രണ്ടായിരത്തി പതിനൊന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നിരവധി സംഭവങ്ങള്‍ നമുക്ക് കാണാം. ഇറാക്ക് യുദ്ധത്തിന്റെയും ഒസാമയുടെ അന്ത്യവും ജപ്പാനിലെ സുനാമിയും ലോകത്തിലെ പ്രധാന സംഭവങ്ങള്‍ ആയെങ്കില്‍ ഏകദിന ക്രിക്കറ്റ് ലോക കപ്പു ഇന്ത്യ നേടിയതും മുംബൈയിലെ സ്ഫോടനങ്ങളും അണ്ണാ ഹസാരെയുടെ അഴിമതിക്ക് എതിരായിട്ടുള്ള നിരാഹാരവും ആണ് ഇന്ത്യയിലെ സംഭവങ്ങള്‍.
ധനുഷിന്റെ കൊലവെറി ലോകം കീഴടക്കുമ്പോള്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ മലയാളിയെ വേട്ടയാടുന്ന രസത്തില്‍ ആണ് നമ്മുടെ തമിഴ് അയല്‍ക്കാര്‍. എന്നാല്‍ കൊച്ചു കേരളത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തകരുമോ എന്ന ഭീതിയില്‍ തലസ്ഥാനം നാറുന്ന അവസ്ഥയാണ് കാണുന്നത്.
കൊലവെറി നടത്തുന്ന ധനുഷിനോടൊപ്പം ദേശീയ സിനിമ അവാര്‍ഡു വാങ്ങാന്‍ സലിം കുമാറിന് കഴിഞ്ഞു ലുക്ക് ഇല്ലെങ്കിലും. റിയാലിറ്റി ഷോകളെ എതിര്‍ത്തിരുന്ന ദാസേട്ടന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് ശ്രദ്ധേയമായതും ഈ വര്‍ഷം തന്നെ.
അച്ചുമാമനെ മാറ്റി ചാണ്ടി മുഖ്യമന്ത്രിയായതും ബംഗാളിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി മമത ബാനെര്‍ജി അധികാരമേറ്റതും രണ്ടായിരത്തി പതിനൊന്നില്‍ തന്നെയാണ്. എല്ലാവര്ക്കും നന്മനിറഞ്ഞ 2012 ആശംസിക്കുന്നു..
Friday, December 30, 2011
Wednesday, December 14, 2011
ശ്രീകോവിലില്‍ അധികാരം തന്ത്രിക്ക്
നമ്പൂതിരിമാരുടെ പെണ്മക്കള്‍ക്കു ഉണ്ടാകുന്ന സന്താനങ്ങള്‍ക്ക് തന്ത്രം തുടങ്ങിയ അവകാശങ്ങള്‍ ഉണ്ടാകില്ല. അതിനാല്‍ തന്ത്രിയുടെ മകളുടെ മകന് താന്ത്രിക പരമായ അധികാരം ഇല്ല. എന്നാലും അമ്പലത്തിലെ മുഖ്യ തന്ത്രിക്ക് സഹായത്തിനു അദ്ധേഹത്തെ കൂടെ കൂട്ടുന്നതില്‍ ഒരു പിഴവും ഇല്ല താനും. അത് തികച്ചും തന്ത്രിയുടെ അധികാര പരിധിയില്‍ വരുന്നതാണ് താനും.
അമ്പലം, പൂജ തുടങ്ങിയ കാര്യങ്ങളില്‍ തീരെ വിവരമില്ലാത്ത മന്ത്രിയോ പ്രസി ഡന്റോ ആരായാലും ആദ്യം ക്ഷേത്രചൈതന്യരഹസ്യം മുതലായവ വായിച്ചു വിവരം ഉണ്ടാക്കണം. എന്നിട്ട് വേണം അഭിപ്രായം പറയാന്‍. ഭരണപരമായ കാര്യങ്ങള്‍ നോക്കുക മാത്രമാണ് ഭരണ കര്‍ത്താക്കള്‍ ചെയ്യേണ്ടത്. അമ്പലത്തിലെ ചടങ്ങുകള്‍, ആചാരങ്ങള്‍ എന്നിവ നിശ്ചയിക്കേണ്ടതും നടത്തേണ്ടതും തന്ത്രിയോ പൂജാരിയോ ആണ്. നാലാം ക്ലാസ്സും ഗുസ്തിയും കൊണ്ട് രാഷ്ട്രീയത്തില്‍ വന്നു പത്തു കാശ് കൊള്ളയടിച്ചു എം എല്‍ എ യും മന്ത്രിയും പ്രസിഡന്റ്റും മറ്റുമായാല്‍ ഇക്കാര്യങ്ങളില്‍ വിവരം ഉണ്ടാകണമെന്നില്ല. അതിനാല്‍ അമ്പലങ്ങളിലെ കാര്യങ്ങള്‍ നോക്കേണ്ടത് ഭക്തന്മാരുടെ ഒരു ട്രസ്റ്റ് ആണ്.
Monday, December 12, 2011
ശാന്തിമന്ത്ര പ്രസക്തി ഇന്ന്
മന്ത്രങ്ങള്‍ മനുഷ്യനെ നന്മയിലേക്ക് നയിക്കപ്പെടുന്നവയാണ്. നമ്മുടെ മുനീശ്വരന്മാര്‍ നമുക്ക് നല്‍കിയിട്ടുള്ള സ്വത്തുകള്‍ ആണ് മന്ത്രങ്ങള്‍. കലാപ കലുഷിതമായ ഈ അവസരത്തില്‍ ഏറ്റവും പ്രധാനം ശാന്തിയും സമാധാനവും തന്നെയാണ്. എന്നാല്‍ അത് സൂപ്പര്‍ മാര്‍ക്കറ്റില്‍ വാങ്ങിക്കാന്‍ ഒട്ടു കഴിയുകയും ഇല്ല. മന്ത്ര ജപത്തില്‍ കൂടിയും അത് കൈവരിക്കാന്‍ നമുക്ക് സാധിക്കും.
ശാന്തി മന്ത്രം
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവദിധമസ്തു മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
- കൃഷ്ണ യജുര്‍വേദ തൈത്തിരിയ ഉപനിഷദ് ൨.൨.൨
Shanthi Manthra
Aum Sahana vavatu sahanou bhunaktu
Sahaveeryam karavavahai
Tejasvinavadhitamastu
Mavid visha vahai hi
Aum Shanthi, Shanthi, Shanthihi.
– Krishna Yajurveda Taittiriya Upanishad 2.2.2
(Recited before the commencement of one's education)
शांति मंत्र
ऊं सहना ववतुसहनौ भुनक्तु
सहविर्यम् करवावहे
तेजस्विना वधीतम् अस्तु
मा विद विशावहै
ऊं शांति शांति शांति
Meaning
Let the Studies that we together undertake be effulgent; Let there be no Animosity amongst us; OM. Peace, Peace, Peace.
ഞങ്ങള്‍ ഒരുമിച്ച് രക്ഷിക്കപ്പെടട്ടെ, ഞങ്ങള്‍ ഒരുമിച്ച് വിദ്യ അനുഭവിക്കാന്‍ ഇടയാകട്ടെ, ഞങ്ങള്‍ അന്യോന്യം സഹായിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കാന്‍ ഇടവരുത്തണമേ, ഞങ്ങളുടെ വിദ്യ ഫലവത്തകേണമേ, ഞങ്ങളുടെ ഇടയില്‍ പരസ്പര കലഹം ഇല്ലാതാവട്ടെ, ഞങ്ങള്‍ക്ക് ശാരീരികവും മാനസികവും ദൈവീകവുമായ ശാന്തി ഉണ്ടാകട്ടെ
Subscribe to:
Posts (Atom)