Wednesday, January 27, 2010

ഇല്ലം ഭക്തര്‍ക്ക്‌ വേണ്ടി...

പൂന്താനം ഇല്ലത്ത്‌ മതപരവും ധര്‍മപരവുമായ കാര്യങ്ങള്‍ നടത്താന്‍ മാത്രമെ ഉടമസ്ഥരായ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡിന്‌ അധികാരമുള്ളുവെന്ന്‌ പെരിന്തല്‍മണ്ണ മുന്‍സിഫ്‌ കോടതി വിധിച്ചു.

മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!

ഭക്തജനങ്ങള്‍ക്ക്‌ മനോവിഷമമുണ്ടാക്കുന്ന തരത്തില്‍ ആചാരാനുഷ്ഠാനങ്ങളെ ബോധപൂര്‍വ്വം ലംഘിക്കുന്ന അവിശ്വാസികള്‍ ഹൈന്ദവരാണെങ്കില്‍ പോലും ഇല്ലത്തിനക്കത്ത്‌ പ്രവേശിക്കുന്നത്‌ നിയന്ത്രിക്കണമെന്നും പൂന്താനത്തിന്റെ ജന്മഗൃഹത്തില്‍ പുരാതന കാലംതൊട്ട്‌ നിലനിന്നുവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ തടസ്സപ്പെടാന്‍ ഇടവരുത്തരുതെന്നും ഹര്‍ജിയിലെ ആവശ്യങ്ങളായിരുന്നു. അന്യായക്കാരന്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും അംഗീകരിച്ചുകൊണ്ടായിരുന്നു പെരിന്തല്‍മണ്ണ മുന്‍സിഫ്‌ മജിസ്ട്രേറ്റ്‌ കെ.കെ. പ്രിയ ഇന്നലെ വിധി പറഞ്ഞത്‌.

മതപരവും ധര്‍മപരവുമായ കാര്യങ്ങള്‍ മാത്രമേ ഇല്ലത്ത്‌ നടത്താവുയെന്ന നിബന്ധനയിലാണ്‌ ഇല്ലവും സ്ഥലവും ദേവസ്വം ബോര്‍ഡിന്‌ കൈമാറുന്നത്‌. വ്യവസ്ഥയിലെ കാര്യങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡിന്‌ ബാധ്യതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

Monday, January 25, 2010

തൊഴില്‍ അന്വേഷകര്‍ക്ക് പുതിയ വെബ്സൈറ്റ്

ഡി-ഡിറ്റ് തൊഴില്‍ അന്വേഷകര്‍ക്കായി ആരംഭിച്ച പുതിയ ഇന്റര്‍നെറ്റ് പോര്‍ട്ടല്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ ഉദ്ഘാടനം ചെയ്തു. www.careerskerala.gov.in എന്ന വിലാസം ടൈപ്പ് ചെയ്ത് സൈറ്റില്‍ പ്രവേശിക്കാം. തൊഴിലന്വേഷകര്‍ക്ക് അവരുടെ ബയോഡാറ്റ പ്രസിദ്ധീകരിക്കാനും തൊഴില്‍ ഉടമകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനുമുള്ള സൌകര്യം പോര്‍ട്ടലില്‍ ലഭ്യമാണ്‍. ഐ.ടി മിഷന്‍ ഡയറക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, ടെക്നോപാര്‍ട്ട് സി.ഇ.ഒ മെര്‍വിന്‍ അലക്സാണ്ടര്‍, ശിവന്‍ കുട്ടി എം.എല്‍.എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Banner
Courtesy:
Janmabhumi
Read More @ Young Media

Friday, January 22, 2010

മതമോ ദേശീയതയോ മുഖ്യം?

ഇന്ന് ലോകം മുഴുവനും ചര്‍ച്ച ചെയ്യുന്നപ്പെടുന്ന രണ്ടു മുഖ്യ ഘടകങ്ങള്‍ ആണ് മതവും ദേശീയതയും.

എന്താണ് മതം?
A religion is a set of beliefs concerning the cause, nature, and purpose of the universe, especially when considered as the creation of a supernatural agency or agencies, usually involving devotional and ritual observances, and often containing a moral code governing the conduct of human affairs.


മുകളില്‍ കൊടുത്ത ഇംഗ്ലീഷ് വാചകങ്ങളില്‍ ഒതുക്കാവുന്നതാണോ എന്നറിയില്ല. "പ്രകൃതിയെയും പ്രപഞ്ചത്തെയും അദൃശ്യ ശക്തിയും കേന്ദ്രീകരിച്ചു ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു കൂട്ടം വിശ്വാസങ്ങളും അതോകൂടിയുള്ള ഭക്തി നിര്‍ഭരമായ ആചാരങ്ങളും അനുഷ്ടാനങ്ങളും സാമൂഹികമായ ചില സദാചാര നിബന്ധനകളും ചേര്‍ന്നതാണ് മതം".

എന്താണ് ദേശീയത?
Membership that can be acquired by being born within the jurisdiction of a state, by inheriting it from parents, or by a process of naturalization. Nationality affords the state jurisdiction over the person and affords the person the protection of the state.


ഒരു പ്രത്യോകം ഭൂപ്രദേശത്ത് ജനിച്ചവര്‍ ആ പ്രദേശം ഉള്‍പ്പെടുന്ന രാജ്യത്തെ പൌരന്മാരാണ്. അവരുടെ ദേശവും അത് തന്നെ. എന്നാല്‍ ഓരോ രാജ്യങ്ങളില്‍ നിയമത്തിനനുസരിച്ച് ജനിച്ചത്‌ കൊണ്ട് മാത്രം ആ രാജ്യത്തെ പൌരന്മാര്‍ ആയിക്കൊള്ളണം എന്നില്ല. പകരം അവിടെയുള്ള യഥാര്‍ത്ഥ പൌരന്മാര്‍ക്ക് ജനിച്ചവരാകണം.

ഇവിടെ നമ്മുടെ ഇന്നത്തെ വിഷയം മതമോ ദേശീയതയോ മുഖ്യം എന്നതാണ്. ഒരു തരത്തില്‍ രണ്ടിനെക്കാളും പ്രധാനം മാനുഷിക പരിഗണനയാണ്. ഒരു മതത്തില്‍ ജനിച്ചു എന്നത് കൊണ്ട് ഗുണമോ ദോഷമോ ഇല്ല. അത് പോലെ ഒരു രാജ്യത്ത് ജനിച്ചത്‌ കൊണ്ട് നല്ലത് ചീത്ത എന്ന് കാണാന്‍ ആകില്ല.

നമ്മുടെ ഭക്തിയുടെ ലക്‌ഷ്യം എന്താണ്? പുനര്‍ജന്മമില്ലാത്ത ഒരു മുക്തി. അതിനായിട്ടാണ് നാമെല്ലാം ഭഗവാനില്‍ അഭയം കൊള്ളുന്നത്‌. എന്നാല്‍ ഈ പറഞ്ഞതിലും ഓരോ മതവിഭാഗത്തിന്‌ അനുസരിച്ച് വ്യത്യാസം ഉണ്ടാകാം. മറ്റൊരു മതത്തിലെ മനുഷ്യരെ സ്വന്തം മതത്തിലേക്ക് ചേര്‍ത്തത് കൊണ്ടോ അല്ലെങ്കില്‍ ആ മതസ്ഥരെ കൊന്നത് കൊണ്ടോ ഭഗവാന്‍ പ്രസാദിക്കണം എന്നില്ല. അതെല്ലാം സ്വന്തം കക്ഷിയില്‍ ആളെ ചേര്‍ക്കുന്ന രാഷ്ട്രീയക്കാരന്റെ വിശേഷ വ്യക്തിത്വമാണ്.

ദേശീയത എന്നാല്‍ നാം വസിക്കുന്ന അല്ലെങ്കില്‍ ജനിച്ച രാഷ്ട്രത്തോടുള്ള കൂറ് എന്നതാണ്. എന്നാല്‍ നാം ജനിച്ച രാജ്യത്ത് മാത്രം നിന്നാല്‍ നമുക്ക് ചോറ് കിട്ടില്ല. ആ അവസ്ഥയില്‍ നാം വസിക്കുന്ന രാജ്യത്തെ നീതിയും നിയമവും നാം അന്ഗീകരിച്ചേ മതിയാവൂ.

അപ്പോള്‍ ദേശീയതയാണോ മുഖ്യം അതോ മതമോ? നമ്മുടെ കണ്ണില്‍ കാണുന്ന നമ്മുടെ രക്ഷ ദേശീയത തന്നെയാണ്. അതുകൊണ്ട് മതത്തെക്കാളും ഉപരി പ്രാധാന്യം കൊടുക്കേണ്ടത് ദേശീയതയ്ക്ക് ആണ്. അതെ സമയം നാം ഏതു രാജ്യത്ത് ജീവിക്കുന്നുവോ അവിടത്തെ നീതിയും നിയമവും നാം അന്ഗീകരിക്കയും നമ്മുടെ നിലനില്‍പ്പിനു ആവശ്യമാണ്‌.

ചില രാജ്യങ്ങളില്‍ അവരുടെ ഔദ്യോഗിക മതമല്ലാതെ മറ്റു മതങ്ങളുടെ ആചാരങ്ങള്‍ പിന്തുടരാന്‍ പാടില്ല എന്നാ നിയമം ഉണ്ട്. അപ്പോള്‍ ഇതര മതക്കാര്‍ അത് അന്ഗീകരിക്കണം. ഇത് നോക്കുമ്പോഴും മതത്തെക്കാളും ദേശീയതക്കാണു പ്രാധാന്യം എന്ന് മറ്റു രാജ്യങ്ങളിലും കാണാം.

നമ്മുടെ ഭാരതം ലോകത്തിനു ആകമാനം ഒരുദാഹരണം ആണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഭരണം നിലനില്‍ക്കുന്നതും ഇവിടെയാണ്‌. അത് ഭാരതത്തില്‍ ഉള്ളവര്‍ ഏതു മതവിഭാഗക്കാരായാലും ദേശീയ ബോധം ഉണ്ടാകണം. ലോക സമസ്ത സുഖിനോ ഭവന്തു എന്ന സന്ദേശം നല്‍കാന്‍ ഭാരതത്തിനെ ആകൂ അതാണ്‌ നമ്മുടെ സ്വത്വം നമ്മുടെ സംസ്കാരം.

വന്ദേമാതരം

Friday, January 15, 2010

സാമ്പത്തിക സംവരണം - ചൂടുള്ള വിഷയം

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ജനസമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവരാനുള്ള ഒരുപാധിയാണ് സംവരണം.

Reservation in Indian law provides for a quota system whereby a percentage of posts are reserved in employment in Government and in the public sector units, and in all public and private educational institutions, except in the religious/ linguistic minority educational institutions,in order to mitigate backwardness of the socially and educationally backward communities and the Scheduled Castes and Tribes who do not have adequate representation in these services and institutions.

എന്നാല്‍ ഇതൊരു വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഇടം നല്‍കുന്ന ഒന്നായി മാറിക്കഴിഞ്ഞു എന്ന് വേണം കരുതാന്‍. കഴിഞ്ഞ അറുപതില്‍ പരം വര്‍ഷത്തെ നമ്മുടെ അനുഭവം അതാണ്‌ വെളിവാക്കുന്നതും.

ജാതിയില്‍ താഴ്ന്നവര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും നല്‍കിവരുന്ന ഈ സംവരണം അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. മത്സര പരീക്ഷകളിലും വിദ്യാഭ്യാസ തലത്തിലും First Rank നേടുന്നത് ന്യൂനപക്ഷ, താഴ്ന്ന ജാതിയില്‍ പെട്ടവരും കൂടിയാണ്. ഇന്നത്തെ കേരളത്തിലെ ജീവിത നിലവാരം നോക്കുമ്പോഴും ഒരുപക്ഷെ സമൂഹത്തില്‍ ഉന്നതര്‍ എന്ന് പറയുന്നവരെക്കാളും കൂടുതല്‍ സുഖ സൌകര്യത്തോടെയാണ് കേരളത്തില്‍ മതന്യൂനപക്ഷങ്ങളിലെ (Kerala Minority Religion) ആളുകള്‍ ജീവിക്കുന്നത്. അതിനര്‍ത്ഥം കേരളത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ജാതിമത വ്യത്യാസമില്ലാതെ ഒരേ നിലവരാത്തിലാണ്.

ഈ Reservation System ഉണ്ടാക്കിയപ്പോള്‍ തന്നെ സമൂഹത്തില്‍ സമത്വം വന്നാല്‍ ഇതിന്റെ പ്രസക്തി ഇല്ലാതാവും എന്ന് വിവക്ഷിച്ചിട്ടുണ്ട്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ Vote Bank ലക്‌ഷ്യം വെച്ച് നീട്ടികൊണ്ട് പോകുകയായിരുന്നു.

ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായ മാറ്റം എന്താണ്. കോടതി ചൂണ്ടിക്കാട്ടിയത് കൊണ്ട് മാത്രം ഉണ്ടായ ഒന്നാണെന്ന് തോന്നുന്നില്ല. സമൂഹത്തില്‍ ഉയര്‍ന്നവര്‍ എന്ന് label നല്‍കി മാറ്റി നിര്‍ത്തപ്പെട്ട സമൂഹം സാമ്പത്തികമായും സാമൂഹികമായും അധപതിച്ചു കൊണ്ടിരിക്കുകയാണ്. ആ ദുരവസ്ഥയില്‍ നിന്ന് ഉയര്‍ത്തേണ്ട കടമ നമ്മുടെ സര്‍ക്കാരുകള്‍ക്ക് ഉണ്ട്. മേല്‍ജാതിയില്‍പ്പെട്ട ഇന്നത്തെ തലമുറ അസമത്വത്തിന്റെയും കുത്ത് വാക്കുകളുടെയും ഇടയിലൂടെ ജീവിക്കാന്‍ പ്രയാസപ്പെടുകയാണ്. പണ്ട് ചെയ്തു എന്ന് പറയുന്ന പാതകങ്ങള്‍ വെറും കെട്ടുകഥകള്‍ ആണോ എന്നും പലപ്പോഴും തോന്നാറുണ്ട്. മേല്‍ ജാതിയില്‍പെട്ടവര്‍ കൂടി പരിശ്രമിച്ചതിന്റെ ഫലം കൊണ്ട് തന്നെയാണ് കീഴ്ജാതിക്കാര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ഇന്നത്തെ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ആവശ്യമായ പദ്ധതികള്‍ നമ്മുടെ നാട്ടില്‍ നടപ്പാക്കിയത്.

മേല്ജാതിക്കാര്‍ എന്ന് പറയുന്ന വിഭാഗത്തില്‍ മറ്റു സമുദായത്തില്‍ ഉള്ളപോലെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉണ്ടെങ്കിലും അവര്‍ക്കിടയിലും ഒരു നല്ല വിഭാഗം ആളുകള്‍ അന്നന്നത്തെ ഭക്ഷണത്തിനുള്ള വക ഇല്ലാതെ കഷ്ടപ്പെടുകയാണ്. കൂലിപണി പോലും പലകാരണത്താലും കിട്ടാത്ത അവസ്ഥയിലാണ് ഇന്നത്തെ മേല്ജാതിക്കാര്‍. സര്‍ക്കാര്‍ ജോലിയാണെങ്കില്‍ സംവരണം കഴിഞ്ഞു കിട്ടാന്‍ പ്രയാസം. ഉന്നത വിദ്യാഭ്യാസത്തിനു പോകാന്‍ കൈക്കൂലി അല്ലെങ്കില്‍ Donation കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ അതും കിട്ടില്ല. പിന്നെ പാസ് മാര്‍ക്ക് വാങ്ങിയവന്‍ College Admission കരസ്തമാക്കുമ്പോള്‍ അറുപതു ശതമാനത്തില്‍ കൂടുതല്‍ കിട്ടിയ മേല്ജാതിക്കാരന്‍ പിന്തള്ളപ്പെടുന്നു. ഇതെല്ലാം മേലെയിരുന്നു ഒരാള്‍ കാണുന്നു അതിനുദാഹരണമാണ് കോടതിയുടെ ചൂണ്ടിക്കാട്ടല്‍.

തുടക്കത്തില്‍ സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്തു പ്രസ്താവന ഇറക്കാനുള്ള ധൈര്യം കാണിച്ചത് ഇടതു പക്ഷമാണ്. അവരുടെ മന്ത്രിമാര്‍ വരെ തുറന്നു പറയാന്‍ തുടങ്ങിയപ്പോള്‍ എന്ത് ചെയ്യണം എന്ന് അന്ധാളിച്ച വലതു നേതാക്കള്‍ ഉടന്‍ പറഞ്ഞു സാമ്പത്തിക സംവരണം വേണം. ഈ മലക്കം മറിച്ചില്‍ എന്ത് കൊണ്ട്? മുന്‍പ് പറഞ്ഞ അതെ വോട്ട് ബാങ്ക് രാഷ്ട്രീയം ഇവിടെയും ഉണ്ടാവുന്നു. മേല്‍ജാതിക്കാരുടെ വോട്ടും കൂടി കിട്ടിയാലേ ജയിക്കാനാകൂ എന്ന യാഥാര്‍ത്ഥ്യം മതന്യൂനപക്ഷ നേതാക്കള്‍ക്കും കൂടി ഉണ്ടായി എന്ന് വേണം പറയാന്‍. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ജാതിയും ഇല്ല മതവും ഇല്ല.

Monday, January 4, 2010

പിറന്നാള്‍ സദ്യ

ഇന്നെന്റെ പിറന്നാളാണ്. വൈദേശിക രീതിയിലുള്ള ഡേറ്റ് ഓഫ് ബര്‍ത്ത് പിറന്നാളല്ല. മലയാളം നാള്‍ വച്ച് നോക്കുന്ന പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പതിവുള്ള ക്ഷേത്ര ദര്‍ശനമോ നാക്കിലയില്‍ സദ്യയോ ഒന്നും ഉണ്ടായില്ല.

എന്നാലും ഒരു കുട്ടിക്കാല പിറന്നാള്‍ സദ്യയിലേക്ക്‌ നിങ്ങളെ ഞാന്‍ കൊണ്ട് പോകാം.

ജനിച്ച നാളിനെ കേന്ദ്രീകരിച്ചാണ് കേരള രീതിയിലുള്ള പിറന്നാള്‍. ജനന മാസത്തിലെ മലയാളം നക്ഷത്രം നോക്കി വേണം പിറന്നാള്‍ കണ്ടു പിടിക്കാന്‍. മലയാള മാസത്തില്‍ രണ്ടു പ്രാവശ്യം നാള്‍ വരികയാണെങ്കില്‍ രണ്ടാമത് വരുന്നത് വേണം പിറന്നാളിന് എടുക്കാന്‍.

പിറന്നാള്‍ ദിവസം രാവിലെ എണീറ്റ്‌ കുളിച്ചു ക്ഷേത്ര ദര്‍ശനം കഴിഞ്ഞിട്ടാണ് കുട്ടിക്കാലത്ത് പിറന്നാള്‍ ആഘോഷിച്ചിരുന്നത്. എല്ലാ വിശേഷ ദിവസങ്ങളില്‍ എന്ന പോലെ പിറന്നാളിന്റെ അന്നും പ്രഭാത ഭക്ഷണം പഴം നുറുക്കും പപ്പടവും തന്നെ ആവും. കേരളത്തില്‍ സുലഭമായി കിട്ടുന്ന ഒന്നാണല്ലോ നേന്ത്രപ്പഴം. ഈ നേന്ത്ര പഴത്തെ കഷണങ്ങായി മുറിച്ചു ശര്‍ക്കര ഇട്ടു ആവിയില്‍ വേവിച്ചെടുക്കുന്ന പഴം നുറുക്കും പപ്പടവും നല്ല സ്വാദാണ്.

പിന്നെ കൂട്ടുകാരോടൊത്ത് കളിച്ചു നടക്കും. പത്തു പതിനൊന്നു മണിയാകുമ്പോഴേക്കും പിറന്നാള്‍ സദ്യയായി . മുന്നില്‍ നില വിലക്ക് കൊളുത്തി അതിനു മുന്‍പില്‍ ഭക്ഷണ പ്രിയനായ ഗണപതിക്ക് എല്ലാം വിളമ്പി നേതിച്ചതിനു ശേഷം പിറന്നാള്‍ കാരന്റെ ഇടതും വലത്തും രണ്ടു പേര്‍ ഇരിക്കും.. ഇലയുടെ ഇടതു ഭാഗത്തായി ഉപ്പേരി, ഉപ്പിലിട്ടത്‌, പപ്പടം തുടങ്ങിയ ഉപ്പു രസ പ്രധാനമായതും മധ്യ ഭാഗത്ത്‌ ഓലന്‍ തോരന്‍ എലിശ്ശേരി തുടങ്ങിയവയും വലതു ഭാഗത്ത്‌ ശര്‍ക്കര ഉപ്പേരി തുടങ്ങി മധുര പലഹാരങ്ങളും വിളമ്പും. പിന്നെ ചോറ് വിളമ്പി വലതു ഭാഗത്ത് നെയ്യ് ഉപസ്തരിക്കും. ആദ്യം സാംബാര്‍ കൂട്ടി കഴിച്ചു രസം വിളമ്പും. രസത്തിനു പപ്പടം കൂടാതെ വയ്യ. പിന്നെ പായസത്തിന്റെ വരവാണ്. ഒന്നോ രണ്ടോ തരത്തിലുള്ള പായസം കഴിച്ചു അവസാനം തൈര് കൂട്ടി കഴിച്ചു സദ്യ അവസാനിപ്പിക്കും.

ഇതെല്ലാം കുട്ടിക്കാലത്ത്. വലുതായി ജോലി തുടങ്ങിയാല്‍ അതും വിദേശത്ത് ആണെങ്കില്‍ ഇലയുമുണ്ടാവില്ല ഒരു സദ്യയും ഉണ്ടാവില്ല. നില വിളക്കിനു പകരം വര്‍ണ്ണ നിറത്തിലുള്ള വൈദ്യുത വിളക്കുകളെ സാക്ഷിയാക്കി ബര്‍ഗര്‍ പിസ്സ അങ്ങനെയെന്തെങ്കിലും...

Movie Rating

Velipadinte Pustam Movie rating