Friday, October 8, 2010

നവരാത്രി 2010


2010 ലെ നവരാത്രി സമാഗതമായി. വാഗ്ദേവിയുടെ അനുഗ്രഹം ഏവര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ.

ഒന്‍പതു രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന നവരാത്രി ഉത്സവം ശക്തിയുടെ ഒന്‍പതു രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ചു പൂജ നടത്തുന്നു.

കുട്ടിക്കാലത്ത് പുസ്തകം പൂജയ്ക്ക് വയ്ക്കലും അമ്പലത്തിലെ വിദ്യാരംഭം തുടങ്ങി നവരാത്രിയെ കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍. എഴുത്തിന്റെ ആദ്യാക്ഷരം സ്വര്‍ണത്താല്‍ നാക്കിന്മേല്‍ പകര്‍ന്നു തന്ന ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച്‌ ഈ വര്‍ഷവും ദേവിയുടെ അനുഗ്രഹത്തിനായി നമുക്ക് പ്രാര്‍ഥിക്കാം.

കലയുടെയും വിദ്യയുടെയും ദേവിയാണ് ദുര്‍ഗാ ദേവി. ജാതി മത ഭേദമന്യേ ദേവിയുടെ അനുഗ്രഹത്തിനായി ആളുകള്‍ കൊല്ലൂരിലേക്ക് മൂകംബികയിലേക്ക് പോകാറുണ്ട്. സിനിമ സംഗീത ലോകത്തെ മഹാരഥന്മാരായ ഇളയരാജയും, യേശുദാസും തുടങ്ങി സംഗീത ലോകത്തെ ഒട്ടനവധി പേര്‍ മൂകാംബിക ദേവിയുടെ ഭക്തന്‍മാരാണ്. നല്ല വാക്കിനും ബുദ്ധിക്കും ഐശ്വര്യത്തിനും സമ്പത്തിനും ദേവിയുടെ അനുഗ്രഹം അനിവാര്യമാണ്.

ഇനിയുള്ള ഒമ്പത് ദിവസം ദേവിയെ ആരാധിക്കാനുള്ള ദിവസങ്ങളാണ്. അടുത്ത് അമ്പലം ഉണ്ടെങ്കില്‍ ദര്‍ശനവും ദാന ധര്‍മ്മങ്ങളും നമ്മുടെ ഐശ്വര്യ വര്‍ധനയ്ക്ക് ആക്കം കൂട്ടുന്നു. വീട്ടില്‍ നെയ്‌ വിളക്ക് തെളിയിച്ചു ദേവി മാഹാത്മ്യവും ലളിത സഹസ്ര നാമവും ജപിച്ചു ദേവിയെ പ്രാര്‍ഥിക്കുന്നവര്‍ക്ക് സകലവിധ ഐശ്വര്യങ്ങളും ദേവി പ്രദാനം ചെയ്യും.

Sunday, October 3, 2010

എന്തിരന്‍ ചിന്തിപ്പിക്കുന്നത്

രജിനി സാറിന്റെ മുന്‍പടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ശങ്കര്‍ പടം കണ്ട അനുഭൂതിയാണ് തീയറ്ററില്‍ നിന്നും ഇറങ്ങിയപ്പോള്‍ എനിക്കുണ്ടായത്. ഇത് വരെ അസാധാരണമായി നൂറു പേരെ ഒരേ സമയം കീഴടക്കുന്ന രജിനികാന്തിന്റെ മനുഷ്യനില്‍ നിന്നും നൂറായിരം പേരെ കീഴടക്കുന്ന ഒരു യന്ത്ര മനുഷ്യനെയാണ്‌ ശങ്കറും രജിനി സാറും ചേര്‍ന്ന് ഒരുക്കിയത്.

രാജിനി സാറിന്റെ വാക്കുകള്‍ക്കു കൈ അടിക്കുന്ന ജനത്തിന് പകരം യന്ത്രമനുഷ്യനായി മാറിയ രജിനിയെ അത്ഭുതമായി നോക്കുന്ന പ്രേക്ഷകരെകൊണ്ടാണ് അമേരിക്കന്‍ തീയറ്ററുകളില്‍ യെന്തിരന്‍ ഓടിയത്. തന്റെ സ്വത സിദ്ധമായ സ്റ്റൈല്‍ ഒരു റോബോട്ടിലേക്ക് ആവേശം ചെയ്യുന്ന ഒരു തരാം താന്ത്രിക വിദ്യയാണ് വസീകരന്‍ എന്ന ശാസ്ത്രഞ്ജന്‍ ചെയ്യുന്നത്. നമ്മുടെ പുരാണ ഇതിഹാസങ്ങള്‍ ജെയിംസ്‌ കാമരോനിന് 'അവതാര്'‍ സിനിമയ്ക്ക് പ്രചോദനം ആയതു പോലെ ശങ്കറും ഋഗ്വേദ പുരാണങ്ങള്‍ റെഫര്‍ ചെയ്തതിന്റെ ഒരു ഔട്ട്‌പുട്ട് ആണ് എന്തിരന്‍.

മുഖ്യമായ ഒരു തത്വം വളരെ ഗൌരവമായി അവതരിപ്പിക്കുന്ന ശങ്കറിന്റെ കഴിവിനെ പ്രശംസിക്കാതെ വയ്യ. യെന്തിരന്‍ കാണാന്‍ പോകുന്ന പ്രേക്ഷകര്‍ക്കായി കഥ ഇവിടെ പറയുന്നില്ല. എന്നാലും കലാഭവന്‍ മണിയുടെ കഥപാത്രവും കൊച്ചിന്‍ ഹനീഫയുടെ പോലീസും മലയാളി ടച്ച്‌ എന്തിരന് നല്‍കി.

എന്ത് കൊണ്ടും മുടക്കിയ ഡോളറോ അതില്‍കൂടുതലോ ഈ അണ്ണന്‍ പടം അര്‍ഹിക്കുന്നു.

Saturday, October 2, 2010

'യന്ത്ര മനുഷ്യന്‍' (എന്തിരന്‍) റോബോട്ട്


സൂപ്പര്‍സ്റ്റാര്‍ രജിനി സാറിന്റെ 'യന്ത്ര മനുഷ്യന്‍' (എന്തിരന്‍) റോബോട്ട് എന്ന ഒരു വലിയ സംഭവം ആഗോള തലത്തില്‍ റിലീസായി. തമിഴനും തെലുന്ഗനും മലയാളിയും ഹിന്ദിക്കാരനും ജപ്പാന്കാരനും മാത്രമല്ല സായിപ്പ് വരെ പടം കാണാന്‍ തീയറ്ററില്‍ കുത്തിയിരുപ്പാണ്.

ജെയിംസ്‌ കാമരോണിന്റെ 'അവതാരത്തിന്' കിട്ടിയതിനെക്കാളും ഒരു വലിയ വരവേല്‍പ്പാണ് രജിനി സാറിന്റെ 'എന്തിരന്' കിട്ടി കൊണ്ടിരിക്കുന്നത്. സൌന്ദര്യ റാണി ഐശ്വര്യാ റായി കൂടിചേര്‍ന്നപ്പോള്‍ ശങ്കറിന്റെ ബ്രഹ്മാണ്ട പടത്തിനു എതിരില്ലാതായി.
കൂടുതല്‍ വിവരങ്ങളുമായി നാളെ പടം കണ്ട്...

Saturday, September 25, 2010

നമ്പൂതിരി ഫലിതങ്ങളുടെ സാമൂഹിക പ്രസക്തി

വിഷമ വൃത്താന്തങ്ങളുടെ തിരക്കിനിടയില്‍ അല്‍പനേരം ആശ്വാസത്തിനായി ഫലിതമെന്ന ഒരൊറ്റമൂലിയെ ഉള്ളൂ. കാലദേശഭാഷാ വ്യത്യാസത്തിനനുസരിച്ച് ഫലിതങ്ങളില്‍ മാറ്റം വരുമെങ്കിലും അതിന്റെ സ്ഥായിയായ ഉദ്ദേശം ഒന്ന് തന്നെയാണ്. ചാനല്‍ റിയാലിറ്റി കോമഡി ഷോകള്‍ അരങ്ങു തകര്‍ക്കുമ്പോഴും നമ്പൂതിരി ഫലിതം മുതല്‍ സര്‍ദാര്‍ ജോക്സ് വരെ നിരവധി ഫലിതങ്ങള്‍ ജനങ്ങള്‍ ഇപ്പോഴും ഓര്‍ക്കുകയും ഇന്‍റര്‍നെറ്റില്‍ തിരയുകയും ചെയ്യുന്നു.

ഫലിതങ്ങള്‍ നമ്മളെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്യും. അതിനു ഉദാഹരണമാണ് നമ്പൂതിരി ഫലിതങ്ങള്‍. സ്വയം വിഡ്ഢിയായി അഭിനയിച്ചു മറ്റുള്ളവരെ ചിന്തിപ്പിക്കുക എന്ന ഒരു രീതിയായാണ് നമ്പൂതിരി ഫലിതങ്ങളില്‍ അവലംബിച്ച് കാണുന്നത്.

സമൂഹത്തിലെ ഓരോ തലത്തിലെയും അപാകതകളെ ഫലിതത്തിലൂടെ ആക്ഷേപിക്കുന്ന ഒരു നയമാണ് നമ്പൂതിരി ഫലിതങ്ങളില്‍ സ്വീകരിക്കുന്നത്.

Wednesday, August 18, 2010

മഞ്ഞെലിയുടെ തെളിവെടുപ്പ്

ഈ കഥ നടക്കുന്നത് ബ്ലോഗശ്ശേരിയിലാണ്. ബ്ലോഗങ്ങാടി വഴി ബ്ലോഗര് കുന്നു കയറിയാല്‍ ബ്ലോഗാശ്ശേരിയില്‍ എത്താം. എല്ലാ ബ്ലോഗ്‌ റിപ്പോര്‍ട്ടര്‍മാരും ബ്ലോഗാശ്ശേരിയുടെ മതില്‍ കെട്ടിനുള്ളിലേക്ക് ലാപ്ടോപ്പ്മായി നോക്കി നില്‍ക്കാന്‍ തുടങ്ങി ആഴ്ച ഒന്നായി.

എല്ലാ ദിവസവും ബ്ലോഗന്മാരെ പറ്റിച്ചു മഞ്ഞെലി മാളത്തില്‍ ഒളിക്കും. ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയുമായി കാത്തു നില്‍ക്കുന്ന ബ്ലോഗലൂര് വീട്ടിലെ പൂച്ചയും. എന്നാല്‍ ബ്ലോഗളം വീട്ടിലെ പൂച്ചയുടെ സഹായമില്ലാതെ മഞ്ഞെലിയെ പിടിക്കാന്‍ ബ്ലോഗലൂര് പൂച്ചക്ക് ആവില്ല താനും. പൂച്ചയുടെ വര്‍ഗ്ഗം ഒന്നാണെങ്കിലും പൂച്ചക്ക് ഏതു വീട്ടിലാണോ അവര്‍ തങ്ങുന്നത് എങ്കില്‍ ആ വീട്ടുകാരന്റെ ആഞ്ഞ കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ? ബ്ലോഗളം വീട്ടിലെ പൂച്ചക്ക് മഞ്ഞെലിയെ പിടിക്കാന്‍ ബ്ലോഗദേരിയുടെ അഞ്ഞ വേണം അല്ലെങ്കില്‍ തൊപ്പി തെറിക്കും.

ബ്ലോഗലൂര് വീട്ടിലെ പൂച്ചക്ക് ബ്ലോഗാചാര്യയുടെ നിര്‍ദ്ദേശം അനുസരിക്കാതിരിക്കാനും പറ്റില്ല. ബ്ലോഗലൂര് കോടതിയുടെ ഉത്തരവാണ്. അത് തെറ്റിച്ചാല്‍ ബ്ലോഗാചാര്യ അല്ല ബ്ലോഗദേരി ആണെങ്കിലും അകത്താവും. വെറുതെ ഒരെലിക്കായി എന്തിനു ജീവിതം നശിപ്പിക്കണം.

ബ്ലോഗലൂര് പൂച്ചയും ബോഗളം പൂച്ചും തമ്മില്‍ വഴക്കായി അത് ബ്ലോഗലൂര് വീടും ബ്ലോഗളം വീടും തമ്മിലുള്ള ഒരു വഴക്കായി മാറാന്‍ തുടങ്ങി. ഇങ്ങനെ വേറൊരു എലിക്കായി ബ്ലോഗളം പൂച്ച ബ്ലോഗലൂര് പോകേണ്ടി വന്നാല്‍ എലിയെ നടത്തുന്നതിനേക്കാള്‍ നടത്തും. എന്ന ബോധം ബ്ലോഗദേരിയെ ചിന്തിപ്പിച്ചു. എന്നാലും ബ്ലോഗദേരി മഞ്ഞെലിയെ രക്ഷിക്കാന്‍ നോക്കി. കാര്യം എലിയും പൂച്ചയും ആയാലും ചിലപ്പോള്‍ ബ്ലോഗദേരിക്ക് മഞ്ഞെലിയുടെ സഹായം കിട്ടിയിട്ട്ണ്ട്. അത് മറക്കാന്‍ പറ്റില്ലല്ലോ? ബ്ലോഗദേരിയും ബ്ലോഗാചാര്യയും ശണ്ട പിടിക്കുമ്പോഴും ബ്ലോഗത്തലയും ബ്ലോഗന്‍ മാണ്ടിയും കലക്ക വെള്ളത്തില്‍ എലിയെ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് എന്നത് ബ്ലോഗന്മാര്‍ റിപ്പോര്‍ട്ട്‌ ചെയ്തു കൊണ്ടിരുന്നു.

ബ്ലോഗാനെറ്റ്, ബ്ലോഗ്‌ വിഷനും ചാകര കിട്ടിയ സന്തോഷത്തിലാണ്. ഒന്നും കിട്ടാതെ നടന്നപ്പോള്‍ കിട്ടിയ ചാകര. ബൂലോകത്തെ എല്ലാ ബ്ലോഗറും സശ്രദ്ധം കാഴ്ചകള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. എലിയുടെയും പൂച്ചയുടെയും സപ്പോര്‍ട്ട് ചെയ്തു പോസ്റ്റുകളും പോസ്റ്റി.

ഒരാഴ്ചത്തെ നീണ്ട ചാകരക്ക് ഒടുവില്‍ ബ്ലോഗലൂര് പൂച്ച മഞ്ഞെലിയെ പിടിച്ചു. പിടിച്ചതും ബ്ലോഗളം പൂച്ച പ്രസ്താവനയുമായി എത്തി മഞ്ഞെലിയെ പിടിക്കാന്‍ ബ്ലോഗളം പൂച്ച സഹായിച്ചു.

ഇനി മഞ്ഞെലിയുടെ തെളിവെടുപ്പ് മറ്റൊരു ലക്കത്തില്‍...

Monday, August 9, 2010

അമേരിക്കയിലെ വേദ പട്ടണം



ഡോക്ടര്‍ ഗില്ലിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ അമേരിക്ക ഇന്ത്യക്ക് കയറ്റുമതി ചെയ്തത് McDonalds ആണെങ്കില്‍ ഇന്ത്യ അമേരിക്കക്ക് കയറ്റുമതി ചെയ്തത് വേദമാണ് (അറിവാണ്).

അയോവയിലെ എയിംസ് പട്ടണത്തില്‍ നിന്ന് st. Louis ലേക്കുള്ള മടക്ക യാത്രയില്‍ ഏകദേശം 160 മയില്‍ അകലെയുള്ള ഒരു പട്ടണം ആണ് മഹര്‍ഷി വേദിക് സിറ്റി. 2001- ലാണ് മഹര്‍ഷി വേദിക് സിറ്റി Iowa സംസ്ഥാനത്ത് ഔദ്യോഗികമായി ഉള്‍പ്പെടുത്തിയത്. തികച്ചും വേദ സംസ്കാരം പുലര്‍ത്തുന്ന ഒരു സിറ്റി ആണ് മഹര്‍ഷി വേദിക് സിറ്റി, അയോവ.

യാത്രമദ്ധ്യേ വേദിക് സിറ്റി കാണാനുള്ള ഭാഗ്യം ഒരു ദൈവാനുഗ്രഹമാണ്. ഗൂഗിള്‍ മാപ്പിനെ പിന്തുടര്‍ന്ന് വേദിക് സിറ്റിയുടെ മധ്യത്തില്‍ എത്തിയപ്പോള്‍ കണ്ട capitol എന്ന സ്ഥപത്യ വേദ മാതൃകയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ അകത്തേക്ക് കടക്കാനായി നില്‍ക്കുമ്പോള്‍ ഒരു സായിപ്പ് അകത്തേയ്ക്ക് വരാന്‍ സ്വാഗതം ചെയ്തു. ശ്രീ ശങ്കരന്റെ നാട്ടില്‍ നിന്നും വന്ന ഞാന്‍ സ്വല്പം അഭിമാനത്തോടെ പറഞ്ഞു കേരളത്തില്‍ നിന്നാണ്.

തികച്ചും സസ്യാഹാരം മാത്രം കഴിക്കുന്ന ഒരു പട്ടണവാസികളാണ് വേദിക് പട്ടണത്തിന്റെ പ്രത്യോകത. എല്ലാ കെട്ടിടങ്ങളും സ്ഥപത്യ വേദ മാതൃകയിലും. തികച്ചും പോസിറ്റീവ് എനര്‍ജി തങ്ങി നില്‍ക്കുന്ന ഒരു പട്ടണം.

കഴിക്കാന്‍ സസ്യാഹാരവും പാനീയവും നല്‍കി ഡോക്ടര്‍ ഗില്‍ നഗരം കാണാന്‍ ആയി ക്ഷണിച്ചു. അദ്ദേഹത്തിന്റെ കൂടെ മഹര്‍ഷി പട്ടണം കാണാന്‍ പോയി. ആദ്യമായി കണ്ടത് 1000 ബ്രാഹ്മണര്‍ താമസിച്ചു അഭിഷേകവും ഹോമവും പൂജയും നിര്‍വഹിക്കുന്ന മണ്ഡപങ്ങള്‍ ആണ്. ഇന്ത്യയില്‍ നിന്നും വന്ന ബ്രാഹ്മണര്‍ ലോക നന്മക്കായി ദിവസവും വേദ മന്ത്രങ്ങള്‍ ഉരുവിടുന്ന ആ മണ്ഡപങ്ങള്‍ ആ പട്ടണത്തെ തന്നെ പോസിറ്റീവ് എനര്‍ജിയുള്ളതാക്കുന്നു.

വേദ പട്ടണത്തിലെ എല്ലാ കെട്ടിടങ്ങളും വാസ്തു പരമായി പണിതിട്ടുള്ളവയാണ്. വിദ്യാലയങ്ങളും കലാലയങ്ങളും കായിക പരിശീലനവും എല്ലാം വേദിക് പട്ടണത്തില്‍ ഉണ്ട്. സസ്യാഹാരം മാത്രം ലഭിക്കുന ഹോട്ടലുകള്‍, വിമാനത്താവളം, ആയുര്‍വേദ ആശുപത്രി ഇവയെല്ലാം ഈ പട്ടണത്തില്‍ ഉണ്ട്.

നാം നമ്മുടെ സംസ്കാരത്തെ തള്ളിപ്പറയുമ്പോള്‍ അത് സംരക്ഷിക്കാന്‍ പാടുപെടുന്ന വെള്ളക്കാരെയാണ് അവിടെ കാണാന്‍ കഴിഞ്ഞത്.

Sunday, August 1, 2010

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയവും പരാജയവും

മത്സരം കഴിഞ്ഞു വിജയിയെ പ്രഖ്യാപിക്കുകയും ചെയ്തു. ജോബി ജോണ്‍ എന്ന പാവപ്പെട്ട പാട്ടുകാരന്‍ കോടിപതിയായി ജനഹൃദയങ്ങളില്‍ വാഴുമ്പോഴും ജനം വിജയിയാവാന്‍ കൊതിച്ച അഞ്ജുവും, ശ്രീനാഥും, പ്രീതിയും, വിദ്യയും എല്ലാം വിജയിയാവാന്‍ അര്‍ഹിക്കപ്പെട്ടവര്‍ തന്നെ സത്യം പിന്നെയും ബാക്കിയാവുന്നു.


അര്‍ഹതപ്പെട്ട ഒരുപാട് പേരെ പിന്തള്ളിയാണ് റിയാലിറ്റി ഷോവില്‍ ഈ അഞ്ചുപേര്‍ ഗ്രാന്‍ഡ്‌ ഫിനാലെ വരെയെത്തിയത്. ശുദ്ധ സംഗീതത്തെ മറന്നു ഒരു കൂത്ത്‌ പാട്ടുകാരെ സൃഷ്ടിക്കുക ആണോ ഈ സ്റ്റാര്‍ സിങ്ങര്‍ എന്ന സംശയവും ബാക്കിയാവുന്നു.

വിജയിയാവാന്‍ എന്താണ് മാനദണ്ഡം എന്നത് പ്രേക്ഷകരില്‍ സംശയത്തിന്റെ വിത്ത് പാകിയിരിക്കുകയാണ്. ദയ ആണോ, സൌന്ദര്യമാണോ, തമിഴ് ടപ്പാം കൂത്താണോ, ശുദ്ധ സംഗീതമാണോ, ആട്ടമാണോ, പട്ടിണിയാണോ, അതോ ജാതിയോ മതമോ?

ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രേക്ഷകരെ സന്തോഷിപ്പിച്ച ഒരു പ്രോഗ്രാം അവസാനം പ്രേക്ഷകര്‍ വെറുക്കുന്നത് ആയാണ് കഴിഞ്ഞ രണ്ടു മൂന്നു സീസണ്‍ സ്റ്റാര്‍ സിങ്ങര്‍ ഫൈനലില്‍ കാണാന്‍ കഴിഞ്ഞത്. ഈ വര്‍ഷം എങ്ങനെയായിരുന്നു എന്ന് വിലയിരുത്തേണ്ടതും ജനങ്ങള്‍ തന്നെയാണ്.

Wednesday, July 28, 2010

കണ്ണന്റെ പാട്ട്‌ കേട്ട്‌ രാധിക ജീവിതത്തിലേക്ക്‌

ആധുനികശാസ്ത്രം പരാജയപ്പെട്ടിടത്ത്‌ സംഗീത ശുശ്രൂഷയിലൂടെ പുതുജീവന്‍ ലഭിച്ച രാധികയുടെ ചലനങ്ങള്‍ ഡോ. ഗിരിജാമോഹന്‌ ആത്മ സംതൃപ്തിയായി. ആശുപത്രി കിടക്കയില്‍ രണ്ടര മാസത്തോളം അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന തന്റെ രോഗി സംഗീത ചികിത്സയിലൂടെ ജീവിതത്തിലേക്ക്‌ മടങ്ങിവന്നപ്പോള്‍ മറ്റാരേക്കാളും സന്തോഷിച്ചത്‌ ഡോ.ഗിരിജയാണ്‌. തൃക്കുന്നപ്പുഴ കളരിക്കല്‍ മഠത്തില്‍ മത്സ്യ തൊഴിലാളിയായ രാജുവിന്റെ മകള്‍ രാധിക (8)യാണ്‌ പാട്ടിലൂടെ ജീവിതത്തിലേക്ക്‌ മടങ്ങിവരുന്നത്‌.

ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ പീഡിയാട്രിക്‌ തീവ്രപരിചരണ വിഭാഗത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്‌ പോലും ചോദ്യചിഹ്നമായി ജീവച്ഛവമായി കഴിഞ്ഞ കുട്ടിയുടെ നില മ്യൂസിക്‌ തെറാപ്പിയിലൂടെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം പീഡിയാട്രിക്‌ വിഭാഗം മേധാവി ഡോ.ഗിരിജാ മോഹന്‍ മറച്ചുവെക്കുന്നില്ല.രണ്ടാംക്ലാസ്‌ വിദ്യാര്‍ഥിനിയായ രാധികയെ കഴിഞ്ഞ മെയ്‌ 10നാണ്‌ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി ശ്വാസതടസമുണ്ടായി അബോധാവസ്ഥയിലാകുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി മരുന്നുകളോട്‌ പ്രതികരിക്കാതെ തളര്‍ന്ന അവസ്ഥയിലായിരുന്നു. അച്ഛനേയും അമ്മയേയും സഹോദരിമാരെ പോലും കുട്ടിക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടിടത്ത്‌ സംഗീതത്തെ ആശ്രയിക്കാന്‍ ഡോക്ടര്‍ തീരുമാനിക്കുകയായിരുന്നു. ഇത്‌ സംബന്ധിച്ച്‌ ഇന്റര്‍നെറ്റിലൂടെ ലഭിക്കാവുന്ന പരമാവധി വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട്‌ ശാസ്ത്രീയ സംഗീതം നിശ്ചിത സമയം കുട്ടിയെ കേള്‍പ്പിച്ചു.

അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍ എന്ന പാട്ട്‌ കുട്ടിക്ക്‌ വളരെ ഇഷ്ടമായിരുന്നുവെന്ന്‌ വീട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഈ പാട്ടും കുട്ടിയെ നിരന്തരം കേള്‍പ്പിച്ചു. ക്രമേണ കുട്ടിയുടെ നില മെച്ചപ്പെട്ടു. ഇപ്പോള്‍ ഈ പാട്ട്‌ രാധികയും പാടിത്തുടങ്ങി. പാട്ട്‌ എപ്പോഴും കേള്‍ക്കണമെന്നും ആവശ്യപ്പെടുന്നു. ബോധം തിരിച്ചുലഭിച്ച കുട്ടി അച്ഛനേയും അമ്മ മഞ്ജുവിനേയും സഹോദരിമാരായ രാജിമോള്‍ (10), രഞ്ജിത (2) എന്നിവരെയും തിരിച്ചറിഞ്ഞു. ഇപ്പോള്‍ മരുന്നുകളോടും പ്രതികരിച്ച്‌ തുടങ്ങി. സംഗീതം അമൂല്യ സിദ്ധൗഷധം തന്നെയെന്ന്‌ തെളിയിക്കുന്നതാണ്‌ രാധികയുടെ അനുഭവം.

Courtesy : News Link here

കിനാവിലെ കിനാവ്‌....

ഇന്ന് നാം കാണുന്ന കേരളം നിജമാണോ? അല്ലെന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കും. കാരണം നാം എല്ലാം ഒരു സ്വപ്ന ലോകത്തിനുള്ളിലെ സ്വപ്ന ലോകത്താണ്. അതാണ്‌ വാസ്തവം. കള്ളവും ചതിയും ഇല്ലാതിരുന്ന കേരളത്തില്‍ നാം കാണുന്നതെല്ലാം മായയെന്ന ഒരു യാഥാര്‍ത്ഥ്യം നാം അറിഞ്ഞു തുടങ്ങിയപ്പോള്‍ ഒരു സ്വപ്നം ആരംഭിച്ചു. അതിങ്ങനെ നീണ്ടു പോകുന്നൂ.. കിനാവിനുള്ളിലെ കിനാവില്‍ മറ്റൊരു കിനാവായി വന്നു പാന്റും സൂട്ടും അണിഞ്ഞ മറ്റൊരു സ്വപ്നം. എന്തിനോ തേടിയുള്ള ഒരന്തമില്ലാത്ത യാത്രയില്‍ മലയാളിയും ഒരു ഭാഗമായി.
മലയാളിക്ക് അന്യമായ പലതും മലയാളിയുടെതായി... ബോളിവുഡിലും മറ്റും പരിചിതമായ പലതും മലയാളിയുടെ സ്വപ്നത്തിലും വന്നു.. മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊന്നു രസിക്കുന്ന കാടത്ത സ്വഭാവവും മനുഷ്യന്റെ സ്വപ്നത്തില്‍ അലിഞ്ഞു ചേര്‍ന്നു.

ഈ സ്വപ്നതിനുള്ളിലെ സ്വപ്നത്തില്‍ നിന്ന് മലയാളിക്ക് മോചനം ഉണ്ടോ?...

Tuesday, March 23, 2010

തിരുമാന്ധാംകുന്ന് പൂരംപുറപ്പാടിന് തുടക്കമായി


ആറാട്ടെഴുന്നള്ളിപ്പിന്റെ ചാരുതയില്‍ ഭക്തിയുടെ നിറവില്‍ സമ്മേളിച്ച തിരുമാന്ധാംകുന്ന് പൂരം പുറപ്പാടിന് പതിനായിരങ്ങള്‍ സാക്ഷിയായി. കൊടുംചൂടിനെ വകവെയ്ക്കാതെ പുറപ്പാട് ദിവസത്തെ ദര്‍ശനത്തിനെത്തിയ ജനങ്ങള്‍ അങ്ങാടിപ്പുറത്ത് ഭക്തിയുടെ സാഗരം തീര്‍ത്തു.

തിടമ്പ് ആറാട്ടിനായി ആനപ്പുറത്തേറ്റിയപ്പോള്‍ കോമരങ്ങളുടെ 'ഹിയ്യോ' വിളികളാലും ഭക്തരില്‍ നിന്നുതിര്‍ന്ന 'അമ്മേ മഹേശ്വരി' വിളികളാലും ക്ഷേത്രവും പരിസരവും മുഖരിതമായി. ഗുരുവായൂര്‍ നന്ദന്‍ എന്ന ഗജവീരന്റെ പുറത്താണ് പുറപ്പാട് ദിവസം ആറാട്ടിനായുള്ള തിടമ്പ് എഴുന്നള്ളിച്ചത്.

Friday, March 19, 2010

മലയാളം വിക്കി പഠനശിബിരം 21-ന് ബാംഗ്ലൂരില്‍

നൂറാമത്തെ ബ്ലോഗ്‌ പോസ്റ്റ്‌ എന്താകണം എങ്ങനെയാകണം എന്ന ചിന്ത അവസാനിച്ചത്‌ മലയാളം വിക്കിപീഡിയ ബാംഗ്ലൂര്‍ പഠനശിബിരത്തിലാണ്. മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരില്‍ ഒരാളായ അനൂപ്മായി ചാറ്റ് ചെയ്തപ്പോഴാണ് ഇങ്ങനെയൊരു സംരംഭത്തെ പറ്റി അറിഞ്ഞത്. മലയാള ഭാഷക്കായി കമ്പ്യൂട്ടര്‍ ജോലിയുമായി കഴിയുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു വലിയ സഹായം.

മാതൃഭുമിയില്‍ വന്ന വാര്‍ത്ത അതേപടി ഇവിടെ പകര്‍ത്തുന്നു.


കോഴിക്കോട്: മലയാളം വിക്കി സംരംഭങ്ങളെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും, വിക്കി പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കാളിയാകാം എന്നു ചര്‍ച്ച ചെയ്യാനുമായി ഒരു പഠനശിബരം ബാംഗ്ലൂരില്‍ മാര്‍ച്ച് 21-ന് നടക്കുന്നു. ഞായറാഴ്ച വൈകുന്നേരം നാലു മുതല്‍ 5.30 വരെ പഠനശിബരം.

മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതെങ്ങനെ, വിക്കിയില്‍ ലേഖനങ്ങള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നിങ്ങനെയുള്ള സംഗതികള്‍ പരിശീലിപ്പിക്കാനാണ് പഠനശിബിരം സംഘടിപ്പിച്ചിരിക്കുന്നതെന്ന്, മലയാളം വിക്കി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മലയാളത്തിലെ വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്ഷണറി തുടങ്ങിയ വിക്കി സംരംഭങ്ങളില്‍ താല്പര്യമുണ്ടെങ്കിലും വിക്കി സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യാനുള്ള അറിവില്ലായ്മ കൊണ്ടോ മലയാളം ടൈപ്പ് ചെയ്യാന്‍ വശമില്ലാത്തതിന്റെ പേരിലോ ഒക്കെ ഒഴിഞ്ഞു നില്‍ക്കുന്ന ഒട്ടേറെപ്പേരുണ്ട്. അങ്ങനെയുള്ളവര്‍ക്കായാണ് പഠനശിബരം ഒരുക്കിയിരിക്കുന്നത്. മലയാളം വിക്കി പ്രവര്‍ത്തകരായ അനൂപ്, രമേശ്, ഷിജു അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കു.

Cetnre for Internet and Socitey, No. D2, 3rd Floor, Sheriff Chambers, 14, Cunningham Road, Bangalore – 560052 എന്നതാണ് പഠനശിബിരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ +91 9986028410 (അനൂപ്), +91 9986509050 (രമേശ്) എന്നീ മൊബെല്‍ നമ്പറുകളിലോ, anoop.ind@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

Related Links
http://ml.wikipedia.org/wiki/Bangalore_Wikipedia_Academy1
http://shijualex.blogspot.com/2010/03/blog-post_17.html 
http://www.mathrubhumi.com/tech/article/90078
http://mediawatch.youngmediaworld.info/2010/03/malayalam-wikipedia-academy-bangalore.html

Saturday, February 6, 2010

ഗുരുവായൂരപ്പന്‍ തന്നെ ഉണ്ണിക്കൊരു വഴി കാട്ടിത്തരും


"ഒന്നും അങ്ങട് നേരെയാവണില്ല , അല്ലേ കുട്ടാ?"
കുഞ്ഞുണ്ണിയുടെ കണ്ണ് നിറഞ്ഞു.
"ഞാന്‍ എന്താ വേണ്ടത്? ദെണ്ണക്കാരനായി കഴിയാനാവും വിധി!"
അമ്മ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.
ഊണ് വിളമ്പിയ ശേഷം അമ്മ ഗദ്ഗദത്തോടെ മെല്ലെ പറഞ്ഞു.
"എനിക്കങ്ങനെ മനസ്സിലൊരു തോന്നല്‍! ഗുരുവായൂര് ചെന്ന് കുറച്ചീസം ഭജനമിരിക്കുക. ഗുരുവായൂരപ്പന്‍ തന്നെ ഉണ്ണിക്കൊരു വഴി കാട്ടിത്തരും."
ഒരു നിമിഷം ഉണ്ണി കണ്ണടച്ചു. ഗുരുവായൂരപ്പന്‍ മനസ്സില്‍ തെളിഞ്ഞു.
"നമേ ഭക്ത പ്രണശ്യതി എന്നരുളിയ തമ്പുരാനാണ്. ഭക്തന്റെ വിഷമം മാറ്റിതരാതിരിക്കില്ല."

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെപ്പറ്റി ഈയടുത്താണ് കൂടുതല്‍ വായിച്ചു തുടങ്ങിയത്. ഇതിനു മുന്‍പും ബ്ലോഗില്‍ ഈ മഹാത്മാവിനെ പറ്റി പോസ്റ്റുകള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ ചരിത്രം എഴുതുന്നില്ല. ഗുരുവായൂരില്‍ ഭജനം ഇരിക്കാന്‍ പോയതിനു മുന്‍പ് അദ്ധേഹത്തിന്റെ ഇല്ലത്തു വച്ച് ഉണ്ടായ സംഭാഷണം ആണ് മുകളില്‍ വായിച്ചത്. ഭക്തരെ അത്ര കണ്ടു ഇഷ്ടപ്പെടുന്ന ഭഗവാനാണ് ഗുരുവായൂരപ്പന്‍.

ദുഃഖം വരുമ്പോഴാണ് ഭഗവാനെ കൂടുതല്‍ അറിയാന്‍ നാം ശ്രമിക്കുന്നത്. സകല സുഖ സൌകര്യങ്ങളോടും കൂടി ജീവിക്കുമ്പോള്‍, ഒരു പക്ഷെ ഇത്രയും നല്ലൊരു ജന്മം നല്‍കിയ ഭഗവാനെ ഒന്ന് തൊഴാന്‍ പോലും നാമം സമയം കണ്ടെത്താറില്ല.

മള്ളിയൂരിനെ പോലെ ഒരു മഹാത്മാവ് ഗുരുവായൂരില്‍ ഉണ്ടായിരുന്നു ആഞ്ഞം മാധവന്‍ നമ്പൂതിരി. കുട്ടിക്കാലത്ത് ഗുരുവായൂരില്‍ തൊഴാന്‍ പോകുമ്പോള്‍ അദ്ധേഹത്തിന്റെ നാമജപം കേള്‍ക്കാറുണ്ടായിരുന്നു. മുന്‍പില്‍ ചെന്നിരിക്കുന്ന ഈ ഉണ്ണിക്കു അദ്ദേഹം നല്‍കിയ ഗുരുവായൂരപ്പന് നേദിച്ച കദളിപ്പഴം ഇന്നും ഭക്തിയോടെ ഓര്‍ക്കുന്നു.

"സജ്ജനങ്ങളെ കാണുന്നനേരത്ത്
ലജ്ജകൂടാതെ വീണു നമിക്കണം"

ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിക്ക്‌ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുന്നു..

Wednesday, January 27, 2010

ഇല്ലം ഭക്തര്‍ക്ക്‌ വേണ്ടി...

പൂന്താനം ഇല്ലത്ത്‌ മതപരവും ധര്‍മപരവുമായ കാര്യങ്ങള്‍ നടത്താന്‍ മാത്രമെ ഉടമസ്ഥരായ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡിന്‌ അധികാരമുള്ളുവെന്ന്‌ പെരിന്തല്‍മണ്ണ മുന്‍സിഫ്‌ കോടതി വിധിച്ചു.

മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!

ഭക്തജനങ്ങള്‍ക്ക്‌ മനോവിഷമമുണ്ടാക്കുന്ന തരത്തില്‍ ആചാരാനുഷ്ഠാനങ്ങളെ ബോധപൂര്‍വ്വം ലംഘിക്കുന്ന അവിശ്വാസികള്‍ ഹൈന്ദവരാണെങ്കില്‍ പോലും ഇല്ലത്തിനക്കത്ത്‌ പ്രവേശിക്കുന്നത്‌ നിയന്ത്രിക്കണമെന്നും പൂന്താനത്തിന്റെ ജന്മഗൃഹത്തില്‍ പുരാതന കാലംതൊട്ട്‌ നിലനിന്നുവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ തടസ്സപ്പെടാന്‍ ഇടവരുത്തരുതെന്നും ഹര്‍ജിയിലെ ആവശ്യങ്ങളായിരുന്നു. അന്യായക്കാരന്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും അംഗീകരിച്ചുകൊണ്ടായിരുന്നു പെരിന്തല്‍മണ്ണ മുന്‍സിഫ്‌ മജിസ്ട്രേറ്റ്‌ കെ.കെ. പ്രിയ ഇന്നലെ വിധി പറഞ്ഞത്‌.

മതപരവും ധര്‍മപരവുമായ കാര്യങ്ങള്‍ മാത്രമേ ഇല്ലത്ത്‌ നടത്താവുയെന്ന നിബന്ധനയിലാണ്‌ ഇല്ലവും സ്ഥലവും ദേവസ്വം ബോര്‍ഡിന്‌ കൈമാറുന്നത്‌. വ്യവസ്ഥയിലെ കാര്യങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡിന്‌ ബാധ്യതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

Monday, January 25, 2010

തൊഴില്‍ അന്വേഷകര്‍ക്ക് പുതിയ വെബ്സൈറ്റ്

ഡി-ഡിറ്റ് തൊഴില്‍ അന്വേഷകര്‍ക്കായി ആരംഭിച്ച പുതിയ ഇന്റര്‍നെറ്റ് പോര്‍ട്ടല്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ ഉദ്ഘാടനം ചെയ്തു. www.careerskerala.gov.in എന്ന വിലാസം ടൈപ്പ് ചെയ്ത് സൈറ്റില്‍ പ്രവേശിക്കാം. തൊഴിലന്വേഷകര്‍ക്ക് അവരുടെ ബയോഡാറ്റ പ്രസിദ്ധീകരിക്കാനും തൊഴില്‍ ഉടമകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനുമുള്ള സൌകര്യം പോര്‍ട്ടലില്‍ ലഭ്യമാണ്‍. ഐ.ടി മിഷന്‍ ഡയറക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, ടെക്നോപാര്‍ട്ട് സി.ഇ.ഒ മെര്‍വിന്‍ അലക്സാണ്ടര്‍, ശിവന്‍ കുട്ടി എം.എല്‍.എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Banner
Courtesy:
Janmabhumi
Read More @ Young Media

Friday, January 22, 2010

മതമോ ദേശീയതയോ മുഖ്യം?

ഇന്ന് ലോകം മുഴുവനും ചര്‍ച്ച ചെയ്യുന്നപ്പെടുന്ന രണ്ടു മുഖ്യ ഘടകങ്ങള്‍ ആണ് മതവും ദേശീയതയും.

എന്താണ് മതം?
A religion is a set of beliefs concerning the cause, nature, and purpose of the universe, especially when considered as the creation of a supernatural agency or agencies, usually involving devotional and ritual observances, and often containing a moral code governing the conduct of human affairs.


മുകളില്‍ കൊടുത്ത ഇംഗ്ലീഷ് വാചകങ്ങളില്‍ ഒതുക്കാവുന്നതാണോ എന്നറിയില്ല. "പ്രകൃതിയെയും പ്രപഞ്ചത്തെയും അദൃശ്യ ശക്തിയും കേന്ദ്രീകരിച്ചു ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു കൂട്ടം വിശ്വാസങ്ങളും അതോകൂടിയുള്ള ഭക്തി നിര്‍ഭരമായ ആചാരങ്ങളും അനുഷ്ടാനങ്ങളും സാമൂഹികമായ ചില സദാചാര നിബന്ധനകളും ചേര്‍ന്നതാണ് മതം".

എന്താണ് ദേശീയത?
Membership that can be acquired by being born within the jurisdiction of a state, by inheriting it from parents, or by a process of naturalization. Nationality affords the state jurisdiction over the person and affords the person the protection of the state.


ഒരു പ്രത്യോകം ഭൂപ്രദേശത്ത് ജനിച്ചവര്‍ ആ പ്രദേശം ഉള്‍പ്പെടുന്ന രാജ്യത്തെ പൌരന്മാരാണ്. അവരുടെ ദേശവും അത് തന്നെ. എന്നാല്‍ ഓരോ രാജ്യങ്ങളില്‍ നിയമത്തിനനുസരിച്ച് ജനിച്ചത്‌ കൊണ്ട് മാത്രം ആ രാജ്യത്തെ പൌരന്മാര്‍ ആയിക്കൊള്ളണം എന്നില്ല. പകരം അവിടെയുള്ള യഥാര്‍ത്ഥ പൌരന്മാര്‍ക്ക് ജനിച്ചവരാകണം.

ഇവിടെ നമ്മുടെ ഇന്നത്തെ വിഷയം മതമോ ദേശീയതയോ മുഖ്യം എന്നതാണ്. ഒരു തരത്തില്‍ രണ്ടിനെക്കാളും പ്രധാനം മാനുഷിക പരിഗണനയാണ്. ഒരു മതത്തില്‍ ജനിച്ചു എന്നത് കൊണ്ട് ഗുണമോ ദോഷമോ ഇല്ല. അത് പോലെ ഒരു രാജ്യത്ത് ജനിച്ചത്‌ കൊണ്ട് നല്ലത് ചീത്ത എന്ന് കാണാന്‍ ആകില്ല.

നമ്മുടെ ഭക്തിയുടെ ലക്‌ഷ്യം എന്താണ്? പുനര്‍ജന്മമില്ലാത്ത ഒരു മുക്തി. അതിനായിട്ടാണ് നാമെല്ലാം ഭഗവാനില്‍ അഭയം കൊള്ളുന്നത്‌. എന്നാല്‍ ഈ പറഞ്ഞതിലും ഓരോ മതവിഭാഗത്തിന്‌ അനുസരിച്ച് വ്യത്യാസം ഉണ്ടാകാം. മറ്റൊരു മതത്തിലെ മനുഷ്യരെ സ്വന്തം മതത്തിലേക്ക് ചേര്‍ത്തത് കൊണ്ടോ അല്ലെങ്കില്‍ ആ മതസ്ഥരെ കൊന്നത് കൊണ്ടോ ഭഗവാന്‍ പ്രസാദിക്കണം എന്നില്ല. അതെല്ലാം സ്വന്തം കക്ഷിയില്‍ ആളെ ചേര്‍ക്കുന്ന രാഷ്ട്രീയക്കാരന്റെ വിശേഷ വ്യക്തിത്വമാണ്.

ദേശീയത എന്നാല്‍ നാം വസിക്കുന്ന അല്ലെങ്കില്‍ ജനിച്ച രാഷ്ട്രത്തോടുള്ള കൂറ് എന്നതാണ്. എന്നാല്‍ നാം ജനിച്ച രാജ്യത്ത് മാത്രം നിന്നാല്‍ നമുക്ക് ചോറ് കിട്ടില്ല. ആ അവസ്ഥയില്‍ നാം വസിക്കുന്ന രാജ്യത്തെ നീതിയും നിയമവും നാം അന്ഗീകരിച്ചേ മതിയാവൂ.

അപ്പോള്‍ ദേശീയതയാണോ മുഖ്യം അതോ മതമോ? നമ്മുടെ കണ്ണില്‍ കാണുന്ന നമ്മുടെ രക്ഷ ദേശീയത തന്നെയാണ്. അതുകൊണ്ട് മതത്തെക്കാളും ഉപരി പ്രാധാന്യം കൊടുക്കേണ്ടത് ദേശീയതയ്ക്ക് ആണ്. അതെ സമയം നാം ഏതു രാജ്യത്ത് ജീവിക്കുന്നുവോ അവിടത്തെ നീതിയും നിയമവും നാം അന്ഗീകരിക്കയും നമ്മുടെ നിലനില്‍പ്പിനു ആവശ്യമാണ്‌.

ചില രാജ്യങ്ങളില്‍ അവരുടെ ഔദ്യോഗിക മതമല്ലാതെ മറ്റു മതങ്ങളുടെ ആചാരങ്ങള്‍ പിന്തുടരാന്‍ പാടില്ല എന്നാ നിയമം ഉണ്ട്. അപ്പോള്‍ ഇതര മതക്കാര്‍ അത് അന്ഗീകരിക്കണം. ഇത് നോക്കുമ്പോഴും മതത്തെക്കാളും ദേശീയതക്കാണു പ്രാധാന്യം എന്ന് മറ്റു രാജ്യങ്ങളിലും കാണാം.

നമ്മുടെ ഭാരതം ലോകത്തിനു ആകമാനം ഒരുദാഹരണം ആണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഭരണം നിലനില്‍ക്കുന്നതും ഇവിടെയാണ്‌. അത് ഭാരതത്തില്‍ ഉള്ളവര്‍ ഏതു മതവിഭാഗക്കാരായാലും ദേശീയ ബോധം ഉണ്ടാകണം. ലോക സമസ്ത സുഖിനോ ഭവന്തു എന്ന സന്ദേശം നല്‍കാന്‍ ഭാരതത്തിനെ ആകൂ അതാണ്‌ നമ്മുടെ സ്വത്വം നമ്മുടെ സംസ്കാരം.

വന്ദേമാതരം

Friday, January 15, 2010

സാമ്പത്തിക സംവരണം - ചൂടുള്ള വിഷയം

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ജനസമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവരാനുള്ള ഒരുപാധിയാണ് സംവരണം.

Reservation in Indian law provides for a quota system whereby a percentage of posts are reserved in employment in Government and in the public sector units, and in all public and private educational institutions, except in the religious/ linguistic minority educational institutions,in order to mitigate backwardness of the socially and educationally backward communities and the Scheduled Castes and Tribes who do not have adequate representation in these services and institutions.

എന്നാല്‍ ഇതൊരു വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഇടം നല്‍കുന്ന ഒന്നായി മാറിക്കഴിഞ്ഞു എന്ന് വേണം കരുതാന്‍. കഴിഞ്ഞ അറുപതില്‍ പരം വര്‍ഷത്തെ നമ്മുടെ അനുഭവം അതാണ്‌ വെളിവാക്കുന്നതും.

ജാതിയില്‍ താഴ്ന്നവര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും നല്‍കിവരുന്ന ഈ സംവരണം അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. മത്സര പരീക്ഷകളിലും വിദ്യാഭ്യാസ തലത്തിലും First Rank നേടുന്നത് ന്യൂനപക്ഷ, താഴ്ന്ന ജാതിയില്‍ പെട്ടവരും കൂടിയാണ്. ഇന്നത്തെ കേരളത്തിലെ ജീവിത നിലവാരം നോക്കുമ്പോഴും ഒരുപക്ഷെ സമൂഹത്തില്‍ ഉന്നതര്‍ എന്ന് പറയുന്നവരെക്കാളും കൂടുതല്‍ സുഖ സൌകര്യത്തോടെയാണ് കേരളത്തില്‍ മതന്യൂനപക്ഷങ്ങളിലെ (Kerala Minority Religion) ആളുകള്‍ ജീവിക്കുന്നത്. അതിനര്‍ത്ഥം കേരളത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ജാതിമത വ്യത്യാസമില്ലാതെ ഒരേ നിലവരാത്തിലാണ്.

ഈ Reservation System ഉണ്ടാക്കിയപ്പോള്‍ തന്നെ സമൂഹത്തില്‍ സമത്വം വന്നാല്‍ ഇതിന്റെ പ്രസക്തി ഇല്ലാതാവും എന്ന് വിവക്ഷിച്ചിട്ടുണ്ട്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ Vote Bank ലക്‌ഷ്യം വെച്ച് നീട്ടികൊണ്ട് പോകുകയായിരുന്നു.

ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായ മാറ്റം എന്താണ്. കോടതി ചൂണ്ടിക്കാട്ടിയത് കൊണ്ട് മാത്രം ഉണ്ടായ ഒന്നാണെന്ന് തോന്നുന്നില്ല. സമൂഹത്തില്‍ ഉയര്‍ന്നവര്‍ എന്ന് label നല്‍കി മാറ്റി നിര്‍ത്തപ്പെട്ട സമൂഹം സാമ്പത്തികമായും സാമൂഹികമായും അധപതിച്ചു കൊണ്ടിരിക്കുകയാണ്. ആ ദുരവസ്ഥയില്‍ നിന്ന് ഉയര്‍ത്തേണ്ട കടമ നമ്മുടെ സര്‍ക്കാരുകള്‍ക്ക് ഉണ്ട്. മേല്‍ജാതിയില്‍പ്പെട്ട ഇന്നത്തെ തലമുറ അസമത്വത്തിന്റെയും കുത്ത് വാക്കുകളുടെയും ഇടയിലൂടെ ജീവിക്കാന്‍ പ്രയാസപ്പെടുകയാണ്. പണ്ട് ചെയ്തു എന്ന് പറയുന്ന പാതകങ്ങള്‍ വെറും കെട്ടുകഥകള്‍ ആണോ എന്നും പലപ്പോഴും തോന്നാറുണ്ട്. മേല്‍ ജാതിയില്‍പെട്ടവര്‍ കൂടി പരിശ്രമിച്ചതിന്റെ ഫലം കൊണ്ട് തന്നെയാണ് കീഴ്ജാതിക്കാര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ഇന്നത്തെ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ആവശ്യമായ പദ്ധതികള്‍ നമ്മുടെ നാട്ടില്‍ നടപ്പാക്കിയത്.

മേല്ജാതിക്കാര്‍ എന്ന് പറയുന്ന വിഭാഗത്തില്‍ മറ്റു സമുദായത്തില്‍ ഉള്ളപോലെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉണ്ടെങ്കിലും അവര്‍ക്കിടയിലും ഒരു നല്ല വിഭാഗം ആളുകള്‍ അന്നന്നത്തെ ഭക്ഷണത്തിനുള്ള വക ഇല്ലാതെ കഷ്ടപ്പെടുകയാണ്. കൂലിപണി പോലും പലകാരണത്താലും കിട്ടാത്ത അവസ്ഥയിലാണ് ഇന്നത്തെ മേല്ജാതിക്കാര്‍. സര്‍ക്കാര്‍ ജോലിയാണെങ്കില്‍ സംവരണം കഴിഞ്ഞു കിട്ടാന്‍ പ്രയാസം. ഉന്നത വിദ്യാഭ്യാസത്തിനു പോകാന്‍ കൈക്കൂലി അല്ലെങ്കില്‍ Donation കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ അതും കിട്ടില്ല. പിന്നെ പാസ് മാര്‍ക്ക് വാങ്ങിയവന്‍ College Admission കരസ്തമാക്കുമ്പോള്‍ അറുപതു ശതമാനത്തില്‍ കൂടുതല്‍ കിട്ടിയ മേല്ജാതിക്കാരന്‍ പിന്തള്ളപ്പെടുന്നു. ഇതെല്ലാം മേലെയിരുന്നു ഒരാള്‍ കാണുന്നു അതിനുദാഹരണമാണ് കോടതിയുടെ ചൂണ്ടിക്കാട്ടല്‍.

തുടക്കത്തില്‍ സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്തു പ്രസ്താവന ഇറക്കാനുള്ള ധൈര്യം കാണിച്ചത് ഇടതു പക്ഷമാണ്. അവരുടെ മന്ത്രിമാര്‍ വരെ തുറന്നു പറയാന്‍ തുടങ്ങിയപ്പോള്‍ എന്ത് ചെയ്യണം എന്ന് അന്ധാളിച്ച വലതു നേതാക്കള്‍ ഉടന്‍ പറഞ്ഞു സാമ്പത്തിക സംവരണം വേണം. ഈ മലക്കം മറിച്ചില്‍ എന്ത് കൊണ്ട്? മുന്‍പ് പറഞ്ഞ അതെ വോട്ട് ബാങ്ക് രാഷ്ട്രീയം ഇവിടെയും ഉണ്ടാവുന്നു. മേല്‍ജാതിക്കാരുടെ വോട്ടും കൂടി കിട്ടിയാലേ ജയിക്കാനാകൂ എന്ന യാഥാര്‍ത്ഥ്യം മതന്യൂനപക്ഷ നേതാക്കള്‍ക്കും കൂടി ഉണ്ടായി എന്ന് വേണം പറയാന്‍. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ജാതിയും ഇല്ല മതവും ഇല്ല.

Monday, January 4, 2010

പിറന്നാള്‍ സദ്യ

ഇന്നെന്റെ പിറന്നാളാണ്. വൈദേശിക രീതിയിലുള്ള ഡേറ്റ് ഓഫ് ബര്‍ത്ത് പിറന്നാളല്ല. മലയാളം നാള്‍ വച്ച് നോക്കുന്ന പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പതിവുള്ള ക്ഷേത്ര ദര്‍ശനമോ നാക്കിലയില്‍ സദ്യയോ ഒന്നും ഉണ്ടായില്ല.

എന്നാലും ഒരു കുട്ടിക്കാല പിറന്നാള്‍ സദ്യയിലേക്ക്‌ നിങ്ങളെ ഞാന്‍ കൊണ്ട് പോകാം.

ജനിച്ച നാളിനെ കേന്ദ്രീകരിച്ചാണ് കേരള രീതിയിലുള്ള പിറന്നാള്‍. ജനന മാസത്തിലെ മലയാളം നക്ഷത്രം നോക്കി വേണം പിറന്നാള്‍ കണ്ടു പിടിക്കാന്‍. മലയാള മാസത്തില്‍ രണ്ടു പ്രാവശ്യം നാള്‍ വരികയാണെങ്കില്‍ രണ്ടാമത് വരുന്നത് വേണം പിറന്നാളിന് എടുക്കാന്‍.

പിറന്നാള്‍ ദിവസം രാവിലെ എണീറ്റ്‌ കുളിച്ചു ക്ഷേത്ര ദര്‍ശനം കഴിഞ്ഞിട്ടാണ് കുട്ടിക്കാലത്ത് പിറന്നാള്‍ ആഘോഷിച്ചിരുന്നത്. എല്ലാ വിശേഷ ദിവസങ്ങളില്‍ എന്ന പോലെ പിറന്നാളിന്റെ അന്നും പ്രഭാത ഭക്ഷണം പഴം നുറുക്കും പപ്പടവും തന്നെ ആവും. കേരളത്തില്‍ സുലഭമായി കിട്ടുന്ന ഒന്നാണല്ലോ നേന്ത്രപ്പഴം. ഈ നേന്ത്ര പഴത്തെ കഷണങ്ങായി മുറിച്ചു ശര്‍ക്കര ഇട്ടു ആവിയില്‍ വേവിച്ചെടുക്കുന്ന പഴം നുറുക്കും പപ്പടവും നല്ല സ്വാദാണ്.

പിന്നെ കൂട്ടുകാരോടൊത്ത് കളിച്ചു നടക്കും. പത്തു പതിനൊന്നു മണിയാകുമ്പോഴേക്കും പിറന്നാള്‍ സദ്യയായി . മുന്നില്‍ നില വിലക്ക് കൊളുത്തി അതിനു മുന്‍പില്‍ ഭക്ഷണ പ്രിയനായ ഗണപതിക്ക് എല്ലാം വിളമ്പി നേതിച്ചതിനു ശേഷം പിറന്നാള്‍ കാരന്റെ ഇടതും വലത്തും രണ്ടു പേര്‍ ഇരിക്കും.. ഇലയുടെ ഇടതു ഭാഗത്തായി ഉപ്പേരി, ഉപ്പിലിട്ടത്‌, പപ്പടം തുടങ്ങിയ ഉപ്പു രസ പ്രധാനമായതും മധ്യ ഭാഗത്ത്‌ ഓലന്‍ തോരന്‍ എലിശ്ശേരി തുടങ്ങിയവയും വലതു ഭാഗത്ത്‌ ശര്‍ക്കര ഉപ്പേരി തുടങ്ങി മധുര പലഹാരങ്ങളും വിളമ്പും. പിന്നെ ചോറ് വിളമ്പി വലതു ഭാഗത്ത് നെയ്യ് ഉപസ്തരിക്കും. ആദ്യം സാംബാര്‍ കൂട്ടി കഴിച്ചു രസം വിളമ്പും. രസത്തിനു പപ്പടം കൂടാതെ വയ്യ. പിന്നെ പായസത്തിന്റെ വരവാണ്. ഒന്നോ രണ്ടോ തരത്തിലുള്ള പായസം കഴിച്ചു അവസാനം തൈര് കൂട്ടി കഴിച്ചു സദ്യ അവസാനിപ്പിക്കും.

ഇതെല്ലാം കുട്ടിക്കാലത്ത്. വലുതായി ജോലി തുടങ്ങിയാല്‍ അതും വിദേശത്ത് ആണെങ്കില്‍ ഇലയുമുണ്ടാവില്ല ഒരു സദ്യയും ഉണ്ടാവില്ല. നില വിളക്കിനു പകരം വര്‍ണ്ണ നിറത്തിലുള്ള വൈദ്യുത വിളക്കുകളെ സാക്ഷിയാക്കി ബര്‍ഗര്‍ പിസ്സ അങ്ങനെയെന്തെങ്കിലും...

Movie Rating

Velipadinte Pustam Movie rating