Monday, November 30, 2015
ഒരു ചുംബനവും ഒരു നീ യും മൂന്നു സ യും
ചുംബനം എന്ന് കേൾക്കുമ്പോഴേ രഹസ്യമായി അതിനെ പറ്റി അന്വേഷിക്കുകയും പരസ്യമായി ഒരകലം പാലിക്കുകയും ചെയ്യുന്ന ഒരു മനുഷ്യവിഭാഗം ആണ് മലയാളികൾ. ഇതിലും നന്നായി മലയാളിയെ നിർവചിക്കാൻ സാധിക്കും എന്നില്ല. മലയാളികൾ എന്റെ ഈ ലേഖനം ശ്രദ്ധിക്കണം എന്ന് വിചാരിച്ചു തന്നെയാണ് ഒരു ഉമ്മ (ചുംബനം) അങ്ങോട്ട് തന്നത്.
ഒരു നീ തിയും മൂന്നു സ യുമാണ് ഇന്ന് കേരളത്തിലെ ചിന്താവിഷയം. മൂന്നു സ എതെന്നല്ലേ സമത്വം, സദാചാരം, സഹിഷ്ണുത.
എല്ലാവര്ക്കും ഒരു നീതിയാണെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ജാതിയും മതവും രേഖപ്പെടുത്തുന്ന ഒരു രീതിയാണ് നാം പിന്തുടരുന്നത്.കേരളം എന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും മത സാംസ്കാരിക കാര്യങ്ങളിലും. മറ്റു സംസ്ഥാനങ്ങളിൽ ദിവാലിയും ഹോളിയും വലിയ ആഘോഷമാവുമ്പോൾ കേരളത്തിൽ ഓണവും വിഷുവും. മറ്റു സംസ്ഥാനങ്ങളിൽ കാണാൻ സാധ്യതയില്ലാത്ത രാഷ്ട്രീയപാർട്ടികളും കേരളത്തിന്റെ സ്വന്തം. കൂടുതൽ വിദ്യാഭ്യാസം നമുക്ക് സമത്വവും സഹിഷ്ണുതയും സദാചാരവും തരുമെന്ന വിശ്വാസവും കേരളം തെറ്റാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
ശവത്തിനു പോലും നല്ലതായാലും ചീത്തയായാലും മതം നോക്കുന്ന ഒരു രാഷ്ട്രീയ മനോഭാവം അപകടകരമാം വിധം കേരളത്തിൽ പണ്ട് മുതലേ നിലനില്ക്കുന്നുണ്ട്. ജന്മി കുടിയാൻ ബന്ധത്തിൽ നന്മ എവിടെയോ ഉണ്ടായിരുന്നു. എന്നാൽ ഈ രാഷ്ട്രീയം നമുക്ക് സമ്മാനിച്ചത് ഉള്ളവൻ ഇല്ലാത്തവൻ എന്ന വേർതിരിവും. നാണം കെട്ടുണ്ടാക്കിയ പണം നാണം മറയ്ക്കും എന്നാ പഴമൊഴി അന്വർത്ഥമാക്കും വിധം സ്വന്തം ഭാര്യയെ വരെ കൂട്ടികൊടുക്കുന്ന പോത്ത്പാലന്മാരെയാണ് ഈ രാഷ്ട്രീയം കേരളത്തിന് സമ്മാനിച്ചത്. ഇന്ന് രാഷ്ട്രീയ നേതാക്കന്മാർക്ക് കാശുള്ളവനെ മതി. വോട്ടിനു കാശു എന്നാണല്ലോ പുതുമൊഴി.
തുടരും ...
Subscribe to:
Posts (Atom)