നഗര നാമങ്ങളും പേരുകളും ഭാരത വല്ക്കരിക്കുമ്പോള്‍ കമിതാക്കളുടെ ദിനവും ഭാരത വല്ക്കരിക്കുന്നതില്‍ തെറ്റില്ല. ഒരു വിദേശി അച്ഛന്റെ പേരിലുള്ള കാതലര്‍ ദിനം എന്തിനു നാം ആഘോഷിക്കുന്നു. പ്രണയത്തിന്റെ പ്രതീകങ്ങളായ ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രണയകഥ ശാകുന്തളത്തിലൂടെ കാളിദാസന്‍ നമുക്ക് പറഞ്ഞു തന്നിട്ടുള്ളതും കൂടിയാണ്.
എന്നാല്‍ ഒരു പ്രശനം ഏതാണ് ആ ദിവസം? എന്ത്നും ഏതിനും നമുക്ക് ഒരു ദിവസവും ആശംസ കാര്‍ഡും ആവശ്യമാണല്ലോ? ദുഷ്യന്തന്റെ ജന്മ ദിനമോ ശകുന്തളുടെ ജന്മ ദിനമോ അതുമല്ല അവര്‍ തമ്മില്‍ കണ്ട ആ പവിത്രമായ ദിനമോ കണ്ടു പിടിക്കാന്‍ ജോലി തിരക്ക് കാരണം ഈയുള്ളവന് കഴിഞ്ഞതുമില്ല. സാരമില്ല ഈ വര്ഷം ഫെബ്രുവരി 14 തന്നെ ദുഷ്യന്തന്‍ ഡേ ആയി ആഘോഷിച്ചു അടുത്ത വര്ഷം നമുക്ക് പുതിയ കാതലര്‍ ദിനം ( ദുഷ്യന്തന്‍ പ്രണയ ദിനം ) തിയതി കണ്ടെത്തി ആഘോഷിക്കാം.
ദുഷ്യന്ത ശകുന്തള ലവ് സ്റ്റോറി വായിക്കാന്‍ ഇവിടം വരെ പോകുക ശകുന്തള
No comments:
Post a Comment