Tuesday, March 24, 2009

വെളിവില്ലാതെ പിണങ്ങി പോയ വീരന്‍ - നമ്പൂരിയും ഇലക്ഷന്‍ 2009 ഉം ( രണ്ടാം ഭാഗം)

എന്താ പ്പോ ഇത്. ഇടതന്‍ ച്ച എന്താ ലാലിന്റെ മാതിരി ഇടത്തോട്ടു ചെരിഞ്ഞ ഒരൂട്ടം കൂട്ടരേ വിളിക്കണ പേരാ?

എന്തായാലും നോക്ക് ക്ഷ പിടിച്ചത് അത്താണിയുടെ അന്തം വിട്ട കളി തന്നെ. അറ്റമില്ലാത്ത സഹോദരങ്ങളുടെ വോട്ട് കിട്ടി ഡല്‍ഹി വരെ എത്തിയാല്‍ കളി കാര്യം ആവും ന്നു തന്നെയാ തോന്നണേ.

വീരത്തമില്ലാത്ത പത്രത്തിന്റെ മൊതലാളി ഇനി ഡല്‍ഹി പോയി കഷ്ടപെടണം എന്ന് തോന്നണില്ല്യ. വെളിവില്ലാതെ പിണങ്ങി പോയില്ലേ?

പിണങ്ങാരായി ഒരു കേമന്‍ തന്നെയാ, ഒരു സംശയോം ഇല്ല്യ. എന്താ ച്ച ഒരു തീവ്ര നേതാവിനെ കൂട്ട് കിട്ടിയില്ലേ?

ഇനി എല്ലാരും ഒന്ന് പേടിക്കും. (അവര്‍ക്ക് വോട്ട് കൊടുക്കാന്‍ അത്ര തന്നെ.)

Monday, March 23, 2009

നമ്പൂരിയും ഇലക്ഷന്‍ 2009 ഉം. - ഭാഗം ഒന്ന്

കുറിപ്പ്: ഈ ഫലിതത്തിലെ പാര്‍ട്ടികളും പാര്‍ട്ടിക്കാരും തികച്ചും സാങ്കല്‍പ്പികം മാത്രം. ഏതെങ്കിലും തരത്തില്‍ സാദൃശ്യം തോന്നിയാല്‍ നോം ഉത്തരവാദിയല്ല.


നൊമ്മടെ നാട്ടിലും ഇലക്ഷന്‍ പൊടി പൊടിക്കുന്നു ത്രെ. ന്ന നോമ്മക്ക് ഒരു ശങ്ക വോട്ട് ആര്‍ക്കു കൊടക്കണം? തീവ്രവാദിക്ക്‌ കൊടക്കണോ? വര്‍ഗീയവാദിക്ക്‌ കൊടക്കണോ? ഭാരതീയ ജനങ്ങളുടെ പാര്‍ട്ടിക്കാരെച്ച ഒട്ടു കാണാനും ഇല്ല? ഇപ്പൊ പിടി കിട്ട്യോ നോം ഏതു മണ്ഡലത്തിലാന്നു?

വലതന്മാര്‍ പറയുന്നു ഇടതന്‍മാരുടെ ആള്‍ തീവ്രവാദിന്നു ഇടതന്മാര്‍ പറയുന്നു വലതന്‍മാരുടെ ആള്‍ വര്‍ഗീയവാദിന്നു. അപ്പൊ ഒരു നിസ്ചോം ഇല്ല്യ വോട്ട് ആര്‍ക്കു കൊടക്കും ന്നു. എന്തായാലും നല്ല രസം
കുറെ നേരംപോക്ക് ആവുല്ലോ?

കൈ കോണി പിടിച്ചാല്‍ അയാള്‍ സ്വര്‍ഗീയ വാദിയാകും ത്രെ? അരിവാള്‍ പിടിച്ചാല്‍ തീവ്രവാദിയാകുന്നത് എങ്ങനെ? ആകെ ഒരു ആശങ്ക ഐസ്ക്രീം കുട്ടിക്ക്. എങ്ങനെ പിടിച്ചാല ഇ ടി യെ കര കയറ്റുക? ഇലക്ഷന്(ഇ) മുമ്പേ തോറ്റ(ടി) ആളായി മാറിയോ കണ്ടറിയണം. കണ്ടറിയാത്തവന്‍ കൊണ്ടറിയും.

Movie Rating

Velipadinte Pustam Movie rating