Friday, January 30, 2009

I am മാമുക്കോയ ഞമ്മളബ്ലോഗ്:i-am-മാമുക്കോയ.blogspot.com

I am മാമുക്കോയ. ഞമ്മളും ബോളഗ് എയ്ത്തു തൊടങ്ങിക്കുന്നു. പേര് i-am-മാമുക്കോയ.blogspot.com. ഞമ്മള മമ്മൂട്ടി തൊടങ്ങേനെകൊണ്ടല്ല. ഷക്കീല വരെ ബ്ലോഗ് എയ്തിനില്ലേ? അപ്പൊ ഞമ്മക്കും എയ്താം.
ഞമ്മള് കൊയിക്കൊട്ടുകാരന്‍ മാമുക്കോയ. വേറെ പല
കോയമാരുണ്ടാകും കോയിക്കോട്ട്‌ പക്ഷെ ഞമ്മള് മീന്‍ കച്ചോടം നടത്തണ മാമുക്കോയ. വേറെ കൊയമാരായിട്ടു സാദൃശ്യം തോന്നിയാല്‍ അത് ഞമ്മള കുറ്റം അല്ല.
പിന്നെ കൂതറകള്‍ അവലോകനം നന്നായി ചീയ്താല്‍ ഒരു മീന്‍ ഫ്രീയായി തരാം.
ബൂലോകത്ത് ഞമ്മക്ക്‌ കംബിട്ടീശന്‍ ഉണ്ടെന്നു അറിയാം. കാപ്പിലാനും ബെര്‍ളി പിടിച്ചോനും ഇഞ്ചി പെണ്ണും മനോജും അനിലും മാണിക്യവും പിന്നെ ചാണക്യനും. ഞമ്മക്ക്‌ അതൊന്നും പെടില്ല. ഞമ്മള് എയ്തും.
നാലാം ക്ലാസ്സ് നാലു വട്ടം തോറ്റപ്പം ഇമ്മ പറഞ്ഞതാ ഇജ്ജ്‌ നന്നാവൂല്ലാന്നു. മോയ്മ്മുട്ടിടെ മാതിരി വേറെ ആളെ വച്ചൊന്നും അല്ല ഞമ്മള് എയ്തനത്. ഞമ്മള് സ്വന്തം എയ്താ.
ഞമ്മക്ക്‌ സാമ്പത്തികം ഒന്നും തിരിയില്ല. ഞമ്മള് എയ്താം.
"ഞമ്മടെ ആളുകള്‍ എങ്ങനെ 'മീന്‍'വാദികള്‍ ആകുന്നു" എന്ന്.
അത് എളുപ്പല്ലേ പണി ഇല്ലാതെ വീട്ടില് ഇരിക്കുമ്പോ ഇമ്മ ചോറ് തരൂല. അപ്പൊ ആദ്യം കടല വിക്കും. പിന്നെ പഴയ സാധനങ്ങള്‍ വിക്കും. പിന്നെ ഒരു 'മീന്‍ 80 ' വാങ്ങി ഞമ്മള പോലെ മീന്‍ കാരനാകും.
പിന്നെ ഇടയ്ക്കു ഞമ്മള സായ് വിനു ചായ കൊടുത്തോണ്ട് ഞമ്മള് പാര്‍ട്ടിടെ സെക്രട്ടറി ആയി. ഇന്നാലും ഞമ്മള് മീന്‍ കച്ചോടക്കാരന്‍ മാമുക്കോയ തന്നെ.

Thursday, January 29, 2009

മതേതരം എന്നത് കൊണ്ട് ഉദേശിക്കുന്നത് .....

മതേതരം എന്നത് കൊണ്ട് ഉദേശിക്കുന്നത് ഒരു മതത്തിലെ അംഗ ബലം കുറയുമ്പോള്‍ ഇതര മതത്തെ പ്രീണിപ്പിച്ചു വോട്ട് നേടുക എന്നതാണോ?
പത്ര മാധ്യമങ്ങള്‍ ജനസംഖ്യ നോക്കി തലവാചകം എഴുതുന്ന പോലെ നമ്മുടെ മതേതര പാര്‍ട്ടികളും ഈ പാത പിന്തുടരുകയാണോ?
മലപ്പുറത്ത്‌ ഹിന്ദു മതത്തില്‍ പെട്ടവരെ സ്ഥാനാര്‍ഥിയാക്കാന്‍ മതേതര പാര്‍ട്ടികളായ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും സീ പീ എമ്മും തയ്യാറാകുമോ?
ബീ ജെ പീ മാവേലിക്കരയില്‍ ഒരു അച്ചായനെ നിര്‍ത്തിയതില്‍ തെറ്റ് പറയാന്‍ പറ്റില്ല കാരണം ബീ ജെ പീ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയല്ലേ?
അയോധ്യയിലും മറ്റും ഹിന്ദു വോട്ടിനായി പാര്‍ട്ടികള്‍ മത്സരിക്കുന്നു. കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയായ ബഹുജന്‍ സമാജ്‌ പാര്‍ട്ടി (ബി.എസ്‌.പി.)
കോടികള്‍ ചെലവഴിച്ചുള്ള നവീകരണപദ്ധതികള്‍ മിക്കവാറും അടുത്തമാസം ആരംഭിക്കും. അന്താരാഷ്ട്ര രാംലീല സെന്റര്‍, ബുദ്ധവിഹാര്‍, ശില്‌പഗ്രാം,
രാമകഥാ മ്യൂസിയം എന്നിവ പദ്ധതിയില്‍പ്പെടുന്നു. അപ്പോള്‍ മലപ്പുറത്ത്‌ മുസ്ലീം വോട്ടിനായും അയോധ്യയില്‍ ഹിന്ദു വോട്ടിനും ആയുള്ള പോരാട്ടം.
ഇതൊന്നും മനസ്സിലാക്കാനുള്ള സാമാന്യ ബോധം പൊതു ജനത്തിന് നഷ്ടപെട്ടു എന്ന് വേണം മനസ്സിലാക്കാന്‍.
കേരളത്തില്‍ പ്രത്യോകിച്ച് വടക്കന്‍ മേഖലയില്‍ മറ്റു മുസ്ലീം പാര്‍ട്ടി കളുമായി സഖ്യമുണ്ടാക്കുന്ന ഇടതരും തമിഴ്‌നാട്ടില്‍ ഹിന്ദു വോട്ടുകള്‍ ജയലളിത
വഴി ഉറപ്പിക്കുകയാണോ? കേരളത്തിലെ ഹിന്ദുക്കള്‍ യഥാര്‍ത്ഥ 'മതേതര' വിശാസിയായതിനാല്‍ അവരുടെ വോട്ടിനായി പ്രത്യോകിച്ച് ഒന്നും ഈ വക
പാര്‍ട്ടികള്‍ക്ക് ചെയ്യേണ്ടതില്ല. പക്ഷെ മറ്റു സംസ്ഥാനങ്ങളില്‍ അവരുടെ വോട്ട് കൂടിയേ തീരൂ.
ഈ അവസരത്തില്‍ ഒന്ന് ചിന്തിച്ചു നോക്കിയാല്‍ ബീ ജെ പീ യെ മാത്രം എന്തിനു വര്‍ഗ്ഗീയ പാര്‍ട്ടി എന്ന് പറയുന്നു? കോണ്‍ഗ്രസ്സും
സീ പീ എമ്മും ലീഗും എല്ലാം വര്‍ഗ്ഗീയ പാര്‍ട്ടികള്‍ എന്ന ഗണത്തില്‍ പെടില്ലേ? ഇതെഴുതിയതിനാല്‍ എന്നെയും മതേതര വാദികള്‍ ബീ ജെ പീ
ക്കാരനോ വര്‍ഗ്ഗീയ വാദിയോ ആക്കാതിരുന്നാല്‍ നന്നായിരുന്നു. യഥാര്‍ത്ഥ സോഷ്യല്‍ ഇസത്തിലും കമ്മ്യൂണിസംത്തിലും വിശ്വസിക്കുന്ന ഞാന്‍ ഒന്ന്
മാറി ചിന്തിച്ചു പോയി. ബഹു നില മാര്‍ബിള്‍ കെട്ടിടത്തിലെ സോഷ്യല്‍ ഇസമല്ല എന്റെ. മറിച്ച് വിയര്‍ത്തു പണിയെടുക്കുന്ന തൊഴിലാളികളുടെ സോഷ്യല്‍ ഇസം.
എന്ന് ഈ 'മതേതര'ത്തില്‍ നിന്ന് മാറി ജനങ്ങളെ സമമായി കാണാന്‍ പാര്‍ട്ടികള്‍ തയ്യാരാകുന്നുവോ അന്ന് കേരളം പുരോഗമിക്കും.

Movie Rating

Velipadinte Pustam Movie rating