Thursday, November 24, 2011
ചെകിടത്തടി ആര്‍ക്കു?
മുല്ലപെരിയാരും വെള്ളവും നമ്മുടെ മുഖ്യന്‍ പറഞ്ഞപോലെ വെള്ളം തമിഴ്നാടിനും അപകടം മലയാളിക്കും. എന്നാല്‍ വിലപ്പെരുപ്പം കള്ളപ്പണം തുടങ്ങിയ ചെകിടത്തടി ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍ ഇക്കാരണം പറഞ്ഞു മന്ത്രിയുടെ ചെകിടത്തടിക്കുന്നത് ശരിയല്ലതാനും. അമ്പതു വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യ വളര്‍ന്നു അത് രാഷ്ട്രീയക്കാരുടെ വിജയമാണ് എന്ന് ഘോഷിക്കുന്നതു വിഡ്ഢിത്തരം. ഇന്ത്യയിലെ ജനങ്ങളുടെ പ്രവര്‍ത്തിയുടെ ഫലമാണ്. മന്ത്രിമാരും രാഷ്ട്രീയക്കാരും കട്ട് മുടിക്കാന്‍ സാമര്‍ത്ഥ്യം കാണിച്ചിട്ടുണ്ട്താനും . എല്ലായിടത്തും നെല്ലും പതിരും ഉണ്ടെന്നു പറയുന്ന പോലെ രാഷ്ട്രീയക്കാരിലും നല്ലവരുണ്ടാകാം.
വോട്ടു ബാങ്ക് ബലത്തിലും ജാതിതിരിച്ചു വോട്ടു വാങ്ങുന്നതിലും വിജയം കണ്ട നമ്മുടെ രാഷ്ട്രീയക്കാര്‍ സാധാരണ ജനങ്ങളെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വഴി തിരിച്ചു അവരുടെ ലക്‌ഷ്യം നടപ്പാക്കുന്നു. കഴിവുള്ള മുഖ്യമന്ത്രിമാര്‍ അവരുടെ സംസ്ഥാനം കൂടുതല്‍ കൂടുതല്‍ മുന്നോട്ടു നയിക്കുന്നു. എന്ത് പറഞ്ഞാലും മതം എന്ന ആയുധവുമായി വോട്ടു സമ്പാതിക്കുന്നവരുടെ സംസ്ഥാനങ്ങള്‍ തകര്‍ച്ചയിലേക്കും. ഇതില്‍ ഏതില്‍ കേരളം പെടും എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
എല്ലായിടത്തും നെല്ലും പതിരും ഉണ്ടെന്നു പറയുന്ന പോലെ രാഷ്ട്രീയക്കാരിലും നല്ലവരുണ്ടാകാം.
ReplyDelete