"ധര്‍മ്മാര്‍ത്ഥകാമാ: സമ എവസേവ്യാ:
യ ഏക സേവീ സ:നരോ ജഘന്യ: "
ധര്‍മ്മം അര്‍ത്ഥം കാമം ഇവ സമമായി സേവിക്കപ്പെടണം. ഒന്നിനെ മാത്രം സേവിക്കുന്നവന്‍ നിന്ദ്യനെന്നു ഭഗവാന്‍ വേദവ്യാസന്‍ മഹാഭാരതത്തില്‍ പറഞ്ഞിട്ടുണ്ട്. വിവാഹ കര്‍മ്മം ചതുര്‍വര്‍ഗ്ഗ ഫല പ്രാപ്തിക്കുള്ള ഒന്നിന്റെ ശുഭാരംഭവും.
വിവാഹം സന്തുഷ്ടമാകണമെങ്കില്‍ മനപ്പൊരുത്തം തന്നെയാണ് വേണ്ടതായിട്ടുള്ളത്. എന്നാല്‍ ഈ മനപ്പൊരുത്തം എങ്ങനെ മനസ്സിലാക്കണം. ഒരു തവണയോ പത്തു തവണയോ കണ്ടാല്‍ സംസാരിച്ചാല്‍ അതുണ്ടാവുകയില്ല. എന്നാല്‍ ഒരു പാടുകാലം ഇടപഴകി കല്യാണം കഴിക്കാന്‍ നമ്മുടെ സമൂഹം അംഗീകരിക്കുകയും ഇല്ല. (മേല്‍ പറഞ്ഞതില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ വായനക്കാര്‍ക്ക് ഉണ്ടാകാം). ഈ അവസരത്തിലാണ് പൊരുത്തം നോക്കുന്നതിന്റെ പ്രസക്തി. എന്നാല്‍ പൊരുത്തം നോക്കിയാല്‍ മാത്രവും പോര.
ഇന്ന് പൊരുത്തം നോക്കാന്‍ ജ്യോത്സ്യന്‍ വേണ്ട എന്ന പരസ്യവാചകം പല ഭാഷകളിലും ഇന്‍റര്‍നെറ്റില്‍ സുലഭമാണ്. ബഹു ഭൂരിപക്ഷം വരുന്ന വിശ്വാസികളെ ലക്‌ഷ്യം വെച്ചാണ് ഈ പരസ്യങ്ങളുടെ ഒഴുക്ക്. ഇത് നമ്മുടെ ജനങ്ങളുടെ ജ്യോതിഷത്തിലും പൊരുത്തം നോക്കലിലും ഉള്ള വിശ്വാസത്തെ അടിവരയിടുന്നതാണ്. ഹിന്ദുക്കള്‍ മാത്രമല്ല ക്രൈസ്തവരും മുഹമ്മദീയരും ഇന്ന് ജാതകം നോക്കുന്നുണ്ട്. സ്വന്തം കാര്യം വരുമ്പോള്‍ കുറച്ചു ജ്യോതിഷമോ വാസ്തുവോ തെറ്റില്ല എന്നാണു ഓരോരുത്തരുടെയും ചിന്ത. വലതു പക്ഷക്കാര്‍ക്ക് ജ്യോതിഷവും അമ്പലവും അയിത്തമല്ല എന്നാല്‍ ഇവയെ അയിത്തം കല്‍പ്പിച്ച ഇടതു നേതാക്കള്‍ വരെ തങ്ങളുടെ ഭാവി അറിയാന്‍ കണിയാനെ സമീപിച്ചതായാണ് കേട്ടറിവ്.
പൊരുത്തം എന്നാല്‍ റോക്കറ്റ് ശാസ്ത്രമല്ല. വളരെ ലളിതമായ ഒന്നാണ് പൊരുത്തം നോക്കല്‍. എന്നാല്‍ ജ്യോതിഷത്തില്‍ ആഴത്തിലുള്ള അറിവ് യഥാര്‍ത്ഥ വിശകലനവും തെറ്റില്ലാത്ത പ്രവചനവും സാധ്യമാക്കും.
നാം തിരഞ്ഞെടുക്കുന്ന ജ്യോത്സ്യന്‍ ഉത്തമ ജ്യോത്സ്യനല്ലെന്കില്‍ ആണ് പ്രവചനവും പൊരുത്തവും താളം തെറ്റുന്നത്. ഇവിടെയാണ് ജ്യോതിഷത്തെ കണ്ണടച്ച് എതിര്‍ക്കുന്നവര്‍ നിരത്തുന്ന തെളിവുകള്‍ ജനം നിവൃത്തിയില്ലാതെ അന്ഗീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജ്യോതിഷം അല്ല കുറ്റക്കാര്‍. തെറ്റായി പ്രാക്ടീസ് ചെയ്യുന്ന ആള്‍ക്കാരാണ്.
ഇന്ന് ഓണ്‍ലൈനില്‍ നിരവധി സൈറ്റുകള്‍ സൌജന്യമായും അല്ലാതെയും പൊരുത്തം നോക്കുന്നുണ്ട്. ഒരളവു വരെ അത് ശരിയുമാണ്. എന്നാല്‍ ജ്ഞാനമുള്ള ഒരു ജ്യോത്സ്യന്‍ ഗണിക്കുന്നത് മാതിരി ശരിയായി കൊള്ളണം എന്നില്ല.
എന്താണ് പൊരുത്തം ?
നക്ഷത്രങ്ങളെ ആധാരമാക്കി പത്തു വിധം പൊരുത്തങ്ങള്‍ ആണ് നോക്കാറുള്ളത്. അതില്‍ തന്നെ രജ്ജു വേധം തുടങ്ങിയ പൊരുത്തങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ്. ഇത് നമുക്ക് തന്നെ സ്വയം നോക്കാവുന്നതേ ഉള്ളൂ. രണ്ടു പേരുടേയും നക്ഷത്രം അറിഞ്ഞാല്‍ മാതൃഭൂമി പഞ്ചാംഗം നോക്കി മനസ്സിലാക്കാവുന്നതാണ്. ഇത് മാത്രം നോക്കിയാല്‍ മതിയാകില്ല യഥാര്‍ത്ഥ പൊരുത്തം അറിയാന്‍.
പാപസാമ്യം ദശാസന്ധി തുടങ്ങിയവ കൂടി നോക്കിയാലെ യഥാര്‍ത്ഥ പൊരുത്ത നിര്‍ണ്ണയം സാധ്യമാവുകയുള്ളൂ. രണ്ടുപേരുടെയും ജാതകത്തില്‍ ഉള്ള പാപഗ്രഹങ്ങള്‍ നില്‍ക്കുന്ന ഇടങ്ങളെ ആധാരമാക്കിയാണ് പാപസാമ്യം നിര്‍ണയിക്കുന്നത്. രണ്ടു പേരുടേയും ദശകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാറുന്നതിനാണ് ദശാസന്ധി എന്ന് പറയുന്നത്. ഇതെല്ലം ശരിയായി, തമ്മില്‍ കണ്ടു കുടുംബ പശ്ചാത്തലവും നോക്കിയാണ് വിവാഹം നിശ്ചയിക്കേണ്ടത്.
പൊരുത്തം നോക്കാതെയും കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നവരുണ്ട്. അതിനര്‍ത്ഥം ജ്യോതിഷം ശരിയല്ല എന്നല്ല മറിച്ച് മനസ്സിന്റെ പൊരുത്തവും ദൈവാധീനവും അവരുടെ ജാതകം പൊരുത്തമുള്ളതാക്കി എന്നാണു.
എന്നാല്‍ ഈ മനപ്പൊരുത്തം എങ്ങനെ മനസ്സിലാക്കണം...
ReplyDeleteപൊരുത്തം പത്തില്‍ പത്തും !
ReplyDeleteപങ്കാളിയോട് സത്യ സന്ധമായ സ്നേഹവും, വിശ്വാസവും,വിട്ടുവീഴചയും,
മറക്കാനും, പൊറുക്കാനും ഉള്ള സന്നദ്ധതയും, പരാതിയും, പരിഭവവും, ഇല്ലാതെ 24 മണിക്കുറും 365 ദിവസവും എന്തു സേവനത്തിനും ഉള്ള മനസ്സും, പാതി കേട്ടിട്ടില്ല പാതി കണ്ടില്ലാ എന്നു കരുതാനുള്ള മനക്കരുത്തും ആണു പത്തില്‍ പത്ത് പൊരുത്തം..
അതെവിടെയുണ്ടോ അവിടെ വിവാഹജീവിതത്തിനു വിജയവും ഉണ്ട്
Deleteഅതെവിടെയുണ്ടോ..ആ തിരച്ചിലാണ് പൊരുത ശോധന
മുമ്പത്തെക്കാളും കൂടുതല്‍ കല്യാണാലോചനയില്‍ പൊരുത്തം നോക്കലിന്ന് ഇന്നത്തെ കാലത്ത് പ്രാധാന്യം നല്‍കി വരുന്നതായി കാണുന്നു. യോജിച്ച ജാതകം ഉള്ള പങ്കാളിയെ കിട്ടാന്‍ ചില്ലറ മെനക്കേട് ഒന്നും അല്ല ഇപ്പോഴുള്ളത്.
ReplyDeletepalakkattettan
ആദ്യമായി വരുകയാണ്.. കൊള്ളാം.
ReplyDeleteകുക്കു, മാണിക്യം, ബഷീര്‍ വള്ളിക്കുന്ന്, കേരളദാസനുണ്ണി വന്നതിനും അഭിപ്രായം പങ്കുവച്ചതിനും നന്ദി. കേരളദാസനുണ്ണി പറഞ്ഞപോലെ മുമ്പത്തെക്കാളും കൂടുതല്‍ കല്യാണാലോചനയില്‍ പൊരുത്തം നോക്കലിന്ന് ഇന്നത്തെ കാലത്ത് പ്രാധാന്യം നല്‍കി വരുന്നു. വിവേക ബുദ്ധിയുള്ള മനുഷ്യന്‍ ജ്യോതിഷത്തിന്റെ പ്രാധാന്യവും മനസ്സിലാക്കി. ഇന്ന് പണത്തിനു വേണ്ടി ജ്യോതിഷത്തെ ദുരുപയോഗം ചെയ്യുന്നവര്‍ ധാരാളം. നല്ല ജ്ഞാനമുള്ള ജ്യോത്സ്യന്റെ അടുത്ത് പൊരുത്തം നോക്കുക.
ReplyDelete"പൊരുത്തം നോക്കാതെയും കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നവരുണ്ട്. അതിനര്‍ത്ഥം ജ്യോതിഷം ശരിയല്ല എന്നല്ല മറിച്ച് മനസ്സിന്റെ പൊരുത്തവും ദൈവാധീനവും അവരുടെ ജാതകം പൊരുത്തമുള്ളതാക്കി എന്നാണു."
ReplyDeleteഅങ്ങനെ മനസ്സിന്റെ പൊരുത്തവും ദൈവാധീനവും പോര,ജ്യോതിഷികൾ എന്ന ഇത്തിക്കണ്ണികളെത്തന്നെ കാണണം. ഉദരനിമിത്തം ബഹുകൃതവേഷം
നോക്കണം നോക്കണം തീർച്ചയായും പൊരുത്തം നോക്കണം...പറ്റുമെങ്കിൽ വീട്ടിലുള്ള അച്ചൻ, അമ്മ, വേലക്കാരി, അയല്പക്കത്തുള്ള ഒരു 3-4 വീട്ടിലെ ആളുകൾ എന്നിവരുമൊക്കെയായുള്ള പൊരുത്തം നോക്കണം. ഭാവിയിൽ ഈ പരിപാടി എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാവുന്നതാണ്. ഉദാഹരണത്തിനു ഏതെങ്കിലും ജോലി കിട്ടിയാൽ അവിടെ ജോലി ചെയ്യുന്നവരുമായുള്ള എന്തേലുമൊക്കെ പൊരുത്തം നോക്കാവുന്നതാണ്. പിന്നെ ചൊവ്വ, വെള്ളി, ശനി ദോഷങ്ങളൊക്കെയും നോക്കണം...ലവർക്കും ജീവിക്കണ്ടേ !!!
ReplyDeleteസത്യാന്വേഷിക്കും ഗ്രഹനിലക്കും സന്ദര്‍ശനത്തിന് നന്ദി. ജ്യോതിഷത്തെ കുറിച്ച് വിവരമില്ലായ്മ കമന്റ്-സില്‍ പ്രതിഫലിച്ചതാണോ അതോ നര്‍മ്മമോ? നര്‍മ്മമെങ്കില്‍ കൂടെ ചിരിക്കാം. സത്യാന്വേഷി ഇത്തിക്കണ്ണികളെത്തന്നെ തേടി പോകാതെ നല്ല ജ്യോത്സ്യനെ കണ്ടുകൊള്ളൂ..
ReplyDelete"ഇല്ലത്തുനിന്നു പുറപ്പെട്ടു അമ്മാത്ത് ഒട്ടു എത്തിയാതുമില്ല " യെന്ന അവസ്ഥ ആയല്ലോ നമ്പൂരി നിങളുടേത്...... വിവരം- ---, സാങ്കേതിക വിദ്യയിലും ബ്രാമാണൃത്തിലും കുറച്ചു കൂടി ആവാം യെന്നിട്ടു പോരെ ജ്യോതിഷത്തിനു വക്കാലത്ത് പിടിക്കുന്നത്
ReplyDeleteവേഗാഡ് സന്ദര്‍ശനത്തിന് നന്ദി. ജ്യോതിഷത്തിനു വക്കാലത്ത് ആയി ഇറങ്ങിയതല്ല. യഥാര്‍ത്ഥ ജ്യോതിഷത്തിനു വേണ്ടി ഒരു വക്കാലത്ത്.
ReplyDeleteവിവരമില്ലായ്മയാണെങ്കിൽ അങ്ങനെ...എന്നാലും ആളെപ്പറ്റിക്കുന്ന ഇത്തരം പരിപാടികൾക്കു വക്കാലത്തു പിടിക്കുന്നതിലും ഭേദമല്ലേ മാഷേ? ഈ നല്ല ജ്യോത്സ്യനെ മാഷ് എങ്ങനെ നിർവ്വചിക്കും? ഉദാ. കേരളത്തിലെ ഒരു 100 ജ്യോത്സ്യന്മാരെ എടുത്താൽ എത്ര നല്ലത്, എത്ര ചീത്ത എന്നു വല്ല കണക്കും? ഈ ജാതകം നോക്കി പൊരുത്തം നിശ്ചയിക്കുന്ന ഇടപാട് കേരളം തുടർന്നു പോരുന്ന അന്ധവിശ്വാസങ്ങളിൽ ഏറ്റവും ശക്തമായ ഒന്നാണ്. ബ്രഹ്മണനായി ജനിച്ചതു കൊണ്ട് അതിനെ തള്ളിപ്പറയണ്ട, ആ ഇരുട്ടിൽ തന്നെ ജീവിക്കൂ !!!
ReplyDeleteപ്രീയ കറുത്തേടം
ReplyDelete"യഥാര്‍ത്ഥ ജ്യോതിഷത്തിനു വേണ്ടി ഒരു വക്കാലത്ത്." യന്ന പ്രയോഗം കലക്കി. യഥാര്‍ത്ഥ ജ്യോതിഷം യെന്ന ഒന്നുണ്ടോ ? "3+2" എന്നത് എവിടെ വച്ചു ഗണിച്ചാലും 5 തന്നെയല്ലെ ? പിന്നെ എങ്ങിനെയാണ് ജ്യോതിഷപ്രവചനങ്ങള്‍ മാറി മാറി പോവുന്നത് .അപ്പൊ മനോധര്‍മം എന്ന സംഗതി വരുന്നു ജ്യോതിഷിയുടെ മാനസികവും സാംസ്കാരികവും ആയ നിലവാരം അനുസരിച്ച് മാറുന്ന ഒരു പരിപാടി. ഇതെങ്ങിനെ സയന്‍സ് ആകും ? താങ്കള്‍ പഠിച്ച "ഐ.റ്റി " വച്ച് ഒന്ന് ആലോചിച്ചു നോക്കിയെ ? പറ്റുമെങ്കില്‍ "കാള്‍ സാഗന്റെ " കോസ്മോസ് ഒന്ന് കൂടി വായിക്കുകയും ആവാം
വേഗാഡ്ന്‍റെ അഭിപ്രായത്തോട് ഞാനും യോചിക്കുന്നു.
ReplyDelete3+2 എന്നത് എവിടെ വച്ചു ഗണിച്ചാലും 5 തന്നെയല്ലെ ? " - ശരിയാണ് ജനന തിയ്യതിയും സമയയും ജനിച്ച സ്ഥലവും അറിഞ്ഞാല്‍ ആര് നോക്കിയാലും ( ഗണിതം അറിയുന്ന ) ഒരേ ഗ്രഹനില തന്നെയാവും. തീര്‍ച്ച. കണക്കറിയാത്ത ഒരുവന്‍ 3+2 എന്ന് കൂട്ടിയാല്‍ ആറ് ഏഴു എന്നൊക്കെ പറയുന്നവരും ഉണ്ട്. എല്ലാവരും ശരിക്ക് കൂട്ടികൊള്ളണം എന്നില്ല. ചോദ്യത്തോടൊപ്പം താങ്കള്‍ തന്നെ ഉത്തരവും നല്‍കി.
ഇന്ന് IT യില്‍ ഉള്ളവരാണ് (ജാതിമത ഭേദമന്യേ കൂടുതലും രഹസ്യമായി ) ഇന്ന് ജ്യോതിഷം കൂടുതലും നോക്കുന്നത്.
പ്രീയ പെട്ട കറുത്തേടം ;
ReplyDeleteകാര്യങ്ങള്‍ തുറന്നു പറയുന്ന താങ്കളുടെ രീതി എനിക്കിഷ്ടപെട്ടു വിവരങ്ങള്‍ പങ്കുവെക്കുന്നതിലെ പക്ക്വതെയും കൊള്ളം .പക്ഷെ സംശയങ്ങള്‍ പിന്നെയും ബാക്കിയാകുന്നു
ഒരേ ഗ്രഹനില വച്ചു പറയുന്ന പ്രവചനങ്ങള്‍ മാറുന്നത് യങ്ങിനെ ആണ് ? ഒരേ സമയത്ത് ജനിച്ച പലമനുഷ്യരുടയും ജീവിതങ്ങള്‍ മാറി പോവുന്നത് എങ്ങിനെ? പാഴൂര്‍ പടിപ്പുരയുടെ സാങ്ങത്യം എന്താണ്.? ഈ ചര്‍ച്ച നമുക്ക് തുടരേണം. ജയിക്കാനും തോല്പിക്കാനും അല്ല വിവരങ്ങള്‍ പന്കുവെയ്ക്കുന്നതിലെ ഒരു മലയാളിത്തരത്തിനുവേണ്ടി
ബഹുമാനത്തോടെ
ഒരേ സമയത്ത് ജനിച്ച പലമനുഷ്യരുടയും ജീവിതങ്ങള്‍ മാറി പോവുന്നത് എങ്ങിനെ?
ReplyDeleteതാങ്കളുടെ സംശയം എനിക്കും ഉണ്ടായിരുന്നു. എന്റെ മുത്തശ്ശിയും അനിയത്തിയും ഇരട്ട കുട്ടികളായിരുന്നു. കാണാനും വല്ല്യ വ്യത്യാസം ഉണ്ടായിരുന്നില്ല. എന്നാല്‍ അവരുടെ ജീവിതം വളരെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. എന്റെ മുത്തശ്ശിക്ക് എട്ടു മക്കളും അവരുടെ മക്കളുമായി സന്തോഷ ജീവിതം. മുത്തശ്ശിയുടെ അനിയത്തിക്ക് സ്വന്തമാ മക്കളുണ്ടായിരുന്നില്ല. ദുഃഖ പൂര്‍ണ്ണമായ ജീവിതം.
ഇനി ജ്യോതിഷ ഭാഷയില്‍ പറഞ്ഞാല്‍ മിനിറ്റ് വ്യത്യാസത്തില്‍ നാള്‍ തന്നെ മാറി ഗ്രഹനിലയും. അത് അവരുടെ ജീവിതം തന്നെ മാറ്റിമറച്ചു.
ഞാനും ജ്യോതിഷത്തില്‍ ഇത്രകണ്ട് വിശ്വസിച്ചിരുന്നില്ല. എന്റെ ജീവിത അനുഭവവും പിന്നെ ജ്യോതിഷത്തിലുള്ള താല്‍പര്യവും കുറച്ചു പഠിക്കാന്‍ തീരുമാനിച്ചു. ഇപ്പോഴും ജ്യോതിഷത്തില്‍ ഒരു ശിശു. അപ്പോഴാണ് ജ്യോതിഷം ദുരുപയോഗം ചെയ്യുന്നതിനെപറ്റി ചിന്തിയ്ക്കാന്‍ ഇടയായത്.
പൊരുത്തം നോക്കുക എന്ന് പറഞ്ഞു ചുമ്മാ നാള് നോക്കി പണം തട്ടുന്ന ഒരുപാട് പേര്‍ രംഗത്തുണ്ട്. അതിനെയാണ് വിമര്‍ശിക്കാനാണ് ശ്രമിച്ചത്.
ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ഒരുവന്‍ ഇംഗ്ലീഷ് ഉപയോഗത്തിനെതിരെ വാളെടുക്കും. പക്ഷെ ആ ഇംഗ്ലീഷ് ഭാഷ പഠിച്ചതല്ലേ ഇന്ത്യയുടെ ഇന്നത്തെ പുരോഗതിയുടെ ആധാരം.
ഒരേ ഗ്രഹനില വച്ചു പറയുന്ന പ്രവചനങ്ങള്‍ മാറുന്നത് യങ്ങിനെ ആണ് ?
പ്രവചനം ഫലിക്കണമെങ്കില്‍ ഗ്രഹനില ശരിയായിരിക്കണം, ഉത്തമ ജ്യോത്സ്യന്‍ ആയിരിക്കണം കൂടാതെ നോക്കുന്നയാള്‍ക്ക് ദൈവാധീനം കൂടി വേണം എന്നാലേ പ്രവചനം നന്നാവുകയുള്ളൂ. MBBS പഠിച്ച എല്ലാവരും operate ചെയ്‌താല്‍ രോഗി രക്ഷപെടണം എന്നില്ലല്ലോ?
ഡോക്ടര്‍ക്ക് ഡിഗ്രി ഉണ്ടെങ്കിലും രോഗിക്ക് ആയുസ്സില്ലെന്കില്‍ രോഗി മരിക്കും. കാശ് കൊടുത്തു MBBS സമ്പാതിക്കുന്ന ഇന്നത്തെ കാലത്ത് ഡോക്ടര്‍ക്ക് കഴിവുണ്ട് എന്ന് പറയാനാകുമോ?
പാഴൂര്‍ പടിപ്പുരയുടെ സാങ്ങത്യം എന്താണ്.?
ഇതിനെപറ്റി അധികം അറിവില്ലാത്തതിനാല്‍ മൌനം...
ജ്യോതിഷത്തെ വളര്‍ത്താനും തളര്‍താനും നമുക്കാവില്ലല്ലോ?
വേഗാഡ് നന്ദി.
പ്രീയപെട്ട കറുത്തേടം
ReplyDeleteഉത്തരങ്ങളോടൊപ്പം സംശയങ്ങളും വര്‍ധിക്കുന്നു. അവസ്സാനവിശകലനത്തില്‍ " ദൈവാധീനം" മാത്രം ബാക്കിയാവുന്നു . ഒരു ശാസ്ത്രീയ പരീക്ഷണം അത് മരിചുപോയ"ഇടമറുകോ" അതെ പേരില്‍ ജ്യോതിഷ കച്ചവടം നടത്തുന്ന പുതിയ "ഇടമറുകോ" സമാന സാഹചര്യത്തില്‍ നടത്തിയാല്‍ റിസള്‍ട്ട് ഒന്നായിരിക്കും ,താങ്കള്‍ ഒരു "സി" പ്രോഗ്രാം കംബൈല്‍ ചയ്തു കിട്ടുന്ന റിസള്‍ട്ട് യേത് കമ്പ്യുട്ടരിലും ഒരേ പോലെ ആവുന്നതുപോലെ. ഇതില്‍ " ദൈവാധീനം" ഒരു ഘടകമല്ല! ദൈവാധീനം" ആവട്ടെ ശാശ്ട്രീയ വിശകലനത്തിന് അപ്പുറവും . അതുകൊണ്ടാണ് കാല്‍ സാഗനെ പോലുള്ളവര്‍ ജ്യോതിഷത്തിനെ സുടോ സയന്‍സ് എന്ന് വിളിക്കുന്നത് . (പിന്നെ പാഴൂര്‍ പടിപ്പുരയില്‍ ആശ്വനിദേവന്മാരുടെ സാന്നിദ്യം ഉള്ളതിനാല്‍ ഫല നിര്‍ണയം ആരായാലും ശരിയാവുമെന്ന വിശ്വാസം -----സംഗതി അതും " ദൈവാധീനം" തന്നെ ) .പക്ഷെ വേറൊന്നുള്ളത് മനുഷ്യജീവിതത്തിന്റെ ആയുക്തീകരമായ അധ്യായങ്ങളാണ് നമുക്കറിയാത്ത നിയമങളാല്‍ നയിക്ക്പ്പെടുന്നവ. ആര്‍ക്കറിയാം ഒരു പക്ഷെ താങ്കള്‍ പറയുന്ന ഈ " ദൈവാധീനവും" ചില നിയമങ്ങളാല്‍ ഭരിക്കപ്പെടുന്നവയാവാം ഇപ്പോ നമുക്കവ അജ്ഞാതമാണെന്കിലും
നാം എന്തും കൂടുതല്‍ അറിയാന്‍ ശ്രമിക്കുമ്പോഴാണ് സംശയങ്ങള്‍ വര്‍ധിക്കുന്നത്. വേഗാഡ്ന്റെ കുറെ സംശയങ്ങള്‍ ദൂരികരിക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷം.
ReplyDeleteഈശ്വരവാദവും നിരീശ്വരവാദവും വേദ കാലം മുതല്‍ നമ്മുടെ സംസ്കാരത്തില്‍ ഉള്ളവയാണ്. ഈശ്വര സങ്കല്പം ഓരോരുത്തര്‍ക്കും ഭിന്നമാണ്. മതത്തിനുള്ളില്‍ തന്നെ വ്യത്യസ്ത ഈശ്വര സങ്കല്പം. അത് ഹിന്ദു മതമായാലും ക്രൈസ്തവ മതമായാലും മുഹമ്മദീയരയാലും ഒരു പോലെയാണ്.
ഒരു സി പ്രോഗ്രാം ഏതു കമ്പ്യൂട്ടറില്‍ റണ്‍ ചെയ്താലും ഒരേ ഔട്ട് പുട്ട് തന്നെയാവും കിട്ടുക. എന്നാല്‍ കംപൈലര്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഔട്ട് കിട്ടാതെയും വരാം.
ദൈവാധീനത്തെ സിസ്റ്റം റണ്‍ടൈം ആയി കണക്കാക്കണം. ഉദാഹരണത്തിന് ഒരേ പ്രോഗ്രാം റണ്‍ ചെയ്താലും റണ്‍ടൈമില്‍ സ്വീകരിക്കേണ്ട വസ്തുക്കള്‍ ശരിയായില്ലെങ്കില്‍ പ്രോഗ്രാം എറര്‍ ആകും. നാസയുടെ ബഹിരാകാശ പേടകം തകര്‍ന്നു കല്പന ചൌള ഉള്‍പ്പെടെ മരിക്കാനായി ആരും പ്രോഗ്രാം ചെയ്യില്ലല്ലോ? ( അല്ല ചെയ്തിരിക്കുമോ?) എന്നിട്ടും കല്പന ചൌള ഉള്‍പ്പെടെ എല്ലാവരും മരിച്ചില്ലേ? ഇതാണ് യഥാര്‍ത്ഥ ദൈവാധീനം.
പ്രീയപെട്ട കറുത്തേടം
ReplyDelete"സമാന സാഹചര്യത്തില്‍" നടത്തിയാല്‍ റിസള്‍ട്ട് ഒന്നായിരിക്കും" എന്ന വാചകം ഒന്നുകൂടി മനസിരുത്തി വായിക്കാനപേക്ഷ.
"ഈശ്വരവാദവും നിരീശ്വരവാദവും" ഉത്ഭവിച്ച മനുഷ്യ സംസ്കാരത്തിന്റെ കാല്ഘട്ന വളരെയ തികം പഴയതായിരിക്കുന്നു നമ്മുടെയുഗത്തിലെ ചോദ്ദൃങള്ക്ക് ഈ ഉത്തരങ്ങള്‍ പോരതായിരിക്കുന്നു.
"സത്തിയം പലതു" എന്ന് ഖസ്സാക്കുകാരന്‍ പറയുമ്പോള്‍ നാമിപ്പോള്‍ അറിയുന്ന എല്ലാ സത്തിയത്തിനും അപ്പുറമുള്ളൊരു സാദൃതയെ ഈ കാലം നമ്മുടെ മുന്‍പില്‍ തുറന്നിടുന്നു
പഴയതില്‍ നിന്നല്ലേ പുതിയത് ഉണ്ടായിട്ടുള്ളൂ. അല്ലാതെ ശൂന്യത്തില്‍ നിന്ന് ഒന്ന് ഉരുവാകുന്നില്ലല്ലോ?
ReplyDeleteദൈവാധീനം ഒന്നെന്നത് നിര്‍വചന അതീതമാണ്. അത് അനുഭവിച്ചറിയാം.
ഒരു കാര്യം ശരിയാണ് എന്ന് പറയാന്‍ അത് തെളിയിക്കണം എന്ന് ശാസ്ത്രമതം എന്നാല്‍ ഒരു കാര്യം ശരിയല്ല എന്ന് പറയാനും അത് തെളിയിക്കണം. അത് തെളിയിക്കാത്തിടത്തോളം ദൈവാധീനവും ജ്യോതിഷവും തെറ്റാണെന്നും വിധിക്കാന്‍ പറ്റില്ല. ജീവന്‍ നിലനിര്‍ത്തുന്ന ഏതോ ഒരു ശക്തി ഉണ്ടെന്നത് തീര്‍ച്ചയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേ എഴുതപ്പെട്ട നമ്മുടെ ഇതിഹാസങ്ങളില്‍ വിമാനത്തെ കുറിച്ച പരാമര്‍ശം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ വ്യോമയാന രംഗത്തെ മുന്നേറ്റം. അപ്പോള്‍ പഴയതില്‍ നിന്നാണ് പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുന്നത്. ഈ യുഗത്തില്‍ തന്നെയാണല്ലോ ജനങ്ങള്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നതും. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമുള്ളത് കൊണ്ടല്ലേ മനോരമയും മാതൃഭുമിയും ജ്യോതിഷം ഒരു ബിസിനസ് ആക്കിയതും.
---തര്‍ക്കവും കുതര്‍ക്കവും തമ്മിലുള്ള വ്യത്യാസം -----
ReplyDelete"പഴയതില്‍ നിന്നല്ലേ പുതിയത് ഉണ്ടായിട്ടുള്ളൂ അല്ലാതെ ശൂന്യത്തില്‍ നിന്ന് ഒന്ന് ഉരുവാകുന്നില്ലല്ലോ? "എന്നത് സെമടിക് മതങ്ങള്‍ സമ്മതിക്കില്ല "ബിംഗ് ബാന്ഗ്" കാരും സമ്മതിക്കില്ല ഏവരും സമ്മതിക്കുന്ന ഒരു സാദ്യത തല്ക്കാലം നിലവിലില്ല
"ഒരു കാര്യം ശരിയാണ് എന്ന് പറയാന്‍ അത് തെളിയിക്കണം എന്ന് ശാസ്ത്രമതം എന്നാല്‍ ഒരു കാര്യം ശരിയല്ല എന്ന് പറയാനും അത് തെളിയിക്കണം.അത് തെളിയിക്കാത്തിടത്തോളം ദൈവാധീനവും ജ്യോതിഷവും തെറ്റാണെന്നും വിധിക്കാന്‍ പറ്റില്ല." --- ലോജിക്കിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ താങ്കള്‍ മറന്നുപോവുന്നുവോ ? "F21" =പുഷ്പകവിമാനം..,ആറ്റം ബോംബ്= ബ്രഹ്മാസ്ത്രം തുടങ്ങിയ വാദമുഖങ്ങള്‍ വളരെ പ്രാചീനവും തൊഗാടിയ പോലും പറയാന്‍ മടിക്കുന്നതുമാണ് നാസയിലെയും മറ്റുസ്ഥലങളിലേയും ശാസ്ത്രഞന്മാര്‍ പരിശ്രമിക്കുന്നത് ഇന്ത്യന്‍ പുരാണങളിലെ കഥകള്‍ ശരിയാണെന്ന് സ്ഥാപിക്ക്നല്ലല്ലോ ?"പുതിയതായി ഒന്നും ഉണ്ടാകുന്നില്ലന്നും എല്ലാം പഴയതിന്റെ കോപിയിംഗ് ആണെന്നും" പറയുന്നത് ചിന്തിക്കുന്നവര്‍ തള്ളിക്കളഞ ഒരു വാദഗതിയാണ് . മനോരമയും മാതൃഭുമിയും ജ്യോതിഷം ഒരു ബിസിനസ് ആക്കിയ തു ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമുള്ളത് കൊണ്ടല്ല മറിച്ച് അവര്‍ക്ക് കാശുണ്ടാക്കനാണ് അതിനുവേണമെന്‍്കില്‍ അവര്‍ അമ്മയെയും വില്‍ക്കും ---- "ദൈവാധീനം ഒന്നെന്നത് നിര്‍വചന അതീതമാണ്. അത് അനുഭവിച്ചറിയാം". എന്നതിനോട് ഞാന്‍യ്യോജിക്കുന്നു അതനുള്ളവഴികള്‍ പഠിപ്പിച്ചു തരിക ---നചികെദസു പറഞപോലെ-- "നേതി" "നേതി"
Iam coming to this site first.thanks for the comment
ReplyDeleteInteresting stories, like karthedam. By vijayan.v., Kalikkadavu, Pilicode.P.O., Kasaragod.
ReplyDeleteനന്നായിട്ടുണ്ട് ,,,,
ReplyDeleteജ്യോതിഷം ശാസ്ത്രമാണ്,,
തര്‍ക്കങ്ങള്‍ നല്ലത് പക്ഷെ അറിവുള്ളവര്‍ തമ്മിലായിരിക്കനമെന്നു മാത്രം.
ആശംസകള്‍'''''
papa samyam ennalenthanu?
ReplyDelete