ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോകുകയാണ്. ആദ്യമായി എല്ലാവര്ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ.
വെള്ളക്കാരിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടി എന്നത് ശരി തന്നെ. യഥാർത്ഥത്തിൽ നമുക്ക് സ്വാതന്ത്ര്യം കിട്ടിയോ?
മാലിന്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, വിലക്കയറ്റത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, അഴിമതിയിൽ നിന്നുള്ള സ്വാതന്ത്ര്യം, രൂപയുടെ മൂല്യച്ചുതിയിൽ നിന്നുള്ള സ്വാതന്ത്ര്യം, അടിച്ചേല്‍പ്പിക്കുന്ന മതവിശ്വാസങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം, നികുതി അടച്ചും റോഡുകൾ കുഴിയായി യാത്രയോഗ്യമാല്ലാതെ കിടക്കുന്നതിൽ നിന്നുള്ള സ്വാതന്ത്ര്യം. ഈങ്ങനെ നിരവധി സ്വാതന്ത്ര്യങ്ങൾ ഇല്ലാതെ നമുക്കെ എങ്ങനെ സന്തോഷമായി ജീവിക്കാം. ഇതിനു ഉത്തരവാദി കേരളത്തിലും കേന്ദ്രത്തിലും ഭരിക്കുന്ന പാർട്ടിക്കാർ മാത്രമോ? അവരെ തിരഞ്ഞെടുത്ത നമ്മളും ഉത്തരവാദികൾ ആണ്.
ഈ സ്വാതന്ത്ര്യ ദിനത്തിൽ നമുക്ക് ശപഥം ചെയ്യാം.
1. ഞാൻ മാലിന്യങ്ങൾ പുറത്തു വലിച്ചെറിയാതെ സംസ്കരിക്കുകയോ അല്ലെങ്കിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള പാത്രങ്ങളിൽ നിനിക്ഷേപിക്കുകയോ ചെയ്യുന്നതോടൊപ്പം അത് നഗരസഭ എടുത്തു വേണ്ടവിധം സംസ്കരിച്ചില്ലെങ്കിൽ ചൂണ്ടിക്കാണിക്കുകയും ചെയും.
2. ഇനി അങ്ങോട്ട് ജാതിയോ മതമോ പാര്‍ട്ടിയോ നോക്കാതെ നല്ല പൊതു പ്രവർത്തകർക്ക് വോട്ടു നല്കി വിജയിപ്പിക്കും.
3. കപട മതേതരം പറയുന്ന രാഷ്ട്രീയക്കാരെ തിരിച്ചറിയും. വോട്ടു ബാങ്ക് രാഷ്ട്രീയം തിരിച്ചറിഞ്ഞു സമ്മതിദാന അവകാശം വിനിയോഗിക്കും.
4. പൊതുമുതൽ നശിപ്പിക്കുന്ന ആരെയും അതില്‍നിന്നു പിന്തിരിപ്പുകയോ അല്ലെങ്കിൽ പോലീസിൽ വിവരം അറിയിക്കുകയോ ചെയ്യും.