"എന്താ രാമ ഈ കേക്കണേ?" നമ്പൂരി കാര്യസ്ഥനോട്.അടിയന് ഒന്നും കേട്ടില്ല്യല്ലോ? രാമന് മറുപടി പറഞ്ഞു.
"നിയ്യ് വേണ്ടതൊന്നും കേള്‍ക്കില്ല്യ ആ ശുംഭന് എന്തൊക്കെയാ പറയണേ..ഓരോരോ ദിവസം ഓരോരോ വിഡ്ഢിത്തരം വിളമ്പാം എന്നവന് ഏറ്റിട്ടുണ്ടോ?"
"തമ്പ്രാന് ആരെ പറ്റിയ പറയണത്? " രാമന് ശങ്കയായി.
"നീയപ്പം ആ മടിയില്‍ വക്കണ സാധനം.. എന്താപ്പതിനു പറയാ ..ആ ലാപ്ടോപ് നോക്കാരില്ല്യെ? നോം പറഞ്ഞിട്ടില്ല്യെ വിമാനം കേറണന്റെ മുമ്പേ ആ സാധനം പഠിക്കാന്‍. നിക്ക് തേവാരം കഴിഞ്ഞ വാര്‍ത്ത വായിക്കണം ന്നു നിസ്ച്ചല്ല്യെ? ശുംഭന് "
"തമ്പ്രാന് അതിനു ഇവടെ പത്രം കിട്ട്വോ?" രാമന്റെ ചോദ്യം."ശുംഭന്. അതിനാ മാത്രൂമീം മനോരമേം ഓണ്‍ ലൈനില്‍ പത്രം തരണേ?"
"ശരി തമ്പ്രാന് " രാമന് ലാപ് ടോപ്പ് തുറന്നു.
"മേല്‍ശാന്തിക്കു വര്‍ഷത്തില്‍ പത്തു ലക്ഷം നല്‍കണം - മന്ത്രി"രാമന് പത്രത്തില്‍ നിന്ന് വായിച്ചു.
"ഈ ശുംഭന് ദേവസ്വം മന്ത്രി എന്തൊക്കെയാ വിഡ്ഢിത്തം എഴുന്നള്ളിച്ചേ ! ഇപ്പൊ ദാ പറയണ് മേല്‍ശാന്തിക്കു പത്തു ലക്ഷം കൊടുക്കണം ന്നു അപ്പൊ കീഴ്ശാന്തിക്ക് അവന്റെ അച്ഛന് കൊടുക്ക്വോ?അല്ല ഇപ്പൊ ഇതൊക്കെ നിശ്ചയിക്കാന്‍ ആ ശുംഭനെ ആരാ നിസ്ച്ചയിച്ചേ?അല്ല രാമ, ഇപ്പൊ പത്തു ഉറുപ്പിക കിട്ടാന്‍ തൊടങ്ങിയപ്പോ അല്ലെ ഇവനൊക്കെ അമ്പലത്തില്‍ പോകാന്‍ തൊടങ്ങിയേ? അതിനു മുമ്പേ ഈ നംബൂരാര് അവടെ പോയി പൂജകഴിച്ചപ്പോ ഒരു മന്ത്രീം ഇണ്ടായിരുന്നില്ലല്ലോ?"
"ശരിയാ തമ്പ്രാന് " രാമന് യു ടുബില്‍ പോയി വേറൊരു വിഡ്ഢിത്തം നമ്പൂരിയെ കേള്‍പ്പിച്ചു.
"ഛെ ഛെ ഈ ശുംഭന് എന്താ യീ പറയണേ അമേരിക്കേലെ ഉണ്ണി നമ്പൂരാര് ന്നൊക്കെ .. ഇവടം വന്നപ്പം മനസ്സിലായി ഈ അമേരിക്കേല് ബുദ്ധിയുള്ളവനും ജോലിയെടുക്കുന്നവനും ജീവിക്കാം ന്നു.
ഇവടെ രാഷ്ട്രീയം കൊണ്ട് ജീവിക്കാന്‍ പറ്റില്ല്യ ന്നു.ഈ ശുംഭന് മന്ത്രിക്കു ബുദ്ധി വരാന്‍ ഹോമം മതിയാവും ന്നു തോന്നണില്ല്യ?"
"ദക്ഷിണ വാങ്ങരുത് - ദേവസ്വം" രാമന് അടുത്ത വാര്‍ത്ത വായിച്ചു.
"രാമ, നിനക്കറിയ്വോ എന്താ ദക്ഷിണ ന്നു?""പ്രസാദം തരുമ്പോ നമ്പൂരിക്ക് കൊടുക്കണതല്ലേ?" - രാമന് ചോദിച്ചു.
"അതെന്ന്യ. നിയ്യ് അതെന്തിനാ കൊടക്കണേ? നിന്നോട് പൂജാരി പറഞ്ഞിട്ടാ?"അല്ല അത് ന്റെ ഒരു സന്തോഷം. പൂജാരിയുടെ സന്തോഷം കൂടി ഉണ്ടെങ്കിലേ പൂജിച്ചതിന്റെ ഫലം ഉണ്ടാവൂ." രാമന് മറുപടി പറയണൂ.
"അപ്പൊ ദക്ഷിണ കൊടുക്കുന്നതിനു ആ ശുംഭന് എന്തിനാ നിയന്ത്രിക്കണേ?കലികാലം അല്ലാതെ ഇപ്പൊ എന്താ പറയാ?പണ്ട് മുടക്കം വരാതെ ഇവടത്തെ അമ്പലങ്ങളില്‍ ഒക്കെ പൂജ നടന്നത് ഒരു മന്ത്രീം ഇണ്ടായിട്ടല്ല. ഈ നംബൂരാര് തന്നെയാ നടത്തിയേ
ഇപ്പൊ പണം ഉണ്ട് അപ്പൊ മന്ത്രീം മാനേജരും ഒക്കെ ഉണ്ടായി.മൈലുകള്‍ നടന്നും തോണിയില്‍ പോയും മലകയറിയും ഒരു മുടക്കോം വരുത്താതെ ഈ അമ്പലം ഒക്കെ നോക്കി നടത്തി. ഇപ്പൊ വന്നിരിക്കുന്നു കൊറേ രാഷ്ട്രീയക്കാര്‍.
"ശരിയാ തമ്പ്രാന് ഇപ്പൊ അമ്പലത്തില്‍ തോഴന് പോണം എന്കില് എം എല്‍ എന്റേം മന്ത്രീടെം കത്തൊക്കെ വേണം ന്ന കേട്ടത്?" രാമന് നമ്പൂരിയോട്.
"അപ്പൊ കലികാലം തുടങ്ങീന്നര്‍ത്ഥം കലി മന്ത്രീടെ രൂപത്തിലും വന്ന്വോ?എന്താ പ്പോ അച്ചു ഒന്നും മിണ്ടാത്തേ? "
"തമ്പ്രാന് ഇപ്പൊ അച്ചു കാലഹരണ പെട്ടു ന്ന തോന്നണേ ഇപ്പൊ മറ്റവന് ആണ് ഭരിക്കുന്നത്" രാമന് പറഞ്ഞു.
"ആ വിപ്ലവ വായാടി ആവും.. ശരി തന്നെയാ ഇന്നലെ അല്ലെ നീ വായിച്ചേ.."
"ശരി തമ്പ്രാന് രണ്ടാമത്തെ ഉണ്ണി ശങ്കരന് കാലിഫോര്‍ണിയയില്‍ നിന്ന് വിളിച്ചിരുന്നു. വിമാനം ബുക്ക് ചെയ്തിട്ടുണ്ട് ത്രെ" രാമന് പറഞ്ഞു.
"ന്ന പ്പോ ആ സാധനം അങ്ങിട് മടക്കി വച്ചോ.. നാളത്തേക്ക് പെട്ടി ഒരുക്കണ്ടേ.."നമ്പൂരി മുറുക്കാന്‍ ചെല്ലാം കയ്യിലെടുത്തു.