വീണ്ടുമൊരോണക്കാലം വന്നു കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യദിനത്തിന്റെ ആരവങ്ങള്‍ ഒടുങ്ങിയാല്‍ പരസ്യകമ്പനിക്കാര്‍ ഓണത്തിനെ നെഞ്ചിലേറ്റാന്‍ തുടങ്ങും. നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം എന്നല്ലേ പുതു ചൊല്ല്.
കാവുപ്പട്ടി ഗ്രാമത്തിലെ ഓണാഘോഷകമ്മിറ്റി ഇത്തവണ പുതു പരിപാടികളുമായി കലക്കാന്‍ പോകുകയാണ്. അന്തിക്കള്ളന്‍ രാജുവിന്റെ അന്തംവിട്ട സ്റ്റാര്‍ ഷോയും, നാട്യക്കാരി ജാനകിയുടെ നിറുത്തനിത്യങ്ങളും കൂടാതെ വേലക്കാരി ഗീതയുടെ സിനിമാറ്റിക് ഡാന്‍സ് കൂത്താട്ടവും ആഘോഷത്തിനു മാറ്റ് കൂട്ടും.
കേളു നായരുടെ ചായക്കടയില്‍ ചെല്ലപ്പനും ദാമോദരനും ശങ്കരനും ചേര്‍ന്ന് നാടകത്തെ പറ്റി ചര്‍ച്ചയിലാണ്. വിരലിട്ട ചായക്ക് പ്രസിദ്ധമായ കേളുവേട്ടന്റെ കട ഇന്ന് നാടകത്തിന്റെ കഥ തന്തുവിന്റെ അന്വേഷണത്തിലാണ്. എന്തായിരിക്കാം കഥ. കേരളത്തിലെ
പ്രധാന വിഷയമായ വാണിഭത്തെ കുറിച്ചായാല്‍ കുട്ടി മന്ത്രി തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത കഥാപാത്രങ്ങള്‍ വേണ്ടിവരും. എന്തായാലും അത് വേണ്ട. ചര്‍ച്ച പല വഴിയില്‍ നീങ്ങികൊണ്ടിരുന്നു. ഒടുവില്‍ എല്ലാവരും എത്തിയത് മന്ത്രിക്കസേരയില്‍ ഇരുന്ന മന്തനിലാണ്. താനിരിക്കണ്ട ഇടതു താനിരുന്നില്ലെങ്കില്‍ അവിടെ നായ കേറി ഇരിക്കും എന്ന പഴമൊഴിയുടെ പാതയില്‍ കഥ തുടരുന്നു.
No comments:
Post a Comment