Wednesday, June 3, 2009

ചായകട - മലയാളിയുടെ ട്രേഡ്മാര്‍ക്ക്

ചായയോ കാപ്പിയോ കുടിക്കാത്തവരായി കേരളത്തില്‍ വളരെ കുറച്ചു പേരെ ഉണ്ടാവുകയുള്ളൂ. ചായയും കാപ്പിയും അത്രകണ്ട് നമ്മുടെ സംസ്കാരത്തോട്‌ കൂടിച്ചേര്‍ന്നതാണ്. ഏതെങ്കിലും വീട്ടില്‍ ചെന്നാല്‍ ആദ്യം ചോദിക്കുക കുടിക്കാന്‍ ചായയോ കാപ്പിയോ എന്നാണ്. പെണ്ണുകാണാന്‍ പോയാലും മരണ വീട്ടില്‍ ചെന്നാലും ചായ കൂടിയേ തീരൂ.

ചായയോളം തന്നെ പ്രസിദ്ധമാണ് ചായകടയും. കേരളത്തില്‍ മാത്രമല്ല മലയാളിയുടെ ചായകടയുടെ പ്രസക്തി. നീല്‍ ആംസ്ട്രോങ്ങ്‌ ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ അവിടെയും കണ്ടുവത്രെ ഒരു മലയാളി ചായകടയുമായി എന്ന നര്‍മ്മം മലയാളിയെ പറ്റി മറ്റു സംസ്ഥാനക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട് ( When Neil Armstrong first landed on the moon, his excitement was short lived. Someone else had beat him to it, to his surprise, there was already a mallu's chaya kada (tea shop) there! - This joke is used to explain about migratory trend of malayaalees).

ഇന്ത്യയിലെ ഏതു സംസ്ഥാനത്ത് ചെന്നാലും ചായകട മലയാളിക്കു സ്വന്തം. മലയാളി ചായ കട തുടങ്ങിയാല്‍ കിട്ടുന്ന വരുമാനം മറ്റുള്ളവര്‍ക്ക് കിട്ടുകയില്ലത്രേ?

ചായകടയില്‍ പോയി പത്രം വായിച്ചു കുടിക്കുന്ന ചായയുടെ രുചി വീട്ടില്‍ നിന്നോ എന്തിനു Taj ഹോട്ടലില്‍ നിന്ന് കുടിച്ചാലും കിട്ടില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഈയിടെ കുറച്ചു ആളുകളെ ഇന്റര്‍വ്യൂ ചെയ്തതില്‍ മനസ്സിലായ ഒരു പ്രസക്തമായ കാര്യമാണിത്. ബാന്ഗ്ലൂരിലെ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജയകൃഷ്ണന്‍ പറഞ്ഞത്
ബൊമ്മനഹള്ളിയിലെ രാമേട്ടന്റെ കടയില്‍ നിന്ന് ചായ കുടിച്ചു വന്നാല്‍ കിട്ടാത്ത logic- ക്കും കിട്ടുമെന്നാണ്. മദ്രാസിലെ ഫിലിം editer രാമലിംഗം പറഞ്ഞത് ശ്രദ്ധിക്കൂ. நம்ம நாயர் கடையிலிருந்து ஒரு டி குடிக்கலேன்ன அந்த நாளே கெட்டுபோச்சு ( നമ്മ നായര്‍ ടീ കടയില്‍ നിന്റ്രു ഒരു ടീ കുടിക്കലെ ന്ന അന്ത നാളെ കേട്ട് പോച്ച് ) എന്നാണ്. ബോംബെയിലെ കിഷോര്‍ ഭായിക്കും മലയാളി ചായകട ജീവനാണ്. ചായ കടയില്‍ പോകുന്നത് ചായ കൊടുക്കുന്ന ചേച്ചിയെ വായില്‍ നോക്കാനും കൂടിയെന്നാണ് ഒരു വിരുതന്‍ പറഞ്ഞത്. മുമ്പ് ഡല്‍ഹിയില്‍ ജോലി ചെയ്ത നവീന്‍ ചൌള ന്യൂയോര്‍ക്കില്‍ മലയാളി ചായകട തേടി നടക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഫിലടെല്ഫിയിലെ തോമസിന്റെ ചായകട വളരെ പ്രസിദ്ധമാണ്.

ചായ തന്നെ നിരവധി തരത്തിലുണ്ട്. ഓപ്പണ്‍ ചായ, വിത്തൌട്ട് ചായ എന്നൊക്കെ പറഞ്ഞാല്‍ മധുരത്തിന്റെ വ്യത്യാസമാണ്. പിന്നെ പൊടികട്ടന്‍ , പൊടി ചായ, അടിക്കാത്ത ചായ, മീഡിയം വെള്ളം കുറവ് ചായ. മീഡിയം ചായ, മീഡിയം വെള്ളം കുറവ് അടിക്കാത്ത ചായ, വെള്ളം കുറവ് ചായ അങ്ങനെ നിരവധി. അതിലും രസം വിരലിട്ട ചായയും വിരലിടാത്ത ചായയും ആണ്.

5 comments:

 1. ചായക്കടയും ചായക്കഥകളും മലയാളിക്ക്‌ മറക്കാനാവില്ല. ചര്‍ച്ചകളും പങ്കുവെയ്‌ക്കലുകളും ഇപ്പോഴും സജീവമായി നടക്കുന്ന ഇടങ്ങളാണ്‌ ചായക്കടകള്‍. നാട്യങ്ങളൊന്നുമില്ലാത്ത നാടന്‍ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍ ചിലപ്പോള്‍ ചായക്കടകളില്‍ തന്നെ പോകേണ്ടിവരാറുണ്ട്‌.
  ചില ചായക്കടകള്‍ വൃത്തി കാത്തുസൂക്ഷിക്കാത്തതിനാല്‍ പലരെയും ചായക്കടകളില്‍ നിന്ന്‌ അകറ്റുന്നുണ്ട്‌ എന്നതും സത്യമാണ്‌.

  ReplyDelete
 2. ചായയെ പറ്റി ഗവേഷണം തന്നെ നടത്തിയല്ലോ.. :)
  ചന്ദ്രനിലും ഉണ്ടല്ലോ....മലയാളി കുമാരേട്ടന്റെ ചായകട...അത്ര പ്രസിധമല്ലേ മലയാളിയുടെ ചായ പ്രേമം

  ReplyDelete
 3. ..പണ്ട് ഒരു ദിവസം രാവിലെ സ്കൂളില്‍ പോകുമ്പോള്‍ പോക്കറിക്കയുടെ ചായക്കടയ്ക്ക് മുമ്പില്‍ ഒരാള്‍ക്കൂട്ടം...ചില്ല് ഭരണികള്‍ കടയുടെ പുറത്ത് പോട്ടിക്കിടക്കുന്നു..
  ഇരിക്കാനുള്ള ബെഞ്ചുകള്‍ കാലൊടിഞ്ഞു കിടക്കുന്നു..!
  പിറ്റേന്ന് മുതല്‍ അവിടെ ഒരു ബോര്‍ഡ്‌ തൂങ്ങുന്നത് കണ്ടു...ഇവിടെ രാഷ്ട്രീയം പറയരുത്...
  മലയാളിയുടെ മനസ്സ് കാണാന്‍ ഗ്രാമത്തിലെ ചായക്കടയില്‍ പോയാല്‍ മതി..
  അവിടെയാണ് ചൂട് പിടിച്ച ചര്‍ച്ചകള്‍ തുടങ്ങുന്നതും അഭിപ്രായങ്ങള്‍ രൂപീകരിക്കപ്പെടുന്നതും...
  മലയാളിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ചായക്കടകള്‍ക്ക് ചെറുതല്ലാത്ത സ്ഥാനം ഉണ്ടാകും...

  ReplyDelete
 4. പാതിരാത്രീല്‍ എല്ലാരും കൂടെ ഒന്നിച്ച് ഹോസ്റ്റലില്‍ നിന്നു ഇറങി റോഡിലേക്ക്‌.....

  പാതിരാക്കടയില്‍ നിന്നു ഒരു സ്ട്രോങ്ങ്‌ ചായ മധുരം കൂട്ടി....
  (തീവണ്ടികള്‍ ചായയോടൊപ്പം പുകയൂത്തും...)

  ബിടെക് കാലത്തെ ടൈം ടേബിള്‍ അവസാനിക്കുന്നത് അവിടെ ആയിരുന്നു...

  ചായ ഇല്ലെങ്കില്‍ ജീവിതം ബോറന്നെ....
  പെണ്ണുങ്ങള്‍ ഇല്ലെങ്കിലും പിന്നെയും പിടിച്ച് നില്‍ക്കാം.

  ReplyDelete

Movie Rating

Velipadinte Pustam Movie rating