ഈ കഥ നടക്കുന്നത് ബ്ലോഗശ്ശേരിയിലാണ്. ബ്ലോഗങ്ങാടി വഴി ബ്ലോഗര് കുന്നു കയറിയാല്‍ ബ്ലോഗാശ്ശേരിയില്‍ എത്താം. എല്ലാ ബ്ലോഗ് റിപ്പോര്‍ട്ടര്‍മാരും ബ്ലോഗാശ്ശേരിയുടെ മതില്‍ കെട്ടിനുള്ളിലേക്ക് ലാപ്ടോപ്പ്മായി നോക്കി നില്‍ക്കാന്‍ തുടങ്ങി ആഴ്ച ഒന്നായി.
എല്ലാ ദിവസവും ബ്ലോഗന്മാരെ പറ്റിച്ചു മഞ്ഞെലി മാളത്തില്‍ ഒളിക്കും. ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയുമായി കാത്തു നില്‍ക്കുന്ന ബ്ലോഗലൂര് വീട്ടിലെ പൂച്ചയും. എന്നാല്‍ ബ്ലോഗളം വീട്ടിലെ പൂച്ചയുടെ സഹായമില്ലാതെ മഞ്ഞെലിയെ പിടിക്കാന്‍ ബ്ലോഗലൂര് പൂച്ചക്ക് ആവില്ല താനും. പൂച്ചയുടെ വര്‍ഗ്ഗം ഒന്നാണെങ്കിലും പൂച്ചക്ക് ഏതു വീട്ടിലാണോ അവര്‍ തങ്ങുന്നത് എങ്കില്‍ ആ വീട്ടുകാരന്റെ ആഞ്ഞ കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ? ബ്ലോഗളം വീട്ടിലെ പൂച്ചക്ക് മഞ്ഞെലിയെ പിടിക്കാന്‍ ബ്ലോഗദേരിയുടെ അഞ്ഞ വേണം അല്ലെങ്കില്‍ തൊപ്പി തെറിക്കും.
ബ്ലോഗലൂര് വീട്ടിലെ പൂച്ചക്ക് ബ്ലോഗാചാര്യയുടെ നിര്‍ദ്ദേശം അനുസരിക്കാതിരിക്കാനും പറ്റില്ല. ബ്ലോഗലൂര് കോടതിയുടെ ഉത്തരവാണ്. അത് തെറ്റിച്ചാല്‍ ബ്ലോഗാചാര്യ അല്ല ബ്ലോഗദേരി ആണെങ്കിലും അകത്താവും. വെറുതെ ഒരെലിക്കായി എന്തിനു ജീവിതം നശിപ്പിക്കണം.
ബ്ലോഗലൂര് പൂച്ചയും ബോഗളം പൂച്ചും തമ്മില്‍ വഴക്കായി അത് ബ്ലോഗലൂര് വീടും ബ്ലോഗളം വീടും തമ്മിലുള്ള ഒരു വഴക്കായി മാറാന്‍ തുടങ്ങി. ഇങ്ങനെ വേറൊരു എലിക്കായി ബ്ലോഗളം പൂച്ച ബ്ലോഗലൂര് പോകേണ്ടി വന്നാല്‍ എലിയെ നടത്തുന്നതിനേക്കാള്‍ നടത്തും. എന്ന ബോധം ബ്ലോഗദേരിയെ ചിന്തിപ്പിച്ചു. എന്നാലും ബ്ലോഗദേരി മഞ്ഞെലിയെ രക്ഷിക്കാന്‍ നോക്കി. കാര്യം എലിയും പൂച്ചയും ആയാലും ചിലപ്പോള്‍ ബ്ലോഗദേരിക്ക് മഞ്ഞെലിയുടെ സഹായം കിട്ടിയിട്ട്ണ്ട്. അത് മറക്കാന്‍ പറ്റില്ലല്ലോ? ബ്ലോഗദേരിയും ബ്ലോഗാചാര്യയും ശണ്ട പിടിക്കുമ്പോഴും ബ്ലോഗത്തലയും ബ്ലോഗന്‍ മാണ്ടിയും കലക്ക വെള്ളത്തില്‍ എലിയെ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് എന്നത് ബ്ലോഗന്മാര്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്നു.
ബ്ലോഗാനെറ്റ്, ബ്ലോഗ് വിഷനും ചാകര കിട്ടിയ സന്തോഷത്തിലാണ്. ഒന്നും കിട്ടാതെ നടന്നപ്പോള്‍ കിട്ടിയ ചാകര. ബൂലോകത്തെ എല്ലാ ബ്ലോഗറും സശ്രദ്ധം കാഴ്ചകള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. എലിയുടെയും പൂച്ചയുടെയും സപ്പോര്‍ട്ട് ചെയ്തു പോസ്റ്റുകളും പോസ്റ്റി.
ഒരാഴ്ചത്തെ നീണ്ട ചാകരക്ക് ഒടുവില്‍ ബ്ലോഗലൂര് പൂച്ച മഞ്ഞെലിയെ പിടിച്ചു. പിടിച്ചതും ബ്ലോഗളം പൂച്ച പ്രസ്താവനയുമായി എത്തി മഞ്ഞെലിയെ പിടിക്കാന്‍ ബ്ലോഗളം പൂച്ച സഹായിച്ചു.
ഇനി മഞ്ഞെലിയുടെ തെളിവെടുപ്പ് മറ്റൊരു ലക്കത്തില്‍...
Wednesday, August 18, 2010
Monday, August 9, 2010
അമേരിക്കയിലെ വേദ പട്ടണം
ഡോക്ടര്‍ ഗില്ലിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ അമേരിക്ക ഇന്ത്യക്ക് കയറ്റുമതി ചെയ്തത് McDonalds ആണെങ്കില്‍ ഇന്ത്യ അമേരിക്കക്ക് കയറ്റുമതി ചെയ്തത് വേദമാണ് (അറിവാണ്).
അയോവയിലെ എയിംസ് പട്ടണത്തില്‍ നിന്ന് st. Louis ലേക്കുള്ള മടക്ക യാത്രയില്‍ ഏകദേശം 160 മയില്‍ അകലെയുള്ള ഒരു പട്ടണം ആണ് മഹര്‍ഷി വേദിക് സിറ്റി. 2001- ലാണ് മഹര്‍ഷി വേദിക് സിറ്റി Iowa സംസ്ഥാനത്ത് ഔദ്യോഗികമായി ഉള്‍പ്പെടുത്തിയത്. തികച്ചും വേദ സംസ്കാരം പുലര്‍ത്തുന്ന ഒരു സിറ്റി ആണ് മഹര്‍ഷി വേദിക് സിറ്റി, അയോവ.
യാത്രമദ്ധ്യേ വേദിക് സിറ്റി കാണാനുള്ള ഭാഗ്യം ഒരു ദൈവാനുഗ്രഹമാണ്. ഗൂഗിള്‍ മാപ്പിനെ പിന്തുടര്‍ന്ന് വേദിക് സിറ്റിയുടെ മധ്യത്തില്‍ എത്തിയപ്പോള്‍ കണ്ട capitol എന്ന സ്ഥപത്യ വേദ മാതൃകയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ അകത്തേക്ക് കടക്കാനായി നില്‍ക്കുമ്പോള്‍ ഒരു സായിപ്പ് അകത്തേയ്ക്ക് വരാന്‍ സ്വാഗതം ചെയ്തു. ശ്രീ ശങ്കരന്റെ നാട്ടില്‍ നിന്നും വന്ന ഞാന്‍ സ്വല്പം അഭിമാനത്തോടെ പറഞ്ഞു കേരളത്തില്‍ നിന്നാണ്.
തികച്ചും സസ്യാഹാരം മാത്രം കഴിക്കുന്ന ഒരു പട്ടണവാസികളാണ് വേദിക് പട്ടണത്തിന്റെ പ്രത്യോകത. എല്ലാ കെട്ടിടങ്ങളും സ്ഥപത്യ വേദ മാതൃകയിലും. തികച്ചും പോസിറ്റീവ് എനര്‍ജി തങ്ങി നില്‍ക്കുന്ന ഒരു പട്ടണം.
കഴിക്കാന്‍ സസ്യാഹാരവും പാനീയവും നല്‍കി ഡോക്ടര്‍ ഗില്‍ നഗരം കാണാന്‍ ആയി ക്ഷണിച്ചു. അദ്ദേഹത്തിന്റെ കൂടെ മഹര്‍ഷി പട്ടണം കാണാന്‍ പോയി. ആദ്യമായി കണ്ടത് 1000 ബ്രാഹ്മണര്‍ താമസിച്ചു അഭിഷേകവും ഹോമവും പൂജയും നിര്‍വഹിക്കുന്ന മണ്ഡപങ്ങള്‍ ആണ്. ഇന്ത്യയില്‍ നിന്നും വന്ന ബ്രാഹ്മണര്‍ ലോക നന്മക്കായി ദിവസവും വേദ മന്ത്രങ്ങള്‍ ഉരുവിടുന്ന ആ മണ്ഡപങ്ങള്‍ ആ പട്ടണത്തെ തന്നെ പോസിറ്റീവ് എനര്‍ജിയുള്ളതാക്കുന്നു.
വേദ പട്ടണത്തിലെ എല്ലാ കെട്ടിടങ്ങളും വാസ്തു പരമായി പണിതിട്ടുള്ളവയാണ്. വിദ്യാലയങ്ങളും കലാലയങ്ങളും കായിക പരിശീലനവും എല്ലാം വേദിക് പട്ടണത്തില്‍ ഉണ്ട്. സസ്യാഹാരം മാത്രം ലഭിക്കുന ഹോട്ടലുകള്‍, വിമാനത്താവളം, ആയുര്‍വേദ ആശുപത്രി ഇവയെല്ലാം ഈ പട്ടണത്തില്‍ ഉണ്ട്.
നാം നമ്മുടെ സംസ്കാരത്തെ തള്ളിപ്പറയുമ്പോള്‍ അത് സംരക്ഷിക്കാന്‍ പാടുപെടുന്ന വെള്ളക്കാരെയാണ് അവിടെ കാണാന്‍ കഴിഞ്ഞത്.
Sunday, August 1, 2010
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയവും പരാജയവും
മത്സരം കഴിഞ്ഞു വിജയിയെ പ്രഖ്യാപിക്കുകയും ചെയ്തു. ജോബി ജോണ്‍ എന്ന പാവപ്പെട്ട പാട്ടുകാരന്‍ കോടിപതിയായി ജനഹൃദയങ്ങളില്‍ വാഴുമ്പോഴും ജനം വിജയിയാവാന്‍ കൊതിച്ച അഞ്ജുവും, ശ്രീനാഥും, പ്രീതിയും, വിദ്യയും എല്ലാം വിജയിയാവാന്‍ അര്‍ഹിക്കപ്പെട്ടവര്‍ തന്നെ സത്യം പിന്നെയും ബാക്കിയാവുന്നു.
അര്‍ഹതപ്പെട്ട ഒരുപാട് പേരെ പിന്തള്ളിയാണ് റിയാലിറ്റി ഷോവില്‍ ഈ അഞ്ചുപേര്‍ ഗ്രാന്‍ഡ് ഫിനാലെ വരെയെത്തിയത്. ശുദ്ധ സംഗീതത്തെ മറന്നു ഒരു കൂത്ത് പാട്ടുകാരെ സൃഷ്ടിക്കുക ആണോ ഈ സ്റ്റാര്‍ സിങ്ങര്‍ എന്ന സംശയവും ബാക്കിയാവുന്നു.
വിജയിയാവാന്‍ എന്താണ് മാനദണ്ഡം എന്നത് പ്രേക്ഷകരില്‍ സംശയത്തിന്റെ വിത്ത് പാകിയിരിക്കുകയാണ്. ദയ ആണോ, സൌന്ദര്യമാണോ, തമിഴ് ടപ്പാം കൂത്താണോ, ശുദ്ധ സംഗീതമാണോ, ആട്ടമാണോ, പട്ടിണിയാണോ, അതോ ജാതിയോ മതമോ?
ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രേക്ഷകരെ സന്തോഷിപ്പിച്ച ഒരു പ്രോഗ്രാം അവസാനം പ്രേക്ഷകര്‍ വെറുക്കുന്നത് ആയാണ് കഴിഞ്ഞ രണ്ടു മൂന്നു സീസണ്‍ സ്റ്റാര്‍ സിങ്ങര്‍ ഫൈനലില്‍ കാണാന്‍ കഴിഞ്ഞത്. ഈ വര്‍ഷം എങ്ങനെയായിരുന്നു എന്ന് വിലയിരുത്തേണ്ടതും ജനങ്ങള്‍ തന്നെയാണ്.
അര്‍ഹതപ്പെട്ട ഒരുപാട് പേരെ പിന്തള്ളിയാണ് റിയാലിറ്റി ഷോവില്‍ ഈ അഞ്ചുപേര്‍ ഗ്രാന്‍ഡ് ഫിനാലെ വരെയെത്തിയത്. ശുദ്ധ സംഗീതത്തെ മറന്നു ഒരു കൂത്ത് പാട്ടുകാരെ സൃഷ്ടിക്കുക ആണോ ഈ സ്റ്റാര്‍ സിങ്ങര്‍ എന്ന സംശയവും ബാക്കിയാവുന്നു.
വിജയിയാവാന്‍ എന്താണ് മാനദണ്ഡം എന്നത് പ്രേക്ഷകരില്‍ സംശയത്തിന്റെ വിത്ത് പാകിയിരിക്കുകയാണ്. ദയ ആണോ, സൌന്ദര്യമാണോ, തമിഴ് ടപ്പാം കൂത്താണോ, ശുദ്ധ സംഗീതമാണോ, ആട്ടമാണോ, പട്ടിണിയാണോ, അതോ ജാതിയോ മതമോ?
ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രേക്ഷകരെ സന്തോഷിപ്പിച്ച ഒരു പ്രോഗ്രാം അവസാനം പ്രേക്ഷകര്‍ വെറുക്കുന്നത് ആയാണ് കഴിഞ്ഞ രണ്ടു മൂന്നു സീസണ്‍ സ്റ്റാര്‍ സിങ്ങര്‍ ഫൈനലില്‍ കാണാന്‍ കഴിഞ്ഞത്. ഈ വര്‍ഷം എങ്ങനെയായിരുന്നു എന്ന് വിലയിരുത്തേണ്ടതും ജനങ്ങള്‍ തന്നെയാണ്.
Subscribe to:
Posts (Atom)