Saturday, April 21, 2012
ഇഴഞ്ഞു നീങ്ങുന്ന 'കോബ്ര'
സിനിമയ്ക്ക് പേരിടുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഒരു പേരിട്ടാലോ അതിനെ ന്യായീകരിച്ചു കഥ എഴുതുകയും എളുപ്പമല്ല. ഇതാണ് 'കോബ്ര' എന്നാ മലയാള സിനിമയുടെ വിജയവും. പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ കഥയെഴുതി സംവിധാനം ചെയ്തു ജനങ്ങളുടെ കയ്യടി നേടിയിരിക്കുകയാണ് നമ്മുടെ ലാല്‍.
മലയാളത്തില്‍ ബ്രദര്‍ എന്നാല്‍ ഇംഗ്ലീഷില്‍ സഹോദരന്‍. അപ്പൊ കോ-ബ്രദര്‍ എന്നാല്‍ സഹോദരിമാരെ കല്യാണം കഴിക്കുന്നവര്‍. കല്യാണം കഴിക്കുന്നതിനു മുന്‍പേ കോ-ബ്രദര്‍ ആയവരാണ് 'രാജ' യും 'കരി' യും. അവരുടെ ബോഡി ഗാര്‍ഡ്സ് ആണ് 'ഗോബ്രാ' ഗോപാലനും ബ്രാലനും.
ഒന്നാം പകുതിയില്‍ പൊട്ടിച്ചിരിയുടെ പൂമാലയുമായി വേഗത്തില്‍ ഇഴഞ്ഞു നീങ്ങിയ 'കോബ്ര' രണ്ടാം പകുതിയില്‍ സ്വല്പം ഇഴഞ്ഞു നീങ്ങിയോ എന്നൊരു തോന്നല്‍. സലിംകുമാറിന്റെ ഗോപാലന്‍ പറയുന്ന ജന്മപുരാണം കേട്ട് ചിരിച്ചു മണ്ണ് കപ്പിയാല്‍ അത്ഭുതമില്ല. ഇതൊരു മമ്മൂട്ടി ചിത്രം എന്ന് പറയുന്നതിനേക്കാള്‍ ഒരു ലാല്‍ ചിത്രം എന്ന് പറയുന്നതാവും ശരി.
ജഗതിയുടെ വീല്‍ ചെയറില്‍ ഇരുന്ന കഥാപാത്രം നമ്മെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഓര്‍മ്മിപ്പിച്ചു. മമ്മൂട്ടിയും ലാലും തകര്‍ത്തു അഭിനയിച്ചിരിക്കുന്നു. കൂടെ ലാലു അലക്സിന്റെ അമ്മായി അച്ഛന്‍ റോളും. എന്തിനോ കേറി വന്ന നായികമാരായി കനിഹയും പദ്മപ്രിയയും. ചുരുക്കത്തില്‍ കോബ്ര ഒരു കോമഡി ഹിറ്റ്.
Subscribe to:
Posts (Atom)