സംവിധായകന്‍ മലയാളിയായതിനാല്‍ ഇത് കേരളത്തില്‍ ചര്‍ച്ചാ വിഷയമാവുകയാണ്. എന്നാല്‍ സിനിമയില്‍ തകര്‍ന്നുപോകുന്ന ഡാം മുല്ലപെരിയാരിനോട് സാമ്യം ഉള്ളതിനാല്‍ തമിഴ്നാട്ടിലും ഇത് വന്‍ വിഷയമാകുകയാണ്.
ഭൂകമ്പങ്ങളും തുടര്‍ ചലനങ്ങളും ഡാമിനെ ചുറ്റി തിരിയുമ്പോഴും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാനാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ മേലാളന്മാര്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നാം ചിന്തിക്കുന്ന തരത്തില്‍ ഉള്ള ഭയപ്പാടു ആവശ്യമുണ്ടോ? ഇതൊരു രാഷ്ട്രീയ പ്രശ്നമോ അതോ മനുഷ്യ ജീവിതത്തിന്റെ പ്രശ്നമോ?
വെള്ളം കിട്ടില്ലെന്ന പേടിയില്‍ നിന്നും തമിഴ്മക്കള്‍ ഇതിനെ എതിര്‍ക്കുമ്പോള്‍ വെള്ളത്തില്‍ ഇല്ലാതാകും എന്ന പേടിയില്‍ മലയാള മക്കളും. ഏകദേശം അറുപതു വര്‍ഷം മാത്രം ഉദ്ദേശിച്ച ഡാം ഇന്ന് സെഞ്ച്വറിയും കഴിഞ്ഞു പോയിരിക്കുന്നു. അതായത് ഈ ഡാമിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു എന്ന് സാരം.
തമിഴ്നാടിനെക്കാളും കേന്ദ്രത്തില്‍ പിടിപാടുള്ള കേരളത്തിന് എന്തുകൊണ്ട് ഈ വസ്തുത കേന്ദ്രത്തെ ധരിപ്പിച്ചു കൂടാ. ജനങ്ങളുടെ ജീവിതം അത് തമിഴനായാലും മലയാളിയായാലും വിലപ്പെട്ടതാണ്. അത് കാത്തു കൊള്ളേണ്ട ഉത്തരവാദിത്വം നമ്മുടെ ഭരണാധികാരികള്‍ക്ക് ഉണ്ടുതാനും.
പട്ടാളി മക്കള്‍ കച്ചിയും, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകങ്ങളും ഈ പടം തമിഴ്നാട്ടില്‍ ഇറക്കാന്‍ അനുവദിക്കില്ലെന്ന പ്രചരണം ശക്തമാവുകയാണ്. എന്നാല്‍ ഇതെല്ലം ടീ വീ യില്‍ നോക്കികണ്ടു അപകട സ്ഥിതിയില്‍ ഉള്ള ഡാമിനടിയില്‍ സുഖമായി വാഴുകയാണ് കേരള ജനത. തമിഴന്റെ എല്ലാ പടങ്ങളും ഒന്ന് വിടാതെ എല്ലാം കണ്ടു ഹിറ്റാക്കുന്ന മലയാളിക്ക് മുല്ലപെരിയാര്‍ എന്ത് ഡാം എന്ത്?
News at IBNLive
Chennai, Nov 22 (PTI) Two political parties in Tamil Nadu MDMK and PMK today demanded a ban on the release of Hollywood film 'Dam 999' in the country, saying it depicts the scenario of the collapse of century-old Mullaiperiyar Dam over which the state is locked in a row with Kerala. MDMK leader Vaiko, in a statement, said the film, financed by Keralites, starring Indian and Hollywood actors and directed by Sohan Roy has been named 'Dam 999' referring to the legal rights held by Tamil Nadu over the Mullaiperiyar dam for 999 years.
മുല്ലപ്പെരിയാര്‍ ഡാമിന് ഗുരുതര വിള്ളല്‍ തൊടുപുഴ: സുപ്രിംകോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നടത്തിയ പരിശോധനയില്‍ അതി ഗുരുതരമായ വിള്ളല്‍ കണ്ടെത്തിയിരുന്നതായി വ്യക്തമായി. സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്റ്റേഷന്‍ മാര്‍ച്ച് 15 മുതല്‍ മെയ് വരെ വിദൂരനിയന്ത്രിത ജലാന്തര്‍വാഹനം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. പരിശോധനയില്‍ കേരളത്തിന്റെ പ്രതിനിധിയായിരുന്ന റിട്ട. ചീഫ് എന്‍ജിനിയര്‍ എം. ശശിധരനാണ് ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്.
ReplyDeleteജൂണ്‍ 13ന് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാറിന് തുടര്‍നടപടി സാധിച്ചിട്ടില്ല. പരിശോധനാഫലം പുറത്തുവിടരുതെന്ന ഉന്നതാധികാര സമിതിയുടെ കര്‍ശന നിര്‍ദേശമാണ് തടസ്സം.
1200 അടി നീളമുള്ള ഡാമിന്റെ മുഴുവന്‍ നീളത്തിലും വിള്ളലുണ്ട്. 95 മുതല്‍ 106 വരെ അടി ഉയരത്തില്‍ ഒന്നര മുതല്‍ മൂന്നര വരെ അടി വീതിയിലാണിത്. ചിലയിടത്ത് കല്ലുകള്‍ ഇളകി പുറത്തേക്ക് തള്ളിയിരിക്കുന്നു. മറ്റുചിലയിടത്ത് വന്‍ ദ്വാരങ്ങളാണുള്ളത്.
1979- 81 കാലയളവില്‍ നടത്തിയ കോണ്‍ക്രീറ്റ് ക്യാപ്പിങ്ങും കേബിള്‍ ആങ്കറിങ്ങും ബലപ്പെടുത്തലിനു പകരം ബലക്ഷയമാണ് ഡാമിനുണ്ടാക്കിയതെന്നും ഇവ സൃഷ്ടിച്ച മര്‍ദമാണ് വിള്ളലിന് കാരണമെന്നും എം. ശശിധരന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഡാമിന്റെ അഞ്ച് കി.മീ. ചുറ്റളവില്‍ റിക്ടര്‍ സെ്കയിലില്‍ നാലിന് മുകളിലുണ്ടാകാവുന്ന ഭൂചലനം ഡാമിന് ഗുരുതര ഭീഷണിയാണെന്നും പരാമര്‍ശമുണ്ട്. ജൂലായ് 26 ന് 3.8 ഉം നവംബര്‍ 18ന് 3.4ഉം തീവ്രതയുള്ള ഭൂചലനങ്ങളാണ് ഇടുക്കിയിലുണ്ടായത്. ഇത് മുല്ലപ്പെരിയാര്‍ ഡാമില്‍ പുതിയ വിള്ളലും ചോര്‍ച്ചയും സൃഷ്ടിച്ചിട്ടുണ്ട്.
റിക്ടര്‍ സെ്കയിലില്‍ 6.5 വരെയുള്ള ഭൂചലനം ഇടുക്കി ജില്ലയില്‍ പ്രതീക്ഷിക്കാമെന്ന് സെസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായി വ്യക്തമാക്കിയിട്ടുണ്ട്. ജൂലായ് 26ന് ശേഷം മുല്ലപ്പെരിയാറിന്റെ സമീപപ്രദേശങ്ങളില്‍ 22 തവണ ഭൂചലനമുണ്ടായി. ഇവ തുടര്‍ ചലനങ്ങളല്ല, സ്വതന്ത്ര ചലനങ്ങളാണെന്നും കൂടുതല്‍ ശക്തിയോടെ വീണ്ടും ഉണ്ടാകാമെന്നുമാണ് ജോണ്‍ മത്തായിയുടെ വിലയിരുത്തല്‍.
ഡാം നിര്‍മാണത്തിനുപയോഗിച്ച സുര്‍ക്കി മിശ്രിതം വന്‍തോതില്‍ ഒഴുകി നഷ്ടപ്പെട്ടതിനാല്‍ താത്കാലിക ബലപ്പെടുത്തലിന് ഇനി പ്രസക്തിയില്ലെന്നും പുതിയ ഡാം മാത്രമാണ് പരിഹാരമെന്നും എം.ശശിധരന്‍ നിര്‍ദേശിക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് സ്ഥായിയായ പരിഹാരം പുതിയ ഡാം മാത്രമാണെന്ന് 1979-ല്‍ കേന്ദ്ര ജലക്കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കെ.സി.തോമസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
With more than 20 small earthquakes since June hitting the area where the over century old Mullaperiyar dam is located, Kerala on Wednesday made its stand clear that it wants a new dam at the spot and is ready to bear the cost. Read more Economic Times
ReplyDelete