Thursday, November 24, 2011

ചെകിടത്തടി ആര്‍ക്കു?


മുല്ലപെരിയാരും വെള്ളവും നമ്മുടെ മുഖ്യന്‍ പറഞ്ഞപോലെ വെള്ളം തമിഴ്നാടിനും അപകടം മലയാളിക്കും. എന്നാല്‍ വിലപ്പെരുപ്പം കള്ളപ്പണം തുടങ്ങിയ ചെകിടത്തടി ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍ ഇക്കാരണം പറഞ്ഞു മന്ത്രിയുടെ ചെകിടത്തടിക്കുന്നത് ശരിയല്ലതാനും.
അമ്പതു വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യ വളര്‍ന്നു അത് രാഷ്ട്രീയക്കാരുടെ വിജയമാണ് എന്ന് ഘോഷിക്കുന്നതു വിഡ്ഢിത്തരം. ഇന്ത്യയിലെ ജനങ്ങളുടെ പ്രവര്‍ത്തിയുടെ ഫലമാണ്. മന്ത്രിമാരും രാഷ്ട്രീയക്കാരും കട്ട് മുടിക്കാന്‍ സാമര്‍ത്ഥ്യം കാണിച്ചിട്ടുണ്ട്താനും . എല്ലായിടത്തും നെല്ലും പതിരും ഉണ്ടെന്നു പറയുന്ന പോലെ രാഷ്ട്രീയക്കാരിലും നല്ലവരുണ്ടാകാം.

വോട്ടു ബാങ്ക് ബലത്തിലും ജാതിതിരിച്ചു വോട്ടു വാങ്ങുന്നതിലും വിജയം കണ്ട നമ്മുടെ രാഷ്ട്രീയക്കാര്‍ സാധാരണ ജനങ്ങളെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വഴി തിരിച്ചു അവരുടെ ലക്‌ഷ്യം നടപ്പാക്കുന്നു. കഴിവുള്ള മുഖ്യമന്ത്രിമാര്‍ അവരുടെ സംസ്ഥാനം കൂടുതല്‍ കൂടുതല്‍ മുന്നോട്ടു നയിക്കുന്നു. എന്ത് പറഞ്ഞാലും മതം എന്ന ആയുധവുമായി വോട്ടു സമ്പാതിക്കുന്നവരുടെ സംസ്ഥാനങ്ങള്‍ തകര്‍ച്ചയിലേക്കും. ഇതില്‍ ഏതില്‍ കേരളം പെടും എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

Tuesday, November 22, 2011

ഡാം സിനിമയും ബോക്സ്‌ ഓഫീസ് പ്രശ്നങ്ങളും

ചൈനയിലെ ബാന്‍കിയോ അണക്കെട്ട് തകര്‍ച്ചയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ ഉണ്ടായ ഒരു ഹോളിവൂഡ്‌ ചിത്രമാണ് "ഡാം".

സംവിധായകന്‍ മലയാളിയായതിനാല്‍ ഇത് കേരളത്തില്‍ ചര്‍ച്ചാ വിഷയമാവുകയാണ്. എന്നാല്‍ സിനിമയില്‍ തകര്‍ന്നുപോകുന്ന ഡാം മുല്ലപെരിയാരിനോട് സാമ്യം ഉള്ളതിനാല്‍ തമിഴ്നാട്ടിലും ഇത് വന്‍ വിഷയമാകുകയാണ്.


ഭൂകമ്പങ്ങളും തുടര്‍ ചലനങ്ങളും ഡാമിനെ ചുറ്റി തിരിയുമ്പോഴും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാനാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ മേലാളന്മാര്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നാം ചിന്തിക്കുന്ന തരത്തില്‍ ഉള്ള ഭയപ്പാടു ആവശ്യമുണ്ടോ? ഇതൊരു രാഷ്ട്രീയ പ്രശ്നമോ അതോ മനുഷ്യ ജീവിതത്തിന്റെ പ്രശ്നമോ?

വെള്ളം കിട്ടില്ലെന്ന പേടിയില്‍ നിന്നും തമിഴ്മക്കള്‍ ഇതിനെ എതിര്‍ക്കുമ്പോള്‍ വെള്ളത്തില്‍ ഇല്ലാതാകും എന്ന പേടിയില്‍ മലയാള മക്കളും. ഏകദേശം അറുപതു വര്‍ഷം മാത്രം ഉദ്ദേശിച്ച ഡാം ഇന്ന് സെഞ്ച്വറിയും കഴിഞ്ഞു പോയിരിക്കുന്നു. അതായത് ഈ ഡാമിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു എന്ന് സാരം.

തമിഴ്നാടിനെക്കാളും കേന്ദ്രത്തില്‍ പിടിപാടുള്ള കേരളത്തിന്‌ എന്തുകൊണ്ട് ഈ വസ്തുത കേന്ദ്രത്തെ ധരിപ്പിച്ചു കൂടാ. ജനങ്ങളുടെ ജീവിതം അത് തമിഴനായാലും മലയാളിയായാലും വിലപ്പെട്ടതാണ്‌. അത് കാത്തു കൊള്ളേണ്ട ഉത്തരവാദിത്വം നമ്മുടെ ഭരണാധികാരികള്‍ക്ക് ഉണ്ടുതാനും.

പട്ടാളി മക്കള്‍ കച്ചിയും, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകങ്ങളും ഈ പടം തമിഴ്നാട്ടില്‍ ഇറക്കാന്‍ അനുവദിക്കില്ലെന്ന പ്രചരണം ശക്തമാവുകയാണ്. എന്നാല്‍ ഇതെല്ലം ടീ വീ യില്‍ നോക്കികണ്ടു അപകട സ്ഥിതിയില്‍ ഉള്ള ഡാമിനടിയില്‍ സുഖമായി വാഴുകയാണ് കേരള ജനത. തമിഴന്റെ എല്ലാ പടങ്ങളും ഒന്ന് വിടാതെ എല്ലാം കണ്ടു ഹിറ്റാക്കുന്ന മലയാളിക്ക് മുല്ലപെരിയാര്‍ എന്ത് ഡാം എന്ത്?

News at IBNLive

Chennai, Nov 22 (PTI) Two political parties in Tamil Nadu MDMK and PMK today demanded a ban on the release of Hollywood film 'Dam 999' in the country, saying it depicts the scenario of the collapse of century-old Mullaiperiyar Dam over which the state is locked in a row with Kerala. MDMK leader Vaiko, in a statement, said the film, financed by Keralites, starring Indian and Hollywood actors and directed by Sohan Roy has been named 'Dam 999' referring to the legal rights held by Tamil Nadu over the Mullaiperiyar dam for 999 years.

Sunday, November 20, 2011

ഖുതുബ് മിനാര്‍


തലസ്ഥാനത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഖുതുബ് മിനാര്‍.

ഹരിയാനയിലെ ഗുര്‍ഗാവില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള മെട്രോ ട്രെയിന്‍ പാതയില്‍ ഖുതുബ് മിനാര്‍ സ്റ്റേഷനില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്താണ് ഖുതുബ് മിനാര്‍ നിലകൊള്ളുന്നത്.

പതിനഞ്ചു വര്ഷം മുമ്പ് സന്ദര്‍ശിച്ചപ്പോള്‍ അവിടെയുള്ള ഇരുമ്പ് തൂണ്‍ കൈകള്‍ കൊണ്ട് ചുറ്റി പിടിക്കുന്ന കാഴ്ച ഇന്നവിടെ കാണാനില്ല. ആ ഇരുമ്പ് തൂണ്‍ സന്ദര്‍ശകരില്‍ നിന്ന് സംരക്ഷിക്കാന്‍ വേലി കെട്ടി തടഞ്ഞിരിക്കുന്നു. മറ്റെല്ലാ കാഴ്ചകളും മുമ്പത്തെ പോലെ തന്നെ.

Saturday, November 19, 2011

മഞ്ചാഭാസ ഡാന്‍സ് ഡാന്‍സ്


പേരില്‍ നിന്ന് തന്നെ ഈ പോസ്റ്റിന്റെ ഉദ്ദേശം എല്ലാവര്‍ക്കും മനസ്സിലായി കാണും. വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളെ "മെര്‍ലിന്‍ മന്‍ റോ" ആക്കാനാണോ നമ്മുടെ ഏഷ്യയുടെ നെറ്റിന്റെ ഉദ്ദേശം എന്ന് മനസ്സിലാവുന്നില്ല. കുട്ടികളുടെ മാദക നൃത്തം കാണിച്ചു കാശ് വാരുവാനുള്ള ഏഷ്യയുടെ നെറ്റിന്റെ ലക്‌ഷ്യം മലയാള ചാനെലിനു യോചിച്ചതാണോ എന്ന് തോന്നുന്നില്ല.
മീഡിയ പ്രവര്‍ത്തകര്‍ ഇങ്ങിനെ പല വിരുതുകളും കാണിച്ചു കാശുണ്ടാക്കും എന്നാല്‍ കുഞ്ഞുങ്ങളുടെ മാതാപിതാക്കന്മാര്‍ എന്തിനു ഈ കോപ്രായത്തിനു കൂട്ട് നില്‍ക്കുന്നു എന്നറിയില്ല.

എന്തിനും ഏതിനും വിമര്‍ശിക്കുന്ന മലയാളി വര്‍ഗ്ഗത്തില്‍ പെട്ടവന്‍ എന്ന് പറയാമെങ്കിലും ഇങ്ങനെയുള്ള ആഭാസങ്ങള്‍ ചൂണ്ടികാട്ടിയാല്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

ഈ അടുത്ത് കണ്ട ഒരു മഞ്ചാഭാസ ഡാന്‍സ് ഡാന്‍സ് ആണ് ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്. കുട്ടികള്‍ ഡാന്‍സ് ചെയ്തതും അത് കഴിഞ്ഞുള്ള ജഡ്ജ്മാരുടെ അഭിപ്രായം കുട്ടികളെ കൂടുതല്‍ കൂടുതല്‍ വഴി തെറ്റിക്കുന്നതാണ്.


ഇതേ കുറിച്ചുള്ള അഭിപ്രായങ്ങള്‍ മടി കൂടാതെ കമന്റില്‍ ഇട്ടു ഒരു ചര്‍ച്ച നടത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു..

Wednesday, November 9, 2011

സന്തോഷ്‌ പണ്ഡിറ്റ്‌ ഫാന്‍സ്‌ അസോസിയേഷന്‍

കുറച്ചു നാളായി കേരളത്തില്‍ കേള്‍ക്കുന്ന ഒരു പേരാണ് സന്തോഷ്‌ പണ്ഡിറ്റ്. വെറുമൊരു സാധാരണക്കാരന്‍ ഒരു സുപ്രഭാതത്തില്‍ അദ്ധേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സൂപ്പര്‍സ്റ്റാര്‍.

അദ്ദേഹം ചെയ്ത സിനിമയെ കുറ്റം പറയുന്നുണ്ടെങ്കിലും ഒരു തരത്തില്‍ പ്രോത്സാഹിപ്പിക്കുകയാണ് പൊതു ജനം ചെയ്യുന്നത്. ഒട്ടേറെ ടീ വീ പ്രോഗ്രാമുകളില്‍ ചര്‍ച്ചയ്ക്കു വന്ന ഈ വിഷയം മറ്റൊരു ഷക്കീല
തരന്ഗത്തെ അനുസ്മരിപ്പിക്കുന്നതാണ്. ആരും ഇതിനെ ഗൌരവമായി എടുക്കുന്നില്ല എന്നതാണ് വാസ്തവം. എങ്കിലും ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് ഇടയില്‍ സന്തോഷ്‌ ഒരു സംഭവമായി. അദ്ധേഹത്തിന്റെ ചങ്കൂറ്റം ( വിഡ്ഢിത്തം എന്ന് വിമര്‍ശകര്‍) സമ്മതിക്കേണ്ടത് തന്നെ.
സാങ്കേതിക പോരായ്മയും അഭിനയ വൈകല്യവും ഉണ്ടെങ്കിലും വ്യക്തിപരമായി അദ്ധേഹത്തെ അധിക്ഷേപിക്കുന്നത് ശരിയാണോ എന്ന് ജനം ചിന്തിക്കണം. വിമര്‍ശനം ആവാം അത് ആ വ്യക്തിയുടെ വസ്ത്രധാരണ രീതിയെയും സംഭാഷണ രീതിയെയും അധിക്ഷേപിക്കുന്ന തരത്തില്‍ ആവരുത്. ടീ വീ ചര്‍ച്ചക്ക് വിളിച്ചു വരുത്തി സന്തോഷിനു വട്ടാണോ എന്ന് അന്വേഷിക്കുന്നത് ശരിയല്ല.

ചിന്താവിഷയം
 അടുത്തകാലത്ത്‌ ഉണ്ടായ സമരങ്ങളും പൊതുജന മുന്നേറ്റങ്ങളും ഇത്രയേറെ പോപ്പുലര്‍ ആക്കിയത് മീഡിയ ആണ്. അണ്ണാ ഹസാരെ സമരവും, എന്തിരനും ഇതിനു ഉദാഹരണങ്ങള്‍ ആണ്. സന്തോഷിന്റെ സിനിമയെ ഹിറ്റാക്കിയത് യു ട്യൂബ്, ബ്ലോഗ്‌, ടെലിവിഷന്‍, ഇന്റര്‍നെറ്റ്‌ തുടങ്ങിയ മാധ്യമങ്ങള്‍ ആണ്.
Sunday, November 6, 2011

സംഗീത സംവിധാനം എന്നാല്‍..

എക്കോനും ലേഡി ഗാഗയും ഇന്ത്യയിലേക്ക്‌ വരുമ്പോള്‍ മറ്റു രാജ്യത്തിലേക്ക് പോകുകയാണ് നമ്മുടെ പുതു സംഗീത സംവിധായകര്‍. അവിടെ പാട്ട് പടച്ചു വിടാന്‍ ആണെന്ന് ധരിച്ചാല്‍ ശുദ്ധ വിഡ്ഢിത്തം.
സംഗീത സംവിധാനം എന്നാല്‍ ആര്‍ക്കും ചെയ്യാവുന്ന ഒരു പണി എന്നാ യാഥാര്‍ത്ഥ്യം അറിഞ്ഞിട്ടാകണം ഇന്ന് എല്ലാ പാട്ടുകാരും സംഗീതവും കൈകാര്യം ചെയ്യുന്നത്. എത്രയോ മലയാള പാട്ടുകള്‍ ശ്രുതി മധുരവും ശുദ്ധ സംഗീതത്തിന്റെ സിരാകേന്ദ്രങ്ങള്‍ ആണെന്ന യാതാര്‍ത്ഥ്യം മറന്നിട്ടല്ല ഈ പോസ്റ്റ്‌ ചെയ്യുന്നത്.
പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് ഒന്നുമാണെന്നു തെളിയിച്ച മഹാ പാട്ടുകാരാണ് മലയാളികള്‍ക്ക് ഇന്നുള്ളത്. സംഗീത റിയാലിറ്റി ഷോകളെ വാനോളം തെറിപറഞ്ഞ മഹാപാട്ടുകാരന്‍ അവിടെ വന്നു സംഗീതവിധി മാറ്റിമറിച്ചത് ഇന്നും നാം ഓര്‍ക്കുന്നു താനും.
കഴിവ് തെളിയിച്ച സംവിധായകനും സൂപ്പര്‍സ്റ്റാറും അണിനിരക്കുന്ന ഒട്ടകവുമായി ബന്ധമുള്ള സിനിമയില്‍ പ്രമുഖപാട്ടുകരാന്‍ ഒരു അറബി പാട്ട് അതേപടി കോപ്പി അടിച്ചു സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ഇതിനെയാണോ സംഗീത സംവിധാനം എന്ന് വിളിക്കുന്നത്‌. എന്നാല്‍ സ്വന്തം കഴിവില്‍ പാട്ട് ഹിറ്റാക്കിയ സന്തോഷ് പാണ്ടിച്ചിക്ക് എന്റെ നമോ വാകം.

Movie Rating

Velipadinte Pustam Movie rating