Monday, March 23, 2009

നമ്പൂരിയും ഇലക്ഷന്‍ 2009 ഉം. - ഭാഗം ഒന്ന്

കുറിപ്പ്: ഈ ഫലിതത്തിലെ പാര്‍ട്ടികളും പാര്‍ട്ടിക്കാരും തികച്ചും സാങ്കല്‍പ്പികം മാത്രം. ഏതെങ്കിലും തരത്തില്‍ സാദൃശ്യം തോന്നിയാല്‍ നോം ഉത്തരവാദിയല്ല.


നൊമ്മടെ നാട്ടിലും ഇലക്ഷന്‍ പൊടി പൊടിക്കുന്നു ത്രെ. ന്ന നോമ്മക്ക് ഒരു ശങ്ക വോട്ട് ആര്‍ക്കു കൊടക്കണം? തീവ്രവാദിക്ക്‌ കൊടക്കണോ? വര്‍ഗീയവാദിക്ക്‌ കൊടക്കണോ? ഭാരതീയ ജനങ്ങളുടെ പാര്‍ട്ടിക്കാരെച്ച ഒട്ടു കാണാനും ഇല്ല? ഇപ്പൊ പിടി കിട്ട്യോ നോം ഏതു മണ്ഡലത്തിലാന്നു?

വലതന്മാര്‍ പറയുന്നു ഇടതന്‍മാരുടെ ആള്‍ തീവ്രവാദിന്നു ഇടതന്മാര്‍ പറയുന്നു വലതന്‍മാരുടെ ആള്‍ വര്‍ഗീയവാദിന്നു. അപ്പൊ ഒരു നിസ്ചോം ഇല്ല്യ വോട്ട് ആര്‍ക്കു കൊടക്കും ന്നു. എന്തായാലും നല്ല രസം
കുറെ നേരംപോക്ക് ആവുല്ലോ?

കൈ കോണി പിടിച്ചാല്‍ അയാള്‍ സ്വര്‍ഗീയ വാദിയാകും ത്രെ? അരിവാള്‍ പിടിച്ചാല്‍ തീവ്രവാദിയാകുന്നത് എങ്ങനെ? ആകെ ഒരു ആശങ്ക ഐസ്ക്രീം കുട്ടിക്ക്. എങ്ങനെ പിടിച്ചാല ഇ ടി യെ കര കയറ്റുക? ഇലക്ഷന്(ഇ) മുമ്പേ തോറ്റ(ടി) ആളായി മാറിയോ കണ്ടറിയണം. കണ്ടറിയാത്തവന്‍ കൊണ്ടറിയും.

3 comments:

 1. Till 2004, MAdani was a Terrorist, Now .... He is a Saint....

  Randathani (Ponnani) = Madani

  Nazeer (Calicut) = Faris Aboobakkar

  Namboorikku aake samsayam.... aaraa Theebravaadi aaara vargheeya Vyavasaayi(Verukkkapettavan)

  ReplyDelete
 2. യോഗക്ഷേമോം ഒരു ലിസ്റ്റ് അയക്ക്യാ, പാതിര്യോള് ചെയ്യണ പോലെ. അയച്ചിട്ട് ഗുണണ്ടാവ്വോ ആവോ, ആര്‍ക്കയക്കണം ന്നും ഒരു ചോദ്യാണ്.
  പിണറായിയ്ക്ക് അയച്ചിട്ട് വല്യ കാര്യണ്ടാവില്ല്യ, നോക്കില്ല്യ നിശ്ശം. സുധാഹരന്‍ ഹരിച്ചും ഗുണിച്ചുമൊക്കെ ഒരു വഹ്യാക്കും, പിന്നെ അവസാനം അതൂടെ കേക്കണ്ടിവരും.
  ന്നാ നി രമേശനാച്ചാലോ? അവിടേം വല്യ ഗുണല്യ. ലീഗും ബാഗും ഒക്കെങ്ങനെ ചുറ്റും കൂടീരിക്ക്യല്ലേ, എങ്ങിന്യാ ദൊക്കെ വായിക്കാന്‍ സമയം കിട്ട്വാ? അതും .......
  പിന്നെള്ളത് രാജനാ..... അയ്യാള് ആണ്ച്ചാ ത്തിര്യൊക്കെ നന്പൂരാരെ ബഹുമാനള്ള കൂട്ടത്തിലാ... ന്ന്ട്ടെന്താ..... അവര് ആളെ നിര്‍ത്ത്യാ ജയിക്കണലോ.... അതൊട്ട് നടക്കുണൂല്ല്യ.

  പൊന്നാനിക്കാരനായിരുന്നെങ്കില്‍ ഞാനും ഒന്ന് മടിച്ചേനെ ഇത്തവണ. മദനിയെ ഞാന്‍ കാര്യമാക്കുന്നില്ല, ആവശ്യത്തിനു ബുദ്ധിമുട്ടി അങ്ങോര്, ഇനി ഇത്തിരി രാഷ്ട്രീയം കളിച്ചോട്ടെ. പക്ഷെ രണ്ടത്താണിയെ പോലെ പിന്തിരിപ്പനായ ഒരാളെ ഇടതുപക്ഷം എങ്ങിനെ സ്വീകരിക്കുന്നു എന്ന് അറിയില്ല. രണ്ടു പേരുടെയും മുഖാമുഖം കണ്ടു മനോരമ ടിവിയില്‍. രണ്ടത്താണിയുടെ പ്രസംഗം കേട്ടാല്‍ പുള്ളിക്ക് വോട്ടു കൊടുക്കാന്‍ തോന്നില്ല എന്ന് എനിക്ക് തോന്നിപ്പോയി.
  ഏതായാലും വോട്ടു ചെയ്യു, മനസാക്ഷി പറയുന്നതുപോലെ. ആശംസകള്‍.

  ReplyDelete
 3. മേലേടംMarch 24, 2009 at 2:04 AM

  ഹൈ കറുത്തേടം..ന്നാ താൻ ആ രണ്ടത്താണി നോക്കി അങ്ങ് പൂശ്വാ

  ReplyDelete

Movie Rating

Velipadinte Pustam Movie rating