പേരില്‍ നിന്ന് തന്നെ ഈ പോസ്റ്റിന്റെ ഉദ്ദേശം എല്ലാവര്‍ക്കും മനസ്സിലായി കാണും. വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളെ "മെര്‍ലിന്‍ മന്‍ റോ" ആക്കാനാണോ നമ്മുടെ ഏഷ്യയുടെ നെറ്റിന്റെ ഉദ്ദേശം എന്ന് മനസ്സിലാവുന്നില്ല. കുട്ടികളുടെ മാദക നൃത്തം കാണിച്ചു കാശ് വാരുവാനുള്ള ഏഷ്യയുടെ നെറ്റിന്റെ ലക്‌ഷ്യം മലയാള ചാനെലിനു യോചിച്ചതാണോ എന്ന് തോന്നുന്നില്ല.
മീഡിയ പ്രവര്‍ത്തകര്‍ ഇങ്ങിനെ പല വിരുതുകളും കാണിച്ചു കാശുണ്ടാക്കും എന്നാല്‍ കുഞ്ഞുങ്ങളുടെ മാതാപിതാക്കന്മാര്‍ എന്തിനു ഈ കോപ്രായത്തിനു കൂട്ട് നില്‍ക്കുന്നു എന്നറിയില്ല.
എന്തിനും ഏതിനും വിമര്‍ശിക്കുന്ന മലയാളി വര്‍ഗ്ഗത്തില്‍ പെട്ടവന്‍ എന്ന് പറയാമെങ്കിലും ഇങ്ങനെയുള്ള ആഭാസങ്ങള്‍ ചൂണ്ടികാട്ടിയാല്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.
ഈ അടുത്ത് കണ്ട ഒരു മഞ്ചാഭാസ ഡാന്‍സ് ഡാന്‍സ് ആണ് ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്. കുട്ടികള്‍ ഡാന്‍സ് ചെയ്തതും അത് കഴിഞ്ഞുള്ള ജഡ്ജ്മാരുടെ അഭിപ്രായം കുട്ടികളെ കൂടുതല്‍ കൂടുതല്‍ വഴി തെറ്റിക്കുന്നതാണ്.
ചാനലിനേയല്ല, ഇതിനൊക്കെ കുട്ടികളെ അയക്കുന്ന അഛനമ്മമാരെ കുറ്റപ്പെടുത്താനാണെനിക്കു തോന്നുന്നതു്.
ReplyDelete