മതേതരത്വം എന്ന വാക്കിനെ മാറ്റി മതരത്വം എന്നാക്കി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തില്‍ ഭരിക്കുന്ന എല്ലാ മുന്നണികളും അവകാശപ്പെടുന്ന ഒരു കാര്യമാണ് തങ്ങളുടെ മുന്നണി മതേതരത്വ മുന്നണി ആണെന്ന്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ മതജാതി മുന്നണികള്‍ ആണ് ഭരിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജാതിയും മതവും തിരിച്ചുള്ള കണക്കുകള്‍ നിരത്തിയാണ് സ്ഥാനാര്‍ഥി നിര്‍ണയം മുന്നണികള്‍ നടത്തുന്നത്. ഉദാഹരണത്തിന് ഈ കഴിഞ്ഞ പിറവം ഉപതെരഞ്ഞെടുപ്പ് തന്നെ നോക്കാം. ഒരു മത വിഭാഗം കൂടുതലോ അല്ലെങ്കില്‍ കൂടുതല്‍ സംഘടിതമോ ആയ ആ മണ്ഡലത്തില്‍ അതെ മത വിഭാഗത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്ന ഒരു രീതിയാണ് ഇരു മുന്നണികളും സ്വീകരിച്ചത്. ഇങ്ങനെ നോക്കുമ്പോള്‍ കേരളവും ഉത്തര്‍പ്രദേശും ഹരിയാനയും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. ഇങ്ങനെ നോക്കുമ്പോള്‍ കേരളം സെകുലര്‍ സ്റ്റേറ്റ് എന്ന് പറയാനാകുമോ എന്നാണ് സംശയം. ?
ജാതീയമായി തിരിച്ചു ഭൂരിപക്ഷ മത വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ ഇരു മുന്നണികളുടെ ശ്രമവും അതെ പോലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഓരോ പ്രത്യോക പാര്‍ട്ടികളുടെ കൂടെ നിന്നതും ഈ ധ്രുവീകരണത്തിന് കാരണമായി. ഇത് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഒരു വേര്‍തിരിവ് ഉണ്ടാക്കിയിരിക്കുകയാണ്. ഈ വേര്‍തിരിവ് കൊണ്ട് ദുരിതം അനുഭവിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷ മതത്തിലെ ജാതീയ ശക്തിയല്ലാതെ സവര്‍ണ അവര്‍ണ ജാതിക്കാര്‍ ആണ്. ഇതിങ്ങനെ നീണ്ടു പോയാല്‍ ഈ പറഞ്ഞ സവര്‍ണ അവര്‍ണര്‍ ചേര്‍ന്ന് ഒരു ശക്തിയായാല്‍ കൂടെ അത്ഭുതപ്പെടെണ്ടതില്ല.
ഈ മതജാതി ഇടപെടലുകള്‍ രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളും ഈ ജാതി മത സമവാക്യങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ പരിപാടികള്‍ ചിട്ടപ്പെടുത്തുന്നു. തങ്ങളുടെ ഭൂരിഭാഗം വരുന്ന പ്രേക്ഷകര്‍ ഇതു വിഭാഗത്തില്‍പ്പെടുന്നു എന്ന് തുടങ്ങിയ കണ്ടെത്തലുകള്‍ നടത്തി ആ മത ജാതി വിഭാഗത്തില്‍പ്പെടുന്ന ആള്‍ക്കാര്‍ക്ക് സ്റ്റാര്‍ സിങ്ങര്‍ അവാര്‍ഡുകള്‍ പോലെയുള്ളവ നല്‍കപ്പെടുന്നു. പ്രേക്ഷകരെ തങ്ങളുടെ കൂടെ നിര്‍ത്താന്‍ സ്പെഷ്യല്‍ ഉത്സവവും കുര്‍ബാനയും വരെ നടത്തുന്നതായി കേള്‍ക്കുന്നു.
പ്രേക്ഷകരെ തങ്ങളുടെ കൂടെ നിര്‍ത്താന്‍ സ്പെഷ്യല്‍ ഉത്സവവും കുര്‍ബാനയും വരെ നടത്തുന്നതായി കേള്‍ക്കുന്നു.
ReplyDelete