Wednesday, August 18, 2010

മഞ്ഞെലിയുടെ തെളിവെടുപ്പ്

ഈ കഥ നടക്കുന്നത് ബ്ലോഗശ്ശേരിയിലാണ്. ബ്ലോഗങ്ങാടി വഴി ബ്ലോഗര് കുന്നു കയറിയാല്‍ ബ്ലോഗാശ്ശേരിയില്‍ എത്താം. എല്ലാ ബ്ലോഗ്‌ റിപ്പോര്‍ട്ടര്‍മാരും ബ്ലോഗാശ്ശേരിയുടെ മതില്‍ കെട്ടിനുള്ളിലേക്ക് ലാപ്ടോപ്പ്മായി നോക്കി നില്‍ക്കാന്‍ തുടങ്ങി ആഴ്ച ഒന്നായി.

എല്ലാ ദിവസവും ബ്ലോഗന്മാരെ പറ്റിച്ചു മഞ്ഞെലി മാളത്തില്‍ ഒളിക്കും. ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയുമായി കാത്തു നില്‍ക്കുന്ന ബ്ലോഗലൂര് വീട്ടിലെ പൂച്ചയും. എന്നാല്‍ ബ്ലോഗളം വീട്ടിലെ പൂച്ചയുടെ സഹായമില്ലാതെ മഞ്ഞെലിയെ പിടിക്കാന്‍ ബ്ലോഗലൂര് പൂച്ചക്ക് ആവില്ല താനും. പൂച്ചയുടെ വര്‍ഗ്ഗം ഒന്നാണെങ്കിലും പൂച്ചക്ക് ഏതു വീട്ടിലാണോ അവര്‍ തങ്ങുന്നത് എങ്കില്‍ ആ വീട്ടുകാരന്റെ ആഞ്ഞ കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ? ബ്ലോഗളം വീട്ടിലെ പൂച്ചക്ക് മഞ്ഞെലിയെ പിടിക്കാന്‍ ബ്ലോഗദേരിയുടെ അഞ്ഞ വേണം അല്ലെങ്കില്‍ തൊപ്പി തെറിക്കും.

ബ്ലോഗലൂര് വീട്ടിലെ പൂച്ചക്ക് ബ്ലോഗാചാര്യയുടെ നിര്‍ദ്ദേശം അനുസരിക്കാതിരിക്കാനും പറ്റില്ല. ബ്ലോഗലൂര് കോടതിയുടെ ഉത്തരവാണ്. അത് തെറ്റിച്ചാല്‍ ബ്ലോഗാചാര്യ അല്ല ബ്ലോഗദേരി ആണെങ്കിലും അകത്താവും. വെറുതെ ഒരെലിക്കായി എന്തിനു ജീവിതം നശിപ്പിക്കണം.

ബ്ലോഗലൂര് പൂച്ചയും ബോഗളം പൂച്ചും തമ്മില്‍ വഴക്കായി അത് ബ്ലോഗലൂര് വീടും ബ്ലോഗളം വീടും തമ്മിലുള്ള ഒരു വഴക്കായി മാറാന്‍ തുടങ്ങി. ഇങ്ങനെ വേറൊരു എലിക്കായി ബ്ലോഗളം പൂച്ച ബ്ലോഗലൂര് പോകേണ്ടി വന്നാല്‍ എലിയെ നടത്തുന്നതിനേക്കാള്‍ നടത്തും. എന്ന ബോധം ബ്ലോഗദേരിയെ ചിന്തിപ്പിച്ചു. എന്നാലും ബ്ലോഗദേരി മഞ്ഞെലിയെ രക്ഷിക്കാന്‍ നോക്കി. കാര്യം എലിയും പൂച്ചയും ആയാലും ചിലപ്പോള്‍ ബ്ലോഗദേരിക്ക് മഞ്ഞെലിയുടെ സഹായം കിട്ടിയിട്ട്ണ്ട്. അത് മറക്കാന്‍ പറ്റില്ലല്ലോ? ബ്ലോഗദേരിയും ബ്ലോഗാചാര്യയും ശണ്ട പിടിക്കുമ്പോഴും ബ്ലോഗത്തലയും ബ്ലോഗന്‍ മാണ്ടിയും കലക്ക വെള്ളത്തില്‍ എലിയെ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് എന്നത് ബ്ലോഗന്മാര്‍ റിപ്പോര്‍ട്ട്‌ ചെയ്തു കൊണ്ടിരുന്നു.

ബ്ലോഗാനെറ്റ്, ബ്ലോഗ്‌ വിഷനും ചാകര കിട്ടിയ സന്തോഷത്തിലാണ്. ഒന്നും കിട്ടാതെ നടന്നപ്പോള്‍ കിട്ടിയ ചാകര. ബൂലോകത്തെ എല്ലാ ബ്ലോഗറും സശ്രദ്ധം കാഴ്ചകള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. എലിയുടെയും പൂച്ചയുടെയും സപ്പോര്‍ട്ട് ചെയ്തു പോസ്റ്റുകളും പോസ്റ്റി.

ഒരാഴ്ചത്തെ നീണ്ട ചാകരക്ക് ഒടുവില്‍ ബ്ലോഗലൂര് പൂച്ച മഞ്ഞെലിയെ പിടിച്ചു. പിടിച്ചതും ബ്ലോഗളം പൂച്ച പ്രസ്താവനയുമായി എത്തി മഞ്ഞെലിയെ പിടിക്കാന്‍ ബ്ലോഗളം പൂച്ച സഹായിച്ചു.

ഇനി മഞ്ഞെലിയുടെ തെളിവെടുപ്പ് മറ്റൊരു ലക്കത്തില്‍...

No comments:

Post a Comment

Movie Rating

Velipadinte Pustam Movie rating