കുറച്ചു നാളായി കേരളത്തില്‍ കേള്‍ക്കുന്ന ഒരു പേരാണ് സന്തോഷ് പണ്ഡിറ്റ്. വെറുമൊരു സാധാരണക്കാരന്‍ ഒരു സുപ്രഭാതത്തില്‍ അദ്ധേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സൂപ്പര്‍സ്റ്റാര്‍.
അദ്ദേഹം ചെയ്ത സിനിമയെ കുറ്റം പറയുന്നുണ്ടെങ്കിലും ഒരു തരത്തില്‍ പ്രോത്സാഹിപ്പിക്കുകയാണ് പൊതു ജനം ചെയ്യുന്നത്. ഒട്ടേറെ ടീ വീ പ്രോഗ്രാമുകളില്‍ ചര്‍ച്ചയ്ക്കു വന്ന ഈ വിഷയം മറ്റൊരു ഷക്കീല
തരന്ഗത്തെ അനുസ്മരിപ്പിക്കുന്നതാണ്. ആരും ഇതിനെ ഗൌരവമായി എടുക്കുന്നില്ല എന്നതാണ് വാസ്തവം. എങ്കിലും ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് ഇടയില്‍ സന്തോഷ് ഒരു സംഭവമായി. അദ്ധേഹത്തിന്റെ ചങ്കൂറ്റം ( വിഡ്ഢിത്തം എന്ന് വിമര്‍ശകര്‍) സമ്മതിക്കേണ്ടത് തന്നെ.
സാങ്കേതിക പോരായ്മയും അഭിനയ വൈകല്യവും ഉണ്ടെങ്കിലും വ്യക്തിപരമായി അദ്ധേഹത്തെ അധിക്ഷേപിക്കുന്നത് ശരിയാണോ എന്ന് ജനം ചിന്തിക്കണം. വിമര്‍ശനം ആവാം അത് ആ വ്യക്തിയുടെ വസ്ത്രധാരണ രീതിയെയും സംഭാഷണ രീതിയെയും അധിക്ഷേപിക്കുന്ന തരത്തില്‍ ആവരുത്. ടീ വീ ചര്‍ച്ചക്ക് വിളിച്ചു വരുത്തി സന്തോഷിനു വട്ടാണോ എന്ന് അന്വേഷിക്കുന്നത് ശരിയല്ല.
ചിന്താവിഷയം
അടുത്തകാലത്ത് ഉണ്ടായ സമരങ്ങളും പൊതുജന മുന്നേറ്റങ്ങളും ഇത്രയേറെ പോപ്പുലര്‍ ആക്കിയത് മീഡിയ ആണ്. അണ്ണാ ഹസാരെ സമരവും, എന്തിരനും ഇതിനു ഉദാഹരണങ്ങള്‍ ആണ്. സന്തോഷിന്റെ സിനിമയെ ഹിറ്റാക്കിയത് യു ട്യൂബ്, ബ്ലോഗ്, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങള്‍ ആണ്.
സത്യം !
ReplyDeleteപ്രഗല്ഭര് കോപ്പി അടിച്ചു കാശുണ്ടാക്കുമ്പോള്‍ സ്വന്തം എല്ലാം പടച്ചു വിടുന്ന സന്തോഷ് എത്രയോ കേമന്‍..
ReplyDeleteThanks for visiting "Cinimalochana"...
ReplyDelete