Another good family entertainer from Mohanlal and Sathyan Anthikkadu Team.
മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടായ്മയുടെ മറ്റൊരു കുടുംബ ചിത്രം. വേറെ പുതുമകള്‍ ഒന്നുമില്ലാതെ തീയറ്ററുകളില്‍ സാമാന്യം കുടുംബ സദസ്സുകളെ ആകര്‍ഷിച്ച ഒരു പടം. ഒട്ടേറെ തമാശകളുമായി ഒന്നാം പകുതി കടന്നുപോയപ്പോള്‍ കുറച്ചു കഥപറയുന്ന രണ്ടാംപകുതി.
പ്രായത്തിനു അനുസരിച്ച് മോഹന്‍ലാലിനു പറ്റിയ വേഷം നല്‍കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പത്മപ്രിയയുടെ കഥാപാത്രം സ്നേഹം കൊതിച്ചു ചെന്നപ്പോള്‍ അഭിനയിക്കാന്‍ ക്ഷണിക്കുന്നത് നല്ല സീനായിരുന്നു. അരുന്ധതിയുടെയും പുതുമുഖം രാഹുലിന്റെയും കൊച്ചു പ്രേമം ആകര്‍ഷണീയമായി.
ഇളയരാജയുടെ സംഗീതം സിനിമയ്ക്ക് യോചിച്ചു പോയി. ഷീലയുടെ കഥാപാത്രം "മനസ്സിനക്കരെ" എന്ന സിനിമയെ ഓര്‍മപ്പെടുത്തി. തായംബകയെ കടത്തി വെട്ടി ശിങ്കാരി മേളം പോടീ പൊടിച്ചു.. കൂടാതെ പാലക്കാടന്‍ ഗ്രാമ ഭംഗി അപ്പടി പകര്‍ത്തി സിനിമ ഒരു വന്‍ വിജയം...
No comments:
Post a Comment