Friday, December 30, 2011

2011 തിരിഞ്ഞു നോട്ടം

            രണ്ടായിരത്തി പതിനൊന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നിരവധി സംഭവങ്ങള്‍ നമുക്ക് കാണാം. ഇറാക്ക് യുദ്ധത്തിന്റെയും ഒസാമയുടെ അന്ത്യവും ജപ്പാനിലെ സുനാമിയും ലോകത്തിലെ പ്രധാന സംഭവങ്ങള്‍ ആയെങ്കില്‍ ഏകദിന ക്രിക്കറ്റ്‌ ലോക കപ്പു ഇന്ത്യ നേടിയതും മുംബൈയിലെ സ്ഫോടനങ്ങളും അണ്ണാ ഹസാരെയുടെ അഴിമതിക്ക് എതിരായിട്ടുള്ള നിരാഹാരവും ആണ് ഇന്ത്യയിലെ സംഭവങ്ങള്‍.

       ധനുഷിന്റെ കൊലവെറി ലോകം കീഴടക്കുമ്പോള്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ മലയാളിയെ വേട്ടയാടുന്ന രസത്തില്‍ ആണ് നമ്മുടെ തമിഴ് അയല്‍ക്കാര്‍. എന്നാല്‍ കൊച്ചു കേരളത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തകരുമോ എന്ന ഭീതിയില്‍ തലസ്ഥാനം നാറുന്ന അവസ്ഥയാണ് കാണുന്നത്.

     കൊലവെറി നടത്തുന്ന ധനുഷിനോടൊപ്പം ദേശീയ സിനിമ അവാര്‍ഡു വാങ്ങാന്‍ സലിം കുമാറിന് കഴിഞ്ഞു ലുക്ക് ഇല്ലെങ്കിലും. റിയാലിറ്റി ഷോകളെ എതിര്‍ത്തിരുന്ന ദാസേട്ടന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് ശ്രദ്ധേയമായതും ഈ വര്‍ഷം തന്നെ.

    അച്ചുമാമനെ മാറ്റി ചാണ്ടി മുഖ്യമന്ത്രിയായതും ബംഗാളിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി മമത ബാനെര്‍ജി അധികാരമേറ്റതും രണ്ടായിരത്തി പതിനൊന്നില്‍ തന്നെയാണ്. എല്ലാവര്ക്കും നന്മനിറഞ്ഞ 2012 ആശംസിക്കുന്നു..

Wednesday, December 14, 2011

ശ്രീകോവിലില്‍ അധികാരം തന്ത്രിക്ക്

നമ്പൂതിരിമാരുടെ പെണ്മക്കള്‍ക്കു ഉണ്ടാകുന്ന സന്താനങ്ങള്‍ക്ക് തന്ത്രം തുടങ്ങിയ അവകാശങ്ങള്‍ ഉണ്ടാകില്ല. അതിനാല്‍ തന്ത്രിയുടെ മകളുടെ മകന് താന്ത്രിക പരമായ അധികാരം ഇല്ല. എന്നാലും അമ്പലത്തിലെ മുഖ്യ തന്ത്രിക്ക് സഹായത്തിനു അദ്ധേഹത്തെ കൂടെ കൂട്ടുന്നതില്‍ ഒരു പിഴവും ഇല്ല താനും. അത് തികച്ചും തന്ത്രിയുടെ അധികാര പരിധിയില്‍ വരുന്നതാണ് താനും.

അമ്പലം, പൂജ തുടങ്ങിയ കാര്യങ്ങളില്‍ തീരെ വിവരമില്ലാത്ത മന്ത്രിയോ പ്രസി ഡന്റോ ആരായാലും ആദ്യം ക്ഷേത്രചൈതന്യരഹസ്യം മുതലായവ വായിച്ചു വിവരം ഉണ്ടാക്കണം. എന്നിട്ട് വേണം അഭിപ്രായം പറയാന്‍. ഭരണപരമായ കാര്യങ്ങള്‍ നോക്കുക മാത്രമാണ് ഭരണ കര്‍ത്താക്കള്‍ ചെയ്യേണ്ടത്. അമ്പലത്തിലെ ചടങ്ങുകള്‍, ആചാരങ്ങള്‍ എന്നിവ നിശ്ചയിക്കേണ്ടതും നടത്തേണ്ടതും തന്ത്രിയോ പൂജാരിയോ ആണ്. നാലാം ക്ലാസ്സും ഗുസ്തിയും കൊണ്ട് രാഷ്ട്രീയത്തില്‍ വന്നു പത്തു കാശ് കൊള്ളയടിച്ചു എം എല്‍ എ യും മന്ത്രിയും പ്രസിഡന്റ്റും മറ്റുമായാല്‍ ഇക്കാര്യങ്ങളില്‍ വിവരം ഉണ്ടാകണമെന്നില്ല. അതിനാല്‍ അമ്പലങ്ങളിലെ കാര്യങ്ങള്‍ നോക്കേണ്ടത് ഭക്തന്മാരുടെ ഒരു ട്രസ്റ്റ്‌ ആണ്.

Monday, December 12, 2011

ശാന്തിമന്ത്ര പ്രസക്തി ഇന്ന്

മന്ത്രങ്ങള്‍ മനുഷ്യനെ നന്മയിലേക്ക് നയിക്കപ്പെടുന്നവയാണ്. നമ്മുടെ മുനീശ്വരന്മാര്‍ നമുക്ക് നല്‍കിയിട്ടുള്ള സ്വത്തുകള്‍ ആണ് മന്ത്രങ്ങള്‍. കലാപ കലുഷിതമായ ഈ അവസരത്തില്‍ ഏറ്റവും പ്രധാനം ശാന്തിയും സമാധാനവും തന്നെയാണ്. എന്നാല്‍ അത് സൂപ്പര്‍ മാര്‍ക്കറ്റില്‍ വാങ്ങിക്കാന്‍ ഒട്ടു കഴിയുകയും ഇല്ല. മന്ത്ര ജപത്തില്‍ കൂടിയും അത് കൈവരിക്കാന്‍ നമുക്ക് സാധിക്കും.

ശാന്തി മന്ത്രം
ഓം സഹനാ വവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവദിധമസ്തു മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
     - കൃഷ്ണ യജുര്‍വേദ തൈത്തിരിയ ഉപനിഷദ് ൨.൨.൨

Shanthi Manthra 
Aum Sahana vavatu sahanou bhunaktu
Sahaveeryam karavavahai
Tejasvinavadhitamastu
Mavid visha vahai hi
Aum Shanthi, Shanthi, Shanthihi.
   – Krishna Yajurveda Taittiriya Upanishad 2.2.2
   (Recited before the commencement of one's education)

शांति मंत्र
ऊं सहना ववतु
सहनौ भुनक्तु
सहविर्यम् करवावहे
तेजस्विना वधीतम् अस्तु
मा विद विशावहै
ऊं शांति शांति शांति

Meaning
Let the Studies that we together undertake be effulgent; Let there be no Animosity amongst us; OM. Peace, Peace, Peace.

മന്ത്രാര്‍ത്ഥം
ഞങ്ങള്‍ ഒരുമിച്ച് രക്ഷിക്കപ്പെടട്ടെ, ഞങ്ങള്‍ ഒരുമിച്ച് വിദ്യ അനുഭവിക്കാന്‍ ഇടയാകട്ടെ, ഞങ്ങള്‍ അന്യോന്യം സഹായിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കാന്‍ ഇടവരുത്തണമേ, ഞങ്ങളുടെ വിദ്യ ഫലവത്തകേണമേ, ഞങ്ങളുടെ ഇടയില്‍ പരസ്പര കലഹം ഇല്ലാതാവട്ടെ, ഞങ്ങള്‍ക്ക് ശാരീരികവും മാനസികവും ദൈവീകവുമായ ശാന്തി ഉണ്ടാകട്ടെ


Thursday, November 24, 2011

ചെകിടത്തടി ആര്‍ക്കു?


മുല്ലപെരിയാരും വെള്ളവും നമ്മുടെ മുഖ്യന്‍ പറഞ്ഞപോലെ വെള്ളം തമിഴ്നാടിനും അപകടം മലയാളിക്കും. എന്നാല്‍ വിലപ്പെരുപ്പം കള്ളപ്പണം തുടങ്ങിയ ചെകിടത്തടി ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍ ഇക്കാരണം പറഞ്ഞു മന്ത്രിയുടെ ചെകിടത്തടിക്കുന്നത് ശരിയല്ലതാനും.
അമ്പതു വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യ വളര്‍ന്നു അത് രാഷ്ട്രീയക്കാരുടെ വിജയമാണ് എന്ന് ഘോഷിക്കുന്നതു വിഡ്ഢിത്തരം. ഇന്ത്യയിലെ ജനങ്ങളുടെ പ്രവര്‍ത്തിയുടെ ഫലമാണ്. മന്ത്രിമാരും രാഷ്ട്രീയക്കാരും കട്ട് മുടിക്കാന്‍ സാമര്‍ത്ഥ്യം കാണിച്ചിട്ടുണ്ട്താനും . എല്ലായിടത്തും നെല്ലും പതിരും ഉണ്ടെന്നു പറയുന്ന പോലെ രാഷ്ട്രീയക്കാരിലും നല്ലവരുണ്ടാകാം.

വോട്ടു ബാങ്ക് ബലത്തിലും ജാതിതിരിച്ചു വോട്ടു വാങ്ങുന്നതിലും വിജയം കണ്ട നമ്മുടെ രാഷ്ട്രീയക്കാര്‍ സാധാരണ ജനങ്ങളെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വഴി തിരിച്ചു അവരുടെ ലക്‌ഷ്യം നടപ്പാക്കുന്നു. കഴിവുള്ള മുഖ്യമന്ത്രിമാര്‍ അവരുടെ സംസ്ഥാനം കൂടുതല്‍ കൂടുതല്‍ മുന്നോട്ടു നയിക്കുന്നു. എന്ത് പറഞ്ഞാലും മതം എന്ന ആയുധവുമായി വോട്ടു സമ്പാതിക്കുന്നവരുടെ സംസ്ഥാനങ്ങള്‍ തകര്‍ച്ചയിലേക്കും. ഇതില്‍ ഏതില്‍ കേരളം പെടും എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

Tuesday, November 22, 2011

ഡാം സിനിമയും ബോക്സ്‌ ഓഫീസ് പ്രശ്നങ്ങളും

ചൈനയിലെ ബാന്‍കിയോ അണക്കെട്ട് തകര്‍ച്ചയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ ഉണ്ടായ ഒരു ഹോളിവൂഡ്‌ ചിത്രമാണ് "ഡാം".

സംവിധായകന്‍ മലയാളിയായതിനാല്‍ ഇത് കേരളത്തില്‍ ചര്‍ച്ചാ വിഷയമാവുകയാണ്. എന്നാല്‍ സിനിമയില്‍ തകര്‍ന്നുപോകുന്ന ഡാം മുല്ലപെരിയാരിനോട് സാമ്യം ഉള്ളതിനാല്‍ തമിഴ്നാട്ടിലും ഇത് വന്‍ വിഷയമാകുകയാണ്.


ഭൂകമ്പങ്ങളും തുടര്‍ ചലനങ്ങളും ഡാമിനെ ചുറ്റി തിരിയുമ്പോഴും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാനാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ മേലാളന്മാര്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നാം ചിന്തിക്കുന്ന തരത്തില്‍ ഉള്ള ഭയപ്പാടു ആവശ്യമുണ്ടോ? ഇതൊരു രാഷ്ട്രീയ പ്രശ്നമോ അതോ മനുഷ്യ ജീവിതത്തിന്റെ പ്രശ്നമോ?

വെള്ളം കിട്ടില്ലെന്ന പേടിയില്‍ നിന്നും തമിഴ്മക്കള്‍ ഇതിനെ എതിര്‍ക്കുമ്പോള്‍ വെള്ളത്തില്‍ ഇല്ലാതാകും എന്ന പേടിയില്‍ മലയാള മക്കളും. ഏകദേശം അറുപതു വര്‍ഷം മാത്രം ഉദ്ദേശിച്ച ഡാം ഇന്ന് സെഞ്ച്വറിയും കഴിഞ്ഞു പോയിരിക്കുന്നു. അതായത് ഈ ഡാമിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു എന്ന് സാരം.

തമിഴ്നാടിനെക്കാളും കേന്ദ്രത്തില്‍ പിടിപാടുള്ള കേരളത്തിന്‌ എന്തുകൊണ്ട് ഈ വസ്തുത കേന്ദ്രത്തെ ധരിപ്പിച്ചു കൂടാ. ജനങ്ങളുടെ ജീവിതം അത് തമിഴനായാലും മലയാളിയായാലും വിലപ്പെട്ടതാണ്‌. അത് കാത്തു കൊള്ളേണ്ട ഉത്തരവാദിത്വം നമ്മുടെ ഭരണാധികാരികള്‍ക്ക് ഉണ്ടുതാനും.

പട്ടാളി മക്കള്‍ കച്ചിയും, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകങ്ങളും ഈ പടം തമിഴ്നാട്ടില്‍ ഇറക്കാന്‍ അനുവദിക്കില്ലെന്ന പ്രചരണം ശക്തമാവുകയാണ്. എന്നാല്‍ ഇതെല്ലം ടീ വീ യില്‍ നോക്കികണ്ടു അപകട സ്ഥിതിയില്‍ ഉള്ള ഡാമിനടിയില്‍ സുഖമായി വാഴുകയാണ് കേരള ജനത. തമിഴന്റെ എല്ലാ പടങ്ങളും ഒന്ന് വിടാതെ എല്ലാം കണ്ടു ഹിറ്റാക്കുന്ന മലയാളിക്ക് മുല്ലപെരിയാര്‍ എന്ത് ഡാം എന്ത്?

News at IBNLive

Chennai, Nov 22 (PTI) Two political parties in Tamil Nadu MDMK and PMK today demanded a ban on the release of Hollywood film 'Dam 999' in the country, saying it depicts the scenario of the collapse of century-old Mullaiperiyar Dam over which the state is locked in a row with Kerala. MDMK leader Vaiko, in a statement, said the film, financed by Keralites, starring Indian and Hollywood actors and directed by Sohan Roy has been named 'Dam 999' referring to the legal rights held by Tamil Nadu over the Mullaiperiyar dam for 999 years.

Sunday, November 20, 2011

ഖുതുബ് മിനാര്‍


തലസ്ഥാനത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഖുതുബ് മിനാര്‍.

ഹരിയാനയിലെ ഗുര്‍ഗാവില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള മെട്രോ ട്രെയിന്‍ പാതയില്‍ ഖുതുബ് മിനാര്‍ സ്റ്റേഷനില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്താണ് ഖുതുബ് മിനാര്‍ നിലകൊള്ളുന്നത്.

പതിനഞ്ചു വര്ഷം മുമ്പ് സന്ദര്‍ശിച്ചപ്പോള്‍ അവിടെയുള്ള ഇരുമ്പ് തൂണ്‍ കൈകള്‍ കൊണ്ട് ചുറ്റി പിടിക്കുന്ന കാഴ്ച ഇന്നവിടെ കാണാനില്ല. ആ ഇരുമ്പ് തൂണ്‍ സന്ദര്‍ശകരില്‍ നിന്ന് സംരക്ഷിക്കാന്‍ വേലി കെട്ടി തടഞ്ഞിരിക്കുന്നു. മറ്റെല്ലാ കാഴ്ചകളും മുമ്പത്തെ പോലെ തന്നെ.

Saturday, November 19, 2011

മഞ്ചാഭാസ ഡാന്‍സ് ഡാന്‍സ്


പേരില്‍ നിന്ന് തന്നെ ഈ പോസ്റ്റിന്റെ ഉദ്ദേശം എല്ലാവര്‍ക്കും മനസ്സിലായി കാണും. വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളെ "മെര്‍ലിന്‍ മന്‍ റോ" ആക്കാനാണോ നമ്മുടെ ഏഷ്യയുടെ നെറ്റിന്റെ ഉദ്ദേശം എന്ന് മനസ്സിലാവുന്നില്ല. കുട്ടികളുടെ മാദക നൃത്തം കാണിച്ചു കാശ് വാരുവാനുള്ള ഏഷ്യയുടെ നെറ്റിന്റെ ലക്‌ഷ്യം മലയാള ചാനെലിനു യോചിച്ചതാണോ എന്ന് തോന്നുന്നില്ല.
മീഡിയ പ്രവര്‍ത്തകര്‍ ഇങ്ങിനെ പല വിരുതുകളും കാണിച്ചു കാശുണ്ടാക്കും എന്നാല്‍ കുഞ്ഞുങ്ങളുടെ മാതാപിതാക്കന്മാര്‍ എന്തിനു ഈ കോപ്രായത്തിനു കൂട്ട് നില്‍ക്കുന്നു എന്നറിയില്ല.

എന്തിനും ഏതിനും വിമര്‍ശിക്കുന്ന മലയാളി വര്‍ഗ്ഗത്തില്‍ പെട്ടവന്‍ എന്ന് പറയാമെങ്കിലും ഇങ്ങനെയുള്ള ആഭാസങ്ങള്‍ ചൂണ്ടികാട്ടിയാല്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

ഈ അടുത്ത് കണ്ട ഒരു മഞ്ചാഭാസ ഡാന്‍സ് ഡാന്‍സ് ആണ് ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്. കുട്ടികള്‍ ഡാന്‍സ് ചെയ്തതും അത് കഴിഞ്ഞുള്ള ജഡ്ജ്മാരുടെ അഭിപ്രായം കുട്ടികളെ കൂടുതല്‍ കൂടുതല്‍ വഴി തെറ്റിക്കുന്നതാണ്.


ഇതേ കുറിച്ചുള്ള അഭിപ്രായങ്ങള്‍ മടി കൂടാതെ കമന്റില്‍ ഇട്ടു ഒരു ചര്‍ച്ച നടത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു..

Wednesday, November 9, 2011

സന്തോഷ്‌ പണ്ഡിറ്റ്‌ ഫാന്‍സ്‌ അസോസിയേഷന്‍

കുറച്ചു നാളായി കേരളത്തില്‍ കേള്‍ക്കുന്ന ഒരു പേരാണ് സന്തോഷ്‌ പണ്ഡിറ്റ്. വെറുമൊരു സാധാരണക്കാരന്‍ ഒരു സുപ്രഭാതത്തില്‍ അദ്ധേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സൂപ്പര്‍സ്റ്റാര്‍.

അദ്ദേഹം ചെയ്ത സിനിമയെ കുറ്റം പറയുന്നുണ്ടെങ്കിലും ഒരു തരത്തില്‍ പ്രോത്സാഹിപ്പിക്കുകയാണ് പൊതു ജനം ചെയ്യുന്നത്. ഒട്ടേറെ ടീ വീ പ്രോഗ്രാമുകളില്‍ ചര്‍ച്ചയ്ക്കു വന്ന ഈ വിഷയം മറ്റൊരു ഷക്കീല
തരന്ഗത്തെ അനുസ്മരിപ്പിക്കുന്നതാണ്. ആരും ഇതിനെ ഗൌരവമായി എടുക്കുന്നില്ല എന്നതാണ് വാസ്തവം. എങ്കിലും ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് ഇടയില്‍ സന്തോഷ്‌ ഒരു സംഭവമായി. അദ്ധേഹത്തിന്റെ ചങ്കൂറ്റം ( വിഡ്ഢിത്തം എന്ന് വിമര്‍ശകര്‍) സമ്മതിക്കേണ്ടത് തന്നെ.
സാങ്കേതിക പോരായ്മയും അഭിനയ വൈകല്യവും ഉണ്ടെങ്കിലും വ്യക്തിപരമായി അദ്ധേഹത്തെ അധിക്ഷേപിക്കുന്നത് ശരിയാണോ എന്ന് ജനം ചിന്തിക്കണം. വിമര്‍ശനം ആവാം അത് ആ വ്യക്തിയുടെ വസ്ത്രധാരണ രീതിയെയും സംഭാഷണ രീതിയെയും അധിക്ഷേപിക്കുന്ന തരത്തില്‍ ആവരുത്. ടീ വീ ചര്‍ച്ചക്ക് വിളിച്ചു വരുത്തി സന്തോഷിനു വട്ടാണോ എന്ന് അന്വേഷിക്കുന്നത് ശരിയല്ല.

ചിന്താവിഷയം
 അടുത്തകാലത്ത്‌ ഉണ്ടായ സമരങ്ങളും പൊതുജന മുന്നേറ്റങ്ങളും ഇത്രയേറെ പോപ്പുലര്‍ ആക്കിയത് മീഡിയ ആണ്. അണ്ണാ ഹസാരെ സമരവും, എന്തിരനും ഇതിനു ഉദാഹരണങ്ങള്‍ ആണ്. സന്തോഷിന്റെ സിനിമയെ ഹിറ്റാക്കിയത് യു ട്യൂബ്, ബ്ലോഗ്‌, ടെലിവിഷന്‍, ഇന്റര്‍നെറ്റ്‌ തുടങ്ങിയ മാധ്യമങ്ങള്‍ ആണ്.
Sunday, November 6, 2011

സംഗീത സംവിധാനം എന്നാല്‍..

എക്കോനും ലേഡി ഗാഗയും ഇന്ത്യയിലേക്ക്‌ വരുമ്പോള്‍ മറ്റു രാജ്യത്തിലേക്ക് പോകുകയാണ് നമ്മുടെ പുതു സംഗീത സംവിധായകര്‍. അവിടെ പാട്ട് പടച്ചു വിടാന്‍ ആണെന്ന് ധരിച്ചാല്‍ ശുദ്ധ വിഡ്ഢിത്തം.
സംഗീത സംവിധാനം എന്നാല്‍ ആര്‍ക്കും ചെയ്യാവുന്ന ഒരു പണി എന്നാ യാഥാര്‍ത്ഥ്യം അറിഞ്ഞിട്ടാകണം ഇന്ന് എല്ലാ പാട്ടുകാരും സംഗീതവും കൈകാര്യം ചെയ്യുന്നത്. എത്രയോ മലയാള പാട്ടുകള്‍ ശ്രുതി മധുരവും ശുദ്ധ സംഗീതത്തിന്റെ സിരാകേന്ദ്രങ്ങള്‍ ആണെന്ന യാതാര്‍ത്ഥ്യം മറന്നിട്ടല്ല ഈ പോസ്റ്റ്‌ ചെയ്യുന്നത്.
പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് ഒന്നുമാണെന്നു തെളിയിച്ച മഹാ പാട്ടുകാരാണ് മലയാളികള്‍ക്ക് ഇന്നുള്ളത്. സംഗീത റിയാലിറ്റി ഷോകളെ വാനോളം തെറിപറഞ്ഞ മഹാപാട്ടുകാരന്‍ അവിടെ വന്നു സംഗീതവിധി മാറ്റിമറിച്ചത് ഇന്നും നാം ഓര്‍ക്കുന്നു താനും.
കഴിവ് തെളിയിച്ച സംവിധായകനും സൂപ്പര്‍സ്റ്റാറും അണിനിരക്കുന്ന ഒട്ടകവുമായി ബന്ധമുള്ള സിനിമയില്‍ പ്രമുഖപാട്ടുകരാന്‍ ഒരു അറബി പാട്ട് അതേപടി കോപ്പി അടിച്ചു സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ഇതിനെയാണോ സംഗീത സംവിധാനം എന്ന് വിളിക്കുന്നത്‌. എന്നാല്‍ സ്വന്തം കഴിവില്‍ പാട്ട് ഹിറ്റാക്കിയ സന്തോഷ് പാണ്ടിച്ചിക്ക് എന്റെ നമോ വാകം.

Saturday, October 15, 2011

സ്നേഹവീട് - സിനിമാ നിരൂപണം

Another good family entertainer from Mohanlal and Sathyan Anthikkadu Team.
മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട്‌ കൂട്ടായ്മയുടെ മറ്റൊരു കുടുംബ ചിത്രം. വേറെ പുതുമകള്‍ ഒന്നുമില്ലാതെ തീയറ്ററുകളില്‍ സാമാന്യം കുടുംബ സദസ്സുകളെ ആകര്‍ഷിച്ച ഒരു പടം. ഒട്ടേറെ തമാശകളുമായി ഒന്നാം പകുതി കടന്നുപോയപ്പോള്‍ കുറച്ചു കഥപറയുന്ന രണ്ടാംപകുതി.
പ്രായത്തിനു അനുസരിച്ച് മോഹന്‍ലാലിനു പറ്റിയ വേഷം നല്‍കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പത്മപ്രിയയുടെ കഥാപാത്രം സ്നേഹം കൊതിച്ചു ചെന്നപ്പോള്‍ അഭിനയിക്കാന്‍ ക്ഷണിക്കുന്നത് നല്ല സീനായിരുന്നു. അരുന്ധതിയുടെയും പുതുമുഖം രാഹുലിന്റെയും കൊച്ചു പ്രേമം ആകര്‍ഷണീയമായി.

ഇളയരാജയുടെ സംഗീതം സിനിമയ്ക്ക് യോചിച്ചു പോയി. ഷീലയുടെ കഥാപാത്രം "മനസ്സിനക്കരെ" എന്ന സിനിമയെ ഓര്‍മപ്പെടുത്തി. തായംബകയെ കടത്തി വെട്ടി ശിങ്കാരി മേളം പോടീ പൊടിച്ചു.. കൂടാതെ പാലക്കാടന്‍ ഗ്രാമ ഭംഗി അപ്പടി പകര്‍ത്തി സിനിമ ഒരു വന്‍ വിജയം...

Monday, September 5, 2011

പത്തുവാക്കില്‍ ഓണം

തുമ്പയും തുളസിയും മുക്കുറ്റിയും കൂടിയ 'അത്ത'പ്പൂക്കളും ഓണത്തിന് ആരംഭം കുറിച്ചു.
ചിലമ്പിന്റെ താളവും ചിന്തകളുടെ ഓളങ്ങളും 'ചിത്തിര' ചിത്രമാക്കുന്നു.
ചോദ്യങ്ങളും ഉത്തരങ്ങളുമായി 'ചോതി' ചേലായി..
വിശപ്പും ദാഹവുമറിയാതെ 'വിശാഖം' കടന്നുപോയി.
അനിയനും ചേട്ടനുമൊക്കെ ചേര്‍ന്ന് 'അനിഴം' അനിര്‍വചനീയമായി.
കേട്ടതും കേള്‍ക്കാത്തതുമായ വിശേഷങ്ങള്‍ പങ്കു വച്ച് 'കേട്ട' കടന്നു പോയി.
മൂട്ടില്‍ അണിഞ്ഞു 'മൂലം' വര്‍ണ ശബളമായി.
പുതിയ ഉടുപ്പും പുത്തന്‍ പടങ്ങളും കണ്ടു 'പൂരാടം' കെങ്കേമമായി.
ഉണ്ടും ഉറങ്ങിയും 'ഉത്രാടം' തിരുവോണത്തെ വരവേല്‍ക്കാനായി ഒരുങ്ങി.
മഹാവിഷ്ണുവിനെ വാമനാവതാരത്തില്‍ തൊഴുതു മഹാബലിയെ വരവേറ്റു 'തിരുവോണം' ഉത്സവമായി

Sunday, August 21, 2011

ഉമ്മയുടെ ശ്രീകൃഷ്ണ വേഷം കെട്ടിയ കുട്ടി

ഇന്ന് ശ്രീകൃഷ്ണ ജയന്തി.. എന്നാല്‍ മറുനാട്ടിലുള്ള വാസം നമ്മുടെ ഉത്സവങ്ങള്‍ കമ്പ്യൂട്ടര്‍ എന്ന യന്ത്രത്തിന്റെ മുന്നില്‍ മാത്രമാവുന്നു. പതിവ് ഞായര്‍ പോലെ രാവിലെ എഴുന്നേറ്റു വീടെല്ലാം ഒന്ന് വൃത്തിയാക്കി ചായ കുടിച്ചു ഫേസ് ബുക്ക്‌ എന്ന കൂട്ടുകാരുടെ കൂട്ടുകാരന്റെ മുന്നില്‍ കുത്തിയിരുന്നപ്പോഴാണ് ഒരപൂര്‍വമായ ചിത്രം ഒരു ഫ്രണ്ട് പോസ്റ്റ്‌ ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്..

പര്‍ദയും തൊപ്പിയുമായി സ്കൂട്ടറില്‍ പോകുന്ന മാതാപിതാക്കളുടെ കൂടെ ഉമ്മയുടെ മടിയില്‍ ഇരിക്കുന്ന ശ്രീകൃഷ്ണ വേഷം കെട്ടിയ കുട്ടി. (മറ്റൊരാളുടെ പ്രൊഫൈലില്‍ ആയതിനാല്‍ ആ ഫോട്ടോ അറ്റാച്ച് ചെയ്യുന്നില്ല).

ഇത് കണ്ടപ്പോള്‍ ശരിയാണല്ലോ ഈ മാസമല്ലേ ശ്രീ കൃഷ്ണ ജയന്തി.. എന്ന് തോന്നി അമ്മയെ ഫോണില്‍ വിളിച്ചു ഉറപ്പു വരുത്തി.. ഇന്ന് തന്നെയാണ് ജന്മഷടമി.

ഭഗവാന്‍ ശ്രീ കൃഷ്ണന്റെ ജന്മദിനം. കുഞ്ഞുനാളിലെ ശോഭ യാത്രകളിലെക്കാണ് മനസ്സ് ആദ്യം സഞ്ചരിച്ചത്. കുട്ടികള്‍ ശ്രീകൃഷ്ണന്റെ വേഷമണിഞ്ഞു ഓടക്കുഴലും പീലിതിരുമുടിയുമായി നഗര പാതയിലൂടെയുള്ള യാത്ര.

വൈകുന്നേരം അടുത്തുള്ള മത്സ്യ, കൂര്‍മ ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു വീണ്ടും കമ്പ്യൂട്ടറില്‍ മെയില്‍ ചെക്ക്‌ ചെയ്തപ്പോള്‍ ഒരു ഫോര്‍വേഡ് മെയിലില്‍ ശ്രീ കൃഷ്ണ അവതാരത്തെ കുറിച്ചുള്ള അമ്മയുടെ പ്രഭാഷണം ഒരു ഫ്രണ്ട് അയച്ചിരിക്കുന്നു.. അത് ഇവിടെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...
അയ്യാരയിരത്തിലേറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നത്. ഇപ്പോഴും ശ്രീകൃഷ്ണനെ ജനങ്ങള്‍ ഓര്‍മ്മിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് അവിടുത്തെ മഹത്വത്തിന്റെ തെളിവാണ്. ശ്രീകൃഷ്ണനെ ആരാധിക്കുക എന്നാല്‍ ശ്രീകൃഷ്ണനായിത്തീരുക എന്നാണ്. ശ്രീകൃഷ്ണന്റെ ജീവിതദര്‍ശനം നമ്മുടെ ജീവിതമാകുകയാണ് വേണ്ടത്.

ശ്രീകൃഷ്ണരൂപം സുന്ദരമാണ് എന്നാല്‍ ഈ സൗന്ദര്യം കേവലം ശാരീരികസൗന്ദര്യം മാത്രമല്ല, ഹൃദയത്തിന്റെ മങ്ങാത്ത സൗന്ദര്യമാണ്. മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും അവയുടെ പൂര്‍ണ്ണതയില്‍ , സൗന്ദര്യത്തികവില്‍ എത്തിച്ചേരുമ്പോള്‍ ശ്രീകൃഷ്ണരൂപമായി.

ലോകജീവിതം എന്താകണം, എങ്ങനെയാകണം എന്നാണ് ശ്രീകൃഷ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. പരാജയങ്ങള്‍പോലും ആഘോഷപൂര്‍വ്വം കൊണ്ടാടിയ മഹാഗുരുവാണദ്ദേഹം. മറ്റുള്ളവരെ കരയിക്കാതെ, ചിരിച്ചുജീവിക്കുക – ശ്രീകൃഷ്ണന്‍ സ്വജീവിതത്തിലൂടെ കാണിച്ചുതന്ന പാഠം അതായിരുന്നു.നമ്മുടെ ജീവിതരഥങ്ങളെ ആനന്ദത്തിലേക്ക് നയിക്കുന്ന സാരഥിയാണ് അവിടുന്ന്.

സാധാരണയായി മറ്റുള്ളവരുടെ തെറ്റുകള്‍ ‍കണ്ടുചിരിക്കുന്നവരാണ് നമ്മള്‍ . എന്നാല്‍ ഉള്ളംനിറ‍ഞ്ഞ് ലോകത്തിലേക്ക് പരന്നൊഴുകിയ ആത്മാനന്ദത്തിന്റെ ചിരിയായിരുന്നു ഭഗവാന്റേത്. അതുകൊണ്ട് യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോഴും അവിടുത്തെ പുഞ്ചിരി മാഞ്ഞില്ല. നമ്മുടെ കുറ്റങ്ങളും കുറവുകളും ഓര്‍ത്ത് ചിരിക്കാന്‍ ഭഗവാന്‍ നമ്മെ പഠിപ്പിക്കുന്നു.

സമസ്തമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാണ് ഭഗവാന്‍. രാജാക്കന്മാരുടെ ഇടയിലും സാധാരണക്കാരുടെ ഇടയിലും അവരില്‍ ഒരാളെപ്പോലെ അദ്ദേഹം ജീവിച്ചു. രാജകുമാരനായിട്ട് ജനിച്ചിട്ടും കാലികളെ മേയ്ക്കുവാനും തേരുതെളിക്കുവാനും അദ്ദേഹം തയ്യാറായി. അധാര്‍മ്മികരുടെ അടുത്ത് ശാന്തിദൂതനാകാനും ഭഗവാന്‍ തയ്യാറായി.

അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സാമൂഹികവിപ്ലവകാരിയായിരുന്നു അദ്ദേഹം. മഴയ്ക്കുവേണ്ടി ഇന്ദ്രനെ പൂജചെയ്തിരുന്ന ജനങ്ങളെ അതില്‍നിന്ന് ഭഗവാന്‍ പിന്തിരിപ്പിച്ചു. ഗോവര്‍ദ്ധനപര്‍വ്വതത്തെയാണു പൂജിക്കേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. മഴമേഘങ്ങളെ തടുത്ത് മഴപെയ്യിക്കുന്നത് പര്‍വ്വതങ്ങളാണ് എന്ന് ഭഗവാന്‍ പഠിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെ ആദ്യപാഠങ്ങള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നമുക്കു പറഞ്ഞുതന്നു. ഇക്കാലത്തും പ്രകൃതിയെ സംരക്ഷിക്കുവാനും പ്രകൃതിയുടെ സംതുലിതാവസ്ഥ തകര്‍ക്കാതിരിക്കാനും നമ്മള്‍ ശ്രമിക്കണം. പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെട്ടാല്‍ മനുഷ്യന്റെ സംതുലിതാവസ്ഥയും നഷ്ടപ്പെടും.

ആഗ്രഹിക്കുന്ന ജോലിതന്നെ കിട്ടിയില്ലെങ്കില്‍ അലസത പൂണ്ടിരിക്കുന്നവരാണ് ഏറെയും. ഏതുജോലിയിലും ആനന്ദവും സംതൃപ്തിയും കണ്ടെത്തുവാന്‍ ശ്രീകൃഷ്ണന്റെ ഉത്സാഹവും ക്ഷമയും ഇക്കൂട്ടര്‍ക്ക് മാതൃകയാക്കണം.

ജീവിത സാഹചര്യങ്ങള്‍ ചിലപ്പോള്‍ അനുകൂലമാവ‍ാം, പ്രതികൂലമാവ‍ാം. രണ്ടിലും ഊര്‍ജസ്വലരായി സ്വന്തം കര്‍ത്തവ്യം അനുഷ്ഠിക്കുക. ലോകത്തില്‍ ചെയ്യാനുള്ളതെല്ല‍ാം ചെയ്തുകൊള്ളൂ. പക്ഷേ, ഉള്ളാലെ എല്ലാത്തിനും സാക്ഷിയായി നിലകൊള്ളൂ. ഭഗവാന്റെ ചിരിയുടെ അര്‍ത്ഥമിതാണ്. ഈ തത്വമാണ് ലോകത്തിനുള്ള ശ്രീകൃഷ്ണഭഗവാന്റെ സന്ദേശം എന്ന് അമ്മയ്ക്ക് തോന്നുന്നു..


Sunday, August 7, 2011

മന്ത്രിക്കസേരയില്‍ ഒരു മന്തന്‍

വീണ്ടുമൊരോണക്കാലം വന്നു കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യദിനത്തിന്റെ ആരവങ്ങള്‍ ഒടുങ്ങിയാല്‍ പരസ്യകമ്പനിക്കാര്‍ ഓണത്തിനെ നെഞ്ചിലേറ്റാന്‍ തുടങ്ങും. നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം എന്നല്ലേ പുതു ചൊല്ല്.

കാവുപ്പട്ടി ഗ്രാമത്തിലെ ഓണാഘോഷകമ്മിറ്റി ഇത്തവണ പുതു പരിപാടികളുമായി കലക്കാന്‍ പോകുകയാണ്. അന്തിക്കള്ളന്‍ രാജുവിന്റെ അന്തംവിട്ട സ്റ്റാര്‍ ഷോയും, നാട്യക്കാരി ജാനകിയുടെ നിറുത്തനിത്യങ്ങളും കൂടാതെ വേലക്കാരി ഗീതയുടെ സിനിമാറ്റിക് ഡാന്‍സ് കൂത്താട്ടവും ആഘോഷത്തിനു മാറ്റ് കൂട്ടും.

കേളു നായരുടെ ചായക്കടയില്‍ ചെല്ലപ്പനും ദാമോദരനും ശങ്കരനും ചേര്‍ന്ന് നാടകത്തെ പറ്റി ചര്‍ച്ചയിലാണ്. വിരലിട്ട ചായക്ക്‌ പ്രസിദ്ധമായ കേളുവേട്ടന്റെ കട ഇന്ന് നാടകത്തിന്റെ കഥ തന്തുവിന്റെ അന്വേഷണത്തിലാണ്. എന്തായിരിക്കാം കഥ. കേരളത്തിലെ
പ്രധാന വിഷയമായ വാണിഭത്തെ കുറിച്ചായാല്‍ കുട്ടി മന്ത്രി തുടങ്ങി‍ എണ്ണിയാല്‍ ഒടുങ്ങാത്ത കഥാപാത്രങ്ങള്‍ വേണ്ടിവരും. എന്തായാലും അത് വേണ്ട. ചര്‍ച്ച പല വഴിയില്‍ നീങ്ങികൊണ്ടിരുന്നു. ഒടുവില്‍ എല്ലാവരും എത്തിയത് മന്ത്രിക്കസേരയില്‍ ഇരുന്ന മന്തനിലാണ്. താനിരിക്കണ്ട ഇടതു താനിരുന്നില്ലെങ്കില്‍ അവിടെ നായ കേറി ഇരിക്കും എന്ന പഴമൊഴിയുടെ പാതയില്‍ കഥ തുടരുന്നു.

Sunday, April 3, 2011

ക്രിക്കറ്റ്‌ രാജാക്കന്മാരുടെ പട്ടാഭിഷേകം


ഇന്ത്യന്‍ ക്രിക്കറ്റ്‌ രാജാക്കന്മാരുടെ പട്ടാഭിഷേകം കഴിഞ്ഞു. ലോകത്തിലെ എല്ലാ രാജാക്കന്മാരെയും തോല്‍പ്പിച്ചാണ് ധോണി ചക്രവര്‍ത്തിയുടെ കീഴില്‍ മറ്റു രാജാക്കന്മാര്‍ പോരിനിറങ്ങിയത്.

ഏകദേശം ഒരു മാസത്തോളം നീണ്ട 2011 ലെ ഭാരതയുദ്ധത്തില്‍ ആദ്യം ചെറുകിട രാജ്യങ്ങളെ വെട്ടിപിടിച്ചു ധോണിയും കൂട്ടരും സൌത്ത് ആഫ്രിക്കന്‍ കാട്ടുരാജക്കന്മാരുടെ മുന്നില്‍ പതറിയെങ്കിലും പിന്നെയങ്ങോട്ട് വിജയ യാത്രയായിരുന്നു.

ബംഗ്ലാദേശു രാജ്യത്തിന് മുന്നില്‍ പതറിയ കേരള രാജകുമാരനെ പുറകോട്ടു നിര്‍ത്തി നെഹ്ര രാജകുമാരനെയാണ് ധോണി ചക്രവര്‍ത്തി അങ്കതട്ടിലേക്ക് പറഞ്ഞു വിട്ടത്. എന്നാല്‍ കാട്ടുരാജാക്കന്മാരുടെ മുന്നില്‍ വീണു പോയ നെഹ്ര രാജകുമാരനെ പുറകോട്ടു മാറ്റിയെങ്കിലും പാകിസ്താന്‍ രാജ്യത്തെ വെട്ടിപിടിക്കാന്‍ മുന്നോട്ടു ഇറക്കി.

ബോംബെ രാജ്യത്തെ മഹാനായ സച്ചി രാജാവ് ചെങ്കോലും കിരീടവുമില്ലാതെ ചക്രവര്‍ത്തിയായി വാഴുകയാണ്. ധോണി ചക്രവര്‍ത്തിപോലും ബഹുമാനിക്കുന്ന ധര്‍മരാജാവാണ് സച്ചിന്‍. സാഹീര്‍ രാജാവും ബോംബെ രാജ്യത്തിലെ മറ്റൊരു രാജാവാണ്. ധോണിയുടെ ആക്രമണത്തിന് മുന്നില്‍ നില്‍ക്കുന്ന രാജാവാണ് സഹീര്‍. പിന്നെ യുവരാജാക്കന്മാരില്‍ ഏറ്റവും മുതിര്‍ന്ന യുവരാജാ ഇന്ന് വലിയ രാജാവായിരിക്കുന്നു. എതിര്‍ രാജാക്കന്മാര്‍ക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നു യുവ രാജാ.

ധോനിയുടെ ജൈത്രയാത്രയില്‍ ഒരു പന്ത് കൈകൊണ്ടു ഭാഗ്യമായ കേരള രാജ്യത്തെ ശ്രീ രാജാവ് പട്ടാഭിഷേകത്തിന് മുന്നോടിയായുള്ള ലങ്ക ദാഹനത്തില്‍ ഒരു പങ്കായി. രാമ രാവണ യുദ്ധത്തെ സ്മരിപ്പിക്കുന്ന ലങ്ക ദാഹത്തില്‍ ആഞ്ജനേയ രൂപമെടുത്ത ധോണി കുട്ടി കുരങ്ങന്മാരായ മറ്റുള്ളവരെ വളരെ തന്ത്രപൂര്‍വ്വം തിരിച്ചു വിട്ടു. കൊണ്ടും കൊടുത്തും അണ്ണാര കണ്ണനും തന്നാലായത് എന്ന് പറഞ്ഞ പോലെ എല്ലാ വരും തങ്ങളുടെ പങ്കു വളരെ ഭംഗിയായി നിര്‍വഹിച്ചു. ഒടുവില്‍ ലങ്ക ദഹനം കഴിഞ്ഞു ലോക കപ്പുമായി രാമ ലക്ഷ്മണന്‍മാരുമായി ആഞ്ജനേയ ധോണി ഭൂലോക പ്രയാണം നടത്തി.

Thursday, February 10, 2011

ഹാപ്പി ദുഷ്യന്തന്‍ ഡേ ( ന്യൂ വാലന്‍ന്റൈന്‍ ഡേ)

നഗര നാമങ്ങളും പേരുകളും ഭാരത വല്ക്കരിക്കുമ്പോള്‍ കമിതാക്കളുടെ ദിനവും ഭാരത വല്ക്കരിക്കുന്നതില്‍ തെറ്റില്ല. ഒരു വിദേശി അച്ഛന്റെ പേരിലുള്ള കാതലര്‍ ദിനം എന്തിനു നാം ആഘോഷിക്കുന്നു. പ്രണയത്തിന്റെ പ്രതീകങ്ങളായ ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രണയകഥ ശാകുന്തളത്തിലൂടെ കാളിദാസന്‍ നമുക്ക് പറഞ്ഞു തന്നിട്ടുള്ളതും കൂടിയാണ്.

എന്നാല്‍ ഒരു പ്രശനം ഏതാണ് ആ ദിവസം? എന്ത്നും ഏതിനും നമുക്ക് ഒരു ദിവസവും ആശംസ കാര്‍ഡും ആവശ്യമാണല്ലോ? ദുഷ്യന്തന്റെ ജന്മ ദിനമോ ശകുന്തളുടെ ജന്മ ദിനമോ അതുമല്ല അവര്‍ തമ്മില്‍ കണ്ട ആ പവിത്രമായ ദിനമോ കണ്ടു പിടിക്കാന്‍ ജോലി തിരക്ക് കാരണം ഈയുള്ളവന് കഴിഞ്ഞതുമില്ല. സാരമില്ല ഈ വര്ഷം ഫെബ്രുവരി 14 തന്നെ ദുഷ്യന്തന്‍ ഡേ ആയി ആഘോഷിച്ചു അടുത്ത വര്ഷം നമുക്ക് പുതിയ കാതലര്‍ ദിനം ( ദുഷ്യന്തന്‍ പ്രണയ ദിനം ) തിയതി കണ്ടെത്തി ആഘോഷിക്കാം.

ദുഷ്യന്ത ശകുന്തള ലവ് സ്റ്റോറി വായിക്കാന്‍ ഇവിടം വരെ പോകുക ശകുന്തള

ശകുന്തള

ഏറ്റവും ഉയര്‍ന്ന സംസ്ക്കാരവും ഏറ്റവും മികച്ച കുടുംബബന്ധങ്ങളും ഒരുപക്ഷേ ഇവിടെയുള്ളതുപോലെ മറ്റൊരിടത്തും ദര്‍ശിക്കാനാവില്ല.
വേറിട്ട മതസംസ്ക്കാരങ്ങള്‍ നിലവിലുണ്ടായിട്ടും കല്യാണം കഴിച്ച പുരുഷനെ കാണപ്പെട്ട ദൈവമായി കണക്കാക്കുന്ന സ്ത്രീത്വം ഇവിടെയാണ് മികച്ചുനില്‍ക്കുന്നത്. കുഞ്ഞുങ്ങളെ വളര്‍ത്തി വിവാഹപ്രായമെത്തുമ്പോള്‍ മാതാപിതാക്കള്‍ തന്നെ വധുവിനെ, അല്ലെങ്കില്‍ വരനെ കണ്ടെത്തി അവര്‍ക്കൊരു കുടുംബസംവിധാനം ഉണ്ടാക്കി നല്കുന്നതും ഇവിടെമാത്രമുള്ള പാരമ്പര്യമാണ്.
ശകുന്തളയിലേക്കു വന്നാല്‍, കുടുംബജീവിതത്തില്‍ വന്ന ഒരു പാളിച്ചയിലേക്കു വിരല്‍ചൂണ്ടാനിടയാകും വിശ്വാമിത്ര മഹര്‍ഷി ഹിമാലയത്തിലെ മാലനി നദിക്കരയില്‍ കൊടുംതപസനുഷ്ടിക്കുകയായിരുന്നു. പരലോകത്തിലെ ദേവന്മാരെ തോല്പിക്കാനുള്ള ഒരു വരത്തിനുവേണ്ടിയുള്ളതാണ് തപസ്സ്.
ഈ തപസ്സ് മുന്നോട്ടുപോയാല്‍ എപ്പോഴെങ്കിലും ബുദ്ധിമുട്ടു വന്നുചേരുമെന്നു മനസ്സിലാക്കിയ ദേവേന്ദ്രന്‍ തപസ്സ് മുടക്കാന്‍ ദേവലോകത്തിലെ സുന്ദരിയായ മേനകയെ ഭൂമിയിലേക്കയച്ചു.
വെളുത്ത സാരിയുടുത്ത് ചുവന്ന ബ്ലൗസും കിലുങ്ങുന്ന പാദസരവും കൈത്തണ്ടയില്‍ വളകളുമായി മേനക എത്തി തപസനുഷ്ഠിക്കുന്ന വിശ്വാമിത്രനുചുറ്റും കുറെനേരം നൃത്തമാടി. വളകിലുക്കം കേട്ട് ഒന്നു കണ്ണുതുറന്ന വിശ്വാമിത്രന്‍ പിന്നെയും ധ്യാനത്തല്‍ മുഴുകിയെങ്കിലും അതു തുടരാനായില്ല. മുല്ലപ്പൂവിന്റെ പരിമളം പടര്‍ത്തി സമീപത്തുതന്നെ നൃത്തം ചെയ്യുന്ന മേനകയെ പിന്നീട് മഹര്‍ഷി എഴുന്നേറ്റു ചെന്ന് ആലിംഗനം ചെയ്തു.
തപസ്സ് മുടങ്ങിയപ്പോള്‍ ശരീരബോധം മഹര്‍ഷിയെ കീഴടക്കി. രാത്രിയും പകലും ഒന്നിച്ചു കഴിയേണ്ടിവന്ന മേനക മഹര്‍ഷിയില്‍ നിന്നും ഗര്‍ഭവതിയായി, പിന്നെ പ്രസവിച്ചു. പെണ്‍കുഞ്ഞ് തപസ് മുടക്കിയ ശേഷം വന്നതുപോലെ മടങ്ങിപ്പോകേണ്ടിയിരുന്ന മേനകയ്ക്ക് കുഞ്ഞ് ഒരു വിലങ്ങുതടിയായി. അവര്‍ ഒന്നും ചിന്തിക്കാതെ കുഞ്ഞിനെ എടുത്ത് കുറ്റിക്കാട്ടില്‍ കിടത്തിയശേഷം ദേവലോകത്തിലേക്കുപോയി.
കാട്ടിലൂടെ നടക്കുകയായിരുന്ന കണ്വമഹര്‍ഷി കുഞ്ഞിനെ കണ്ട് എടുത്തുകൊണ്ടു പോയി ആശ്രമത്തില്‍ വളര്‍ത്തി. യുവതിയായപ്പോള്‍ അവള്‍ അമ്മയെക്കാള്‍ സുന്ദരിയായ. ആ കുട്ടിയാണു ശകുന്തള.
ഒരു ദിവസം ചന്ദ്രവംശരാജാവായ ദുഷ്യന്തന്‍ വേട്ടയ്ക്കിറങ്ങിയപ്പോള്‍ ഒരു മാനിന്റെ പിന്നാലെ ഓടി. കണ്വാശ്രമവളപ്പില്‍ എത്തിച്ചേര്‍ന്നു. ശകുന്തളയെ കണ്ടപ്പോള്‍ മാനിന്റെ കാര്യം മറന്നു. ദുഷ്യന്തനും സുന്ദരനായിരുന്നു. കണ്വമഹര്‍ഷി ആശ്രമത്തില്‍ ഉണ്ടായിരുന്നില്ല. അതിഥിയെ സല്‍ക്കരിക്കേണ്ട ബാദ്ധ്യത ശകുന്തളയില്‍ വന്നുചേര്‍ന്നു.
അതിഥി പിന്നീട് കണ്വമഹര്‍ഷി വരുംമുന്‍പുതന്നെ ഗാന്ധര്‍വ്വവിധിപ്രകാരം ശകുന്തളയെ വിവാഹം കഴിച്ചു. മഹര്‍ഷി ഉള്ളപ്പോള്‍ മടങ്ങിയെത്താമെന്ന് വാക്കു നല്‍കി ദുഷ്യന്തന്‍ യാത്രപറഞ്ഞു. ഇതിനിടയില്‍ ശകുന്തള ഗര്‍ഭിണിയായിക്കഴിഞ്ഞിരുന്നു.
കണ്വമഹര്‍ഷി വന്നപ്പോള്‍ ശകുന്തളയുടെ തോഴിമാരായ അനസൂയയും പ്രിയംവദയും ഉണ്ടായ സംഭവങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. സമാധാനചിത്തനായ കണ്വമഹര്‍ഷി ശകുന്തളയെ കുറ്റപ്പെടുത്തിയില്ല.
ദുഷ്യന്തനെ മാത്രം ധ്യാനിച്ച് ശകുന്തള ആശ്രമവാതിലില്‍ ഇരിക്കുമ്പോള്‍ ക്ഷിപ്രകോപിയായ ദുര്‍വാസാവു മഹര്‍ഷി അവിടെ കയറിവന്നു. ചിന്തയിലായിരുന്നതുകൊണ്ട് ശകുന്തള അതിഥിയെ തിരിച്ചറിയുകയോ ഉപചരിക്കുകയോ ചെയ്തില്ല.
“”ഇവള്‍ ആരേ ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നുവോ അയാള്‍ ഇവളെ മറന്നുപോകട്ടെ” എന്ന് ദുര്‍വാസാവു ശപിച്ചു. സംഭവം കണ്ടുനിന്നിരുന്ന അനസൂയയും പ്രിയംവദയും മുന്നോട്ടു നടന്ന അദ്ദേഹത്തിന്റെ പുറകെ ഓടി ശാപമോക്ഷത്തിനായി ഇരന്നു.
എന്തെങ്കിലും അടയാളം കാണിച്ചാല്‍ ഓര്‍മ്മ വരുമെന്ന് ദുര്‍വാസാവു ശാപമോക്ഷം നല്‍കി. തോഴിമാര്‍ ഓടിവന്ന് ദുഷ്യന്തന്‍ സമ്മാനിച്ച മുദ്രമോതിരം വിരലില്‍ ഉണ്ടോ എന്നു പരിശോധിച്ചപ്പോള്‍ അത് യഥാസ്ഥാനത്ത് ഉണ്ടായിരുന്നു.
മോതിരം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് തോഴിമാര്‍ പറഞ്ഞെങ്കിലും ശാപം സംബന്ധിച്ച കാര്യങ്ങളൊന്നും ശകുന്തളയോടു പറഞ്ഞില്ല. അതറിഞ്ഞ് വിഷമിക്കേണ്ട എന്നു ധരിച്ചിട്ടായിരിക്കാം. മറവി സംഭവിച്ച ദുഷ്യന്തന്‍ പിന്നെ ശകുന്തളയെ കാണാന്‍ വന്നില്ല.
കണ്വമഹര്‍ഷി ഗര്‍ഭിണിയായ ശകുന്തളയെ ദുഷ്യന്തരാജാവിന്റെ കൊട്ടാരത്തിലേക്കയയ്ക്കാന്‍ നിര്‍ബന്ധിതനായി. കാരണം അവള്‍ പൂര്‍ണ ഗര്‍ഭിണി ആയിക്കഴിഞ്ഞിരുന്നു. ആശ്രമവാസികളായ ഗൗതമിയെയും ശാര്‍ങധരനെയും കൂട്ടി ശകുന്തളയെ അദ്ദേഹം കൊട്ടാരത്തലേക്കയച്ചു. വഴിക്ക് സോമാവതാര തീര്‍ത്ഥത്തില്‍ കൈകാലുകള്‍ കഴുകിയപ്പോള്‍ ശകുന്തളയുടെ വിരലില്‍ കിടന്ന മോതിരം വെള്ളത്തില്‍ പോയി. അവര്‍ അത് അറിഞ്ഞതുമില്ല.
കൊട്ടാരത്തിലെത്തിയ ശകുന്തളയെ ദുഷ്യന്തന്‍ തിരിച്ചറിഞ്ഞില്ല. ശാപം നേരത്തെതന്നെ അദ്ദേഹത്തെ പിടികൂടിയിരുന്നു. പത്തു മാസമായിട്ടും ശകുന്തളയെ ഓര്‍മ്മ വരാതിരുന്നതും ഇതുകൊണ്ടുതന്നെയാണ്. അടയാളം കാണിക്കാന്‍ മുദ്രമോതിരം വിരലില്‍ ഉണ്ടായിരുന്നില്ല. വെറും അപരിചിതനായി പെരുമാറിയ ദുഷ്യന്തനു മുന്നില്‍ മോഹാലസ്യപ്പെട്ടു വീണ ശകുന്തളയെ മേനക കൂട്ടിക്കൊണ്ടുപോയി കശ്യപ മഹര്‍ഷിയുടെ ആശ്രമത്തിലാക്കി.
അവിടെ ശകുന്തളയ്ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു. മഹര്‍ഷി കുട്ടിക്ക് “സര്‍വ്വദമനന്‍’ എന്നു പേരിട്ടു. രാജതേജസ്സുള്ള കുട്ടി ആശ്രമവാസികള്‍ക്കെല്ലാം പ്രിയങ്കരനായി.
ദുഷ്യന്തരാജാവിനെ കാണാന്‍ പോകുന്നതിനിടയില്‍ കൈകാല്‍ കഴുകാനിറങ്ങിയ സോമാവതാരതീര്‍ത്ഥത്തില്‍ നഷ്ടപ്പെട്ട ശകുന്തളയുടെ മോതിരം ഒരു മത്സ്യം വിഴുങ്ങുകയായിരുന്നു. ഈ മത്സ്യത്തെ പിടിച്ച മുക്കുവന്‍ മത്സ്യത്തിന്റെ വയറ്റില്‍ സ്വര്‍ണ്ണമോതിരം കണ്ട് അതു വില്‍ക്കാന്‍ പോയപ്പോള്‍ പടയാളികള്‍ പിടിച്ചു. രാജാവിന്റെ മുദ്രമോതിരമാണെന്നറിഞ്ഞതുകൊണ്ടാണു പിടിച്ചത്. മോതിരവുമായി പടയാളികള്‍ അയാളെ രാജാവിനു മുന്നില്‍ ഹാജരാക്കി. തന്റെ നിരപരാധിത്വം മുക്കുവന്‍ വെളിപ്പെടുത്ത. മുദ്രമോതിരം കണ്ടപ്പോള്‍ ദുഷ്യന്തരാജാവിന് സംഭവങ്ങള്‍ ഓരോന്നും അടുക്കടുക്കായി ഓര്‍മ്മയിലെത്തി. ശകുന്തളയെ ഓര്‍മ്മിച്ച് അദ്ദേഹം വിഷണ്ണനായി കഴിഞ്ഞുകൂടി.
അവള്‍ക്ക് എന്തു സംഭവച്ചു എന്നറിയാന്‍ പലവഴികളിലൂടെ അന്വേഷിച്ചു. ദേവാസുരയുദ്ധം ആയിടെയാണ് ഉണ്ടായത്. പറക്കുന്ന തേരിലേറി ദേവലോകത്തില്‍ പോയി മടങ്ങുമ്പോള്‍ ഹിമാലയത്തിലെ വനത്തില്‍ ഒരു ബാലന്‍ സിംഹക്കുട്ടിയുമായി ഉല്ലസിക്കുന്നത് ദുഷ്യന്തന്‍ കാണാനിടയായി. തേര് അവിടെ നിറുത്തി കുട്ടിയെ കണ്ട രാജാവ് മാതാപിതാക്കളെപ്പറ്റി അന്വേഷിച്ചു. ബാലന്‍ മാതാവിന്നടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി. ദുഷ്യന്തന്‍ ശകുന്തളയെ തിരിച്ചറിയുകയും ആശ്ലേഷിക്കുകയും ചെയ്തു.
മഹര്‍ഷിയുടെ അനുവാദത്തോടെ ശകുന്തളയെയും മകനെയും കൊട്ടാരത്തില്‍ കൊണ്ടുവന്നു. സര്‍വ്വദമനന്‍ എന്ന ഈ കുട്ടിക്ക് ദുഷ്യന്ത മഹാരാജാവു നല്കിയ പേരാണ് ഭരതന്‍. ഭരതചക്രവര്‍ത്തി പിന്നീട് ദീര്‍ഘകാലം രാജ്യം ഭരിച്ചു. ഭരതന്‍ ഭരിച്ച നാടിന് “ഭാരതം’ എന്ന പേരുണ്ടായി.

Courtesy: http://www.keralabhooshanam.com/?p=9760

Movie Rating

Velipadinte Pustam Movie rating