Saturday, June 7, 2014
ബാംഗ്ലൂർ ഡെയ്സ് - ഒരു ന്യൂ ജനറേഷൻ അഞ്ജലി മേനോൻ സിനിമ
ഒരു ന്യൂ ജനറേഷൻ സിനിമ എങ്ങിനെയാവണം എന്നാണെങ്കിൽ അത് ബംഗ്ലൂർ ഡെയ്സ് പോലെയാകണം എന്ന് പറഞ്ഞാൽ അധികമാകില്ല. ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ ഒരുത്തുരിയുന്ന കഥാ സന്ദർഭങ്ങളും ബംഗ്ലൂർ എന്ന മഹാനഗരത്തിന്റെ സമ്പന്നമായ പട്ടണ മാസ്മരികതയും ചേർന്ന് കസിന്സിന്റെ കഥ പറയുകയാണ് കഥാകാരിയും സംവിധായകയുമായ അഞ്ജലി മേനോൻ.
കല്യാണം സ്ഥിരമായ ഒരു ഉടമ്പടിയായ ഇന്ത്യയിൽ അതിന്റെ പ്രാധാന്യവും വലുതാണ്. താരങ്ങൾ വിവാഹമോചനം പതിവാക്കിയ ഈ കാലത്ത് അതിൽ നിന്ന് വിപരീതമായ ഒരു തലത്തിലേക്ക് നമ്മളെ ചിന്തിപ്പിക്കുകയാണ് സംവിധായിക. ഒരു പാട് കഥാ സന്ദർഭങ്ങൾ നല്കി നമ്മളെ രസിപ്പിച്ച കഥയും തിരക്കഥയുമാണ് ഈ സിനിമയിലെ യഥാർത്ഥ സൂപ്പർ താരം എന്ന് പറയാം.
കല്യാണത്തിന്റെ പൂർവ രാത്രിയിൽ കൂട്ടുകാരായ കസിന്സിന്റെ കൂടെ കിടന്നുറങ്ങിയും മണ്ഡപത്തിലേക്ക് പോകുമ്പോൾ സിഗരറ്റ് വലിക്കുകയും ചെയ്യുന്ന കല്യാണ പെണ്ണ് ഒരുപക്ഷെ പുതിയ അനുഭവമാവും പ്രേക്ഷകർക്ക് നല്കുന്നത്. കല്യാണം എന്ന ഉടമ്പടിയിൽ ജീവിതം ഒതുക്കാതെ കസിന്സിന്റെ കൂടെ ജീവിക്കുകയായിരുന്നു ദിവ്യ എന്ന നായിക. നസ്രിയ എന്ന നായിക സൂപ്പർ. കുട്ടിത്തവും ഉത്തരവാദിത്വവും ഒരുപോലെ കൈകാര്യം ചെയ്യാൻ നസ്രിയയുടെ കഴിവ് അപാരം.
സീരിയസ്സായ ഒരു വരന്റെ തിരക്കുള്ള ജീവിതവും പിന്നീടുള്ള സസ്പെന്സും എല്ലാം ഫഹദിന്റെ കൈകളില ഭദ്രമായിരുന്നു. ബംഗ്ലൂരിൽ ജോലിയാണെങ്കിലും നാടിനെ ഇഷ്ടപ്പെടുന്ന, വധുവിനെകുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള ദിവ്യയുടെ കസിനാണ് നിവിൻ പോളിയുടെ കുട്ടൻ എന്ന കൃഷ്ണൻ പീ പി. ഒരു ന്യൂ ജനറേഷൻ ബൈക്ക് റേസർ ആയ ദിവ്യയുടെ മറ്റൊരു കസിനായിട്ടാണ് ദുൽക്കർ.
ഇന്നത്തെ ചെറുപ്പക്കാരുടെ വികാര വിചാരങ്ങളെ ഒട്ടും നഷ്ടപ്പെടുത്താതെ ഒരു സിനിമയിൽ മൂന്നു സിനിമ കാണുന്ന അനുഭവമാണ് ബംഗ്ലൂർ ഡെയ്സിലൂടെ നമുക്ക് അനുഭവവേദ്യമാകുന്നത്.
Karuthedam rating ****
Saturday, May 24, 2014
ഹൌ ഓൾഡ് ആർ യു - മഞ്ജുവിന്റെ തിരിച്ചു വരവ് ഉഗ്രൻ
മുപ്പത്തഞ്ചു വയസ്സ് കഴിഞ്ഞാൽ സ്ത്രീകള് ആന്റിമാരാവുമൊ? ആവും ത്രെ അതാ ലച്ചു പറയണത്. കൂടാതെ ഫേസ് ബുക്കും റ്റ്വിറ്റരും ഇല്ല്യാച്ച പറയ്യേ വേണ്ട. ലച്ചും രാജീവും മാത്രം മനസ്സില് നിറച്ച നിരുപമയ്ക്ക് ജീവിതത്തിൽ ഉണ്ടാവുന്ന വഴിത്തിരുവുകളാണ് ഹൌ ഓൾഡ് ആർ യു എന്നാ ചിത്രത്തിൽ സംവിധായകനും കഥ കൃത്തുമായ റോഷൻ അന്ട്രീവ്സു പറയുന്നത്.
ഈ അടുത്തിടെ ഹിന്ദിയിൽ കുറെ സ്ത്രീപ്രധാന സിനിമകൾ ഇറങ്ങിയതിൽ ഇംഗ്ലീഷ് വിന്ഗ്ലിഷിൽ ശ്രീദേവി ചെയ്ത കഥ പാത്രവുമായി എവിടെയോ സാമ്യമുള്ള ഒരു കഥാപാത്രമാണ് നിരുപമ. ക്ലാർക്ക് ആയി ജോലി ചെയ്യുന്ന ഒരു സാധാരണ സ്ത്രീയിൽ നിന്നും രാജ്യമാകെ അറിയപ്പെടുന്ന നിരുപമയിലേക്ക് ഉള്ള മാറ്റം വിഷമില്ലാത്ത പച്ചക്കറി ഉൽപ്പാദനത്തിലൂടെ ആയി എന്നത് ഒരു പോസിറ്റീവ് മെസ്സേജ് ജനങ്ങൾക്ക് നല്കാനായി. ദൃശ്യത്തിൽ സമൂഹത്തിനു ഒരു നെഗറ്റീവ് മെസ്സേജ് നല്കിക്കൊണ്ടായിരുന്നു എന്നാൽ വിഷമില്ലാതെ അടുക്കള തോട്ടങ്ങളിൽ പച്ചക്കറി നട്ടു വളര്ത്തി കൊണ്ടാവും ഹൌ ഓൾഡ് ആർ യു വിജയിക്കുന്നത്.
ഭർത്താവും മകളും നിരുപമയെ വിട്ടു അയർലന്റിൽ പോകുന്നത് മഞ്ജുവിന്റെ ജീവിതവുമായി എവിടെയോ കൂട്ടിവായിക്കപ്പെടുന്നതായി അനുഭവപ്പെടും. മഞ്ജുവിന്റെ തിരിച്ചു വരവ് ഉഗ്രൻ.
Karuthedam rating : ***1/2
Subscribe to:
Posts (Atom)