‌നാട്ടില്‍ ഹിന്ദു വോട്ടുകള്‍ ജയലളിത
വഴി ഉറപ്പിക്കുകയാണോ? കേരളത്തിലെ ഹിന്ദുക്കള്‍ യഥാര്‍ത്ഥ 'മതേതര' വിശാസിയായതിനാല്‍ അവരുടെ വോട്ടിനായി പ്രത്യോകിച്ച് ഒന്നും ഈ വക
പാര്‍ട്ടികള്‍ക്ക് ചെയ്യേണ്ടതില്ല. പക്ഷെ മറ്റു സംസ്ഥാനങ്ങളില്‍ അവരുടെ വോട്ട് കൂടിയേ തീരൂ.
ഈ അവസരത്തില്‍ ഒന്ന് ചിന്തിച്ചു നോക്കിയാല്‍ ബീ ജെ പീ യെ മാത്രം എന്തിനു വര്‍ഗ്ഗീയ പാര്‍ട്ടി എന്ന് പറയുന്നു? കോണ്‍ഗ്രസ്സും
സീ പീ എമ്മും ലീഗും എല്ലാം വര്‍ഗ്ഗീയ പാര്‍ട്ടികള്‍ എന്ന ഗണത്തില്‍ പെടില്ലേ? ഇതെഴുതിയതിനാല്‍ എന്നെയും മതേതര വാദികള്‍ ബീ ജെ പീ
ക്കാരനോ വര്‍ഗ്ഗീയ വാദിയോ ആക്കാതിരുന്നാല്‍ നന്നായിരുന്നു. യഥാര്‍ത്ഥ സോഷ്യല്‍ ഇസത്തിലും കമ്മ്യൂണിസംത്തിലും വിശ്വസിക്കുന്ന ഞാന്‍ ഒന്ന്
മാറി ചിന്തിച്ചു പോയി. ബഹു നില മാര്‍ബിള്‍ കെട്ടിടത്തിലെ സോഷ്യല്‍ ഇസമല്ല എന്റെ. മറിച്ച് വിയര്‍ത്തു പണിയെടുക്കുന്ന തൊഴിലാളികളുടെ സോഷ്യല്‍ ഇസം.
എന്ന് ഈ 'മതേതര'ത്തില്‍ നിന്ന് മാറി ജനങ്ങളെ സമമായി കാണാന്‍ പാര്‍ട്ടികള്‍ തയ്യാരാകുന്നുവോ അന്ന് കേരളം പുരോഗമിക്കും.

Monday, December 8, 2008
ഇപ്പോള്‍ കിട്ടിയത്.. ചൂടുള്ള വാര്‍ത്ത..
അങ്ങാടിപുറത്ത് അഞ്ചരക്കുള്ള അങ്കലാപ്പ് എക്സ്പ്രസ്സില്‍ അഞ്ചു അടി അഞ്ചു ഇഞ്ചു നീളത്തില്‍ ആരും കാണാതെ അടഞ്ഞുകിടന്ന അഞ്ചല്‍പെട്ടി അരമണിനേരം അങ്കലാപ്പുണ്ടാക്കി.
പാലക്കാട്ടു നിന്നും പാലായ്ക്ക് പോയ പാസഞ്ചര്‍ പാതിവഴിയില്‍ പാളംതെറ്റി പണ്ടാരാണ്ട് പറഞ്ഞപോലെ പന്തം പേടിച്ചു പന്തളത്ത് പോയ പട പോലെ പണ്ടാരടങ്ങി പഞ്ചറായി.
കോട്ടയത്തെ കോട്ടൂരച്ചനും കോഫി സിസ്റ്റര്‍ ഉം കോഫി കുടിച്ചു കൊട്ടതളത്തില്‍ കെട്ടിമറഞ്ഞു കണ്ട കന്യാസ്ത്രീയെ കോടാലികൊണ്ട് കൊട്ട് കൊടുത്തു കിണറ്റിലെരിഞ്ഞ കാപാലികരെ കോടതികമ്പി യെണ്ണിച്ച് കുമ്പസാരംനടത്തി.
പട്ടാളക്കാരനെ പട്ടിയെന്ന് വിളിച്ച പാലിക്കകത്ത് പച്ചുതന്‍ പട്ടാപ്പകല്‍ പട്ടിക്കഴുത്തില്‍ പട്ടണം പരക്കെ പിച്ചയെടുത്തു.

Friday, December 5, 2008
റോഡ് അപകടങ്ങള്‍ - ഒരു തിരിഞ്ഞു നോട്ടം
ഒരു ഡ്രൈവറുടെ അശ്രദ്ധയില്‍ പൊലിഞ്ഞത് ഒമ്പത് ജീവന്‍.
മറ്റു രാജ്യങ്ങളിലെ സുരക്ഷാ മാര്‍ഗങ്ങള്‍ നമുക്കും സ്വീകരിച്ചു കൂടെ?
ദുരന്ത കേരളം പോസ്റ്റ് കൂടെ വായിക്കുക

Thursday, December 4, 2008
ദുരന്ത കേരളം - റോഡ് അപകടം തുടരുന്നു
ലോകത്താകമാനം ദുരന്തങ്ങള്‍ തുടരുകയാണ്. സാമ്പത്തിക അസ്ഥിരത, തീവ്രവാദി ആക്രമണങ്ങള്‍, ആത്മഹത്യകള്‍ അങ്ങിനെ തുടരുന്നു ദുരന്തങ്ങള്‍.
ഏറ്റവും ഒടുവിലിതാ അബ്ദുല്‍കബിറിന്റെ അശ്രദ്ധ ഒമ്പത് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ അപഹരിച്ചിരിക്കുന്നു.
കഴിഞ്ഞ ആഴ്ചയിലെ ഭീകര ആക്രമണത്തിന്റെ ചൂട് ആറുന്നതിനു മുമ്പ് കേരളത്തിന് വേറൊരു ദുഃഖം.
ആരെന്തു പറഞ്ഞു ആശ്വസിപ്പിച്ചാലും തീരാത്ത ദുഖമാണ് ആ പിഞ്ചു കുഞ്ഞുങ്ങളുടെ മാതപിതാക്കള്‍ക്കുള്ളത്.
ആദരാഞ്ജലികള്‍.
1. എന്തുകൊണ്ട് ഇതുമാതിരി അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു?
കേരളത്തിലും നിയമങ്ങളുണ്ട്, അവ പര്യാപ്തവുമാണ്. പക്ഷെ എവിടെയാണ് പിഴച്ചത്?
സംഭവിച്ചു കഴിഞ്ഞു പരിതപിക്കുന്നതിനേക്കാള്‍ നല്ലത് അത് തടയുകയാണ്. ഇതിനു മുമ്പും ഇങ്ങനെ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. കാരണങ്ങള്‍ പലതായിരുന്നു. ബസ്സുകളുടെ മത്സര ഓട്ടം, ഉറങ്ങിപ്പോയി, ബ്രേക്ക് പോയി തുടങ്ങി നിരവധി കാരണങ്ങള്‍.
ഡ്രൈവര്‍ മാരുടെ ലൈസെന്‍സ് റദ്ദാക്കി.ചൂടാറിയപ്പോള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചോ അല്ലാതെയോ പുനസ്ഥാപിച്ചു.ഈ നടപടി മറ്റു ഡ്രൈവര്‍മാര്‍ക്ക് നിയമത്തിലും മറ്റും വിശ്വാസമില്ലാതായി.
അപകടം വരുത്തിയ ഡ്രൈവര്‍ ഉള്‍പെടെ എല്ലാവര്ക്കും ഇന്‍ഷുറന്‍സ് പണം ലഭിച്ചു. ഇതും അപകടം വരുത്തിയ ഡ്രൈവര്‍ക്കും മറ്റുള്ളവര്‍ക്കും വീണ്ടും അപകടങ്ങള്‍ വരുത്താന്‍ പേടിയില്ലാതായി.
2. നമ്മുടെ നിയമങ്ങളും പോരായ്മയും?
നമുക്കും നിയമങ്ങളുണ്ട്. പക്ഷെ അത് സാധാരണ ജനത്തിന്റെ പുറത്തു കയറാന്‍ മാത്രം.
ലൈസെന്‍സ് കൊടുക്കുന്നത് മുതല്‍ അഴിമതിയാണ്.( നല്ല ഉദ്യോഗസ്ഥന്മാരെ ബഹുമാനിക്കുന്നു. ക്ഷമിക്കുക.) കേരളത്തില്‍ പണം കൊണ്ടും സ്വാധീനം കൊണ്ടും എന്തുമാവാം എന്ന സ്ഥിതിയാണ്.
കാറ് വാങ്ങാന്‍ കാശില്ലാത്ത സാധാരണക്കാരും ഉദ്യോഗസ്ഥരും ഇരു ചക്ര വാഹനത്തില്‍ പോയാല്‍ പോലീസ് തടഞ്ഞു നിര്‍ത്തി ഹെല്‍മെറ്റ് മുതലായവക്കായി ശല്യപെടുത്തും, മറു ഭാഗത്ത് വാഹനം കൊണ്ട് നടത്തുന്ന കുഴല്‍പണ വിതരണം, വ്യഭിചാരം, തീവ്രവാദം തുടങ്ങിയവയ്ക്ക് എതിരെ കണ്ണടക്കും. ( മാതൃരാജ്യത്തെ ബഹുമാനിച്ചു കൃത്യ നിര്‍വഹണം നടത്തുന്ന പോലീസുകാര്‍ക്ക് സല്യൂട്ട്.)
3. അമേരിക്ക പോലെയുള്ള മറ്റു രാജ്യങ്ങളിലെ നിയമങ്ങളും ജനങ്ങളും?
നാക്ക് എടുത്താല്‍ അമേരിക്കയെ കുറ്റം പറയുന്ന രാഷ്ട്രീയക്കാര്‍ മന്ത്രിമാര്‍ പൊതു ഖജനാവിലെ പണം കൊണ്ട് എത്ര തവണ പര്യടനം നടത്തി. എന്നെന്കിലും ഈ വക രാജ്യങ്ങളിലെ നിയമങ്ങളും അവ പരിപാലിക്ക പെടുന്നതും ശ്രദ്ധിച്ചിട്ടുണ്ടോ?
അമേരിക്കയെ കുറ്റം പറഞ്ഞാലും അവരുടെ പണം അല്ലെങ്കില്‍ വിദേശ പണമാണ് അവരുടെ ലക്‌ഷ്യം? ( അമേരിക്കയില്‍ ജീവിക്കുന്നത് കൊണ്ട് ഈ കാര്യങ്ങള്‍ വിവരിക്കുന്നു. യൂറോപ്പും മറ്റു ഏഷ്യന്‍ രാജ്യങ്ങളും മാതൃകാ പരമാണ്.)
അമേരിക്കയില്‍ എല്ലാം നല്ലതാണെന്ന് പറയുന്നില്ല, എന്നാല്‍ നല്ല കുറെ കാര്യങ്ങളുണ്ട്.
1. ലൈസെന്‍സ് എടുക്കാന്‍ പരിക്ഷ എഴുതണം( ഇപ്പോള്‍ കേരളത്തിലും എഴുതണം എന്ന് വിചാരിക്കുന്നു.) അതിനു ഒരു ബുക്ക് ഉണ്ട്. ഓരോ സംസ്ഥാനത്തിനും നിയമങ്ങളില്‍ ചിലമാറ്റങ്ങള്‍ ഉണ്ടാകും. ആ ബുക്കില്‍ വളരെ കൃത്യമായി എങ്ങനെ ഓടിക്കണം, റോഡിലെ അടയാളങ്ങള്‍ ,വേഗത പരിധി, കള്ള് കുടിച്ചു ഓടിച്ചാലുള്ള ശിക്ഷ, മഞ്ഞു വീണു കിടക്കുമ്പോള്‍ എങ്ങനെ ഓടിക്കണം തുടങ്ങി നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇത് വളരെ ശ്രദ്ധിച്ചു പഠിച്ചാലെ പരിക്ഷ പാസാകുകയുള്ളൂ. ( ഇത് കൈക്കൂലി കൊണ്ട് അമേരിക്കയില്‍ പാസാകില്ല.)
2. റോഡ് ടെസ്റ്റ് ആണ് അടുത്ത കടമ്പ. നമ്മുടെ കൂടെ ഇരുന്നു ടെസ്റ്റ് നടത്തും. എവിടെയെന്കിലും ചെറിയ തെറ്റ് ( അടയാളങ്ങള്‍ ശ്രദ്ധിക്കാതിരുന്നാല്‍, രേഖപെടുത്തിയ വേഗതയില്‍ കൂടിയാല്‍ തുടങ്ങി) വരുത്തിയാല്‍ പാസാകില്ല.( കൈക്കൂലി കൊണ്ട് പാസാകില്ല)
3. ടിക്കറ്റ് സമ്പ്രദായം. ഓടിച്ചു തുടങ്ങിയാല്‍ (വേഗത കൂടിയാല്‍, അടയാളങ്ങള്‍ ശ്രദ്ധിക്കാഞ്ഞാല്‍ തുടങ്ങി ) തെറ്റുകള്‍ക്ക് ടിക്കറ്റ് തരും. 12 ടിക്കറ്റ് ആയാല്‍ ലൈസെന്‍സ് റദ്ദ് ചെയ്യും. കള്ള് കുടിച്ചു ഓടിച്ചാല്‍ ലൈസെന്‍സ് റദ്ദ് ചെയ്യും.
4. കാല്‍ നട യാത്രക്കാര്‍ക്ക് റോഡു മുറിച്ചു കടക്കാന്‍ ബട്ടണ്‍ പ്രസ് ചെയ്‌താല്‍ സിഗ്നല്‍ കിട്ടും. ( ക്ഷമിക്കണം ഇതെല്ലം കേരളത്തിലോ ഇന്ത്യയിലോ നടപ്പിലാക്കുക വിഷമം ആണെന്ന് അറിയാം. എന്നാലും നമ്മലാവുന്നതു ചെയ്തു കൂടെ?)
5. ഇന്‍ഷുറന്‍സ് കമ്പനി മാത്രമല്ല ഉപയോക്താവും കൂടെ നഷ്ടം വഹിക്കണം. ( ഇത് വഴി ഓടിക്കുനവന്റെ ഉത്തരവാദിത്തം കൂടും. മുതലാളിയുടെ ഉത്തരവാദിത്തം കൂടും. കേരളത്തില്‍ അപകടം വരുത്തിയാല്‍ ഇന്‍ഷുറന്‍സ് കമ്പനി വഹിച്ചോളും എന്ന വിചാരവും അപകടം കൂടുന്നതിനുള്ള ഒരു കാരണം ആകുന്നുണ്ടോ എന്ന സംശയം?)
6. ഇതിനെല്ലാം ഉപരിയായി ജനങ്ങള്‍ പൂര്‍ണമായും നിയമങ്ങള്‍ അനുസരിക്കുന്നു. കൂടാതെ അവരുടെ മനോഭാവം തികച്ചും അഭിനന്ദനീയമാണ്. ഒരാള്‍ റോഡ് മുറിച്ചു കടക്കുകയാനെന്കില്‍ വാഹനം കൊണ്ട് കാത്തു നില്‍ക്കും. മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ അവസരം നല്‍കും. ഇങ്ങനെ നിയമങ്ങള്‍ തെറ്റിക്കുന്നവരെ കണ്ടാല്‍ മറ്റുള്ളവര്‍ പോലീസില്‍ വിവരം അറിയിക്കു. നിമിഷങ്ങള്‍ക്കകം അവര്‍ പിടിച്ചോളും. (911 ആണ് പോലീസിന്റെ നമ്പര്‍) . ഇത് മാതിരി ജനങ്ങള്‍ ജാഗരൂകരാണ്. കേരളത്തിലെ മാതിരി പോലീസിനെ വിളിച്ചു പറ്റിക്കാന്‍ നോക്കിയാല്‍ പുറം കാണില്ല. ഇവടത്തെ പ്രത്യോകത പോലീസുകാര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ പറ്റില്ല. അഥവാ കൊടുക്കാന്‍ ശ്രമിച്ചാല്‍ അനുഭവിക്കും.
നമ്മുടെ അധികാരികളെ കൈക്കൂലിക്കാര്‍ നാമുള്‍പ്പെടുന്ന പൊതുജനമാണ്. അവര്‍ക്ക് അര്‍ഹിച്ച ശമ്പളം കൊടുക്കുക.അനര്‍ഹമായി വന്നവര്‍ ആണ് കൈക്കൂലി മേടിക്കുന്നത്
പത്ര മാധ്യമങ്ങള്‍ ഈ അപകടവും ആഘോഷമാക്കും. രാഷ്ട്രീയക്കാര്‍ മുതലക്കണ്ണീര്‍ ഒഴുക്കും. നഷ്ടം പൊതു ജനത്തിനാണ് കുഞ്ഞുങ്ങള്‍ നഷ്ടപെട്ട മാതാപിതാക്കള്‍ക്കാന്. കുറച്ചു നാളുകള്‍ക്കു ശേഷം മന്ത്രിയോ MLA യോ വിചാരിച്ചാല്‍ മറ്റു കുട്ടി നേതാക്കളോ വിചാരിച്ചാല്‍ അബ്ദുല്‍കബിറിനു ലൈസെന്‍സ് തിരിച്ചു കിട്ടും. വീണ്ടും ഓടിക്കും ഉറങ്ങും. ഇത് കണ്ടു മറ്റുള്ളവരും വണ്ടി ഓടിക്കും ഉറങ്ങും ......
ഇത്രയും പറഞ്ഞത് ഒരു ദേശസ്നേഹി അല്ലെങ്കില്‍ മനുഷ്യ സ്നേഹിയുടെ വികാരങ്ങള്‍ ആണ്.
ജന്മ സ്ഥലത്തിനോടും മനുഷ്യരോടും ഉള്ള സ്നേഹം.
ദയവായി ദുര്‍വ്യാഖാനങ്ങള്‍ ഒഴിവാക്കുക.
ചോറിനു വേണ്ടി അന്യ നാട്ടില്‍ ജോലി ചെയ്യേണ്ടി വന്ന ഒരുവന്‍ അവിടെ കണ്ട ചില നല്ല കാര്യങ്ങള്‍ പങ്കു വച്ച് അത്ര തന്നെ.
ആരോഗ്യ പരമായ ഒരു ചര്‍ച്ച തുടങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഒരിക്കല്‍ കൂടി അനുശോചനം രേഖപെടുത്തുന്നു.

Monday, November 24, 2008
നമ്പൂരിയും മന്ത്രിയും
"എന്താ രാമ ഈ കേക്കണേ?" നമ്പൂരി കാര്യസ്ഥനോട്.അടിയന്‍ ഒന്നും കേട്ടില്ല്യല്ലോ? രാമന്‍ മറുപടി പറഞ്ഞു.
"നിയ്യ് വേണ്ടതൊന്നും കേള്‍ക്കില്ല്യ ആ ശുംഭന്‍ എന്തൊക്കെയാ പറയണേ..ഓരോരോ ദിവസം ഓരോരോ വിഡ്ഢിത്തരം വിളമ്പാം എന്നവന്‍ ഏറ്റിട്ടുണ്ടോ?"
"തമ്പ്രാന്‍ ആരെ പറ്റിയ പറയണത്? " രാമന് ശങ്കയായി.
"നീയപ്പം ആ മടിയില്‍ വക്കണ സാധനം.. എന്താപ്പതിനു പറയാ ..ആ ലാപ്ടോപ് നോക്കാരില്ല്യെ? നോം പറഞ്ഞിട്ടില്ല്യെ വിമാനം കേറണന്റെ മുമ്പേ ആ സാധനം പഠിക്കാന്‍. നിക്ക് തേവാരം കഴിഞ്ഞ വാര്‍ത്ത വായിക്കണം ന്നു നിസ്ച്ചല്ല്യെ? ശുംഭന്‍ "
"തമ്പ്രാന്‍ അതിനു ഇവടെ പത്രം കിട്ട്വോ?" രാമന്‍റെ ചോദ്യം."ശുംഭന്‍. അതിനാ മാത്രൂമീം മനോരമേം ഓണ്‍ ലൈനില് പത്രം തരണേ?"
"ശരി തമ്പ്രാന്‍ " രാമന്‍ ലാപ് ടോപ്പ് തുറന്നു.
"മേല്‍ശാന്തിക്കു വര്‍ഷത്തില്‍ പത്തു ലക്ഷം നല്‍കണം - മന്ത്രി"രാമന്‍ പത്രത്തില്‍ നിന്ന് വായിച്ചു.
"ഈ ശുംഭന്‍ ദേവസ്വം മന്ത്രി എന്തൊക്കെയാ വിഡ്ഢിത്തം എഴുന്നള്ളിച്ചേ ! ഇപ്പൊ ദാ പറയണ് മേല്‍ശാന്തിക്കു പത്തു ലക്ഷം കൊടുക്കണം ന്നു അപ്പൊ കീഴ്ശാന്തിക്ക് അവന്‍റെ അച്ഛന്‍ കൊടുക്ക്വോ?അല്ല ഇപ്പൊ ഇതൊക്കെ നിശ്ചയിക്കാന്‍ ആ ശുംഭനെ ആരാ നിസ്ച്ചയിച്ചേ?അല്ല രാമ, ഇപ്പൊ പത്തു ഉറുപ്പിക കിട്ടാന്‍ തൊടങ്ങിയപ്പോ അല്ലെ ഇവനൊക്കെ അമ്പലത്തില്‍ പോകാന്‍ തൊടങ്ങിയേ? അതിനു മുമ്പേ ഈ നംബൂരാര് അവടെ പോയി പൂജകഴിച്ചപ്പോ ഒരു മന്ത്രീം ഇണ്ടായിരുന്നില്ലല്ലോ?"
"ശരിയാ തമ്പ്രാന്‍ " രാമന്‍ യു ടുബില്‍ പോയി വേറൊരു വിഡ്ഢിത്തം നമ്പൂരിയെ കേള്‍പ്പിച്ചു.
"ഛെ ഛെ ഈ ശുംഭന്‍ എന്താ യീ പറയണേ അമേരിക്കേലെ ഉണ്ണി നമ്പൂരാര്‍ ന്നൊക്കെ .. ഇവടം വന്നപ്പം മനസ്സിലായി ഈ അമേരിക്കേല് ബുദ്ധിയുള്ളവനും ജോലിയെടുക്കുന്നവനും ജീവിക്കാം ന്നു.
ഇവടെ രാഷ്ട്രീയം കൊണ്ട് ജീവിക്കാന്‍ പറ്റില്ല്യ ന്നു.ഈ ശുംഭന്‍ മന്ത്രിക്കു ബുദ്ധി വരാന്‍ ഹോമം മതിയാവും ന്നു തോന്നണില്ല്യ?"
"ദക്ഷിണ വാങ്ങരുത് - ദേവസ്വം" രാമന്‍ അടുത്ത വാര്‍ത്ത വായിച്ചു.
"രാമ, നിനക്കറിയ്വോ എന്താ ദക്ഷിണ ന്നു?""പ്രസാദം തരുമ്പോ നമ്പൂരിക്ക് കൊടുക്കണതല്ലേ?" - രാമന്‍ ചോദിച്ചു.
"അതെന്ന്യ. നിയ്യ് അതെന്തിനാ കൊടക്കണേ? നിന്നോട് പൂജാരി പറഞ്ഞിട്ടാ?"അല്ല അത് ന്‍റെ ഒരു സന്തോഷം. പൂജാരിയുടെ സന്തോഷം കൂടി ഉണ്ടെങ്കിലേ പൂജിച്ചതിന്റെ ഫലം ഉണ്ടാവൂ." രാമന്‍ മറുപടി പറയണൂ.
"അപ്പൊ ദക്ഷിണ കൊടുക്കുന്നതിനു ആ ശുംഭന്‍ എന്തിനാ നിയന്ത്രിക്കണേ?കലികാലം അല്ലാതെ ഇപ്പൊ എന്താ പറയാ?പണ്ട് മുടക്കം വരാതെ ഇവടത്തെ അമ്പലങ്ങളില്‍ ഒക്കെ പൂജ നടന്നത് ഒരു മന്ത്രീം ഇണ്ടായിട്ടല്ല. ഈ നംബൂരാര് തന്നെയാ നടത്തിയേ
ഇപ്പൊ പണം ഉണ്ട് അപ്പൊ മന്ത്രീം മാനേജരും ഒക്കെ ഉണ്ടായി.മൈലുകള്‍ നടന്നും തോണിയില്‍ പോയും മലകയറിയും ഒരു മുടക്കോം വരുത്താതെ ഈ അമ്പലം ഒക്കെ നോക്കി നടത്തി. ഇപ്പൊ വന്നിരിക്കുന്നു കൊറേ രാഷ്ട്രീയക്കാര്.
"ശരിയാ തമ്പ്രാന്‍ ഇപ്പൊ അമ്പലത്തില്‍ തോഴന്‍ പോണം എന്കില് എം എല്‍ എന്റേം മന്ത്രീടെം കത്തൊക്കെ വേണം ന്ന കേട്ടത്?" രാമന്‍ നമ്പൂരിയോട്.
"അപ്പൊ കലികാലം തുടങ്ങീന്നര്‍ത്ഥം കലി മന്ത്രീടെ രൂപത്തിലും വന്ന്വോ?എന്താ പ്പോ അച്ചു ഒന്നും മിണ്ടാത്തേ? "
"തമ്പ്രാന്‍ ഇപ്പൊ അച്ചു കാലഹരണ പെട്ടു ന്ന തോന്നണേ ഇപ്പൊ മറ്റവന്‍ ആണ് ഭരിക്കുന്നത്" രാമന്‍ പറഞ്ഞു.
"ആ വിപ്ലവ വായാടി ആവും.. ശരി തന്നെയാ ഇന്നലെ അല്ലെ നീ വായിച്ചേ.."
"ശരി തമ്പ്രാന്‍ രണ്ടാമത്തെ ഉണ്ണി ശങ്കരന്‍ കാലിഫോര്‍ണിയയില്‍ നിന്ന് വിളിച്ചിരുന്നു. വിമാനം ബുക്ക് ചെയ്തിട്ടുണ്ട് ത്രെ" രാമന്‍ പറഞ്ഞു.
"ന്ന പ്പോ ആ സാധനം അങ്ങിട് മടക്കി വച്ചോ.. നാളത്തേക്ക് പെട്ടി ഒരുക്കണ്ടേ.."നമ്പൂരി മുറുക്കാന്‍ ചെല്ലാം കയ്യിലെടുത്തു.

Subscribe to:
Posts (Atom)