Monday, July 31, 2017

ഹർത്താൽ

കേരളം എന്ന് കേൾക്കുമ്പോഴേ ഇന്ത്യക്കാരുടെ മനസ്സിൽ ഓടിയെത്തുന്നത് ഹർത്താൽ ആണ്. അത് കേരളീയനായാലും വേറെ സംസ്ഥാനക്കാരനാണെങ്കിലും. ഇതിന്റെ ഉത്തരവാദി മലയാളികൾ തന്നെയല്ലേ.. നൂറു ശതമാനം സാക്ഷരത സംസ്കാര ശൂന്യതയല്ലേ നമുക്ക് സമ്മാനിക്കുന്നത്.

കേരത്തിൽ മാത്രം ഹർത്താൽ ജന ജീവിതം സ്തംഭിപ്പിക്കുന്നു? ഇന്ത്യയിൽ മറ്റൊരിടത്തും ഇത് പോലെയുള്ള സമര ആചാരം നിലവിലില്ല.ഇതിൽ നിന്നും ഒരു രാഷ്ട്രീയ പാർട്ടിക്കാർക്കോ സമുദായ സംഘടനക്കോ മാറി നിൽക്കാനാകുന്നില്ല.സമര ആവേശം നല്ലതാണ്.പക്ഷെ തന്റെ അസ്‌തിത്വത്തെ നശിപ്പിച്ചാകരുത്.

ഇന്ത്യ മുഴുവൻ ഒരു ദിശയിൽ നീങ്ങുമ്പോൾ പുറം തിരിഞ്ഞു നിൽക്കാനാണ് കേരളം എന്നും ശ്രമിച്ചത്.അത് കമ്പ്യൂട്ടർ ആണെങ്കിലും നാലുവരി പാതയാണെങ്കിലും. എന്തിനെയും എതിർക്കുന്ന ഒരു രീതി മലയാളിക്ക് ഫേഷൻ ആണത്രേ!!

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് തങ്ങൾ ഇനി ഒരു തരത്തിലുമുള്ള ഹർത്താൽ പ്രഖ്യാപിക്കില്ല എന്ന് വിളംബരം ചെയ്യാൻ ചങ്കൂറ്റമുണ്ടോ? ഹർത്താലിന് എതിരായി കുറെപ്പേർ കൂട്ടായ്മ സംഘടിച്ചിട്ടുണ്ട്. അത് വിജയിക്കണമെങ്കിൽ അവർ നിഷ്പക്ഷമതികളാവണം. ഇങ്ങനെ സംഘടിക്കുന്നവർക്കു പോലീസ് സഹായം ഉറപ്പു വരുത്തുകയും വേണം. കേരളത്തിൽ എല്ലായിടത്തും ഇവർക്ക് പ്രവർത്തിക്കാനാകുമോ? പാർട്ടിക്കികൾക്കു അടിയറവു വച്ച പ്രാദേശങ്ങളിൽ ഇവർക്കല്ല പോലീസിന് പോലും ചെന്നെത്തുക പ്രയാസമാണ്.

രാഷ്ട്രീയത്തെ എതിർത്ത് ഒരു മുന്നേറ്റം അത് സാധ്യമല്ല.അവരോടൊപ്പം ചേർന്ന് അവരെ ബോധവൽക്കരിക്കുക അതാണ് പ്രധാനം. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി ഹർത്താൽ ആഹ്വാനം ചെയ്യുമ്പോൾ മാത്രമാകരുത് ഈ പ്രതികരണം. പ്രഖ്യാപിത ഹർത്താൽ എതിർത്താൽ അത് പലതരത്തിലുമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. രാഷ്ട്രീയ ആക്രമണങ്ങൾ ഇല്ലാതാക്കാൻ ബോധവൽക്കരണം നടത്തുക തുടങ്ങിയ പുരോഗമന പ്രവർത്തനങ്ങൾ നടത്തിയാൽ ഒരു പരിധിവരെ ഹർത്താൽ ഒഴിവാക്കാം.

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക

Movie Rating

Velipadinte Pustam Movie rating