Saturday, February 7, 2009

മലയാളി നാരിമാരുടെ നഗ്നത - ഒരവലോകനം

മലയാളി ബ്ലോലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയങ്ങളാണ് സ്ത്രീ നഗ്നത, കേരള മന്ത്രിപുത്രന്മാരുടെ പെണ്‍വാണിഭം, എം എല്‍ എ പുത്രിയുടെ അഴിഞ്ഞാട്ടം, പബ്ബിലെ തുണിയുരിയല്‍ തുടങ്ങിയവ. നഗ്നത ഒരു ആഭാസമാണ് എന്ന് പറയുക വയ്യ. അത് ദര്‍ശിക്കുന്നവന്റെ ചിന്താഗതി പോലെയിരിക്കും.നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മനുഷ്യന്‍ വസ്ത്രം ധരിച്ചിരുന്നില്ല. പിന്നീട് മരവുരിയായി. അങ്ങിനെ മനുഷ്യന്‍ പുരോഗമിച്ചപ്പോള്‍ വസ്ത്രധാരണം ജീവിതത്തിന്റെ ഒരു ഭാഗമായി. നമ്മുടെ നാട്ടിലും എല്ലാ ജാതിയിലും പെണ്ണുങ്ങള്‍ മാറ് മറച്ചിരുന്നില്ല.എന്നാല്‍ മലയാളി വളര്‍ന്നതോടെ അല്ലെങ്കില്‍ സമൂഹം പുരോഗമിച്ചതോടെ മാറ് മറക്കാനുള്ള ശീലം മലയാളിക്കുണ്ടായി. എന്നാലും പുരുഷന്മാര്‍ അര്‍ദ്ധ നഗ്നരായിരുന്നു (ഇപ്പോഴും). നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ചുള്ള വസ്ത്രധാരണ രീതിയായിരുന്നുഅത്. വൈദേശിക ആക്രമണങ്ങള്‍ മലയാളിയുടെ സദാചാര ബോധത്തെയും ഇല്ലാതെ ആക്കി എന്ന് വേണം പറയാന്‍.മറക്കാത്ത മാറ് കണ്ടാല്‍ അവനു കണ്ട്രോള്‍ ഇല്ലാതെയായി. അതിനാല്‍ പെണ്ണുങ്ങള്‍ മാറ് മറച്ചു തുടങ്ങി. ഇപ്പോള്‍ പെണ്ണുങ്ങള്‍ക്ക്‌ കണ്ട്രോള്‍ പോകുന്ന സ്ഥിതിയാണ്. അധികം താമസിയാതെ ആണുങ്ങളും മാറ് മറക്കേണ്ടി വരും.

ആറു മാസം മഴയിലും വിയര്‍ക്കുന്ന വേനലിലും മുണ്ട് ആണ് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യം. എന്നാല്‍ ഇന്ന് സായിപ്പിന്റെ വസ്ത്രധാരണ രീതിയും അറബിയുടെ വസ്ത്രധാരണ രീതിയും നാം പകര്‍ത്തുകയാണ് ( പ്രൊഫഷണല്‍ ഇസത്തിന്റെ പേരിലും മതത്തിന്റെ പേരിലും) . കൊടും ശൈത്യത്തില്‍ നിന്ന് രക്ഷനേടാനാണ് സായിപ്പ് ടൈയും കോട്ടും ധരിക്കുന്നത്. ചൂടുള്ള മണല്‍ക്കാറ്റില്‍ നിന്നും രക്ഷ നേടാനാണ് അറബി വെള്ള വസ്ത്രം കൊണ്ട് മൂടിക്കെട്ടുന്നത്. അവരുടെ നാട്ടിലത് ശരീര സംരക്ഷണത്തിന് ആണ്. നാം അത് പകര്‍ത്തിയാല്‍ എന്താകും സ്ഥിതി.

ഷര്‍ട്ടും പാന്റും ധരിക്കുന്നതിനോട് ഈയുള്ളവന്‍ എതിരല്ല. കോട്ടും ടൈയും മൂടികെട്ടലും വേണമോ എന്ന് ചിന്തിക്കുക. താന്‍ ധരിച്ച വസ്ത്രം ഏതായാലും ആത്മ വിശ്വാസത്തോടെ ധരിക്കണം. ഒരു കോണകം മാത്രമേ ഉടുത്തുള്ളൂ എങ്കിലും ആത്മവിശ്വാസം വിടരുത്. എന്നാല്‍ നമുക്ക് ഇല്ലാതെ പോയത് അതല്ലേ. എല്ലാം മൂടികെട്ടിയാലും ആരെന്കിലും തന്റെ ആന്തരിക ഭാഗങ്ങള്‍ കാണുന്നുവോ എന്ന തോന്നല്‍ ആത്മ വിശ്വാസക്കുറവാണു വ്യക്തമാക്കുന്നത്.

ഇവിടെയാണ്‌ നമ്മുടെ നാരിമാരും മദാമ്മകളും തമ്മിലുള്ള വ്യത്യാസം.
നേരിയ ഒരു അടിവസ്ത്രം മാത്രമേ ധരിച്ചുള്ളൂ എങ്കിലും മദാമ്മ ആത്മവിശ്വാസമുള്ളവള്‍ ആണ്. സാരിയുടുത്താലും ചുരിദാര്‍ അണിഞ്ഞാലും നമ്മുടെ നാരിക്ക് സംശയം പുരുഷന്മാര്‍ തന്റെ അവയവങ്ങള്‍ ശ്രദ്ധിക്കുന്നുവോ? ( കാമാന്ധരായ പുരുഷന്മാര്‍ ഉള്ളത് കൊണ്ടാകുമോ?) ചിന്തിക്കുക.

പാന്റും ജീന്‍സും ഒരു കോമണ്‍ വസ്ത്രമാണ് മദാമ്മമാര്‍ക്ക് എന്നാല്‍ നമ്മുടെ നാരിമാര്‍ അവ ധരിച്ചാല്‍ കാണാന്‍ നല്ല ആള്‍ക്കൂട്ടം.എന്ത്കൊണ്ട്? ചിന്തിക്കുക

തുടരും.......

27 comments:

 1. 'വൈദേശിക ആക്രമണങ്ങള്‍ മലയാളിയുടെ സദാചാര ബോധത്തെയും ഇല്ലാതെ ആക്കി എന്ന് വേണം പറയാന്‍'

  മറിച്ചല്ലേ സംഭവിച്ചത്? വൈദേശീയരുമായുള്ള സംസര്‍ഗ്ഗം മലയാളിക്ക് പുതിയ ഒരു സദാചാരബോധത്തെ ഉണ്ടാക്കുകയാണ് ചെയ്തത്. അതുകൊണ്ടാണല്ലോ മാറുമറയ്ക്കാതിരിക്കുന്നത് നാണക്കേടാണ് എന്ന തോന്നലുണ്ടാക്കുന്നത്.

  ReplyDelete
 2. നഗ്നതയെക്കുറിച്ചു പറയല്ലേ,
  ചിന്തിക്കുകപോലും അരുത്.
  ബ്ലോഗിലെ സദാചാരം വ്രണപ്പെടും :)
  നന്നായി എഴുതിയിരിക്കുന്നു,നല്ല പോസ്റ്റ്.

  ReplyDelete
 3. ഒരു കോണകം മാത്രമേ ഉടുത്തുള്ളൂ എങ്കിലും ആത്മവിശ്വാസം വിടരുത്.
  ഇതു കലക്കി.

  ReplyDelete
 4. കഴിഞ്ഞ ആഴ്‌ചയില്‍ ടെലികാസ്റ്റ്‌ ചെയ്‌ത ഏഷ്യാനെറ്റ്‌ അവാര്‍ഡ്‌ കണ്ടായിരുന്നോ സുഹൃത്തേ...നഗ്നതയൊന്നും അതിലൊരു പ്രശ്‌നവുമില്ല... മെല്ലെ മാറിക്കോളും കേരളവും... കാത്തിരിക്കാം....

  ReplyDelete
 5. ഞാൻ താപ്പു.....

  താങ്കളുടെ പോസ്റ്റ് നന്നായിരിയ്കുന്നു.

  ഒരു ബ്ലോഗ് വായനക്കാരനാണ്. ബ്ലോഗ് പോസ്റ്റുകൾ വായിച്ചു കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവൻ,

  ഒരു പുതിയ പോസ്റ്റ് ഇട്ടിരിയ്കുന്നു സന്ദര്‍ശിയ്കാന്‍ താല്പര്യപ്പെടുന്നു

  http://tappulathif.blogspot.com

  ReplyDelete
 6. വൈദേശിക ആക്രമണങ്ങള്‍ എന്ന് ഉദ്ദേശിച്ചത് നമ്മുടെ സദാചാരത്തിന്റെ മേലുള്ള കടന്നുകയറ്റമാണ്. മലയാളി ഒരിക്കലും ചിന്തിക്കാത്ത മേഖലയിലേക്ക് നമ്മെ കൊണ്ടെത്തിച്ചത് ഈ വൈദേശിക ആക്രമങ്ങള്‍ തന്നെയാണ്. അടുത്ത ഭാഗങ്ങളില്‍ അത് വിശദീകരിക്കുന്നുണ്ട്. സുപ്രിയ സന്ദര്‍ശിച്ചതിനു നന്ദി.
  സദാചാരം നമ്മുടെ മനസ്സിലാണ് ഉണ്ടാകേണ്ടത്‌. ചിത്രകാരന്‍ നന്ദി.
  നമ്മുടെ പൂര്‍കികര്‍ കോണക ധാരികള്‍ ആയിരുന്നു.
  നന്ദി വികടശിരോമണി.
  ഇത്തരം മീഡിയകാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ നഗ്നത ഒരു വില്പന ചരക്കാക്കണം. നന്ദി ലെഫ്‌റ്റ്‌ ഡ്രൈവ്‌.
  താപ്പു എഴുതി തുടങ്ങുക. നന്ദി.

  ReplyDelete
 7. Aaswathikkan aalukal ullidatholam ithellam nilanilkkum.

  ReplyDelete
 8. അതെ.. അത് ഗുണാത്മകമാണെന്നല്ല ഞാന്‍ പറഞ്ഞത്. മലയാളിക്ക് മുമ്പ് നഗ്നതയെക്കുറിച്ച് അത്തരത്തിലൊരു സദാചാരബോധം ഉണ്ടായിരുന്നില്ല. വൈദേശികരുടെ വരവോടെ അത്തരമൊരു സദാചാരബോധത്തിലേക്ക് മലയാളി എത്തുകയായിരുന്നു. അത് തീര്‍ച്ചയായും നെഗറ്റീവ് തന്നെയാണ്. കറുത്തേടം പറഞ്ഞ പോയിന്റ് വ്യക്തമായി പക്ഷേ ഞാന്‍ ആ പ്രയോഗത്തിലെ ഒരു അവ്യക്തത ചൂണ്ടിക്കാണിക്കുകയായിരുന്നു.

  നന്ദി.

  ReplyDelete
 9. "പാന്റും ജീന്‍സും ഒരു കോമണ്‍ വസ്ത്രമാണ് മദാമ്മമാര്‍ക്ക് എന്നാല്‍ നമ്മുടെ നാരിമാര്‍ അവ ധരിച്ചാല്‍ കാണാന്‍ നല്ല ആള്‍ക്കൂട്ടം." - കറുത്തേടം താങ്കള്‍ ഏത് നാട്ടില്‍ ആണ് ജീവിക്കുന്നത്?

  "വൈദേശീയരുമായുള്ള സംസര്‍ഗ്ഗം മലയാളിക്ക് പുതിയ ഒരു സദാചാരബോധത്തെ ഉണ്ടാക്കുകയാണ് ചെയ്തത്. അതുകൊണ്ടാണല്ലോ മാറുമറയ്ക്കാതിരിക്കുന്നത് നാണക്കേടാണ് എന്ന തോന്നലുണ്ടാക്കുന്നത്". സുപ്രിയ, അടിസ്ഥാനപരമായി മാറ് ഒരു ലൈംഗിക അവയവം അല്ല. "It is due to cultural reasons, it is being elevated to the status of a sexual organ of the anatomy". മാറ് മറക്കാതെ നടുക്കുന്ന ഒരു സമൂഹത്തില്‍, അത് നമ്മുടെ മൂക്കോ, കാലോ, കൈയ്യോ പോലെ ഒരു അവയവം മാത്രം. ചില സമൂഹത്തില്‍ കാല്‍പാദങ്ങള്‍ ആണ് മാറിനെക്കള്‍ ആണുങ്ങളെ ആകര്‍ഷിക്കുന്നത്.

  ReplyDelete
 10. "നേരിയ ഒരു അടിവസ്ത്രം മാത്രമേ ധരിച്ചുള്ളൂ എങ്കിലും മദാമ്മ ആത്മവിശ്വാസമുള്ളവള്‍ ആണ്. സാരിയുടുത്താലും ചുരിദാര്‍ അണിഞ്ഞാലും നമ്മുടെ നാരിക്ക് സംശയം പുരുഷന്മാര്‍ തന്റെ അവയവങ്ങള്‍ ശ്രദ്ധിക്കുന്നുവോ? ( കാമാന്ധരായ പുരുഷന്മാര്‍ ഉള്ളത് കൊണ്ടാകുമോ?) ചിന്തിക്കുക."

  താന്കള്‍ ചിന്തിക്കുന്നു...
  നല്ല പോസ്റ്റ്.

  ReplyDelete
 11. സുപ്രിയ said... i signed

  ReplyDelete
 12. @കവിത - മാറ് അടിസ്ഥാനപരമായി ലൈംഗികാവയമാണോ അല്ലയോ എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. മാറിടം പ്രദര്‍ശിപ്പിക്കുന്നത് തെറ്റായി കാണാത്ത ഒരു സമൂഹത്തില്‍ അത് സദാചാരപരമായ ഒരു തെറ്റായിമാറുന്നത് അതിന് ലൈംഗികാവയവം എന്ന സ്റ്റാറ്റസ് കിട്ടുന്നതുകൊണ്ടുതന്നെയാണ്. അത്തരമൊരു സ്റ്റാറ്റസിലേക്ക് അതെത്തുന്നതുതന്നെ മേല്പറഞ്ഞ വൈദേശികസ്വാധീനം കൊണ്ടാണ്. നമ്മുടെ സമൂഹത്തില്‍ സംഭവിച്ചതതാണ്. അതാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്.

  ReplyDelete
 13. @സുപ്രിയ, ഇതിനെ കുറിച്ചു വിശദമായ ഒരു പോസ്റ്റ് ഇടാന്‍ നോക്കുന്നുണ്ട്.

  ReplyDelete
 14. കേരളത്തിലേത് മാതിരി സാധാരണ സ്ത്രീകള്‍ കഷ്ടപെടുന്ന സ്ഥലം വേറെ ഇല്ല. ഇത്രയും സോഷ്യലിസ്റ്റ് വാദികളും സ്ത്രീത്വ വാദികളും സാക്ഷരരും ഉള്ള കേരളത്തില്‍ സ്ത്രീയോ കുട്ടികളോ സുരക്ഷിതരാണോ? വൈകുന്നേരം ആറു മണിക്ക് ശേഷം സ്ത്രീക്ക് ഇറങ്ങി നടക്കാന്‍ പറ്റുമോ?
  പക്ഷെ ബോംബെ പോലുള്ള നഗരങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് രാത്രി ഭയം കൂടാതെ സഞ്ചരിക്കാം.
  കവിത, കേരളത്തിലും കേരളത്തിന്‌ പുറത്തും ഇപ്പോള്‍ വിദേശത്തുമാണ്‌ ഞാന്‍ ജീവിക്കുന്നത്.
  കേരളത്തിലെ എന്റെ സഹോദരിമാര്‍ക്ക് മറ്റിടങ്ങളിലെ പോലെ സ്വതന്ത്രമായി ജീവിക്കാന്‍ എപ്പോള്‍ സാധിക്കും?
  പെണ്ണുങ്ങള്‍ മൂടികീടി നടക്കണം എന്നില്ല ( അങ്ങിനെ മൂടി കെട്ടുമ്പോള്‍ ആ സമൂഹത്തിലെ ആണുങ്ങള്‍ കാമന്ധരാകുന്നതില്‍ അത്ഭുതമില്ല).
  പക്ഷെ മാന്യമായ വസ്ത്രധാരണം ആവശ്യമാണ്‌.
  നന്ദി സുപ്രിയ, ആര്യന്‍, കടവന്‍ ആന്‍ഡ് കവിത.

  ReplyDelete
 15. പെണ്ണുങ്ങള്‍ മൂടികെട്ടി നടക്കണം എന്നില്ല ( അങ്ങിനെ മൂടി കെട്ടുമ്പോള്‍ ആ സമൂഹത്തിലെ ആണുങ്ങള്‍ കാമന്ധരാകുന്നതില്‍ അത്ഭുതമില്ല).

  ReplyDelete
 16. കറുത്തേടം, സംസ്കാരം ഒരിക്കലും സംരക്ഷിക്കാന്‍ കഴിയില്ല. അത് എന്നും എന്നും മാറിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണു. കഴിഞ്ഞ 50 കൊല്ലം കൊണ്ട് കേരളീയരുടെ സംസ്കാരം എത്ര മാത്രം മാറിയിട്ടുണ്ടെന്നു പരിശോദിച്ചു നോക്കൂ. വിദേശീയ സ്വാധീനം അതിന്ന് ഒരു കാരണം മാത്രം. ഇതു കേരളത്തില്‍ മാത്രം നടക്കുന്ന കാര്യമല്ല. ലോകത്തെവിടേയും ഈ മാറ്റം നട്റ്റക്കുന്നുണ്ട്. നമ്മുടെ സംസ്കാരം മറ്റുള്ളവരേയും മാറ്റുന്നുണ്ടാകും.

  ഇനി സംസ്കാരം സംരക്ഷീക്കണമെന്നു തന്നെ തീരുമാനിച്ചാല്‍ ആദ്യം ചരിത്രത്തില്‍ നിന്നൊരു ദിവസം തിരഞെടുത്ത് അന്നത്തെ സംസ്കാരം നിലനിര്‍ത്താം. ആ തിയതി താങ്കളുടെ അഭിപ്രായത്തില്‍ എന്നായിരിക്കും? ഇന്നത്തെ? 10 വര്‍ഷം മുന്‍പത്തെ? 50 വര്‍ഷം? 100? 200? തീര്‍ചയായും അതൊരു വിഷമം പിടിച്ച choice ആയിരിക്കും. സംസ്കാരം മാറാതെ നിന്നിരുന്നെങ്കില്‍ ഇവിടെ മലയാളവും ഉണ്ടാവുമായ്യിരുന്നില്ല ഒരു പക്ഷെ തമിഴും ഉണ്ടാവുമായിരുന്നില്ല. നായരും ഉണ്ടാവില്ല നംബൂതിരിയും.

  200 കൊല്ലം മുന്‍പു സായിപ്പു ജട്ടിയിട്ട് ബീച്ചിലിരുന്നിരുന്നില്ല. മദാമ്മയുടെ കാര്യം പറയേ വേണ്ട. മദ്യശാലകളും വേശ്യലയങ്ങളും ഉണ്ടായിരുന്നു. അതു നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു കാണണം. യന്ത്രവല്‍ക്രത സമൂഹം ആയപ്പോള്‍ അവര്‍ക്ക് മാറ്റം വന്നു. നമ്മള്‍ കുറചു വൈകിയ്യതുകാരണം ഇപ്പോള്‍ മാറ്റം വരുന്നെയുള്ളൂ.

  പിന്നെ പണ്ടു ഇവിടെ ഭയങ്കര സദാചാരമായിരുന്നു എന്ന് ആര്‍ക്കൊക്കെയോ ഒരു തോന്നലുണ്ടെന്നു തോന്നുന്നു. ഇന്ദുലേഖയുടെ അടുത്തു വന്ന നംബൂതിരിപ്പാട് ഒരു കാലഘട്ടത്തിന്റെ സദചാരബോധം വരച്ചു കാട്ടുന്നില്ലേ? തന്നേക്കാള്‍ താഴ്ന്ന ജാതികളെ എന്തു ചെയ്താലും ചോദിക്കാന്‍ ആരുമുണ്ടായിരുന്നില്ലല്ലൊ അന്ന്. ഇതു എല്ലാ ജാതിക്കാരേയും ചേര്‍ത്താണു ഞാന്‍ പറയുന്നതു.

  പ്രിയ കറുത്തേടം, ചരിത്റം ഒരു പുക മറയ്ക്കുള്ളിലാണ്. തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു പക്ഷെ എല്ലാം ഒരു രവിവര്‍മ്മ ചിത്രം പോലെ അഴകായി തോന്നും. ആ ഫ്രെയിമിന്റെ പുറത്തുള്ള കറുത്ത കാഴ്ചകള്‍ നാം കാണാതെ പോകാം. ഇനി അതെല്ലാം അഴകാണെങ്കില്‍ തന്നേയും, അതിലേയ്ക്ക് തിരിച്ച് പോകാന്‍ കഴിയില്ല. ഇവിടെ തന്നെ നില്‍ക്കാനും കഴിയില്ല. സംസ്കാരം മാറിക്കൊണ്ടിരിക്കും.

  രണ്ടു ആണ്‍ കുട്ടികള്‍ ലൈംഗികമായി ഉപയോഗിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന കുട്ടികളെയോര്‍ത്താണു എന്റെ സങ്കടം. നമ്മുടെ കപട സദാചാര മൂല്ല്യത്തിന്റെ ഇരകളാണവര്‍. മദാമ്മ പിള്ളേര്‍ ആത്മഹത്യയല്ല ചെയ്യുക. പൊലീസില്‍ പരാതിപ്പെടുകയാണ്. അതിലാണു ഇനി നമുക്കു മാറേണ്ടത്.

  ReplyDelete
 17. കറുത്തേടം, സംസ്കാരം ഒരിക്കലും സംരക്ഷിക്കാന്‍ കഴിയില്ല. അത് എന്നും എന്നും മാറിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണു. കഴിഞ്ഞ 50 കൊല്ലം കൊണ്ട് കേരളീയരുടെ സംസ്കാരം എത്ര മാത്രം മാറിയിട്ടുണ്ടെന്നു പരിശോദിച്ചു നോക്കൂ. വിദേശീയ സ്വാധീനം അതിന്ന് ഒരു കാരണം മാത്രം. ഇതു കേരളത്തില്‍ മാത്രം നടക്കുന്ന കാര്യമല്ല. ലോകത്തെവിടേയും ഈ മാറ്റം നട്റ്റക്കുന്നുണ്ട്. നമ്മുടെ സംസ്കാരം മറ്റുള്ളവരേയും മാറ്റുന്നുണ്ടാകും.

  ഇനി സംസ്കാരം സംരക്ഷീക്കണമെന്നു തന്നെ തീരുമാനിച്ചാല്‍ ആദ്യം ചരിത്രത്തില്‍ നിന്നൊരു ദിവസം തിരഞെടുത്ത് അന്നത്തെ സംസ്കാരം നിലനിര്‍ത്താം. ആ തിയതി താങ്കളുടെ അഭിപ്രായത്തില്‍ എന്നായിരിക്കും? ഇന്നത്തെ? 10 വര്‍ഷം മുന്‍പത്തെ? 50 വര്‍ഷം? 100? 200? തീര്‍ചയായും അതൊരു വിഷമം പിടിച്ച choice ആയിരിക്കും. സംസ്കാരം മാറാതെ നിന്നിരുന്നെങ്കില്‍ ഇവിടെ മലയാളവും ഉണ്ടാവുമായ്യിരുന്നില്ല ഒരു പക്ഷെ തമിഴും ഉണ്ടാവുമായിരുന്നില്ല. നായരും ഉണ്ടാവില്ല നംബൂതിരിയും.

  200 കൊല്ലം മുന്‍പു സായിപ്പു ജട്ടിയിട്ട് ബീച്ചിലിരുന്നിരുന്നില്ല. മദാമ്മയുടെ കാര്യം പറയേ വേണ്ട. മദ്യശാലകളും വേശ്യലയങ്ങളും ഉണ്ടായിരുന്നു. അതു നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു കാണണം. യന്ത്രവല്‍ക്രത സമൂഹം ആയപ്പോള്‍ അവര്‍ക്ക് മാറ്റം വന്നു. നമ്മള്‍ കുറചു വൈകിയ്യതുകാരണം ഇപ്പോള്‍ മാറ്റം വരുന്നെയുള്ളൂ.

  പിന്നെ പണ്ടു ഇവിടെ ഭയങ്കര സദാചാരമായിരുന്നു എന്ന് ആര്‍ക്കൊക്കെയോ ഒരു തോന്നലുണ്ടെന്നു തോന്നുന്നു. ഇന്ദുലേഖയുടെ അടുത്തു വന്ന നംബൂതിരിപ്പാട് ഒരു കാലഘട്ടത്തിന്റെ സദചാരബോധം വരച്ചു കാട്ടുന്നില്ലേ? തന്നേക്കാള്‍ താഴ്ന്ന ജാതികളെ എന്തു ചെയ്താലും ചോദിക്കാന്‍ ആരുമുണ്ടായിരുന്നില്ലല്ലൊ അന്ന്. ഇതു എല്ലാ ജാതിക്കാരേയും ചേര്‍ത്താണു ഞാന്‍ പറയുന്നതു.

  പ്രിയ കറുത്തേടം, ചരിത്റം ഒരു പുക മറയ്ക്കുള്ളിലാണ്. തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു പക്ഷെ എല്ലാം ഒരു രവിവര്‍മ്മ ചിത്രം പോലെ അഴകായി തോന്നും. ആ ഫ്രെയിമിന്റെ പുറത്തുള്ള കറുത്ത കാഴ്ചകള്‍ നാം കാണാതെ പോകാം. ഇനി അതെല്ലാം അഴകാണെങ്കില്‍ തന്നേയും, അതിലേയ്ക്ക് തിരിച്ച് പോകാന്‍ കഴിയില്ല. ഇവിടെ തന്നെ നില്‍ക്കാനും കഴിയില്ല. സംസ്കാരം മാറിക്കൊണ്ടിരിക്കും.

  രണ്ടു ആണ്‍ കുട്ടികള്‍ ലൈംഗികമായി ഉപയോഗിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന കുട്ടികളെയോര്‍ത്താണു എന്റെ സങ്കടം. നമ്മുടെ കപട സദാചാര മൂല്ല്യത്തിന്റെ ഇരകളാണവര്‍. മദാമ്മ പിള്ളേര്‍ ആത്മഹത്യയല്ല ചെയ്യുക. പൊലീസില്‍ പരാതിപ്പെടുകയാണ്. അതിലാണു ഇനി നമുക്കു മാറേണ്ടത്.

  ReplyDelete
 18. jijo, താങ്കള്‍ പറഞ്ഞതോനോട് യോജിക്കുന്നു. ഈ ചര്‍ച്ച ഇപ്പോഴാണ് യഥാര്‍ത്ഥ തലങ്ങളിലേക്ക് നീങ്ങുന്നത്‌. താങ്കള്‍ പറഞ്ഞ പോലെ സംസ്കാരം മാറികൊണ്ടിരിക്കും. ഇന്ത്യയില്‍ വിദേശ സംസ്കാരം നല്ലതും ചീത്തയും സംഭാവന ചെയ്തിട്ടുണ്ട്. ഒരു പ്രധാന നന്മ ഇംഗ്ലീഷ് വിദ്യാഭ്യാസമാണ്. നാം ലോകം കീഴടക്കുന്നതും അതുകൊണ്ട് തന്നെ. അത് പോലെ ഭാരതവും ലോകത്തിനു പലതും സംഭാവന ചെയ്തിട്ടുണ്ട്. ഇന്ന് അമേരിക്കയില്‍ യോഗ അഭ്യസിക്കാത്തവര്‍ കുറവാണ്. നല്ലത് സ്വീകരിക്കണം.
  സായിപ്പിന്റെ വസ്ത്രം മാത്രമല്ല അവരുടെ ടെടികാറേന്‍ കൂടെ നാം സ്വീകരിക്കണം.
  നന്ദി ജിജോ.

  ReplyDelete
 19. സായിപ്പിന്റെ വസ്ത്രം മാത്രമല്ല അവരുടെ ഡെഡിക്കേഷന്‍ കൂടെ നാം സ്വീകരിക്കണം

  ReplyDelete
 20. "നമ്മുടെ നാട്ടിലും എല്ലാ ജാതിയിലും പെണ്ണുങ്ങള്‍ മാറ് മറച്ചിരുന്നില്ല. എന്നാല്‍ മലയാളി വളര്‍ന്നതോടെ അല്ലെങ്കില്‍ സമൂഹം പുരോഗമിച്ചതോടെ മാറ് മറക്കാനുള്ള ശീലം മലയാളിക്കുണ്ടായി."

  ഈ വരികള്‍ വായിച്ചപ്പോള്‍ 1859ലെ ചാന്നാര്‍ ലഹളയാണ് ഓര്‍മ്മ വന്നത്. ജാതീയമായി മാറ് മറയ്ക്കുവാന്‍ കഴിയാതിരുന്നതിലുള്ള പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുന്നത് ചരിത്രത്തോടുള്ള അവഹേളനമാകില്ലേ?

  മേല്‍ ജാതിക്ക് മാറ് മറയ്ക്കുവാന്‍ കഴിയുകയും കീഴ് ജാതിക്കാര്‍ക്ക് മുല കരം ഏര്‍പ്പെടുത്തിയിരുന്നതും “സംസ്കാരത്തിന്റെ” ഭാഗം തന്നെയാണെന്നാണോ പറഞ്ഞ് വെയ്ക്കുന്നത്!

  1859ല്‍ പൊരുതി നേടിയ മാറ് മറയ്ക്കുവാനുള്ള അവകാശം ഇന്നത്തെ തലമുറ മറന്ന് പോകുന്നു. ഇന്നത്തെ തല‍മുറ പണ്ടുള്ളവര്‍ പൊരുതി നേടിയ മറച്ച മാറിടം തുറന്ന് കാട്ടുവാനുള്ള “യുദ്ധത്തിലാണ്”.

  ReplyDelete
 21. നമ്മുടെ നാട്ടിലും എല്ലാ ജാതിയിലും പെണ്ണുങ്ങള്‍ മാറ് മറച്ചിരുന്നില്ല.
  എന്നാല്‍ മലയാളി വളര്‍ന്നതോടെ അല്ലെങ്കില്‍ സമൂഹം പുരോഗമിച്ചതോടെ മാറ് മറക്കാനുള്ള ശീലം മലയാളിക്കുണ്ടായി.


  പാന്റും ജീന്‍സും ഒരു കോമണ്‍ വസ്ത്രമാണ് മദാമ്മമാര്‍ക്ക് എന്നാല്‍ നമ്മുടെ നാരിമാര്‍ അവ ധരിച്ചാല്‍ കാണാന്‍ നല്ല ആള്‍ക്കൂട്ടം.
  എന്ത്കൊണ്ട്? ചിന്തിക്കുക


  മറുമറക്കാതെ സ്ത്രീകള്‍ നടന്നിരുന്ന കാലത്തും കാണാന്‍ ആള്‍ ക്കൂട്ടം ഉണ്ടായിരുന്നോ?

  ReplyDelete
 22. കീഴ് ജാതിയിലെ സ്ത്രീകള്‍ മാത്രമാണ് മാറ് മറക്കാതിരുന്നത്‌ എന്ന് തോന്നുന്നില്ല.
  അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് സ്ത്രീകളെ എത്തിച്ചത് സമൂഹത്തിനുള്ളിലെ തന്നെ ചില പരിഷ്കര്‍ത്താക്കളുടെ ശ്രമ ഫലമാണ്.
  എന്തിനും ഏതിനും കീഴ്-മേല്‍ ജാതി വ്യത്യാസം കാണുന്നത്
  രാഷ്ട്രീയക്കാരന്റെ നെറികെട്ട വോട്ട് ബാങ്ക് രാഷ്ട്രീയം ആണ്.
  നമുക്ക് അത് വേണോ?
  ഈ ചര്‍ച്ചയില്‍ പ്രധാനം നാം നമ്മുടെ സംസ്കാരം സംരക്ഷിക്കണം.
  സംസ്കാരം എന്ന് കേള്‍ക്കുമ്പോള്‍ ഇടതന്റെ മാതിരി കലി വരേണ്ട.
  എല്ലാ രാജ്യക്കാരും അവരുടെ സംസ്കാരത്തില്‍ അഭിമാനം കൊല്ലുന്നവരാണ്. നാം കൂപ മണ്ടൂകം ആകരുത്.
  നന്ദി മനോജ്.

  ReplyDelete
 23. എല്ലാ രാജ്യക്കാരും അവരുടെ സംസ്കാരത്തില്‍ അഭിമാനം കൊള്ളുന്നവരാന്. നാം കൂപ മണ്ടൂകം ആകരുത്.

  ReplyDelete
 24. മാറു മറ്യ്ക്കാനും മറയ്ക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം നമുക്ക് വ്യക്തികള്‍ക്ക് നല്‍കാം .പിന്നിട് സായിപ്പിന്റെ രീതി പിന്തുടര്‍ന്ന് തുറിച്ച് നോക്കുന്നതിനുള്ള സ്വാതന്ത്ര്യം അവരില്‍ നിന്നും എറ്റുത്തു കളയുകയും ചെയ്യാം .ഈ രണ്ട് അവകാശവും ഒന്നിച്ച് നല്‍കിയാല്‍ പ്രശ്നമായേയ്ക്കും.

  നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ഒരു ഹോട്ടല്‍ എന്ന ഈ വാര്‍ത്ത ശ്രദ്ധേയമായി തോന്നി

  http://thatsmalayalam.oneindia.in/news/2009/04/03/world-germans-get-first-nudist-only-hotel.html

  ReplyDelete
 25. nagnatha ennal enthanu oru nirvachanam tharamo karuthedam

  ReplyDelete
 26. പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു . മലയാളിയുടെ സദാചാര ബോധത്തെ കുറിച്ചുള്ള ഒരു വിശദമായ ചര്‍ച്ച തന്നെയാണ് ഇവിടെ നടന്നത്. മാറുന്ന മലയാളിയുടെ പുരോഗമനമില്ലാത്ത മനസ്ഥിതിയാണ് ഇത്തരം ആഭാസങ്ങള്‍ക്ക് കാരണം. വസ്ത്ര ധാരണത്തിന്റെ പേരില്‍ പീഡനം അനുഭവിക്കേണ്ടി വന്ന കാസര്‍ക്കൊട്ടുകാരി റയാന ഇത്തരം പുരോഗമനമില്ലാത്ത ചിന്തകള്‍ക്ക് ഇരയാവേണ്ടി വന്നവളാണ്.
  അഭിനന്ദനങ്ങള്‍!!!!!

  ReplyDelete
 27. പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു . മലയാളിയുടെ സദാചാര ബോധത്തെ കുറിച്ചുള്ള ഒരു വിശദമായ ചര്‍ച്ച തന്നെയാണ് ഇവിടെ നടന്നത്. മാറുന്ന മലയാളിയുടെ പുരോഗമനമില്ലാത്ത മനസ്ഥിതിയാണ് ഇത്തരം ആഭാസങ്ങള്‍ക്ക് കാരണം. വസ്ത്ര ധാരണത്തിന്റെ പേരില്‍ പീഡനം അനുഭവിക്കേണ്ടി വന്ന കാസര്‍ക്കൊട്ടുകാരി റയാന ഇത്തരം പുരോഗമനമില്ലാത്ത ചിന്തകള്‍ക്ക് ഇരയാവേണ്ടി വന്നവളാണ്.
  അഭിനന്ദനങ്ങള്‍!!!!!

  ReplyDelete

Movie Rating

Velipadinte Pustam Movie rating