ഇന്ത്യയുടെ സ്വപ്നം തകർന്നുവോ
അല്ല രൂപയുടെ മൂല്യം ഇടിഞ്ഞതാണോ?
വാർത്തകൾ പത്രങ്ങൾ
സോഷ്യൽ മീഡിയകളിൽ
കേൾക്കുന്നു രോദനം രോഷമോടെ!!
മാഡവും സിങ്ങും ചിദംബരനും
ചൊല്ലിനാള്‍
രൂപയ്ക്കെന്തോ പ്രശ്നമുണ്ട്.
നടത്തി മുറപോലെ പരിശോധന
വച്ച് കെട്ടി മരുന്ന് നാനാവിധം.
ഫലിച്ചില്ല അവരുടെ മരുന്നും
മന്ത്രവാദവും
സോളാറില്‍ മുങ്ങിയ നാട്ടിലോ
ഒഴുകീ പ്രവാസിപ്പണം
ഉള്ളിക്ക് നൂറു കിഴങ്ങിനും നൂറു
പെട്രോളിനുംനൂറു
അയക്കൂ വീണ്ടും പണം
മെയില്‍ അയച്ചു കെട്ടിയോള്‍
രാമന്‍ രഘുരാമന്‍
നരോത്തമന്‍ പുരുഷോത്തമന്‍
ഏറ്റെടുത്തു..ആര്‍ ബീ അയ്
മൂല്യം വര്‍ധിച്ചു രൂപയുടെ.
ആശിക്കാം ആശ്വസിക്കാം
പ്രാര്‍ഥിക്കാം രൂപേ
നിനക്ക് വേണ്ടി...