Thursday, August 13, 2009

സ്വാതന്ത്ര്യം 2009

ഭാരതത്തിനു ബ്രിട്ടിഷ്‌ കിരാതരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച സുദിനമാണ് ഓഗസ്റ്റ്‌ 15. സാധാരണ തീവ്രവാദികളില്‍ നിന്നാണ് ഭീഷണി എങ്കില്‍ ഈ വര്‍ഷം പന്നിപനിയും തീവ്രവാദികളോട് ഒപ്പം നില്‍ക്കുന്നു. തീവ്രവാദം പാകിസ്ഥാനില്‍ നിന്നെങ്കില്‍ പന്നിപനിയുടെ വരവ് പ്രധാനമായും അമേരിക്കയില്‍ നിന്നും. ഇതൊക്കെയാണെങ്കിലും സ്വതന്ത്ര ഇന്ത്യക്ക് ഇതൊന്നും വലിയ ഭീഷണി അല്ല. നമ്മുടെ പട്ടാളം ഏത് അവസ്ഥയെയും കൈകാര്യം ചെയ്യാന്‍ പ്രാപ്തരാണ്. എന്നാല്‍ നാം നമ്മുടെ നാട്ടിലെ തീവ്രവാദികളെ തിരിച്ചറിയണം അവരെ കൈകാര്യം ചെയ്യാന്‍ പട്ടാളത്തിന് കഴിയില്ലല്ലോ.അത് പോലെ അമേരിക്കയില്‍ നിന്നും വിമാനം കയറി വരുന്ന പന്നിപനിയെ വിമാനത്താവളത്തില്‍ വച്ച് പിടിക്കാം എന്നാല്‍ നാട്ടില്‍ പെരുകുന്ന പന്നിപനിയെ നാം വായും മൂക്കും മൂടിക്കെട്ടി തന്നെ എതിര്‍ക്കണം.

പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയില്‍ തിളങ്ങുകയാണ്. ശാസ്ത്ര സാങ്കേതിക രംഗത്തും കല സംഗീത രംഗത്തും ഇന്ത്യ തങ്ങളുടെ മുന്നേറ്റം തുടരുകയാണ്.

ഇന്ത്യയുടെ പുരോഗതി അസൂയയോടെ നോക്കുന്ന രാജ്യക്കാരും വിരളമല്ല. തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്ന ഇവര്‍ ഇന്ത്യയുടെ നയങ്ങളെ ചോദ്യം ചെയ്യുകയാണ്. തീവ്രവാദികളെ അമര്‍ച്ച ചെയ്യുക എന്ന വാദത്തോടെ രാഷ്ട്രങ്ങളെ ആക്രമിക്കുന്ന ഈ പാശ്ചാത്യ രാഷ്ട്രങ്ങള്‍ പ്രധാനമായും അമേരിക്ക ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തെ പറ്റിയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ഇന്ത്യയുടെ അത്രയും സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങള്‍ക്ക് അമേരിക്കയില്‍ ലഭിക്കുന്നുണ്ടോ? ഒരു മുസ്ലീമായതിനാല്‍ നമ്മുടെ മുന്‍ രാഷ്ട്രപതിപോലും അമേരിക്കകാരാല്‍ അപമാനിക്കപ്പെട്ടു. നമ്മുടെ പ്രിയനടന്‍ മമ്മൂട്ടിയെയും മുസ്ലീമായതിനാല്‍ അവര്‍ അപമാനിച്ചത് നമുക്ക് മറക്കാന്‍ പറ്റില്ല. ഇത്രയും മത നിന്ദ ചെയ്യുന്ന അവര്‍ക്കെങ്ങനെ ഇന്ത്യയുടെ മത സ്വാതന്ത്ര്യത്തെ പറ്റി സംസാരിക്കാനാകും. ചൈനയില്‍ മുസ്ലീങ്ങളെ വെടിവച്ച് കൊന്നപ്പോഴും അവര്‍ തന്നെ അഫ്ഗാനിലും പാകിസ്ഥാനിലും ഇറാഖിലും മുസ്ലീം പള്ളികളും മറ്റും ബോംബിട്ടു അനേകം പേരെ കൊന്നപ്പോഴും ഈ മത സ്വാതന്ത്ര്യ ചിന്ത എവിടെയായിരുന്നു. പാകിസ്ഥാനില്‍ ഹിന്ദുക്കളും ക്രൈസ്തവരും ആക്രമിക്കപ്പെട്ടപോഴും ഈ മതസ്വാതന്ത്ര്യക്കാര്‍ എവിടെയായിരുന്നു. ഈ ചൈനയിലും പാകിസ്ഥാനിലും അമേരിക്കയിലും നടക്കുന്ന ന്യൂനപക്ഷ പീഡനം ഇന്ത്യയില്‍ നടക്കുന്നില്ല. നമ്മുടെ സര്‍ക്കാരുകള്‍ എന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്.

സര്‍ക്കാര്‍ തലത്തില്‍ നമ്മുടെ ഭരണാധികാരികള്‍ ന്യൂനപക്ഷ സംരക്ഷണം നല്‍കുന്നുണ്ട്. അതില്‍ ബാഹ്യ ഇടപെടലുകള്‍ ധൈര്യപൂര്‍വ്വം തള്ളിക്കളയാന്‍ ഇന്ത്യയുടെ ഭരണാധികാരികള്‍ ചങ്കൂറ്റം കാണിക്കണം.

എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

വന്ദേമാതരം

5 comments:

  1. soniayaye elect cheythu.. remote control akki oru loka sabha election polum jaikatha oru sardarine PM akkiyal ethum ethilappuravum nadakkum JayaKumar... Nammude Bharanadikharikal eppozhum adimathham thaangi pidichondu nadakunnu athondanu ethu sambhavikkunathu.

    ReplyDelete
  2. I am sure that this new virus of H1 N1 is a product of these organized fanatics who want to sell their Tamiflu medicine to the entire world...I know hundreds of my relatives and friends living in US, Gulf Countries and Europe. But I have not yet heard anyone having got this virus...But you see...95% percent of those who got infected in India are those who recently travelled to these countries and returned... Certainly there is something fishy smelling here....Moreover look at the eagerness of the Sonia Minov's government's approach to the issue... Today the Union Health Secretary has instructed to buy this medicine and keep a bumper stock to all the state governments. Aleady the central govt has bought and stockpiled 200 million of these tablets !!!! Are'nt the indications very clear.? And above all none of the evangelistic meadia channels are highlighting this view at all...

    Let him first checkout the outbeak of all such diseases in districts of Alleppey, Idikki and Pathanmthitta and Calicut where these people live in most unhygenic manner, eat cow meat and throw all the waste on the roads and near the water sources and contaminate the atmosphere and living environment. They have already ruined the ecological balance of our state by cutting of all the Kalpavrikshas (Coconut, Ariconut, Mango Tree, Aanjili etc) and planting the rubber..They are experts in making money from the blood..(Let it be that of Lord Jesus or the Rubber Tree) Think...Think...Learn...Learn...come back to Sanatana Hindu Dharma...converted christians and all so called christians.

    Babu Menon

    ReplyDelete
  3. http://bengalunderattack.blogspot.com/2009/08/h1n1-virus-real-agenda.html

    ReplyDelete
  4. തീവ്രവാദത്തെയും, പകര്‍ച്ചവ്യാധികളെയും , സാമ്പത്തിക തകര്ച്ചകളെയും പോലുള്ള വെല്ലുവിളികള്‍. പാകിസ്താനെയും താലിബാനെയും, ചൈനയെയും പോലുള്ള അയാള്‍ രാജ്യങ്ങളില്‍ നിന്നുള്ള ശത്രുതാ മനോഭാവം.
    കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പ്രകടമാക്കിയ സാമ്പത്തിക വളര്‍ച്ച തുടരുവാനുള്ള ഉത്തരവാദിത്വം. ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യക്ക് മുന്നില്‍ ഒരുപാട് വഴികള്‍ പിന്നിടുവാന്‍ ഉള്ള പ്രതിഞ്ഞ പുതുക്കുവാന്‍ കിടക്കുന്നു

    ReplyDelete
  5. Sakthi, കണ്ണനുണ്ണി സന്ദര്‍ശനത്തിന് നന്ദി. വോട്ട് ബാങ്ക് രാഷ്ട്രീയം രാജ്യത്തിന്‍റെ സുരക്ഷിതത്തെ ബലി കൊടുത്തു ആകരുത്. രാജ്യമാണ് ഒരു പൌരനു പ്രധാനം, മതമല്ല.

    ReplyDelete

Movie Rating

Velipadinte Pustam Movie rating