ദേവന്, പൂജ, പൂജാരി, ബ്രാഹ്മണര്‍
തുടങ്ങിയ പദങ്ങള്‍ ഇന്ന് വളരെയേറെ വിലയേറിയതാണ് മുന്‍കാലങ്ങളിലും. സകല
ചരാചരങ്ങളുടെയും സൃഷ്ടി സ്ഥിതി സംഹാരാദികള്‍ ദേവന്മാര്ക്ക്
അവകാശപ്പെട്ടതാണ്. ദേവന്മാരെ പൂജിച്ചു സന്തോഷിപ്പിക്കേണ്ടത് നമ്മുടെ
കടമയും. കാലാകാലങ്ങളായി ദേവ പൂജ നടത്തിക്കേണ്ട ഉത്തരവാദിത്വം ബ്രാഹ്മണരില്‍
നല്‍കികൊണ്ട് ക്ഷത്രിയ വൈശ്യ ശൂദ്രന്മാര് അവരവരുടെ ജോലികളില്‍
വ്യാപൃതരായി.
പുരാണേതിഹാസങ്ങളില്‍ തുടങ്ങി രാജവാഴ്ച വരെ ബ്രാഹ്മണരെ
സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ക്ഷത്രിയര്‍ക്കായിരുന്നു. ബ്രാഹ്മണര്‍ ലോക
നന്മയ്ക്കായിക്കൊണ്ട് യാഗാദികള്‍ നടത്തിപ്പോന്നു. ഏതാണ്ട് ഒരു നൂറ്റാണ്ട്
മുന്‍പ് വരെ ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ഇന്ന് കാലം മാറി അതുപോലെ കോലവും.
ക്ഷത്രിയര്‍ക്കു
രാജഭരണവും ബ്രാഹ്മണര്‍ക്ക് ക്ഷേത്ത്രാധികാരവും ഇല്ലാതായി. അതിനു പകരം
പുതിയ രാഷ്ട്രസംവിധാനങ്ങളും വിദേശീയരുടെ ഭാഷയും സംസ്കാരവും മതവും
ഭാരതത്തില്‍ വേരൂന്നി. ഇതെല്ലാം ഭാരതത്തില്‍ നന്മയും തിന്മയും വരുത്തിവച്ചു
എന്നതിന് തര്‍ക്കമുണ്ടാവാന്‍ ഇടയില്ല.
ആരാണ് ബ്രാഹ്മണര്‍. ബ്രാഹ്മണകുലത്തില്‍ ജനിച്ചു ഷോഡശകര്മ്മങ്ങള്
നടത്തിയാലെ ഒരാള്‍ യഥാര്‍ത്ഥത്തില്‍ ദ്വിജന് ആകൂ. ബ്രാഹ്മണ കുലത്തില്‍
ജനിച്ചാല്‍ മാത്രമോ പൂണൂല് മാത്രം ധരിച്ചാലോ ഒരാള്‍ ബ്രാഹ്മണന് ആകില്ല
താനും. എന്നാല്‍ ദേവനെ പൂജിക്കാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കും ഉണ്ട്
താനും ( സഖാക്കള്‍ക്ക് പൂജിക്കാന്‍പാടുമോ എന്ന് അവരുടെ പോളിറ്റ് ബ്യൂറോ
തീരുമാനിക്കണം ). നമ്പൂതിരിക്കും നായര്‍ക്കും ഈഴവനും എല്ലാവര്ക്കും ദേവനെ പൂജിക്കാന്‍ ആരുടേയും ഉത്തരവ് ആവശ്യമില്ല താനും.
ഇന്നല്ല
പണ്ട് മുതല്‍ തന്നെ എല്ലാ ജാതിക്കാര്‍ക്കും അവരുടെ ദൈവങ്ങളും
പൂജാസംവിധാനങ്ങളും ഉണ്ട്. ഇന്ന് എല്ലാ ജാതി മതക്കാര്‍ക്കും അവരുടെ
പാര്‍ട്ടിയും സംഘടനകളും നേതാക്കന്മാരും ഉണ്ട്. അവരവരുടെ ദേവാലയങ്ങളില്‍ ആര്
പൂജിക്കണം എന്ന് അവര്‍ തന്നെ നിശ്ചയിക്കണം. ബ്രാഹ്മണ്യമുള്ള ബ്രാഹ്മണരെ
കണ്ടെത്തി അവരെ പൂജിക്കാന്‍ ഇരുത്തുക എന്ന കര്‍ത്തവ്യം അവര്‍
ചെയ്തുകൊള്ളും.
ലോകം മുഴുവനും അമ്പലങ്ങള്‍ പണിയുന്നതായാണ് ഇപ്പോള്‍
നാം കേട്ടു കൊണ്ടിരിക്കുന്നത്. അവിടെയെല്ലാം പൂജിക്കാന്‍ ബ്രാഹ്മണര്‍
തികയുമോ എന്ന സംശയവും ഇല്ലാതില്ല. ഒരു ജാതിക്കാര്‍ മാത്രം പണിയുന്ന അമ്പലത്തില്‍ അവരുടെ ജാതിയിലെ പൂജാരിയെ
വയ്ക്കാം. എന്നാല്‍ ഇപ്പോള്‍ പ്രശ്നം അതല്ല. എല്ലാ ജാതിക്കാരും ചേര്‍ന്ന്
പണിയുന്ന അമ്പലത്തില്‍ ആര് പൂജാരിയാവും?
ലോക നന്മയ്ക്കായി എല്ലാ ജാതിക്കാരും ചേര്‍ന്ന് പൂജിക്കുന്നതാവും ഉത്തമം.
ആദ്യമായി നാം മനസ്സിലാക്കേണ്ടത് പൂജ ഒരു ജോലിയല്ല.
ദേവനിലേക്കുള്ള ഒരര്‍പ്പണം ആണ്. ചെയ്യുന്നതും ചെയ്യിക്കുന്നതും ഒരു പോലെ
പുണ്യവും. ദക്ഷിണ നല്‍കുക എന്ന പവിത്രമായ സംഗതിയെ കൈക്കൂലി എന്ന
നിലവാരത്തിലേക്ക് താഴ്ത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു
മാറാന്‍ ഒരു ഭക്തര്‍ക്കും ആകില്ല. കാശിന്റെ അഹങ്കാരത്തില്‍ അമ്പലങ്ങളില്‍
പ്രസിഡണ്ട് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ കയറിയിരിക്കുക എന്ന
ലക്ഷ്യമാണ് ഇന്ന് എല്ലാവര്ക്കും. യഥാര്‍ത്ഥ ഭക്തന്മാരെയും പൂജാരിമാരേയും
മാറ്റി നിര്‍ത്തി ഒരു കച്ചവട സ്ഥാപനം ആക്കുക എന്നാ ലക്ഷ്യവും.
ഈ
സ്ഥിതി മാറി ആത്മാര്‍ഥതയുള്ള ഭക്തന്മാരും പൂജാരിമാരും ചേര്‍ന്ന്
ലോകനന്മയ്ക്കായിക്കൊണ്ട് അമ്പലങ്ങള്‍ സംരക്ഷിക്കണം. യോഗക്ഷേമസഭ പോലുള്ള
സംഘടനകള്‍ ജില്ലാതലങ്ങളില്‍ ബ്രാഹ്മണ്യമുള്ള ബ്രാഹ്മണര്‍ക്ക്
പൂജാരിയാവാനുള്ള പഠനസൌകര്യവും ഒരുക്കേണ്ടാതാണ്. ഇത് ലോക നന്മയ്ക്കു
ഉപകരിയ്ക്കും. അമ്പലവും പൂജയും ബിസിനസ് ആക്കുന്നത് ആരായാലും അത് അവര്‍ക്ക്
തന്നെ ദോഷം ചെയ്യും തീര്‍ച്ച... പൂജാരിയായാലും അമ്പലം പ്രസിഡന്റ് ആയാലും
ഭക്തര്‍ ആയാലും...