നര്‍മദാ നദീതീരത്ത് അശ്വമേധയാഗം നടത്താന്‍ തയ്യാറെടുത്ത മഹാബലിയുടെ അടുത്തേക്കാണ് സമീപത്തെക്കാണ് വാമനന്‍ മൂന്നടി മണ്ണ് ചോദിച്ചെത്തിയതെന്നും പുരാണ വിജ്ഞാനകോശത്തില്‍ പറയുന്നു. വിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമാണ് വാമനന്‍. ആറാമത്തെ അവതാരം പരശുരാമന്‍ – ഇദ്ദേഹമാണ് കേരളപ്പിറവിക്ക് കാരണക്കാരന്‍. അപ്പോൾ ഓണത്തെ പറ്റി നാം ഉണ്ടാക്കിയ കഥയുടെ യുക്തി എന്താണ്? അപ്പോള്‍ കേരളം ഉണ്ടായ ശേഷം തന്നെയല്ലേ ഇവിടെ ജനങ്ങളുണ്ടായതും മാവേലി ഉണ്ടായതും. ആ മാവേലിയെ പരശുരാമനും മുന്‍പ് വന്ന വാമനന്‍ എങ്ങനെ ചവിട്ടികൊന്നു എന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?. അപ്പൊ ഇതിലൊക്കെ എന്തോ പന്തികേടുണ്ട്, നമ്മളെ പലരും നല്ല രീതിയില്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.
ദാനധര്‍മ്മാദികള്‍ക്കൊണ്ട് ദേവേന്ദ്രനെക്കാളും ശ്രേഷ്ഠത കൈവരിച്ച മഹാ ബലിയുടെ അഹങ്കാരത്തെ ശമിപ്പിക്കുകയായിരുന്നു വാമന അവതാര ലക്‌ഷ്യം. ആ ലക്ഷ്യം. ഭൗതികതയും ആത്മീയതയും തമ്മിലുള്ള സംഘര്‍ഷം അത് അനാദികാലം മുതലേ നിലനിന്നിരുന്നുവെന്ന് പുരാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. തികഞ്ഞ ഭൗതികവാദിയായ, മഹാവിഷ്ണുവിനെ പാടേ നിരാകരിച്ച ഹിരണ്യകശിപുവും അതേസമയം സ്വന്തം ആനന്ദത്തില്‍ ലയിച്ചിരുന്ന, വിഷ്ണുദേവനെ സദാ സ്മരിച്ചിരുന്ന ഹിരണ്യകശിപുവിന്റെ പുത്രന്‍ പ്രഹ്ലാദനുമാണ് ഭൗതികതയുടേയും ആത്മീയതയുടേയും ഉത്തമോദാഹരണങ്ങള്‍. വിഷ്ണുദേവനെ ആരാധിക്കുന്ന മകന്‍ പ്രഹ്ലാദന് പീഡനങ്ങള്‍ സമ്മാനിക്കുന്ന ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്നതിലൂടെ ഭക്തനെ രക്ഷിക്കുന്നതിനായാണ് തൂണുപിളര്‍ന്ന് നരസിംഹമായി മഹാവിഷ്ണു അവതരിക്കുന്നത്. പ്രഹ്ലാദന്റെ മകന്‍ വിരോചനന്റെ പുത്രനാണ് മഹാബലി. അങ്ങനെനോക്കുമ്പോള്‍ വാമനന്‍ മഹാബലിക്ക് ഗുരുസ്ഥാനീയനുമാണ്. ഗുരുവിന്റെ പാദം ശിരസില്‍ പതിയുന്നതിലൂടെ ദീക്ഷയാണ് മഹാബലിക്ക് വാമനന്‍ നല്‍കുന്നതും.
ഇനി ഓണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അതിലേക്ക് വാമനനും മഹാബലിയും കടന്നു വരുന്നത് തികച്ചും ഒരു വിശ്വാസ കഥയെന്നതിൽ കവിഞ്ഞു വേറൊരുത്തരവും ഇല്ലാത്തതാണ്.ഓ എന്നതിന് ഓം എന്നും ബ്രഹ്മം എന്നും അര്‍ത്ഥം കല്‍പിക്കാം. ണം എന്നതിന് ജ്ഞാനം എന്നും അര്‍ത്ഥം ഉണ്ട്. അങ്ങനെയെങ്കില്‍ ബ്രഹ്മത്തെക്കുറിച്ചുള്ള ജ്ഞാനം എന്നും പ്രണവമന്ത്രത്തിന്റെ പൊരുള്‍ തേടലെന്നും ഓണത്തിന് അര്‍ത്ഥം കണ്ടെത്താന്‍ സാധിക്കുമെന്ന് പണ്ഡിതന്മാര്‍ പറയുന്നു.
ഓണത്തിന് മാതേവർ വയ്ക്കുന്ന ചടങ്ങു ഇന്നും കേരളത്തിൽ തുടർന്ന് പോരുന്നു. ഇതിലെവിടെയും മഹാബലിയെ ആവാഹിച്ചു പൂജിയ്ക്കുന്നില്ല. വിഷ്ണു ഭഗവാനെയാണ് പത്തു ദിവസവും മണ്ണ് കൊണ്ടുണ്ടാക്കിയ മാതേവർ വച്ച് ആരാധിക്കുന്നത്. ഭൗതികതലത്തില്‍ നിന്നും ആത്മീയ തലത്തിലേക്കുള്ള ഉണര്‍വിനെയാണ് ഓണം എന്നതുകൊണ്ട് വിവക്ഷിക്കാനാവുക. ഓരോ ദിവസവും വിഷ്ണുവിനെ ആരാധിച്ചു പൂക്കളമിട്ടു മാതേവരുടെ എണ്ണം കൂട്ടി അരിമാവ് കൊണ്ട് അണിഞ്ഞു ഭക്തിയുടെ പാരമ്യത്തിലേക്ക് എത്തുന്ന ആചാര രീതിയാണ് ഓണം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഇങ്ങനെ ഭക്തി മാർഗ്ഗത്തിൽ ജീവിച്ചിരുന്ന നമ്മുടെ നാട്ടിൽ ആ നല്ല നാളുകളില്‍ ആധികളും വ്യാധികളും ബാലമരണങ്ങളും കേള്‍പ്പാനുണ്ടായിരുന്നില്ല താനും. പൂക്കളം കൊണ്ട് ഐശ്വര്യത്തിന്റെ പ്രതീകമായ ശ്രീചക്രമായിരുന്നു വരച്ചിരുന്നത്.
ഐശ്വര്യസമൃദ്ധമായ ആ നല്ല ദിനങ്ങളെക്കുറിച്ചാണ് അജ്ഞാത കവി മാവേലിനാട് വാണീടും കാലം എന്ന വരികള്‍ കുറിച്ചിട്ടിരിക്കുന്നതെന്നാണ് ഒരു വാദം. മാവേലി എന്നതിന് അര്‍ത്ഥം പലതുണ്ടെന്നാണ് പണ്ഡിതമതം. മാ എന്നാല്‍ മഹാലക്ഷ്മിയെന്നാണ് അര്‍ത്ഥം. വേലി എന്നാല്‍ കാവല്‍ എന്നും അര്‍ത്ഥം. ഐശ്വര്യലക്ഷ്മിയായ ലക്ഷ്മിjദേവി കാവല്‍ നില്‍ക്കുന്ന നാട് എന്നര്‍ത്ഥത്തിലാണ് മാവേലി നാട് വാണീടും കാലം എന്ന് ആ നല്ല ദിനങ്ങളെക്കുറിച്ച് പറയുന്നത്.
ഓണത്തിന്റെ പത്തു ദിവസം സസ്യാഹാരം മാത്രം കഴിച്ചു വിഷ്ണു പൂജ ചെയ്യുവാനുള്ളതാണ്. ശബരിമല വ്രതം പോലെ തന്നെ പ്രാധാന്യമാണ് ഓണത്തിലെ പത്തു ദിവസവും.

No comments:
Post a Comment