വിഷമ വൃത്താന്തങ്ങളുടെ തിരക്കിനിടയില്‍ അല്പനേരം ആശ്വാസത്തിനായി ഫലിതമെന്ന ഒരൊറ്റമൂലിയെ ഉള്ളൂ. കാലദേശഭാഷാ വ്യത്യാസത്തിനനുസരിച്ച് ഫലിതങ്ങളില്‍ മാറ്റം വരുമെങ്കിലും അതിന്റെ സ്ഥായിയായ ഉദ്ദേശം ഒന്ന് തന്നെയാണ്. ചാനല്‍ റിയാലിറ്റി കോമഡി ഷോകള്‍ അരങ്ങു തകര്‍ക്കുമ്പോഴും നമ്പൂതിരി ഫലിതം മുതല്‍ സര്‍ദാര്‍ ജോക്സ് വരെ നിരവധി ഫലിതങ്ങള്‍ ജനങ്ങള്‍ ഇപ്പോഴും ഓര്‍ക്കുകയും ഇന്റര്‍നെറ്റില്‍ തിരയുകയും ചെയ്യുന്നു.
ഫലിതങ്ങള്‍ നമ്മളെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്യും. അതിനു ഉദാഹരണമാണ് നമ്പൂതിരി ഫലിതങ്ങള്‍. സ്വയം വിഡ്ഢിയായി അഭിനയിച്ചു മറ്റുള്ളവരെ ചിന്തിപ്പിക്കുക എന്ന ഒരു രീതിയായാണ് നമ്പൂതിരി ഫലിതങ്ങളില്‍ അവലംബിച്ച് കാണുന്നത്.
സമൂഹത്തിലെ ഓരോ തലത്തിലെയും അപാകതകളെ ഫലിതത്തിലൂടെ ആക്ഷേപിക്കുന്ന ഒരു നയമാണ് നമ്പൂതിരി ഫലിതങ്ങളില്‍ സ്വീകരിക്കുന്നത്.