Saturday, February 6, 2010

ഗുരുവായൂരപ്പന്‍ തന്നെ ഉണ്ണിക്കൊരു വഴി കാട്ടിത്തരും


"ഒന്നും അങ്ങട് നേരെയാവണില്ല , അല്ലേ കുട്ടാ?"
കുഞ്ഞുണ്ണിയുടെ കണ്ണ് നിറഞ്ഞു.
"ഞാന്‍ എന്താ വേണ്ടത്? ദെണ്ണക്കാരനായി കഴിയാനാവും വിധി!"
അമ്മ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.
ഊണ് വിളമ്പിയ ശേഷം അമ്മ ഗദ്ഗദത്തോടെ മെല്ലെ പറഞ്ഞു.
"എനിക്കങ്ങനെ മനസ്സിലൊരു തോന്നല്‍! ഗുരുവായൂര് ചെന്ന് കുറച്ചീസം ഭജനമിരിക്കുക. ഗുരുവായൂരപ്പന്‍ തന്നെ ഉണ്ണിക്കൊരു വഴി കാട്ടിത്തരും."
ഒരു നിമിഷം ഉണ്ണി കണ്ണടച്ചു. ഗുരുവായൂരപ്പന്‍ മനസ്സില്‍ തെളിഞ്ഞു.
"നമേ ഭക്ത പ്രണശ്യതി എന്നരുളിയ തമ്പുരാനാണ്. ഭക്തന്റെ വിഷമം മാറ്റിതരാതിരിക്കില്ല."

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെപ്പറ്റി ഈയടുത്താണ് കൂടുതല്‍ വായിച്ചു തുടങ്ങിയത്. ഇതിനു മുന്‍പും ബ്ലോഗില്‍ ഈ മഹാത്മാവിനെ പറ്റി പോസ്റ്റുകള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ ചരിത്രം എഴുതുന്നില്ല. ഗുരുവായൂരില്‍ ഭജനം ഇരിക്കാന്‍ പോയതിനു മുന്‍പ് അദ്ധേഹത്തിന്റെ ഇല്ലത്തു വച്ച് ഉണ്ടായ സംഭാഷണം ആണ് മുകളില്‍ വായിച്ചത്. ഭക്തരെ അത്ര കണ്ടു ഇഷ്ടപ്പെടുന്ന ഭഗവാനാണ് ഗുരുവായൂരപ്പന്‍.

ദുഃഖം വരുമ്പോഴാണ് ഭഗവാനെ കൂടുതല്‍ അറിയാന്‍ നാം ശ്രമിക്കുന്നത്. സകല സുഖ സൌകര്യങ്ങളോടും കൂടി ജീവിക്കുമ്പോള്‍, ഒരു പക്ഷെ ഇത്രയും നല്ലൊരു ജന്മം നല്‍കിയ ഭഗവാനെ ഒന്ന് തൊഴാന്‍ പോലും നാമം സമയം കണ്ടെത്താറില്ല.

മള്ളിയൂരിനെ പോലെ ഒരു മഹാത്മാവ് ഗുരുവായൂരില്‍ ഉണ്ടായിരുന്നു ആഞ്ഞം മാധവന്‍ നമ്പൂതിരി. കുട്ടിക്കാലത്ത് ഗുരുവായൂരില്‍ തൊഴാന്‍ പോകുമ്പോള്‍ അദ്ധേഹത്തിന്റെ നാമജപം കേള്‍ക്കാറുണ്ടായിരുന്നു. മുന്‍പില്‍ ചെന്നിരിക്കുന്ന ഈ ഉണ്ണിക്കു അദ്ദേഹം നല്‍കിയ ഗുരുവായൂരപ്പന് നേദിച്ച കദളിപ്പഴം ഇന്നും ഭക്തിയോടെ ഓര്‍ക്കുന്നു.

"സജ്ജനങ്ങളെ കാണുന്നനേരത്ത്
ലജ്ജകൂടാതെ വീണു നമിക്കണം"

ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിക്ക്‌ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുന്നു..

Movie Rating

Velipadinte Pustam Movie rating