കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇടതടവില്ലാതെ നാം കേട്ടുകൊണ്ടിരിക്കുന്ന പദങ്ങളാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധനവും അഴിമതിയും. ഇടതോ വലതോ കാങ്കിരസ്സോ അല്ല ഇവിടെ പ്രശ്നം. ഇതെങ്ങോട്ട് ആണ് നമ്മെ നയിക്കുന്നത് എന്നാണു.
ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ ജീവിത ചെലവു ഇന്ത്യയിലാണെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഉപ്പും മുളകും തുടങ്ങി പച്ചക്കറി പലവ്യഞ്ജനം തുടങ്ങിയെല്ലാറ്റിനും വില കൂടി. ഇതിനെല്ലാം പിന്നില്‍ ഇന്ധന വിലയും അഴിമതിയും ആണ്. ഇതിനു ഉത്തരവാദി പൊതു ജനം തന്നെയാണ്. ജാതിയോ മതമോ നോക്കാതെ ആര് നല്ല ജീവിത നിലവാരം തരുന്നുവോ അവര്‍ക്ക് വേണം വോട്ട് കൊടുക്കാന്‍. എന്നാല്‍ അതുണ്ടാകുന്നില്ല ഇന്ത്യയില്‍.
അണ്ണാ ഹസാരെയും കൂട്ടരും നടത്തിയ സമരങ്ങള്‍ ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അഴിമതിക്കഥകള്‍ കൊണ്ട് വന്നു. എന്നാല്‍ അവരെ കൊണ്ട് അത് മാറ്റുവാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. ഓരോ നിയോജകമണ്ടലത്തിലും അഴിമതിക്കറ തീണ്ടിയവനെ ജയിപ്പിക്കാന്‍ പാടില്ല. എന്നാല്‍ വോട്ട് ആകുമ്പോഴേക്കും ജാതിയും മതവും ആണ് പ്രധാന വിഷയം. വിലക്കയറ്റവും അഴിമതിയും ഇതിനിടയില്‍ മുങ്ങിപ്പോകും.
ഇന്ത്യയില്‍ ഇനി വരേണ്ടത് ഒരു നല്ല ധൈര്യമുള്ള സംസാരിക്കുന്ന പ്രധാനമന്ത്രിയാണ്. നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് വെളിനാട്ടില്‍ നല്ല മതിപ്പ് ഉണ്ടാകണം അല്ലെങ്കില്‍ പേടി ഉണ്ടാകണം. വെളിനാട് പോലെ നമ്മുടെ നാട്ടിലെ അഴിമതി വീരന്മാര്‍ക്കും ആ പേടി വേണം. ഏതൊരു ടീമിന്റെയും വിജയത്തിന് പിന്നില്‍ നല്ലൊരു നേതാവ് ഉണ്ടാകും. അതാണ് ഇപ്പൊ നമുക്ക് നഷ്ടമായിരിക്കുന്നത്.
ഇനി വിഷയത്തിലേക്ക് വരാം. കിട്ടുന്ന ശമ്പളം കൊണ്ട് ബസ്സില്‍ പോകാന്‍ പോലും കാശ് തികയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അപ്പോഴാണ് ഈ ഗവര്‍മെന്റ് എല്ലാ മാസവും അഞ്ചു രൂപ വിലകൂട്ടി പത്തു പൈസ കുറയ്ക്കുന്നത്. അത് പോലെ ഇപ്പോഴുണ്ടായ ഡീസല്‍ വില വര്‍ധന വിലക്കയറ്റം ഉണ്ടാകാന്‍ വഴി തെളിയിക്കും.
അഞ്ചു പേരുള്ള ഒരു ചെറിയ കുടുംബത്തിനു ഒരു സിലിണ്ടെര്‍ ഗ്യാസ് ഒരു മാസത്തേക്ക് തികയാതെ വരുമ്പോഴാണ് ആറു എന്ന് ചുരുക്കിയിരിക്കുന്നത്. ബാക്കി ആറു മാസം സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങിപ്പിക്കാനയിരിക്കും മാഡത്തിന്റെ ഐഡിയ. എന്നാല്‍ ആ കമ്മിഷനും ഇറ്റലിയിലേക്ക് കെട്ടിയെടുക്കാമല്ലോ?
ആരു പ്രധാനമന്ത്രിയാവണം എന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്. നിങ്ങളുടെ അഭിപ്രായത്തില്‍ ആരു പ്രധാനമന്ത്രിയാവണം എന്നത് കമ്മന്റു രൂപത്തില്‍ പോസ്റ്റ് ചെയ്യുക..
Friday, September 14, 2012
Sunday, September 9, 2012
ഇന്റര്‍നെറ്റ് സിനിമ തീയറ്റര്‍
സിനിമ കാണുക എന്നത് ഏതൊരു പൌരന്റെയും അവകാശമാണ്, അതുപോലെ അത് കാണിക്കുക എന്നത് സിനിമ പ്രവര്‍ത്തകരുടെയും. ഇവിടെയാണ് ഇപ്പോള്‍ പ്രശ്നം അതെവിടെ കാണിക്കണം, എങ്ങനെ കാണിക്കണം എന്നൊക്കെ. കേരളത്തില്‍ സ്ഥിര താമസമില്ലാത്ത പ്രവാസിക്കും സിനിമ കാണണം. തീയറ്ററില്‍ കാണുക തന്നെയെന്നത് ഉചിതം. എന്നാല്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള മലയാളികള്‍ക്ക് അതിനുള്ള സൗകര്യം കുറവ് തന്നെ.
മറ്റു ഇന്റര്‍നെറ്റ് വിശ്വാസികള്‍ പറയുന്ന പോലെ, "പണം കൊടുത്തു ഇന്റര്‍നെറ്റ് കണക്ഷന്‍ വാങ്ങി അതില്‍ എന്ത് കാണണം കാണണ്ട എന്ന് തീരുമാനിക്കുന്നത് ജനങ്ങള്‍ ആണ്. അത് പറ്റില്ലെങ്കില്‍ അത് അപ്‌ലോഡ് ചെയ്തവനെ പിടിക്കണം. അല്ലെങ്കില്‍ അത് നീക്കം ചെയ്യാന്‍ സര്‍ക്കാരിനു കഴിയണം. അതല്ലാതെ കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുന്ന രീതി നല്ലതല്ല. സിനിമാക്കാര്‍ക്ക് ആയിരം സംഘടന എന്ന പോലെ മലയാളി സിനിമ പ്രേക്ഷകര്‍ ഒരു സംഘടന ഉണ്ടാക്കിയാല്‍ മലയാള സിനിമാക്കാരുടെ അഹങ്കാരം തീരും. ആരും ഒരു പുതിയ പടവും കാണുകയില്ല."
തമിഴ് തെലുങ്ക് ഹിന്ദി ഇംഗ്ലീഷ് സിനിമകള്‍ ഓടുന്നത് അവയുടെ മികച്ച നിലവാരമാണ്, അത് പോലെ മലയാള സിനിമ നിലവാരവും ഉയരണം. ഈ സിനിമകള്‍ മറ്റു ഭാഷകളില്‍ മൊഴിമാറ്റം നടത്തി പണം സമ്പാദിക്കണം(കാലാപാനി, പഴശ്ശിരാജാ, ഉറുമി തുടങ്ങിയ ഉദാഹരണങ്ങള്‍ ).
പ്രവാസി മലയാളികള്‍ക്കും ഇന്റര്‍നെറ്റ് പ്രേക്ഷകര്‍ക്കും വേണ്ടി ഒരു ഓണ്‍ലൈന്‍ സിനിമ തീയറ്റര്‍ ഉണ്ടാക്കുന്ന കാര്യം സര്‍ക്കാരോ, സിനിമ സംഘടനകളോ ചിന്തിക്കണം. കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈന്‍ സ്ട്രീം സൗകര്യം പടം റിലീസ് ചെയ്തു രണ്ടു ആഴ്ച കഴിഞ്ഞു ലോക മലയാളികള്‍ക്കായി ചെയ്തുകൊടുക്കണം. അങ്ങിനെയായാല്‍ ഒരു പരിധി വരെ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം.കുറഞ്ഞത് ഇരുപതു രൂപയെങ്കിലും ഒരു പടത്തിനു ചാര്‍ജ് ചെയ്യാം. സൂപ്പര്‍ഹിറ്റ് പടമായാല്‍ തുക കുറച്ചു കൂട്ടാം. ഇതിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുക...
നല്ലൊരു മലയാള സിനിമ ഭാവിക്കായി നമുക്ക് കൂട്ടത്തോടെ പടം കാണാം !!!
Subscribe to:
Posts (Atom)