Sunday, April 3, 2011
ക്രിക്കറ്റ് രാജാക്കന്മാരുടെ പട്ടാഭിഷേകം
ഇന്ത്യന്‍ ക്രിക്കറ്റ് രാജാക്കന്മാരുടെ പട്ടാഭിഷേകം കഴിഞ്ഞു. ലോകത്തിലെ എല്ലാ രാജാക്കന്മാരെയും തോല്‍പ്പിച്ചാണ് ധോണി ചക്രവര്‍ത്തിയുടെ കീഴില്‍ മറ്റു രാജാക്കന്മാര്‍ പോരിനിറങ്ങിയത്.
ഏകദേശം ഒരു മാസത്തോളം നീണ്ട 2011 ലെ ഭാരതയുദ്ധത്തില്‍ ആദ്യം ചെറുകിട രാജ്യങ്ങളെ വെട്ടിപിടിച്ചു ധോണിയും കൂട്ടരും സൌത്ത് ആഫ്രിക്കന്‍ കാട്ടുരാജക്കന്മാരുടെ മുന്നില്‍ പതറിയെങ്കിലും പിന്നെയങ്ങോട്ട് വിജയ യാത്രയായിരുന്നു.
ബംഗ്ലാദേശു രാജ്യത്തിന് മുന്നില്‍ പതറിയ കേരള രാജകുമാരനെ പുറകോട്ടു നിര്‍ത്തി നെഹ്ര രാജകുമാരനെയാണ് ധോണി ചക്രവര്‍ത്തി അങ്കതട്ടിലേക്ക് പറഞ്ഞു വിട്ടത്. എന്നാല്‍ കാട്ടുരാജാക്കന്മാരുടെ മുന്നില്‍ വീണു പോയ നെഹ്ര രാജകുമാരനെ പുറകോട്ടു മാറ്റിയെങ്കിലും പാകിസ്താന്‍ രാജ്യത്തെ വെട്ടിപിടിക്കാന്‍ മുന്നോട്ടു ഇറക്കി.
ബോംബെ രാജ്യത്തെ മഹാനായ സച്ചി രാജാവ് ചെങ്കോലും കിരീടവുമില്ലാതെ ചക്രവര്‍ത്തിയായി വാഴുകയാണ്. ധോണി ചക്രവര്‍ത്തിപോലും ബഹുമാനിക്കുന്ന ധര്‍മരാജാവാണ് സച്ചിന്‍. സാഹീര്‍ രാജാവും ബോംബെ രാജ്യത്തിലെ മറ്റൊരു രാജാവാണ്. ധോണിയുടെ ആക്രമണത്തിന് മുന്നില്‍ നില്‍ക്കുന്ന രാജാവാണ് സഹീര്‍. പിന്നെ യുവരാജാക്കന്മാരില്‍ ഏറ്റവും മുതിര്‍ന്ന യുവരാജാ ഇന്ന് വലിയ രാജാവായിരിക്കുന്നു. എതിര്‍ രാജാക്കന്മാര്‍ക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നു യുവ രാജാ.
ധോനിയുടെ ജൈത്രയാത്രയില്‍ ഒരു പന്ത് കൈകൊണ്ടു ഭാഗ്യമായ കേരള രാജ്യത്തെ ശ്രീ രാജാവ് പട്ടാഭിഷേകത്തിന് മുന്നോടിയായുള്ള ലങ്ക ദാഹനത്തില്‍ ഒരു പങ്കായി. രാമ രാവണ യുദ്ധത്തെ സ്മരിപ്പിക്കുന്ന ലങ്ക ദാഹത്തില്‍ ആഞ്ജനേയ രൂപമെടുത്ത ധോണി കുട്ടി കുരങ്ങന്മാരായ മറ്റുള്ളവരെ വളരെ തന്ത്രപൂര്‍വ്വം തിരിച്ചു വിട്ടു. കൊണ്ടും കൊടുത്തും അണ്ണാര കണ്ണനും തന്നാലായത് എന്ന് പറഞ്ഞ പോലെ എല്ലാ വരും തങ്ങളുടെ പങ്കു വളരെ ഭംഗിയായി നിര്‍വഹിച്ചു. ഒടുവില്‍ ലങ്ക ദഹനം കഴിഞ്ഞു ലോക കപ്പുമായി രാമ ലക്ഷ്മണന്‍മാരുമായി ആഞ്ജനേയ ധോണി ഭൂലോക പ്രയാണം നടത്തി.
Subscribe to:
Post Comments (Atom)
No comments:
Post a Comment