Tuesday, March 23, 2010
തിരുമാന്ധാംകുന്ന് പൂരംപുറപ്പാടിന് തുടക്കമായി
ആറാട്ടെഴുന്നള്ളിപ്പിന്റെ ചാരുതയില്‍ ഭക്തിയുടെ നിറവില്‍ സമ്മേളിച്ച തിരുമാന്ധാംകുന്ന് പൂരം പുറപ്പാടിന് പതിനായിരങ്ങള്‍ സാക്ഷിയായി. കൊടുംചൂടിനെ വകവെയ്ക്കാതെ പുറപ്പാട് ദിവസത്തെ ദര്‍ശനത്തിനെത്തിയ ജനങ്ങള്‍ അങ്ങാടിപ്പുറത്ത് ഭക്തിയുടെ സാഗരം തീര്‍ത്തു.
തിടമ്പ് ആറാട്ടിനായി ആനപ്പുറത്തേറ്റിയപ്പോള്‍ കോമരങ്ങളുടെ 'ഹിയ്യോ' വിളികളാലും ഭക്തരില്‍ നിന്നുതിര്‍ന്ന 'അമ്മേ മഹേശ്വരി' വിളികളാലും ക്ഷേത്രവും പരിസരവും മുഖരിതമായി. ഗുരുവായൂര്‍ നന്ദന്‍ എന്ന ഗജവീരന്റെ പുറത്താണ് പുറപ്പാട് ദിവസം ആറാട്ടിനായുള്ള തിടമ്പ് എഴുന്നള്ളിച്ചത്.
Friday, March 19, 2010
മലയാളം വിക്കി പഠനശിബിരം 21-ന് ബാംഗ്ലൂരില്‍
നൂറാമത്തെ ബ്ലോഗ് പോസ്റ്റ് എന്താകണം എങ്ങനെയാകണം എന്ന ചിന്ത അവസാനിച്ചത് മലയാളം വിക്കിപീഡിയ ബാംഗ്ലൂര്‍ പഠനശിബിരത്തിലാണ്. മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരില്‍ ഒരാളായ അനൂപ്മായി ചാറ്റ് ചെയ്തപ്പോഴാണ് ഇങ്ങനെയൊരു സംരംഭത്തെ പറ്റി അറിഞ്ഞത്. മലയാള ഭാഷക്കായി കമ്പ്യൂട്ടര്‍ ജോലിയുമായി കഴിയുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു വലിയ സഹായം.
മാതൃഭുമിയില്‍ വന്ന വാര്‍ത്ത അതേപടി ഇവിടെ പകര്‍ത്തുന്നു.
കോഴിക്കോട്: മലയാളം വിക്കി സംരംഭങ്ങളെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും, വിക്കി പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കാളിയാകാം എന്നു ചര്‍ച്ച ചെയ്യാനുമായി ഒരു പഠനശിബരം ബാംഗ്ലൂരില്‍ മാര്‍ച്ച് 21-ന് നടക്കുന്നു. ഞായറാഴ്ച വൈകുന്നേരം നാലു മുതല്‍ 5.30 വരെ പഠനശിബരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതെങ്ങനെ, വിക്കിയില്‍ ലേഖനങ്ങള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നിങ്ങനെയുള്ള സംഗതികള്‍ പരിശീലിപ്പിക്കാനാണ് പഠനശിബിരം സംഘടിപ്പിച്ചിരിക്കുന്നതെന്ന്, മലയാളം വിക്കി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മലയാളത്തിലെ വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്ഷണറി തുടങ്ങിയ വിക്കി സംരംഭങ്ങളില്‍ താല്പര്യമുണ്ടെങ്കിലും വിക്കി സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യാനുള്ള അറിവില്ലായ്മ കൊണ്ടോ മലയാളം ടൈപ്പ് ചെയ്യാന്‍ വശമില്ലാത്തതിന്റെ പേരിലോ ഒക്കെ ഒഴിഞ്ഞു നില്‍ക്കുന്ന ഒട്ടേറെപ്പേരുണ്ട്. അങ്ങനെയുള്ളവര്‍ക്കായാണ് പഠനശിബരം ഒരുക്കിയിരിക്കുന്നത്. മലയാളം വിക്കി പ്രവര്‍ത്തകരായ അനൂപ്, രമേശ്, ഷിജു അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കു.
Cetnre for Internet and Socitey, No. D2, 3rd Floor, Sheriff Chambers, 14, Cunningham Road, Bangalore – 560052 എന്നതാണ് പഠനശിബിരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ +91 9986028410 (അനൂപ്), +91 9986509050 (രമേശ്) എന്നീ മൊബെല്‍ നമ്പറുകളിലോ, anoop.ind@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Related Links
http://ml.wikipedia.org/wiki/Bangalore_Wikipedia_Academy1
http://shijualex.blogspot.com/2010/03/blog-post_17.html
http://www.mathrubhumi.com/tech/article/90078
http://mediawatch.youngmediaworld.info/2010/03/malayalam-wikipedia-academy-bangalore.html

Subscribe to:
Posts (Atom)